അകിര കുറസോവ

അകിര കുറസോവ ജീവചരിത്രം (Akira Kurosawa)
ജനനം : 1910 മാർച്ച് 23
മരണം : 1998 സെപ്റ്റംബർ 6

ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്നു അകിര കുറസോവ. 1910 ൽ ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിലാണ് കുറസോവ ജനിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥനും കായിക പരിശീലകനുമായിരുന്നു പിതാവ്. 1923 ൽ അദ്ദേഹം കുറോസവ കൈക ജൂനിയർ ഹൈസ്കൂളിൽ വിദ്യാർത്ഥിയായി. പഠനങ്ങളിൽ താൽപ്പര്യമില്ലാത്ത കുറസോവ 1929 ൽ ഒരു കൊമേര്‍ഷ്യല്‍ ആര്‍ട്ടിസ്റായി ജോലി ചെയ്യാൻ തുടങ്ങി. പ്രശസ്ത സംവിധായകൻ കാജിറോയമമോട്ടോയുടെ സഹായിയായി ജോലി ചെയ്യാൻ തുടങ്ങി. കുറസോവയുടെ തിരക്കഥാരീതി പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

തന്റെ ചിത്രത്തിന്റെ ഭാഗങ്ങൾ സ്വതന്ത്രമായി ചിത്രീകരിക്കാൻ കുറസോവയെ കാജിറോയാമ അനുവദിച്ചിരുന്നു. 1943 ൽ കുറസോവയ്ക്ക് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. ജൂഡോസാഗ് എന്നായിരുന്നു ചിത്രത്തിന്റെ ശീർഷകം. 1945 ൽ വിവാഹിതനായി. ഇതിനിടയിൽ അദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു, എന്നാൽ 1950 ൽ പുറത്തിറങ്ങിയ "റാഷൊമോണ്‍" കുറസോവയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തി. ചിത്രത്തിന്റെ ഹോളിവുഡ് പതിപ്പ് "മാഗ്നിഫിഷ്യന്റ് സെവൻ" എന്ന പേരിൽ പുറത്തിറങ്ങി.

1957 ൽ പുറത്തിറങ്ങിയ "ത്രോണ്‍ ഓഫ്‌ ബ്ളഡ്‌" ബെർലിൻ ചലച്ചിത്രമേളയിലും 1975 ലെ "ദെർസു ഉസാല" മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും നേടിക്കൊടുത്തു. അമേരിക്കൻ സംവിധായകരായ ജോർജ്ജ് ലൂക്കാസ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർ ഇദ്ദേഹത്തില്‍ നിന്നുമാണ്‌ പ്രചോദനം ഉള്‍ക്കൊണ്ടത്‌. ഡ്രങ്കൻ ഏഞ്ചൽ, ഇക്കുറു, കാഗേമുഷ, റെഡ്ബിയേഡ്‌,  ഡ്രീംസ്, സ്‌ട്രേ ഡോഗ്,  റാന്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. റാന്‍ ഷേക്സ്പിയറുടെ "കിംഗ് ലിയറിന്റെ" ആശയാവിഷ്കാരമാണ്, നിലവിലെ സംവിധായകർ ഉള്‍ക്കൊണ്ടിട്ടുള്ള വിഷ്വൽ വിസ്മയങ്ങള്‍ കുറസോവയുടെ സിനിമകളിൽ കാണാൻ കഴിയില്ല. 1998-ൽ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പാശ്ചാത്യരാജ്യങ്ങളിൽ ജനപ്രീതി നേടിയ സെവൻ സമുറായ് എന്ന ജാപ്പനീസ് ചലച്ചിത്രം സംവിധാനം ചെയ്തത് ആര്? - അകിര കുറസോവ

2. ലോകപ്രശസ്ത സിനിമ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു - ജപ്പാൻ

3. അകിര കുറസോവ ഏത് മേഖലയിലാണ് പ്രസിദ്ധി നേടിയത് - സിനിമ

4. അകിര കുറസോവയ്ക്ക് മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം - ദെർസു ഉസാല (1975)

5. ഷേക്സ്പിയറുടെ "കിംഗ് ലിയർ" എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംവിധാനം ചെയ്ത അകിര ചലച്ചിത്രം - റാന്‍ 

6. കുറസോവ ചലച്ചിത്രങ്ങളിൽ മിക്കതിലും നായക വേഷം അഭിനയിക്കുന്നത് ആര്? - തോഷിറൊ മിഫുൻ

Post a Comment

Previous Post Next Post