അരിസ്റ്റോട്ടിൽ

അരിസ്റ്റോട്ടിൽ (Aristotle)

ജനനം : ബി. സി. 384

മരണം : ബി. സി. 322


അരിസ്റ്റോട്ടിൽ മാസിഡോണിയൻ അതിർത്തിക്കടുത്ത് ഗ്രീസിലെ സ്റ്റാഗിറയിലാണ് ജനിച്ചത്. പ്രമുഖ ഗ്രീക്ക് ചിന്തകനും, ദാർശനികനും, സാഹിത്യവിമർശന പ്രസ്ഥാന ജനയിതാവുമായ അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ ശിഷ്യനായിരുന്നു. 'ലൈസിയം' എന്ന വിദ്യാകേന്ദ്രത്തിൽ അധ്യാപകനായി. ഇന്ദ്രിയ ഗോചരമായ പ്രപഞ്ചത്തിൽ വിശ്വസിക്കുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു അരിസ്റ്റോട്ടിൽ. അരിസ്റ്റോട്ടിലിന്റെ പ്രധാന കൃതികളാണ് Politics, Categories, On Interpretation, Metaphysics, Nicomachean Ethics, Rhetoric, Poetics എന്നിവ.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഓഫ് സയൻസ് എന്ന് വിളിച്ചത് - അരിസ്റ്റോട്ടിൽ


2. ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ് എന്ന് പറഞ്ഞത് - അരിസ്റ്റോട്ടിൽ


3. ജീവശാസ്ത്രത്തിന്റെ (ബയോളജി) പിതാവ് എന്നറിയപ്പെടുന്നത് - അരിസ്റ്റോട്ടിൽ


4. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ - അലക്സാണ്ടർ


5. ലൈസിയം എന്ന വിദ്യാലയം സ്ഥാപിച്ചത് - അരിസ്റ്റോട്ടിൽ


6. ജന്തുശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ


7. തർക്കശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ


8. പ്ലേറ്റോയുടെ മഹാനായ ശിഷ്യനാരായിരുന്നു? - അരിസ്റ്റോട്ടിൽ


9. അരിസ്റ്റോട്ടിൽ ജനിച്ചതെവിടെയായിരുന്നു? - വടക്കൻ ഗ്രീസിലെ സ്റ്റാജിറയിൽ


10. അരിസ്റ്റോട്ടിലിന്റെ ജീവിതകാലം എപ്പോഴായിരുന്നു? - ബി.സി 384 മുതൽ 322 വരെ


11. ശാസ്ത്രവും ശാസ്ത്രത്തിന്റെ മറ്റു വിഭാഗങ്ങളും എന്ന ആശയം കണ്ടുപിടിച്ചതാര്? - അരിസ്റ്റോട്ടിൽ


12. അരിസ്റ്റോട്ടിലിന്റെ "ഫസ്റ്റ് ഫിലോസഫി" എന്ന നിരീക്ഷണം ഏത് പേരിലറിയപ്പെടുന്നു? - തത്ത്വമീമാംസ (Metaphysics)


13. തത്ത്വമീമാംസയിൽ അരിസ്റ്റോട്ടിൽ വികസിപ്പിച്ചെടുത്ത ആശയമെന്ത്? - ആദ്യ പ്രേരണ (First Cause)


14. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ രണ്ട് പ്രധാന വിഭാഗങ്ങൾ ഏതെല്ലാം? - സ്ട്രോയിക് തത്ത്വശാസ്ത്രം, എപ്പിക്യൂറിയാനിസം


15. സ്ട്രോയിക് തത്ത്വശാസ്ത്രം, എപ്പിക്യൂറിയാനിസം എന്നീ വിഭാഗങ്ങൾ ആരുടെ മരണത്തിനുശേഷം ആവിർഭവിച്ചു? - അരിസ്റ്റോട്ടിൽ


