കണക്ക് PSC ചോദ്യങ്ങൾ

കണക്ക് PSC ചോദ്യങ്ങൾ

ശതമാനം

1. ഒരു സംഖ്യയുടെ 45%, 90 ആയാൽ സംഖ്യ ഏത്?

സംഖ്യയുടെ  45% = 90

സംഖ്യ x (45/100) = 90

സംഖ്യ = 90 x 100/45 = 200

2. ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 50% മകനും 32% മകൾക്കും നൽകി. അദ്ദേഹത്തിന്റെ കൈയിൽ 54000 രൂപ ബാക്കിയുണ്ടെങ്കിൽ മകനു കൊടുത്ത സംഖ്യ ഏത്?

മകനും മകൾക്കും കൂടി കൊടുത്തത് = 50 + 32 = 82%

ബാക്കിയുള്ള ശതമാനം = 100 - 82 = 18%

സമ്പാദ്യത്തിന്റെ 18% = 54000

സമ്പാദ്യം = 54000 ÷ 18/100 = 54000 x 100/18 = 300000

മകനു കൊടുത്തത് = സമ്പാദ്യത്തിന്റെ 50% = 300000 x 50/100 = 150000 രൂപ

3. ഒരു പട്ടണത്തിലെ ജനസംഖ്യ 256000 ആയിരുന്നു. ഒരു വർഷം കൊണ്ട് ജനസംഖ്യ 5% വർദ്ധിച്ചാൽ  പുതിയ ജനസംഖ്യ എത്ര?

പട്ടണത്തിലെ ജനസംഖ്യ = 256000

വർദ്ധനവ് = 256000 ന്റെ 5% = 256000 x 5/100 = 12800

പുതിയ ജനസംഖ്യ = 256000 + 12800 = 268800

4. ഒരു സംഖ്യ 10% വർധിച്ചപ്പോൾ 11 കിട്ടി. സംഖ്യ ഏത്?

സംഖ്യ = X

X + X ന്റെ 10% = 11

X + X x 10/100 = 11

X + X/10 = 11

(10X + 1X)/10 = 11

11X = 11 x 10

X = 110/11 = 10

സംഖ്യ = 10

5. 250 ന്റെ 20% കാണുക?

250 ന്റെ 20% = 250 x 20/100 = 50

6. ഏത് സംഖ്യയുടെ 20% ആണ് 60 ?

X ന്റെ 20% ആണ് 60 എന്നിരിക്കട്ടെ

X x 20/100 = 60

X = 60 x 100/20 = 300

7. 750 ന്റെ എത്ര ശതമാനമാണ് 150?

750 ന്റെ X% = 150 എന്നിരിക്കട്ടെ

750 x X% = 150

750 x X/100 = 150

X = 150 x 100/750 = 20%

8. ഒരു സ്കൂളിൽ ആകെ 560 കുട്ടികൾ ഉണ്ട്. ഇതിൽ 40% പെൺകുട്ടികളായാൽ ആൺകുട്ടികൾ എത്ര?

ആകെ കുട്ടികൾ = 560

പെൺകുട്ടികൾ = 40%

ആൺകുട്ടികൾ = 560 ന്റെ 60% = 60/100 x 560

ആൺകുട്ടികളുടെ എണ്ണം = 336

9. ഒരാൾ തന്റെ വരുമാനത്തിന്റെ 40% ആഹാരത്തിനും 30% വാടകയ്ക്കും 20% മറ്റ് ആവശ്യങ്ങൾക്കുമായി ചെലവാക്കി. ബാക്കി അയാളുടെ കൈയ്യിൽ 220 രൂപ ഉണ്ടെങ്കിൽ അയാളുടെ വരുമാനം എത്ര ?

ആകെ ചെലവ് = 40 + 30 + 20 = 90%

ബാക്കി = 10%

ആകെ വരുമാനം = 200 ÷ 10% = 220 ÷ 10/100 = 220 x 100/10

ആകെ വരുമാനം = 2200 രൂപ

10. 33 1⁄3 % ന് സമാനമായ ഭിന്നകവാചകം ഏത്?

33 1⁄3 % = 100/3 = 100/(3 x 100) = 1/3

11. ഒരു സംഖ്യയുടെ 25% കാണുന്നതിന് സംഖ്യയെ എത്ര കൊണ്ട് ഗുണിക്കണം?

സംഖ്യയെ 25/100 = 0.25 കൊണ്ട് ഗുണിക്കണം

ലാഭവും നഷ്ടവും

■ ലാഭം = വിറ്റവില - വാങ്ങിയവില

■ നഷ്ടം =  വാങ്ങിയവില - വിറ്റവില

■ ലാഭശതമാനം = ലാഭം x 100 / വാങ്ങിയവില

12. ഒരാൾ ഒരു റേഡിയോ 220 രൂപയ്ക്ക് വിറ്റപ്പോൾ 10% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എന്ത്?

വാങ്ങിയവില = 220 x 100/(100 + 10) = 200 രൂപ

13. ഒരാൾ 300 രൂപയ്ക്ക് വാങ്ങിയ ഫാൻ 420 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?

വാങ്ങിയവില = 300 രൂപ

വിറ്റവില = 420 രൂപ

ലാഭം = 420 - 300 = 120 രൂപ

ലാഭശതമാനം = 120 x 100/300 = 40%

14. ഒരാൾ ഒരു വാച്ച് 320 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടമുണ്ടായാൽ വാങ്ങിയ വില എന്ത്?

വിറ്റവില = 320 രൂപ

നഷ്ടം = 20%

വാങ്ങിയവില = 320 x 100/(100 - 20) = 400 രൂപ

15. 2700 രൂപ മുടക്കി 300 കി.ഗ്രാം അരി വാങ്ങി. 60 രൂപ കൂലിയും 140 രൂപ വാഹനകൂലിയും ചെലവായി. 220 രൂപ ലാഭം കിട്ടണമെങ്കിൽ ഒരു കിലോ ഗ്രാം അരി എത്ര രൂപയ്ക്കു വിൽക്കണം ?

300 കി.ഗ്രാം അരിയുടെ മുടക്കുമുതൽ = 2700 + 60 + 140 = 2900 രൂപ

വിൽക്കേണ്ട വില = 2900 + 220 = 3120 രൂപ

220 രൂപ ലാഭം കിട്ടാൻ ഒരു കി.ഗ്രാം വിൽക്കേണ്ട വില = 3120 ÷ 300 = 10.40 രൂപ

16. 3415 രൂപ മുടക്കു മുതലുള്ള ഒരു സാധനം 650 രൂപ ലാഭം കിട്ടാൻ എത്ര രൂപക്ക് വിൽക്കണം.

വിൽക്കേണ്ട വില = മുടക്കുമുതൽ + ലാഭം

= 3415 + 650 = 4065 രൂപ

പലിശ

17. 300 രൂപയ്ക്ക് 6% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എന്ത്?

I = PNR

I = സാധാരണ പലിശ

P = മുതൽ

R = നിരക്ക്

N = കാലാവധി

I = 300 x 2 x 6/100 = 36 രൂപ 

18. ഒരാൾ ഒരു ബാങ്കിൽ 2000 രൂപ നിക്ഷേപിക്കുന്നു. നിക്ഷേപങ്ങൾക്ക് ബാങ്ക്  10% പലിശ കണക്കാക്കുന്നു എങ്കിൽ അയാൾക്ക് ഒരു വർഷത്തിൽ കിട്ടുന്ന തുക എന്ത്?

പലിശ = 2000 x 1 x 10/100 = 200 രൂപ

19. ഒരാൾ 200 രൂപ 4% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചപ്പോൾ 80 രൂപ കിട്ടി. എങ്കിൽ അയാൾ എത്ര വർഷത്തേയ്ക്കാണ് രൂപ നിക്ഷേപിച്ചത്?

N = I/PR = 80/(200 x 4) = 80 x 100 / 200 x 4 = 10 വർഷം

20. ഒരാൾ 300 രൂപ 2 വർഷത്തേക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ചപ്പോൾ 60 രൂപ പലിശ കിട്ടിയാൽ പലിശ നിരക്ക് എത്ര?

R = I/PN = 60/(300 x 2) = 1/10

പലിശ നിരക്ക് = 1 x 100/10 = 10%

അംശബന്ധവും അനുപാതവും

21. 18, 12 : 6, X ആയാൽ X ന്റെ വിലയെന്ത്?

18 x X = 12 x 6

X = 12 x 6/18 = 4

22. 18, 36 : X, 6 ആയാൽ X ന്റെ വിലയെന്ത്?

18 x 6 = 36 x X

X = 18 x 6/36 = 3

23. ഒരു സ്കൂളിൽ 840 കുട്ടികളുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 4:3 ആകുന്നു. എന്നാൽ ആ സ്കൂളിൽ എത്ര ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്?

