ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് വിപ്ലവം (French Revolution)

ബോർബൻ രാജാക്കന്മാരുടെ ഏകാധിപത്യ ഭരണത്തിനെതിരെയും, ഉപരിവർഗ്ഗത്തിന്റെ ജന്മിത്വത്തിനെതിരെയും സാമ്പത്തിക സാമൂഹിക അസമത്വത്തിനെതിരെയും പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ആരംഭിച്ച രാഷ്ട്രീയ സാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം. വേഴ്സായ് കൊട്ടാരമായിരുന്നു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഫ്രാൻസിന്റെ അധികാരകേന്ദ്രമായിരുന്നത്. അക്കാലങ്ങളിൽ ഫ്രാൻസിൽ ഏകാധിപത്യ ഭരണമാണ് നിലനിന്നിരുന്നത്. കൂടാതെ ഭരണാധികാരികൾ ധൂർത്തന്മാരായിരുന്നു. ഫ്രഞ്ച് സമൂഹത്തെ മൂന്ന് എസ്റ്റേറ്റുകളായാണ് തിരിച്ചിരുന്നത്. ഒന്നാമത്തെ എസ്റ്റേറ്റിൽ പുരോഹിതന്മാരും രണ്ടാമത്തെ എസ്റ്റേറ്റിൽ പ്രഭുക്കന്മാരും മൂന്നാമത്തെ എസ്റ്റേറ്റിൽ കച്ചവടക്കാർ, എഴുത്തുകാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ബാങ്കർമാർ എന്നിവരടങ്ങിയ മധ്യവർഗവും കർഷർ, കൈത്തൊഴിലുകാർ എന്നിവരുമുണ്ടായിരുന്നു.

ഒന്നാമത്തെ എസ്റ്റേറ്റിലെ പുരോഹിതർക്ക് ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ നൽകി. കൂടാതെ എല്ലാത്തരം നികുതികളിൽ നിന്നും ഒഴിവാക്കിയിരുന്നു. കർഷകരിൽ നിന്നു 'തിഥെ' എന്ന പേരിൽ നികുതി പിരിച്ച ഇവർ ധാരാളം ഭൂപ്രദേശം കൈവശം വെച്ചു. സൈനിക സേവനം നടത്തിയിരുന്ന രണ്ടാമത്തെ എസ്റ്റേറ്റിലെ പ്രഭുക്കന്മാർ നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഇവർ വിശാലമായ ഭൂപ്രദേശം കൈവശം വെച്ചു. കർഷകരിൽ നിന്ന് പലതരം നികുതികൾ പിരിച്ച ഇവർ വേതനം നൽകാതെ കർഷകരെക്കൊണ്ട് പണിയെടുപ്പിച്ചു. മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടവർക്കാണ് ഏറ്റവും താഴ്ന്ന സാമൂഹിക പദവി ലഭിച്ചിരുന്നത്. ഭരണത്തിൽ ഒരാവകാശവുമില്ലാതിരുന്ന ഇവർക്ക് തൈലേ എന്ന പേരിലുള്ള ഭൂനികുതി സർക്കാരിന് നൽകണമായിരുന്നു. കൂടാതെ പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും നികുതി നൽകണം.