16. പെരിപ്പെറ്റെറ്റിക് തത്ത്വശാസ്ത്രം ആവിഷ്‌ക്കരിച്ചതാര്? - അരിസ്റ്റോട്ടിൽ


17. അരിസ്റ്റോട്ടിലിന്റെ പിതാവാര്? - നികോമാചുസ്


18. അരിസ്റ്റോട്ടിലിന്റെ പിതാവ് ആരായിരുന്നു? - മാസിഡോണിയയുടെ സമീപപ്രദേശത്തെ രാജാവായ അമിൻതാസ് രണ്ടാമന്റെ വൈദ്യൻ


19. അരിസ്റ്റോട്ടിലിന്റെ മാതാപിതാക്കളുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ രക്ഷാകർത്തവരായിരുന്നു? - പ്രോക്‌സിനസ്


20. അരിസ്റ്റോട്ടിലിന്റെ ഭാര്യ ആരായിരുന്നു? ഹെർമിയ എന്ന ഭരണാധികാരിയുടെ ദത്തുപുത്രിയായ പിഥിയസ്


21. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായിരുന്ന പേർഷ്യൻ ചക്രവർത്തിയാര്? - മഹാനായ അലക്‌സാണ്ടർ


22. ലിസിയം സ്കൂൾ സ്ഥാപിച്ചതാര്? - അരിസ്റ്റോട്ടിൽ


23. പെരിപ്പെറ്റെറ്റിക്സിൽ ഉൾപ്പെടുന്നതാണ് - അരിസ്റ്റോട്ടിലിന്റെ സ്കൂൾ, അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രം, അദ്ദേഹത്തിന്റെ അനുയായികൾ


24. അരിസ്റ്റോട്ടിലിന്റെ രചനകളെ പൊതുവായി എത്രയായി തരംതിരിച്ചിരിക്കുന്നു? - മൂന്ന്


25. അരിസ്റ്റോട്ടിലിന്റെ രചനകളുടെ മൂന്ന് വിഭാഗങ്ങൾ ഏതെല്ലാം? - ജനപ്രീതിയാർജ്ജിച്ച രചനകൾ, ഓർമ്മക്കുറിപ്പുകൾ, പ്രബന്ധങ്ങൾ


26. അരിസ്റ്റോട്ടിലിന്റെ സംഭാഷണ രൂപത്തിലുള്ള രചനകൾ മിക്കതും ഏത് വിഭാഗത്തിലുൾപ്പെടുന്നു? - ജനപ്രീതിയാർജ്ജിച്ച രചനകൾ


27. ഓർമ്മക്കുറിപ്പുകൾ എന്താണ്? - ചരിത്രപരമായ രേഖകളുടെയും ഗവേഷണ വസ്തുക്കളുടെയും വൻശേഖരം


28. അരിസ്റ്റോട്ടിലിന്റെ പ്രബന്ധങ്ങളുടെ മറ്റൊരു പേരാണ് - അരിസ്റ്റോട്ടിലിന്റെ നിഗൂഢമായ രചനകൾ (Aristotle's esoteric works)


29. അരിസ്റ്റോട്ടിലിന്റെ തർക്കശാസ്ത്രത്തെക്കുറിച്ചുള്ള തത്ത്വശാസ്ത്രപരമായ രചനകൾ ഏത് പേരിലറിയപ്പെടുന്നു? - ഓർഗനൺ 


30. ഓർഗനൺ എന്ന വാക്കിന്റെ അർത്ഥമെന്ത്? - ഉപകരണം


31. അരിസ്റ്റോട്ടിലിന്റെ തർക്കശാസ്ത്ര സംബന്ധമായ രചനകൾക്ക് ഓർഗനൺ എന്ന പേര് നല്കിയതെന്തുകൊണ്ട്? - അദ്ദേഹത്തിന്റെ തർക്കശാസ്ത്ര സംബന്ധമായ രചനകൾ ചിന്തയെ അന്വേഷിക്കുന്നു. ചിന്ത അറിവിന്റെ ഉപകരണമാണ് (ഓർഗനൺ ആണ്)


32. മാറ്റത്തെ മനസിലാക്കുന്നതിന് ഒരു വസ്തുവിന്റെ "ദ്രവ്യത്തിനും" "രൂപത്തിനും" തമ്മിൽ ഒരു വ്യത്യാസം കല്പിക്കണം. ഇങ്ങനെ വാദിച്ചതാര്? - അരിസ്റ്റോട്ടിൽ


