ഇന്ധനങ്ങൾ

ഇന്ധനങ്ങൾ

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഒരു ന്യൂക്ലിയർ ഇന്ധനത്തിന്റെ പേരെഴുത്തുക? - തോറിയം, യുറേനിയം


2. പുകയില്ലാതെ കത്താത്ത ഇന്ധനങ്ങള്‍? - തടി, വിറക്


3. ഏറ്റവും കുറവ്‌ കാര്‍ബണ്‍ അടങ്ങിയിട്ടുള്ള കല്‍ക്കരി ഏത്‌? - ലിഗ്നൈറ്റ്


4. ബയോഗ്യാസിലെയും പ്രകൃതിവാതകത്തിലെയും പ്രധാന ഘടകമേത്‌? - മീഥേന്‍


5. പ്രൈമറി ഇന്ധനങ്ങള്‍ക്കുദാഹരണങ്ങള്‍ എഴുതുക: - പെട്രോളിയം, വിറക്


6. ലിക്വിഡ്‌ പെട്രോളിയം ഗ്യാസിന്റെ പ്രധാന ഘടകമേത്‌? - ബ്യൂട്ടെയ്ന്‍


7. ബയോഗ്യാസ്‌ പ്ലാന്റില്‍ ശേഷിക്കുന്ന വസ്തുവിലെ പ്രധാന ഘടകങ്ങളേവ? - നൈട്രജൻ, ഫോസ്ഫറസ്‌


8. ചെറിയ ന്യൂക്ലിയസ്സുകള്‍ കൂടിചേര്‍ന്ന്‌ വലിയ ന്യൂക്ലിയസ്സുകള്‍ ഉണ്ടാകുന്ന പ്രവര്‍ത്തനത്തിന്റെ പേരെന്ത്‌ - ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനം


9. പ്രകൃതി വാതകത്തിന്റെ പ്രധാന ഘടകമേത്‌ - മീഥേന്‍


10. ഒരു പദാര്‍ത്ഥം കത്തണമെങ്കില്‍ ആവശ്യം വേണ്ടതെന്താണ്‌? - ഓക്സിജന്‍


11. ഒരു വലിയ ന്യൂക്ലിയസ്‌ ഏകദേശം തുല്യ അളവുള്ള രണ്ട്‌ ചെറിയ ന്യൂക്ലിയസ്സുകളായി വിഭജിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ പേരെന്ത്‌? - ന്യൂക്ലിയര്‍ ഫിഷന്‍


12. വിവിധ ഇനം കല്‍ക്കരി ഏതെല്ലാം? - ലിഗ്നൈറ്റ്‌, ബിറ്റുമിന സ്‌കോള്‍, ആന്ത്രസൈറ്റ്‌


13. പ്രകൃതിയില്‍ നിന്ന്‌ നേരിട്ട്‌ ലഭിക്കുന്ന ഇന്ധനത്തിനുദാഹരണം? - കല്‍ക്കരി


14. വീട്ടാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാറുള്ള പുകയില്ലാത്ത ഒരു ഇന്ധനത്തിന്റെ പേരെഴുതുക? - ബയോഗ്യാസ്‌


15. ബയോഗ്യാസില്‍ എത്ര ശതമാനം മീഥേന്‍ അടങ്ങിയിരിക്കുന്നു? - 65%


16. വായുവിന്റെ അസാന്നിദ്ധ്യത്തില്‍ കല്‍ക്കരി ചൂടാക്കിയാല്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - കോക്ക്


17. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ അടങ്ങിയ കല്‍ക്കരി ഏത്? - ആന്ത്രസൈറ്റ്‌


18. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ഇന്ധനത്തിന്‌ ഒരുദാഹരണമാണ്‌? - കോക്ക്, കരി, പ്രൊഡ്യൂസർ ഗ്യാസ്, വാട്ടർ ഗ്യാസ്


19. ജ്വലന ഫലമായി താപോര്‍ജം പുറപ്പെടുവിക്കുന്ന വസ്തുക്കളുടെ പേരെന്ത്‌ - ഇന്ധനങ്ങള്‍


20. ബയോഗ്യാസിലെ ഘടകങ്ങളേവ? - മീഥേന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്‌. ഹൈഡ്രജന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്‌


21. ഇന്ത്യയില്‍ കല്‍ക്കരി നിക്ഷേപങ്ങളുള്ള സംസ്ഥാനങ്ങള്‍ ഏതെല്ലാം? - ബീഹാര്‍, ഒറീസ്സ, മധ്യപ്രദേശ്‌, വെസ്റ്റ്‌ ബംഗാള്‍


22. ക്രൂഡ്‌ പെട്രോളിയത്തിന്റെ നിറമെന്ത്‌? - ബ്രൗണ്‍


23. ഫിഷന്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളേതെല്ലാം? - യുറേനിയം, പ്ലൂട്ടോണിയം, പൊളോണിയം, തോറിയം


24. ജ്വലനോഷ്മാവ്‌ എന്നാലെന്ത്‌ - ചൂടാക്കുമ്പോൾ ഒരു വസ്തുകത്താന്‍ തുടങ്ങുന്ന ഊഷ്മാവാണ്‌ അതിന്റെ ജ്വലനോഷ്മാവ്‌


