കണ്‍ഫ്യൂഷ്യസ്

കണ്‍ഫ്യൂഷ്യസ് ജീവചരിത്രം (Confucius)

ജനനം - ബി.സി 551

മരണം - ബി.സി 479

ബി.സി. 551ല്‍ ലൂ എന്ന പട്ടണത്തില്‍ ജനിച്ച കണ്‍ഫ്യൂഷ്യസാണ്‌ കണ്‍ഫ്യൂഷ്യനിസത്തിന്റെ സ്ഥാപകന്‍. കോങ് ക്വി (Kong Qui) എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ബുദ്ധന്റെയും മഹാവീരന്റെയും സമകാലീനനായിരുന്നു അദ്ദേഹം. തത്ത്വചിന്തകൻ, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ കണ്‍ഫ്യൂഷ്യസ് ക്രിസ്തുവിന് മുമ്പാണ് ജീവിച്ചിരുന്നത്. വിരൂപനായിരുന്നുവെങ്കിലും കുട്ടികാലത്ത് തന്നെ അസാമാന്യ ബുദ്ധി ശക്തി പ്രകടിപ്പിച്ചിരുന്നു. "സാത്വികനായ രാജാവ്" എന്നർത്ഥമുള്ള കുങ്-ഫു-ബു വായിരുന്നു മറ്റൊരു പേര്. യുവാവായിരിക്കുമ്പോൾത്തന്നെ ചൈനയുടെ സിവിൽ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ചു. കണ്‍ഫ്യൂഷ്യസിന്റെ സ്വാധീനം ലൂവിലെ രാജാവിനെ ഉത്തമനായ ഒരു ഭരണാധികാരിയാക്കി. പിന്നീട് രാജാവിന്റെ സന്മാർഗ്ഗത്തിൽ നിന്നുള്ള മാറ്റം അദ്ദേഹത്തെ നിരാശനാക്കി. ദുർഭരണം നരഭോജിയായ കടുവയേക്കാൾ ക്രൂരമാണെന്ന് അഭിപ്രായപ്പെട്ട കണ്‍ഫ്യൂഷ്യസ് ചൈനയിലുടനീളം സഞ്ചരിച്ച് ഭരണാധികാരികളെയും ജനങ്ങളെയും പ്രബുദ്ധരാക്കാൻ ശ്രമിച്ചു. തന്റെ ചിന്തകൾ പ്രചരിപ്പിക്കുന്നതിനായി ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും അവരെ പരിശീലിപ്പിക്കുന്നതിനായി സ്കൂൾ ആരംഭിക്കുകയും ചെയ്തു. കണ്‍ഫ്യൂഷ്യസിന്റെ പ്രസംഗങ്ങളുടെ സമാഹാരമാണ് "സംഭാഷണങ്ങൾ" എന്ന പുസ്തകം. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കണ്‍ഫ്യൂഷ്യസിന്റെ സംഭാഷണങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന ഗ്രന്ഥം - The Analects

2. ചൈനീസ് തത്ത്വശാസ്ത്രം ആരാൽ അറിയപ്പെടുന്നു? എപ്പോൾ? - കണ്‍ഫ്യൂഷ്യസ് (ബി.സി 500-കളിൽ)

3. കണ്‍ഫ്യൂഷ്യസ്സിന്റെ തത്ത്വശാസ്ത്രം ഏത് പേരിലറിയപ്പെടുന്നു? - കണ്‍ഫ്യൂഷ്യനിസം

4. നൂറ്റാണ്ടുകളോളം ചൈനയുടെ ഔദ്യോഗിക തത്ത്വശാസ്ത്രം ഏതായിരുന്നു? -  കണ്‍ഫ്യൂഷ്യനിസം

5. നിയോ-കണ്‍ഫ്യൂഷ്യനിസം എന്ന പ്രസ്ഥാനം ആരംഭിച്ചതെപ്പോൾ? - 1100-കളിൽ

6. പരമ്പരാഗതമായി ചൈനീസ് തത്ത്വശാസ്ത്രം എങ്ങനെയുള്ളതായിരുന്നു? - ചൈനീസ് തത്ത്വശാസ്ത്രം അതിന്റെ ലക്ഷ്യങ്ങളിൽ വളരെ പ്രായോഗികവും മനുഷ്യത്വപരവും സാമൂഹികാവുമായിരുന്നു.

7. കണ്‍ഫ്യൂഷ്യനിസം വികസിപ്പിക്കുന്നതിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാരാണ്? - മെൻസിയസ്

8. മെൻസിയസ്സിന്റെ യഥാർത്ഥ പേരെന്ത്? - മെങ് കി

9. മെൻസിയസ് ജനിച്ചതെവിടെയായിരുന്നു? - ചൈനയിലെ സൗ (Zou) യിൽ

10. ചൈനയിലെ തത്ത്വശാസ്ത്രപരമായ മറ്റ് ചിന്താഗതികൾ ഏതെല്ലാം? - താവോയിസം, മോഹിസം, റിയലിസം

11. പാശ്ചാത്യ - പൗരസ്ത്യ എഴുത്തുകാരെയും കലാകാരന്മാരെയും വളരെയധികം സ്വാധീനിച്ചത് ചൈനയിലെ ഏത് തത്ത്വശാസ്ത്രമാണ്? - താവോയിസം

12. താവോയിസം ആരംഭിച്ചതെപ്പോൾ - ഏകദേശം ബി.സി. 600 കളിൽ

13. മനുഷ്യ സ്വഭാവം അടിസ്ഥാനപരമായി മോശമാണെന്ന് വിശ്വസിച്ചിരുന്നതാര്? - സുൻസി

14. "സുൻസി" എന്ന പുസ്തകത്തിന്റെ രചയിതാവാര്? - സുൻസി

15. സുൻസി ജനിച്ചതെവിടെയായിരുന്നു - ചൈനയിലെ സ്റ്റേറ്റ് സാവോയിൽ

16. 500 ബി.സി.യിൽ ചൈനയിൽ ജീവിച്ചിരുന്ന മതപ്രമുഖനും തത്വജ്ഞാനിയും ആയിരുന്ന വ്യക്തി - കണ്‍ഫ്യൂഷ്യസ് 

17. ഹാൻ രാജാക്കന്മാരിൽ സ്വാധീനം ചെലുത്തിയ, പുരാതന ചൈനയിലെ ദാർശനികൻ ആര്? - കണ്‍ഫ്യൂഷ്യസ് 

18. ചൈനയിൽ ഹാൻ രാജവംശത്തിന്റെ പിൻഗാമിയായ രാജവംശമേത്? ചിൻ

Post a Comment

Previous Post Next Post