ജനങ്ങളുടെമേൽ പുതിയ നികുതികൾ ചുമത്തുന്നതിനായി 1789ൽ ലൂയി പതിനാറാമൻ ജനപ്രതിനിധി സഭയായ സ്റ്റേറ്റ് ജനറൽ വിളിച്ചുചേർത്തു. സമൂഹത്തിലെന്നപ്പോലെ സ്റ്റേറ്റ്സ് ജനറലിനും മൂന്ന് എസ്റ്റേറ്റുകളുണ്ടായിരുന്നു. ഒന്നാമത്തെ എസ്റ്റേറ്റിൽ 285 അംഗങ്ങളും രണ്ടാമത്തെ എസ്റ്റേറ്റിൽ 308 അംഗങ്ങളും മൂന്നാമത്തെ എസ്റ്റേറ്റിൽ 621 അംഗങ്ങളുമുണ്ടായിരുന്നു. ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട് വേണ്ട എന്നും ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ വാദിച്ചു. എന്നാൽ മൂന്ന് എസ്റ്റേറ്റുകയിലെയും ഓരോ അംഗത്തിനും ഓരോ വോട്ട് തന്നെ വേണമെന്ന് മൂന്നാമത്തെ എസ്റ്റേറ്റായ കോമൺസ് വാദിച്ചു. വോട്ടു ചെയ്യുന്നതിലെ തർക്കം തുടരവെ, തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി എന്ന് മൂന്നാമത്തെ എസ്റ്റേറ്റ് പ്രഖ്യാപിച്ചു. അവർ അടുത്തുള്ള ഒരു ടെന്നീസ് കോർട്ടിൽ സമ്മേളിക്കുകയും ഫ്രാൻസിനായി ഒരു ഭരണഘടന തയ്യാറാക്കിയ ശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്‌തു. ഇത് ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്നറിയപ്പെട്ടു.

1789 ജൂലൈ 14ന് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബോർബൻ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.  ഈ സംഭവം ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നു. 1789 ഓഗസ്റ്റ് 12ന് ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കി. ഫ്രഞ്ച് ചിന്തകനായ റൂസോയുടെ ആശയമായ 'എല്ലാ മനുഷ്യരും തുല്യരും സ്വാതന്ത്രരുമാണ്. ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളുടെ താല്പര്യത്തിന്റെ പ്രതിഫലനമാണ് നിയമങ്ങൾ. ജനങ്ങൾ നേരിട്ടോ തങ്ങളുടെ പ്രതിനിധികളിലൂടെയോ അതിൽ പങ്കാളികളാകുന്നു' എന്നൊക്കെ മനുഷ്യാവകാശ പ്രഖ്യാപനം ലോകത്തോട് വിളംബരം ചെയ്തു'. 1789 ഒക്ടോബറിൽ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വേഴ്സായ് കൊട്ടരത്തിലേക്ക് പ്രകടനം നടത്തി. 1792 സെപ്റ്റംബറിൽ പുതുതായി രൂപവത്കരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. രാജവാഴ്ചയെ ഒഴിവാക്കിക്കൊണ്ടുള്ള ഭരണരീതി എന്നായിരുന്നു റിപ്പബ്ലിക് എന്നത് കൊണ്ട് അവർ ഉദേശിച്ചത്.

PSC ചോദ്യങ്ങൾ

1. ഫ്രഞ്ച് വിപ്ലവത്തിന് നാന്ദി കുറിച്ചു കൊണ്ട് 1789 ജൂൺ 20-ന് നടന്ന സംഭവമേത് - ടെന്നീസ് കോർട്ട് പ്രതിജ്ഞ

2. 1789 ജൂലൈ 14-ന് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച സംഭവമേത് - ജനങ്ങൾ ബാസ്റ്റീൽ കോട്ട എന്ന ജയിൽ തകർത്തത്

3. ഫ്രഞ്ച്‌വിപ്ലവകാലത്ത് ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു - ലൂയി പതിനാറാമൻ

4. "ഞാനാണ് രാഷ്ട്രം" (I am the State) എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര് - ലൂയി പതിനാലാമൻ

5. പാർലമെൻറിൽ ഇടതുപക്ഷം, വലതുപക്ഷം എന്നീ ആശയങ്ങൾ ഉടലെടുത്തത് ഏത് രാജ്യത്ത് നിന്നാണ് - ഫ്രാൻസ്

6. ലൂയി പതിനാറാമന്റെ കുപ്രസിദ്ധയായ ഭാര്യ ആരായിരുന്നു - മരിയ അന്റോനെറ്റ്

7. പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം ഫ്രഞ്ച് നാഷണൽ അസംബ്ലി പാസാക്കിയതെന്ന് - 1789 - ൽ

8. ഫ്രഞ്ചുവിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും പ്രധാന സംഭാവനയായ മൂന്ന് ആശയങ്ങൾ ഏവ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

9. ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണമേത് - ഗില്ലറ്റിൻ

10. ഫ്രഞ്ച്‌വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടതാര് - റൂസ്സോ

11. "മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" - ആരുടെ വാക്കുകളാണിത് ? - റൂസ്സോയുടെ

