യൂറോപ്പ്

1. യൂറോ ഏത് വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ് - യൂറോപ്പ്

2. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര - യൂറോപ്പ്

3. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ് - യൂറോപ്പ്

4. സ്കാൻഡിനേവിയ എന്നറിയപ്പെടുന്ന പ്രദേശത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ - നോർവേ, സ്വീഡൻ, ഡെൻമാർക്ക്‌

5. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി - വോൾഗ

6. ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം - യൂറോപ്പ്

7. ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര - യൂറോപ്പ്

8. ലോകത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യവും വിസ്തീർണം കുറഞ്ഞ രാജ്യവും സ്ഥിതി ചെയ്യുന്ന വൻകര - യൂറോപ്പ്

9. ലോക മഹായുദ്ധങ്ങൾക്കു പ്രധാന വേദിയായ വൻകര - യൂറോപ്പ്

10. ഡാന്യൂബ് നദി എത്ര യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒഴുക്കുന്നു - 10

11. വോൾഗ നദി ഒഴുക്കുന്ന ഭൂഖണ്ഡം - യൂറോപ്പ്

12. ലോക മഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം - യൂറോപ്പ്

13. ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുക്കുന്ന നദി - ഡാന്യൂബ്

14. യൂറോപിനെയും ഏഷ്യയയും വേർതിരിക്കുന്ന പർവ്വതനിര - യൂറാൽ

15. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് - ഗൾഫ് സ്ട്രീം

16. ഏത് വൻകരയിലെ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത് - യൂറോപ്പ്

17. ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത് - യൂറോപ്പ്

18. മരുഭൂമി ഏറ്റവും കുറിച്ചുള്ള ഭൂഖണ്ഡം - യൂറോപ്പ്

19. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളുടെ സംഗമസ്ഥാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്‌ രാഷ്ട്രം - സൈപ്രസ്

20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം - ലഡോഗ

21. ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര - യൂറോപ്പ്

22. ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് - യൂറോപ്പ്

23. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഏറ്റവും കൂടുതൽ സ്ഥിരാംഗങ്ങൾ ഉള്ള വൻകര - യൂറോപ്പ്

24. പ്രൊട്ടസ്റ്റാന്റിസം ആരംഭിച്ചത് ഏത് വൻകരയിലാണ് - യൂറോപ്പ്

25. ലൂഥറനിസം പിറവികൊണ്ട വൻകര - യൂറോപ്പ്

26. ശതാവർഷയുദ്ധത്തിന് വേദിയായ വൻകര - യൂറോപ്പ്

27. ഏറ്റവും കൂടുതൽ ഒളിമ്പിക്സുകൾ നടന്നിട്ടുള്ള വൻകര - യൂറോപ്പ്

28. യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം - റോട്ടർഡാം

29. ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതമാണ് - യൂറോപ്പ്

30. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന ഏക വൻകര - യൂറോപ്പ്

31. ഏറ്റവും കൂടുതൽ സമ്പന്ന രാഷ്ട്രങ്ങളുള്ള വൻകര - യൂറോപ്പ്

32. ആൽപ്സ് മലനിരകൾ ഏതു വൻകരയിലാണ് - യൂറോപ്പ്

33. യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് - സ്ട്രാസ്ബർഗ്

34. യൂറോപ്യൻ യൂണിയന്റെ നീതിന്യായ ആസ്ഥാനം - ലക്സംബർഗ്

35. ഏത് യൂറോപ്യൻ രാജ്യത്താണ് രാഷ്ട്രത്തലവൻ ