മത്സ്യം

മത്സ്യങ്ങൾ 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മത്സ്യങ്ങളെ പ്രധാനമായി ഏതെല്ലാമായി തിരിച്ചിരിക്കുന്നു? - തരുണാസ്ഥി നിർമ്മിത മത്സ്യങ്ങള്‍, അസ്ഥിനിര്‍മ്മിത മത്സ്യങ്ങള്‍

2. തരുണാസ്ഥി നിര്‍മ്മിത മത്സ്യങ്ങള്‍ക്ക്‌ ഒരു ഉദാഹരണമെഴുതുക? - സ്രാവ്

3. അസ്ഥിനിര്‍മ്മിത മത്സ്യങ്ങള്‍ക്ക്‌ രണ്ട്‌ ഉദാഹരണമെഴുതുക? മത്തി, ചൂര

4. മത്സൃഹൃദയത്തിലുള്ള അറകളുടെ എണ്ണമെത്ര? - രണ്ട്

5. മത്സ്യഹൃദയത്തിലെ അറകളേവ? - സൈനസ്‌ വീനോസിസ്‌, കോണസ്‌ ആര്‍ട്ടീരിയോസസ്‌

6. മത്സ്യത്തിന്റെ ശ്വസനാവയവങ്ങള്‍ - ഗില്ലുകള്‍ (ചെകിളപ്പൂക്കള്‍)

7. ചത്ത മത്സ്യം കണ്ണടയ്ക്കുന്നില്ല. എന്തുകൊണ്ട്‌? - അതിനു കണ്‍ പോളകളില്ലാത്തതിനാല്‍

8. മത്സ്യത്തിന്‌ ജലത്തിന്റെ വിവിധ നിലകളില്‍ നില്‍ക്കാന്‍ സഹായിക്കുന്ന ഭാഗം? - വായുസഞ്ചി

9. സഹായ ശ്വസന അവയവങ്ങളുള്ള ഒരു മത്സ്യം - അനാബസ്‌ (കാരി)

10. ആഹാരത്തെ വായില്‍ തടഞ്ഞുനിറുത്തുന്നതിന്‌ ഉപയോഗിക്കുന്ന ശകുലഭാഗമേത്‌? - ശകുലപ്പല്ലുകള്‍ (ഗില്‍റാക്കേഴ്‌സ്‌)

11. ശ്വസനത്തിനുപയോഗിക്കുന്ന ശകുലഭാഗം - ശകുലതന്തുക്കള്‍

12. മത്സ്യത്തിന്റെ ബാഹ്യാസ്ഥികൂടമേത്‌? - ശല്‍ക്കങ്ങള്‍

13. മൂന്ന്‌ ഹൃദയമുള്ള ഒരു മത്സ്യം - കട്ടില്‍ഫിഷ്

14. മനുഷ്യനെ ഭക്ഷിക്കുന്ന മത്സ്യമേത്‌? - പിരാന്‍ഹാ

15. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു മത്സ്യമേത്‌? - ഇലക്ട്രിക്‌ ഈല്‍

16. എറ്റവും വേഗത്തില്‍ നീന്തുന്ന മത്സ്യമേത്‌? - കോസ്മോപോളിറ്റൻ സെയിൽ ഫിഷ്

17. ഏറ്റവും കൂടുതല്‍ മുട്ടകളിടുന്ന മത്സ്യമേത്‌? - സമുദ്രസൂര്യമത്സ്യം (ഓഷ്യന്‍ സണ്‍ഫിഷ്‌)

18, അന്തരീക്ഷവായു നേരിട്ട്‌ ശ്വസിക്കുന്ന മത്സ്യമേത്‌? - ലംഗ് ഫിഷ്

19. പറക്കും മത്സ്യമേത്‌? - സിപ്സിലാരിസ്‌

20. പറക്കും മത്സ്യങ്ങള്‍ പറക്കുന്നതെങ്ങനെ? - വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്നും ഉയര്‍ന്ന്‌ മുന്‍ചിറകുകള്‍ വിടര്‍ത്തി അല്പ അകലത്തേയ്ക്ക്‌ ഗ്ളൈഡു ചെയ്യുന്നു

21. കടലാമകളെ പിടിക്കുന്നതിനുപയോഗിക്കുന്ന മത്സ്യം: - സക്കര്‍ മത്സ്യം

22. ജൈവിക നിയന്ത്രണം വഴി കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ വളര്‍ത്തുന്ന മത്സ്യം - സംബൂസിയ

23. അന്തരീക്ഷ വായു ശ്വസിക്കാന്‍ സാധിക്കുന്ന വിധം ശ്വസനാവയവങ്ങളുള്ള മത്സ്യമേത്‌? - മഡ്സ്‌കിപ്പര്‍

24. ഏറ്റവും വലിയ മത്സ്യമേത്‌? - വെയിൽ ഷാര്‍ക്ക്‌ (തിമിംഗല സ്രാവ്)

25. ഏതു മത്സ്യത്തിൽ നിന്നും മീനെണ്ണ നിർമ്മിക്കുന്നു - കോഡ്, സ്രാവ്

26. കോഡ് മത്സ്യത്തിന്റെ ഏതു ഭാഗത്തുനിന്നുമാണ് മീനെണ്ണ നിർമിക്കുന്നത്? - കരളിൽ നിന്നും

27. കോഡ് ലിവർ ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ഏവ? - വിറ്റാമിൻ എ, ഡി എന്നിവ. 

28. ഇന്ത്യയുടെ ദേശിയ മത്സ്യം - നദി ഡോൾഫിൻ

29. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - കരിമീൻ

30. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആദ്യത്തേത്? - മത്സ്യം

ട്രോളിങ് നിരോധനം 

മൺസൂൺ കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സാധാരണയായി ജൂൺ-ജൂലായിൽ 45 ദിവസമാണ് നിരോധനം. തീരത്തു നിന്നും 12 നോട്ടിക്കൽ മൈൽ അഥവാ, 50 മീറ്റർ ആഴം വരെയാണ് നിരോധനം. 1988 മുതലാണ് കേരളത്തിൽ ട്രോളിങ് നിരോധനം നടപ്പിലാക്കിത്തുടങ്ങിയത്. 

Post a Comment

Previous Post Next Post