12. "നിയമങ്ങളുടെ അന്തഃസത്ത" എന്ന കൃതിയിലൂടെ രാജഭരണത്തിലെ തെറ്റുകൾ തുറന്നു കാട്ടിയ ഫ്രഞ്ച് ചിന്തകനാര് - മൊണ്ടസ്‌ക്യു 

13. 'ദി സോഷ്യൽ കോൺട്രാക്ട്' എന്ന കൃതി ആരുടേതാണ് - റൂസ്സോയുടെ

14. "വോൾട്ടയർ" എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ ഫ്രഞ്ച് ചിന്തകനാര് - ഫ്രാൻകോയിസ്‌  മേരി അറൗറ്റ്

15. ഫ്രാൻസിലെ മൂന്ന് എസ്റ്റേറ്റുകൾ ഏതെല്ലാമായിരുന്നു - പുരോഹിതർ, പ്രഭുക്കൻമാർ, സാമാന്യജനങ്ങൾ

16. 'ഫോർത്ത് എസ്റ്റേറ്റ്' എന്നറിയപ്പെടുന്നതെന്ത് - പത്രമാധ്യമങ്ങൾ

17. ഏത് വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ, ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത് - ഫ്രഞ്ചുവിപ്ലവം

18. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത് - 1789

19. പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക എന്ന് തെളിയിച്ച വിപ്ലവം - ഫ്രഞ്ചുവിപ്ലവം

20. നെപ്പോളിയൻ ഫ്രഞ്ചചകവർത്തിയായി സ്ഥാനമേറ്റ സ്ഥലം - നോത്രഡാം കത്തീഡ്രൽ

21. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം

22. റൂസ്സോ, വോൾട്ടയർ, മൊണ്ടസ്‌ക്യു എന്നിവർ ഏതു വിപ്ലവത്തെയാണ് സ്വാധീനിച്ചത് - ഫ്രഞ്ചുവിപ്ലവം

23. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത് - നെപ്പോളിയൻ ബോണപ്പാർട്ട്

24. മേരി അന്റോണിറ്റ് വധിക്കപ്പെട്ടത് ഏതു വിപ്ലവത്തെത്തുടർന്നാണ് - ഫ്രഞ്ചുവിപ്ലവം

25. ഏതു വിപ്ലവത്തെത്തുടർന്നാണ് ലൂയി പതിനാറാമൻ വധിക്കപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം

26. ചാൾസ് ഡിക്കൻസിന്റെ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം - ഫ്രഞ്ചുവിപ്ലവം

27. ശാസ്ത്രജ്ഞനായ ലാവോസിയർ വധിക്കപ്പെട്ടത് ഏത് വിപ്ലവകാലത്താണ് - ഫ്രഞ്ചുവിപ്ലവം

28. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു -  ഫ്രഞ്ചുവിപ്ലവം

29. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം - 1789

30. വോൾട്ടയർ ഏത് രാജ്യക്കാരനായിരുന്നു - ഫ്രാൻസ്

31. ഫ്രാൻസിലെ വെഴ്സായ്ൽസ് കൊട്ടാരം പണികഴിപ്പിച്ചത് - ലൂയി പതിനാലാമൻ

32. വിപ്ലവാനന്തര ഫ്രാൻസിന്റെ ആദ്യ കോൺസുൽ ആയി അധികാരമേറ്റത് - നെപ്പോളിയൻ

33. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് - വോൾട്ടയർ

34. അറുപത്തി ഒന്ന് വർഷകാലം ഫ്രാൻസ് ഭരിച്ച വെർസെയിൽസിന്റെ നിർമ്മാതാവായ സ്വേച്ഛാധിപതിയായ ഇദ്ദേഹത്തിന്റെ നിരന്തരമായ യുദ്ധങ്ങൾ ഫ്രാൻസിനെ തകർത്തു. ഇദ്ദേഹത്തിന്റെ പേരെന്ത്? - ലൂയി XIV (1638-1715)

Post a Comment

Previous Post Next Post