33. അരിസ്റ്റോട്ടിൽ, ആത്മാവും ശരീരവും തമ്മിലുള്ള ബന്ധത്തെയും ആത്മാവിന്റെ വിവിധ ധർമ്മങ്ങളെയും കുറിച്ചാരായുന്നത് അദ്ദേഹത്തിന്റെ ഏത് പുസ്തകത്തിലാണ്? - ഓൺ ദി സോൾ


34. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ പ്രകൃതിയിലെ വളരെ ശ്രദ്ധേയമായ വസ്തുത എന്ത്? - മാറ്റം


35. മാറ്റത്തെ നന്നായി മനസ്സിലാക്കുന്നതിനുവേണ്ടി അരിസ്റ്റോട്ടിൽ വിഭജിച്ചിരിക്കുന്ന നാല് പ്രധാന കാരണങ്ങൾ ഏതെല്ലാം? - വാസ്തവികമായ കാരണം, കാര്യപ്രാപ്തിയുള്ള കാരണം, നിയമാനുരൂപമായ കാരണം, അന്തിമമായ കാരണം


36. മെറ്റാഫിസിക്സിന്റെ അക്ഷരാനുസൃതമായ അർത്ഥമെന്ത്? - ഭൗതികശാസ്ത്രത്തിനുശേഷം


37. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ധർമ്മശാസ്ത്രവും രാജ്യതന്ത്രവും എന്തിനെ കുറിച്ചുള്ള പഠനം നടത്തുന്നു? - പ്രായോഗിക ജ്ഞാനം


38. പ്രായോഗികമായ ജ്ഞാനം എന്നാലെന്ത്? - ശരിയായ രീതിയിൽ പ്രവർത്തിക്കാനും സന്തോഷമായി ജീവിക്കാനും മനുഷ്യരെ പ്രാപ്തമാക്കുന്ന അറിവ്


39. മനുഷ്യരുടെ ലക്ഷ്യം എന്താണെന്നാണ് അരിസ്റ്റോട്ടിൽ വാദിക്കുന്നത്? - സന്തോഷം


40. മനുഷ്യൻ "വിവേചനശക്തിയുള്ള ജീവിയാണ്" എന്ന് പ്രഖ്യാപിച്ചതാര്? - അരിസ്റ്റോട്ടിൽ


41. "അറിയപ്പെടുന്നവരുടെയെല്ലാം ഗുരു" എന്ന് അരിസ്റ്റോട്ടിലിനെ വിളിച്ചതാര്? - ഡാന്റെ അലിഖിയേറി


42. 1200-കളിൽ ക്രിസ്ത്യൻ സമുദായത്തിൽ പ്ലേറ്റോയുടെ സ്ഥാനത്ത് വരുകയും വളരെയധികം തത്ത്വശാസ്ത്രപരമായ സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തിയാര്? - അരിസ്റ്റോട്ടിൽ


43. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ എല്ലാത്തിലും വച്ച് ഏറ്റവും വലിയ സന്തോഷമാണ് - മനസ്സിന്റെ ചിന്താപരമായ ഉപയോഗം


44. ഗ്രീക്ക് വ്യാഖ്യാതാക്കളും മുസ്ലിം വ്യാഖ്യാതാക്കളും അരിസ്റ്റോട്ടിലിന്റെ രചനകളെ ആശ്രയിച്ച അതെ രീതിയിൽത്തന്നെ അരിസ്റ്റോട്ടിലിന്റെ രചനകളെ പ്രയോജനപ്പെടുത്തിയ ഗ്രന്ഥമേത്? - ദി ഗൈഡ് ഫോർ ദി പെർപ്ലെക്സ്ഡ്


45. ക്രിസ്ത്യൻ അരിസ്റ്റോട്ടിലിയൻ ധർമശാസ്ത്ര പണ്ഡിതന്മാരെ സ്വാധീനിച്ച പുസ്തകമാണ് - ദി ഗൈഡ് ഫോർ ദി പെർപ്ലെക്സ്ഡ്


