സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ (Swami Vivekananda)

ജനനം : 1863 ജനുവരി 12

മരണം : 1902 ജൂലൈ 4

വിശ്വനാഥദത്തിന്റെയും ഭുവനേശ്വരീദേവിയുടേയും പുത്രനായി കൽക്കട്ടയിൽ ജനിച്ച വിവേകാനന്ദന്റെ യഥാർത്ഥനാമം നരേന്ദ്രനാഥൻ എന്നായിരുന്നു. മഹത്തായ ഭാരതീയ സംസ്കാരം ലോകത്തെ അറിയിക്കുകയും ഭാരതത്തെക്കുറിച്ച് പാശ്ചാത്യർക്കുണ്ടായ സങ്കൽപ്പങ്ങൾ തിരുത്തിക്കുറിക്കുകയും ചെയ്ത സ്വാമിവിവേകാനന്ദന് 1893-ൽ ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞു. കർമ്മാനുഷ്ടാനത്തിന്റെ (ഭൗതികം) മഹത്വവും ഉയർന്ന ജീവിത മൂല്യങ്ങളുടെ (ആത്മീയം) സാക്ഷാത്ക്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ജീവിത വീക്ഷണം തന്റെ പ്രസംഗങ്ങളിലൂടെയും കൃതികളിലൂടെയും വിവേകാനന്ദൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക രംഗത്ത് എന്നും തിളങ്ങിക്കൊണ്ടിരിക്കുന്ന ഈ ഉജ്ജ്വല വ്യക്തിത്വത്തിനുടമ "ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാ നിബോധത" എന്ന പ്രശസ്ത സൂക്തം ജീവിതത്തിൽ പകർത്തുകയും സഹജീവികളെ അത് ഉൾകൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്തു.

സ്വാമി വിവേകാനന്ദൻ ജീവചരിത്രം

സ്വാമി വിവേകാനന്ദൻ 1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് 'നരേന്ദ്രനാഥ് ദത്തൻ' എന്നാണ്. മെട്രോപൊളിറ്റൻ സ്കൂളിൽ തന്റെ ഏഴാം വയസ്സിൽ ചേർന്ന് പഠനം തുടങ്ങി. അതിനുശേഷം 1879-ൽ ഹൈസ്കൂൾ പഠനം ഒന്നാം ക്ലാസോടെ പാസായി. തുടർന്ന് പ്രസിഡൻസി കോളേജിൽ ചേർന്ന് പഠിച്ചു. അസാധാരണമായ ബുദ്ധിശക്തിയും അന്വേഷണത്വരയും വിദ്യാർത്ഥിയായിരിക്കെ നരേന്ദ്രൻ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം വളരെയധികം പുസ്തകങ്ങൾ വായിക്കുമായിരുന്നു. ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പാശ്ചാത്യ തത്വശാസ്ത്രം, ലോകചരിത്രം എന്നിവ പഠിച്ചു.

ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിർത്തിരുന്ന പ്രസ്ഥാനമായിരുന്നു ബ്രഹ്മസമാജം. ഈ സംഘടനയുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ നരേന്ദ്രൻ ചെറുപ്പത്തിൽ ബ്രഹ്മസമാജം പ്രവർത്തകനായി. തന്റെ സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണ പരമഹംസനെ 1881-ൽ നരേന്ദ്രൻ പരിചയപ്പെട്ടു. പരമഹംസനിൽ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് നരേന്ദ്രന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രൻ പരമഹംസരുടെ പ്രിയശിഷ്യനായി. ഇതിൽ നിന്ന് ജീവിതത്തിന് പുതിയ അർത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ 1886-ൽ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങൾ, ജാതി, അയിത്തം തുടങ്ങിയവയെ എതിർത്തിരുന്നു.

കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ തരംതിരുവുകളും, തീണ്ടലും, തൊടീലും മറ്റു അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കണ്ടിട്ട് 'കേരളം ഭ്രാന്താലയമാണ്' എന്നദ്ദേഹം പറഞ്ഞു. 1893-ൽ അമേരിക്കയിലെ ഷിക്കാഗോയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ഹിന്ദുമതത്തെയും അതിന്റെ സംസ്കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചു. 1894-ൽ ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു.

