ഗ്രീക്ക് തത്വചിന്തകർ

ഗ്രീക്ക് തത്വചിന്തകർ


1. ആർക്കിമിഡീസ്


ജനനം : ബി. സി. 288 (സിറാക്യൂസ്)

മരണം : ബി. സി. 212


ആർക്കിമിഡീസ് തത്വത്തിലൂടെ ലോക പ്രസിദ്ധനായ അദ്ദേഹം ഭൗതികശാസ്ത്രജ്ഞൻ, ഗണിത ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. ഉത്തോലക തത്വത്തിലൂടെ ഗണിതശാസ്ത്ര ശാഖയായ സ്റ്റാറ്റിറ്റിക്‌സിന്റെ ഉപജ്ഞാതാവായി. πയുടെ മൂല്യം നിർണ്ണയിച്ചു. ഗണിത ശാസ്ത്രത്തിലെ ഇന്റഗ്രൽ കാൽകുലസിന് മുന്നോടിയായ തത്വങ്ങൾ ആവിഷ്കരിച്ചു. ആർക്കിമിഡീസ് സ്ക്രൂ എന്ന യന്ത്ര സംവിധാനം നിർമ്മിച്ചു. പ്ലവനതത്ത്വം ആവിഷ്കരിച്ച ആര്‍ക്കിമിഡിസ്‌ സിസിലിയിലെ ഹിയറോ രാജാവിന്റെ സദസ്യനായിരുന്നു. ആര്‍ക്കിമിഡിസിന്റെ പ്രധാന രചനയാണ്‌ "On the sphere and Cylinder". യുറീക്ക (Eureka) എന്നതും അദ്ദേഹത്തിന്റെ വാക്കുകളാണ്‌. 


2. ഹോമർ


ലോകത്തിലെ അമൂല്യമായ സാഹിത്യ സംഭവനകളായ ഇലിയഡിന്റെയും ഒഡീസ്സിയുടെയും രചയിതാവാണ് ഹോമർ. ഗ്രീക്ക്, ട്രോജൻ യുദ്ധങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന ഐതീഹ്യങ്ങളിൽ നിന്നാണ് ഈ രണ്ട് കൃതികളും ഹോമർ രചിച്ചിരിക്കുന്നത്. പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിന്റെ കഥയാണ് ഇലിയഡ്. ഓഡിസിയസ് എന്ന ഗ്രീക്ക് സൈന്യാധിപന്റെ അലച്ചിലിന്റെ ആവിഷ്കാരമാണ് ഒഡീസ്സി.


3. പെരിക്ലിസ്


ജനനം : ബി. സി. 495

മരണം : ബി. സി. 429


മഹാനായ പെരിക്ലിസ് ഗ്രീസിലെ ഏഥൻസിൽ ഒരു പടയാളിയുടെ മകനായിട്ടാണ് ജനിച്ചത്. പണ്ഡിതനായ അനെക്സാഗോറസ് പെരിക്ലിസിന്റെ സ്വഭാവരൂപീകരണത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബി. സി. 461-ൽ സ്വേച്ഛാധിപതിയായിരുന്ന സിമോണിനെ തോല്പിച്ച് അധികാരത്തിലേറി. ജനനന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഉചിതമായ വാക്‌സാമർഥ്യവും സ്വഭാവഗുണവും മൂലം അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനമുണ്ടായി. അദ്ദേഹത്തിന്റെ ഭരണകാലം ഗ്രീസിന്റെ സുവർണകാലമെന്നറിയപ്പെടുന്നു.


ബി. സി. 438-ൽ പൂർത്തീകരിച്ച ആക്രോപ്പോളിസിലെ അഥേനാദേവിയുടെ ക്ഷേത്രം പെരിക്ലിസിന്റെ കാലത്ത് ഗ്രീക്ക് വാസ്തുവിദ്യ പുഷ്ടിപ്രാപിച്ചതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഗ്രീസിന് പ്രബലമായ ഒരു സൈന്യവും ഉണ്ടായിരുന്നു. ബി. സി. 448-ൽ അദ്ദേഹം പേർഷ്യൻ രാജാവുമായി ഒരു സമാധാന ഉടമ്പടിയുണ്ടാക്കി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ആർക്കിമിഡീസ്


2. വാട്ടർ സ്ക്രൂ കണ്ടുപിടിച്ചത് - ആർക്കിമിഡീസ്


3. ഈ പ്രപഞ്ചം മൺതരികളാൽ നിർമ്മിതമാണെന്ന് വാദിക്കുന്ന ഗ്രന്ഥമായ 'സാൻഡ് റക്നർ' രചിച്ചതാര്? - ആർക്കിമിഡീസ്


4. പ്രശസ്തമായ ആർക്കിമിഡീസ് തത്വം കണ്ടുപിടിക്കപ്പെട്ടത് എന്ന്? - ഉദ്ദേശം ബി.സി.250-ൽ

0 Comments