44. ട്രാജഡിയിലെ വികാരതീവ്രമായ പ്രഭാവത്തെ കരുണയുടെയും ദയയുടെയും "കാഥാർസിസ്" (വികാര പ്രകടനങ്ങൾ) ആയി തിരിച്ചറിഞ്ഞതാര്? - അരിസ്റ്റോട്ടിൽ


45. ആദ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്നതും ഏറ്റവും സ്വാധീനശക്തിയുള്ളതുമായ നാടകത്തെക്കുറിച്ച് ഉപന്യാസം എഴുതിയ ഗ്രീക്ക് ചിന്തകൻ ആര്? - അരിസ്റ്റോട്ടിൽ


46. നാടകത്തെക്കുറിച്ച് 'പൊയറ്റിക്സ്' എന്ന വളരെ പ്രശസ്തമായ ഉപന്യാസം എഴുതിയതാര്? - അരിസ്റ്റോട്ടിൽ


47. "മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ്" ആരുടെ പ്രസ്താവനയാണിത്? - അരിസ്റ്റോട്ടിൽ


48. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തമനുസരിച്ച് കാവ്യരൂപങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് - ദുരന്തനാടകം


49. അരിസ്റ്റോട്ടിൽ രചിച്ച പ്രശസ്തമായ ഗ്രന്ഥം - പൊയറ്റിക്സ്


50. അരിസ്റ്റോട്ടിലിന്റെ പ്രശസ്തമായ സിദ്ധാന്തം - കഥാർസിസ്


51. ദുരന്ത നാടകത്തിന്റെ ആര് ഘടകങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള പ്രശസ്തമായ പാശ്ചാത്യ തത്ത്വശാസ്ത്ര ഗ്രന്ഥമേത്? - പൊയറ്റിക്സ്


52. അരിസ്റ്റോട്ടിലിന്റെ വികാരവിരേചന സിദ്ധാന്തമനുസരിച്ച് ദുരന്ത നാടകത്തിന്റെ സ്വാധീനത്തിന്റെ പ്രയോജനം - മനസ്സിനെ വിമലീകരിക്കുന്നു


53. ജ്ഞാനികളിലെ ആചാര്യൻ എന്നറിയപ്പെട്ടതാര് - അരിസ്റ്റോട്ടിൽ 


54. പ്ലേറ്റോയുടെ ശിഷ്യരിൽ പ്രധാനി - അരിസ്റ്റോട്ടിൽ


55. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ പിതാവ് - അരിസ്റ്റോട്ടിൽ


56. മഹാനായ അലക്സാണ്ടറുടെ ഗുരു പിതാവ് - അരിസ്റ്റോട്ടിൽ


57. രണ്ടു ശരീരത്തിലെ ഒറ്റ ആത്മാവാണ് സൗഹൃദം എന്നു പറഞ്ഞത് - അരിസ്റ്റോട്ടിൽ


58. വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പുള്ളതും ഫലങ്ങൾ മധുരം നിറഞ്ഞതുമാണ് എന്നു പറഞ്ഞത് - അരിസ്റ്റോട്ടിൽ


59. മനുഷ്യൻ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് എന്നു പറഞ്ഞത് - അരിസ്റ്റോട്ടിൽ


60. തർക്കശാസ്ത്രത്തിന്‍റെ പിതാവ് - അരിസ്റ്റോട്ടിൽ


61. ബയോളജി (ജീവശാസ്ത്രം) യുടെ പിതാവ് - അരിസ്റ്റോട്ടിൽ 


62. ലൈസിയം എന്ന വിദ്യാലയം സ്ഥാപിച്ചത് - അരിസ്റ്റോട്ടിൽ


63. ഒരു വ്യക്തി പ്രകൃത്യാ അവന്‍റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് എന്നു പറഞ്ഞത് - അരിസ്റ്റോട്ടിൽ


64. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഓഫ് സയൻസ് എന്നു വിളിച്ചത് - അരിസ്റ്റോട്ടിൽ

0 Comments