യോഗ, രാജയോഗ, ജ്ഞാനയോഗ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. 'വിവേകാനന്ദ സാഹിത്യ സർവ്വസ്വം' എന്ന പേരിൽ ശ്രീകൃഷ്ണമഠം പ്രസിദീകരിച്ച ഗ്രന്ഥസമുച്ചയത്തിലൂടെ സ്വാമിയുടെ ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. 1902 ജൂലൈ നാലാം തീയതി അദ്ദേഹം അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 1863 ജനുവരി 12-ന് കൊൽക്കത്തയിൽ ജനിച്ചു. നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു ആദ്യകാല നാമം. പിതാവ് വിശ്വനാഥ് ദത്ത. മാതാവ് ഭുവനേശ്വരി. 

■ ശ്രീരാമകൃഷ്ണപരമഹംസരാണ് വിവേകാനന്ദന്റെ ആധ്യാത്മിക വഴികാട്ടിയായത്. 1886-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ സമാധിയെത്തുടർന്ന് ഗുരുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകി. 1897-ൽ 'രാമകൃഷ്ണമിഷൻ' കൽക്കത്തയിലെ ബേലൂരിൽ സ്ഥാപിച്ചു. രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗമാണ് ശാരദാമഠം. 

■ ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും കർശനമായി എതിർത്ത ഒരു പരിഷ്കർത്താവായിരുന്നു വിവേകാനന്ദൻ.

■ ശരത്ചന്ദ്രഗുപ്തനാണ് വിവേകാനന്ദന്റെ ആദ്യശിഷ്യൻ.

■ വിവേകാനന്ദന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടയായ ബ്രിട്ടീഷ് യുവതി മാർഗരറ്റ് ഇ. നോബിൾ പിന്നീട് സിസ്റ്റർ നിവേദിത എന്ന പേരിൽ സ്വാമിയുടെ ശിഷ്യയായി.

■ 1892-ൽ തിരുവനന്തപുരത്തുനിന്ന് രാമേശ്വരം വഴി കന്യാകുമാരിയിലെത്തി.

■ 1893 സെപ്റ്റംബറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിക്കാഗോ ലോകസർവ്വമത സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിച്ചു. ചിക്കാഗോ സമ്മേളനത്തിന് ശേഷം അമേരിക്കൻ ജനത വിവേകാനന്ദനെ വിശേഷിപ്പിച്ചത് ചക്രവാത സദൃശ്യനായ ഹിന്ദു എന്നാണ്.

■ 1894-ൽ വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ചു.

■ 1895-ൽ ആദ്യ ഇംഗ്ലണ്ട് പര്യടനം.

■ 1899-ൽ രണ്ടാം പാശ്ചാത്യ പര്യടനം.

■ 1902-ൽ ജൂലൈ 4-നാണ് സ്വാമി വിവേകാനന്ദൻ സമാധിയായത്.

■ നമ്മുടെ നാടിന് ഇന്നാവശ്യം ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് എന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. തന്റെ ഗുരുവായ പരമഹംസരെപോലെ വിവേകാനന്ദനും എല്ലാ മതങ്ങളുടെയും ഏകത്വത്തിന് പ്രാധാന്യം നൽകി.

■ 'പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്' എന്നു പറഞ്ഞതും വിവേകാനന്ദനാണ്. 

■ 'ഗീതയിലേക്ക് മടങ്ങാൻ' അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

■ 'ദരിദ്രരോട് അനുതാപമുള്ളവനെ ഞാൻ മഹാത്മാവെന്നു വിളിക്കും, മറിച്ചുള്ളവനെ ദുരാത്മാവെന്നും' വിവേകാനന്ദന്റെ പ്രസിദ്ധമായ വചനമാണിത്.

■ പ്രബുദ്ധ ഭാരതം, ഉദ്ബോധൻ എന്നിവയായിരുന്നു വിവേകാനന്ദന്റെ പ്രസിദ്ധമായ പത്രങ്ങൾ.

■ വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സ്വാമി വിവേകാനന്ദന്റെ ഗുരു - ശ്രീരാമകൃഷ്ണ പരമഹംസർ

2. കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് - സ്വാമി വിവേകാനന്ദൻ

3. വിവേകാനന്ദൻ പാറ ഏത് സംസ്ഥാനത്താണ് - തമിഴ്നാട്

4. വിവേകാനന്ദ മെമ്മോറിയൽ എവിടെയാണ് - കന്യാകുമാരി

5. 1893ൽ ചിക്കാഗോയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയൻ - സ്വാമി വിവേകാനന്ദൻ

6. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയത് - ചട്ടമ്പി സ്വാമികൾ

7. സിസ്റ്റർ നിവേദിത ആരുടെ പ്രസിദ്ധശിഷ്യയാണ് - സ്വാമി വിവേകാനന്ദൻ

8. ഗീതയിലേക്ക് മടങ്ങു എന്ന് ആഹ്വാനം ചെയ്തത് - വിവേകാനന്ദൻ

9. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് - വിവേകാനന്ദൻ

10. ലണ്ടനിൽവെച്ച് കണ്ട ഏതു ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത് - വിവേകാനന്ദൻ

11. വിവേകാനന്ദൻ ജനിച്ച വർഷം - 1863 (ജനുവരി 12)

12. നരേന്ദ്രനാഥ് ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന് ആദ്യമിട്ട പേര് - വീരേശ്വർ ദത്ത

13. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് - സ്വാമി വിവേകാനന്ദൻ

14. വിവേകാനന്ദൻ ചിക്കാഗോയിലെ ലോക മത സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിച്ച വർഷം - 1893

15. സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്നതിലൂടെ പ്രശസ്തമായ തമിഴ്‌നാട്ടിലെ സ്ഥലം - കന്യാകുമാരി

16. സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം - 1897

17. വിവേകാനന്ദ സാഹിത്യ സർവസ്വത്തിന്‌ അവതാരിക എഴുതിയത് - സിസ്റ്റർ നിവേദിത

18. "പട്ടിണി കിടക്കുന്നവനോട് മതത്തെക്കുറിച്ച് സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് സമമാണ്" ഇങ്ങനെ അഭിപ്രായപ്പെട്ടത് - സ്വാമി വിവേകാനന്ദൻ

19. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം - അയർലൻഡ്

20. മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ ദരിദ്രനാരായണൻ എന്ന പ്രയോഗത്തിന്റെ ആവിഷ്കർത്താവ് - വിവേകാനന്ദൻ

21. പ്രബുദ്ധഭാരതം എന്ന പത്രം ആരംഭിച്ചത് - സ്വാമി വിവേകാനന്ദൻ

22. രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നത് - സ്വാമി രംഗനാഥാനന്ദ

23. സ്വാമി വിവേകാനന്ദന് ചിക്കാഗോ സന്ദർശനത്തിന് സാമ്പത്തിക സഹായം നൽകിയത് - ഖേത്രിയിലെ മഹാരാജാവ്

24. ഉദ്ബോധന എന്ന ബംഗാളി പത്രം ആരംഭിച്ചത് - വിവേകാനന്ദൻ

25. വിവേകാനന്ദൻ ആരായിരുന്നു? - ഒരു ഇന്ത്യൻ തത്ത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും

26. വിവേകാനന്ദൻ ജനിച്ചതെവിടെയായിരുന്നു? - കൊൽക്കത്തയിൽ

27. ദൈവത്തിനു എല്ലാ സൃഷ്ടികളും തുല്യരാണെന്ന് വിശ്വസിച്ചിരുന്നതാര്? - വിവേകാനന്ദൻ

28. ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ വിവേകാനന്ദൻ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചതെപ്പോൾ? - 1893-ൽ 

29. വിവേകാനന്ദന്റെ ജീവിതകാലഘട്ടം എപ്പോഴായിരുന്നു? - 1863-1902

30. ശ്രീരാമകൃഷ്ണപരമഹംസന്റെ ഒരു ശിഷ്യനാണ് വെല്ലൂരിൽ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്. വേദാന്ത പ്രചാരകനായ ഈ ശിഷ്യനാര് - വിവേകാനന്ദൻ

Post a Comment

Previous Post Next Post