ആകെ കുട്ടികൾ = 840

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം = 4:3

ആൺകുട്ടികളുടെ എണ്ണം = 4 / (4 + 3) x 840 = 4 x 840 / 7 = 480

പെൺകുട്ടികളുടെ എണ്ണം = 3/7 x 840 = 360

24. രാമനും റഹിമും റോയിയും ചേർന്നു നടത്തിയ ഒരു കച്ചവടത്തിൽ, വർഷാവസാനത്തിൽ 36000 രൂപ ലാഭം കിട്ടി. അതിനെ 3:5:4 എന്ന അംശബന്ധത്തിൽ വിഭജിച്ചു. ഓരോർത്തർക്കും എത്ര രൂപ വീതം കിട്ടും?

ആകെ ലാഭം = 360000

അനുപാതം = 3:5:4

രാമന് കിട്ടിയ തുക = 3/(3 + 5 + 4) x 36000 = 3/12 x 36000 = 9000 രൂപ

റഹിമിന് കിട്ടിയ തുക = 5/12 x 36000 = 15000 രൂപ

റോയിക്ക് കിട്ടിയ തുക = 4/12 x 36000 = 12000 രൂപ

25. ഒരു ഭരണിയിൽ 2:13 എന്ന അംശബന്ധത്തിൽ ആസിഡും വെള്ളവും കലർത്തിയ 45 ലിറ്റർ സാന്ദ്രത കുറഞ്ഞ ആസിഡ് ഉണ്ട്. ഈ മിശ്രിതത്തിൽ ആസിഡ്, വെള്ളം ഇവ എത്ര ലിറ്റർ വീതം ഉണ്ട്?

ആകെ ആസിഡ് = 45 ലിറ്റർ

അനുപാതം = 2 : 13 

ആസിഡ് = 45 x 2/15 = 6 ലിറ്റർ

വെള്ളം = 45 x 13/15 = 39 ലിറ്റർ

27. ചെമ്പും, ടിന്നും 3:1 എന്ന അംശബന്ധത്തിൽ ചേർത്ത് കൂട്ടുലോഹമുണ്ടാക്കുന്നു. 4 കി.ഗ്രാം ഭാരമുള്ള ഒരു കഷ്ണം കൂട്ടു ലോഹത്തിൽ ഉള്ള ചെമ്പിന്റെ ഭാരമെന്ത്?

അനുപാതം = 3 : 1

ചെമ്പിന്റെ അളവ് = 4 x 3/4 = 3 കി.ഗ്രാം

28. ഒരു ധനികനായ പിതാവ് 128000 രൂപ തന്റെ 2 ആൺമക്കൾക്കും 1 മകൾക്കുമായി 5 : 5 : 6 എന്ന അംശബന്ധത്തിൽ വീതിച്ചാൽ മകൾക്ക് എത്ര രൂപ കിട്ടും?

അനുപാതം = 5 : 5 : 6

മകൾക്ക് കിട്ടിയ രൂപ = 128000 x 6/ (5 + 5 + 6)

= 48000 രൂപ

29. ഒരു പുസ്തകത്തിന്റെ 36 കോപ്പികൾക്ക് 500 രൂപ വില എങ്കിൽ അതേ പുസ്തകത്തിന്റെ 45 കോപ്പിയുടെ വില എന്ത്?

പുസ്തകങ്ങളുടെ കോപ്പികൾ തമ്മിലുള്ള അംശബന്ധം = 36 : 45

വിലകൾ തമ്മിലുള്ള അംശബന്ധം = 500 : X

36 : 45 = 500 : X

36X = 45 x 500

X = 45 x 500/36 = 625

സമയവും ദൂരവും

■ 1 കി.മീ. മണിക്കൂർ = മീറ്റർ/സെക്കന്റ്

■ 1 മീറ്റർ സെക്കന്റ് = കി.മീ/മണിക്കൂർ

■ സഞ്ചരിച്ച ദൂരം = വേഗത X സഞ്ചരിക്കാനെടുത്ത സമയം

■ സഞ്ചരിക്കാൻ വേണ്ടസമയം = സഞ്ചരിച്ച ദൂരം / വേഗത

■ വേഗത = സഞ്ചരിച്ച ദൂരം / സഞ്ചരിച്ച സമയം

30. ഒരു കാൽനടയാത്രക്കാരൻ 20 കി.മീ ദൂരം 2½ മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്നു. അയാളുടെ വേഗം എന്ത്?