25. ഫോസില്‍ ഇന്ധനത്തിന്‌ ഉദാഹരണമെഴുതുക? - കല്‍ക്കരി/പെട്രോളിയം/ പ്രകൃതിവാതകം


26. കോള്‍ഗ്യാസ്‌ ഏതെല്ലാം വാതകങ്ങളുടെ മിശ്രിതമാണ്‌? - മീഥേന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്‌


27. മാതൃകാ ഇന്ധനത്തിനുണ്ടായിരിക്കേണ്ട രണ്ട്‌ പ്രധാന ഗുണങ്ങളെഴുതുക? - ഉയര്‍ന്ന കലോറി മൂല്യം, അനുയോജ്യമായ ജ്വലനോഷ്മാവ്‌


28. കല്‍ക്കരിയിലടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങളേതെല്ലാം? - കാര്‍ബണ്‍, ഹൈഡ്രജൻ, ഓക്സിജന്‍


29. 65% കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ പേരെന്ത്‌? - ബിറ്റുമിനസ്‌കോള്‍


30. ഒരു ഇന്ധനത്തിനുണ്ടായിരിക്കണമെന്ന്‌ നാം ആഗ്രഹിക്കുന്ന ഗുണമേത്‌? - താഴ്‌ന്ന ജ്വലനോഷ്മാവ്‌


31. വ്യവസായശാലകളില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനമാണ്‌? - ഫ്യുവല്‍ ഓയില്‍


32. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇന്ധനങ്ങള്‍ക്ക്‌ ഉദാഹരണങ്ങളെഴുതുക? - വിറക്‌, കല്‍ക്കരി, പെട്രോളിയം


33. ഇന്ധനത്തിന്റെ കലോറികമൂല്യം പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ്‌ ഏത്‌? - ജൂള്‍/കിലോഗ്രാം


34. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ പേരെന്ത്‌? - ഏവിയേഷന്‍ സ്പിരിറ്റ്‌


35. ദ്രാവക ഇന്ധനങ്ങള്‍ക്ക്‌ ഉദാഹരണങ്ങളെഴുതുക? - മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ ഓയില്‍


36. വാതക ഇന്ധനങ്ങള്‍ക്ക്‌ ഉദാഹരണമെഴുതുക? - ഹൈഡ്രജന്‍, കോൾഗ്യാസ്


37. മൂലകാവസ്ഥയിലുള്ള വാതക ഇന്ധനമേത്‌? - ഹൈഡ്രജന്‍


38. സംയുക്താവസ്ഥയിലുള്ള വാതക ഇന്ധനത്തിന്‌ ഉദാഹരണമെഴുതുക? - കാര്‍ബണ്‍ മോണോക്സൈഡ്‌


39. വാട്ടര്‍ഗ്യാസിലെ ഘടകങ്ങളേതെല്ലാം? - ഹൈഡ്രജനും കാര്‍ബണ്‍ മോണോക്‌സൈഡും


40. കൽക്കരിയുടെ വിവിധ രൂപങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഇന്ധന രൂപമേത്‌? - ബിറ്റുമിനസ്‌കോള്‍


41. പ്രൊഡ്യൂസര്‍ ഗ്യാസിൽ നൈട്രജനെ കൂടാതെയുള്ള വാതകമേത്‌? - കാര്‍ബണ്‍ മോണോക്സൈഡ്‌


42. ഫോസില്‍ ഇന്ധനത്തില്‍ ഉള്‍പ്പെടാത്തതേത്‌? - മരക്കരി


43. ന്യൂക്ലിയര്‍ ഇന്ധനമായി ഉപയോഗിക്കാത്ത ലോഹം? - റേഡിയം


44. ഇന്ധനമായി ഉപയോഗിക്കുന്നതിനുപുറമേ നിരോക്സീകാരിയായി ഉപയോഗിക്കുന്ന പദാര്‍ത്ഥമേത്‌? - കോക്ക്‌


45. മരക്കരി നിര്‍മ്മിക്കുന്നതെങ്ങനെ? - നിയന്ത്രിതമായ വായു പ്രവാഹത്തില്‍ തടിക്കഷണങ്ങള്‍ എരിക്കുക


46. സെക്കന്‍ഡറി ഇന്ധനത്തിന്‌ ഉദാഹരണമെഴുതുക? - കോള്‍ ഗ്യാസ്‌


47. പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന ഉത്പന്നങ്ങൾ - അസ്ഫാൾട്, ലൂബ്രിക്കേറ്റിംഗ് ഓയിൽ, പാരഫിൻ വാക്സ്, ഫ്യുവൽ ഓയിൽ, മണ്ണെണ്ണ, പെട്രോൾ, പെട്രോളിയം ഗ്യാസ്


48. ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ - ഹൈഡ്രോകാർബണുകൾ


49. 'ശിലാതൈലം' എന്നറിയപ്പെടുന്നത് - പെട്രോളിയം


50. കറുത്ത സ്വർണം എന്ന് അറിയപ്പെടുന്നത് - പെട്രോളിയം


51. ജെറ്റ് വിമാനത്തിലെ പ്രധാന ഇന്ധനം - പാരഫിൻ


52. റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്നത് - ബിറ്റുമിൻ


53. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് - മണ്ണെണ്ണ


54. കൽക്കരിയുടെ വിവിധ രൂപങ്ങൾ - പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമിനസ് കോൾ, അന്ത്രാസൈറ്റ് എന്നിവ

0 Comments