വേഗത = ദൂരം/സമയം

= 20 / 2½ = 8 കി.മീ/മണിക്കൂർ

31. ഒരു കാർ 40 കി.മീ. മണിക്കൂർ വേഗത്തിൽ ഓടുന്നു. 180 കി.മീ ദൂരം സഞ്ചരിക്കാൻ എന്ത് സമയം വേണം?

സമയം = ദൂരം/വേഗം

= 180/40 = 4½ മണിക്കൂർ

32. ഷീലയുടെ വിദ്യാലയം അവളുടെ വീട്ടിൽ നിന്നും 4 കി.മീ അകലെയാണ്. ഷീല 8.30 am ന് വീട്ടിൽ നിന്നും പുറപ്പെടുന്നു. അവൾ 3 കി.മീ മണിക്കൂർ വേഗത്തിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുമ്പോൾ എന്തു സമയമാകും?

എടുത്ത സമയം = ദൂരം/വേഗം = 3/4 = 1 1⁄3

= 1 മണിക്കൂർ 20 മിനുട്ട്

സ്കൂളിൽ എത്തുന്ന സമയം = 9.50 am

33. K, L എന്നീ രണ്ടു സ്ഥലങ്ങളിൽ നിന്നുള്ള അകലം 260 കി.മീ. ഒരു കാർ K യിൽ നിന്നും 8 am ന് പുറപ്പെടുന്നു. കാറിന്റെ വേഗത 40 കി.മീ. മണിക്കൂർ ആയാൽ കാർ L ൽ എത്തുമ്പോൾ സമയം എന്താകും?

സമയം = ദൂരം/വേഗം = 260/40 = 6 ½ = 6 മണിക്കൂർ 30 മിനുട്ട്

K ൽ നിന്ന് L ൽ എത്തുന്ന സമയം = 2.30 pm

34. ഒരു തീവണ്ടിക്ക് 150 മീറ്റർ നീളമുണ്ട്‌. 54 കി.മീ മണിക്കൂർ വേഗത്തിൽ ഓടുന്ന തീവണ്ടി ഫ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ കടന്നുപോകാൻ എത്ര സമയം എടുക്കും?

വേഗത = 54 കിമി/മണിക്കൂർ

= 54 x 5/18 = 15 മീറ്റർ 1 സെക്കന്റ്

സഞ്ചരിക്കേണ്ട ദൂരം = 150 മീറ്റർ

വേണ്ട സമയം = ദൂരം/വേഗം = 150/15

= 10 സെക്കന്റ്

ശരാശരി

■ ശരാശരി = അളവുകളുടെ തുക / അളവുകളുടെ എണ്ണം, Avg = S/N

35. ഒരു തീവണ്ടി വടകരയിൽ നിന്നും 4 മണിക്കൂർ കൊണ്ട് 168 കി.മീ. അകലെയുള്ള തൃശ്ശൂരിൽ എത്തുന്നു. തീവണ്ടിയുടെ ശരാശരി വേഗത എന്ത്?

ശരാശരി വേഗത = 168/4 = 42 കി.മീ/മണിക്കൂർ

36. ഒരു ബസ് ആദ്യത്തെ 4 മണിക്കൂർ സമയം കൊണ്ട് 198 കി.മീ സഞ്ചരിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ 82 കി.മീ സഞ്ചരിച്ചു. ബസിന്റെ ശരാശരി വേഗത എന്ത്?

ആകെ സഞ്ചരിച്ച ദൂരം = 198 + 82 = 280 കി.മീ

ആകെ സമയം = 4 + 3 = 7 മണിക്കൂർ

ശരാശരി വേഗത = 280/7 = 40 കിമീ. മണിക്കൂർ

37. ഒരു ആഴ്ചയിലെ ആദ്യത്തെ 5 ദിവസങ്ങളിൽ ഒരു കടയിലെ പിരിവ് 5000 രൂപയാണ്. അടുത്ത 2 ദിവസങ്ങളിലെ ആകെ പിരിവ് 2700 രൂപയാണ്. ആ ആഴ്ചയിലെ ശരാശരി പിരിവെന്ത്‌?

ആകെ പിരിവ് = 5000 + 2700 = 7700

ആകെ ദിവസം = 5 + 2 = 7

ശരാശരി പിരിവ് = 7700/7 = 1100 രൂപ

Post a Comment

Previous Post Next Post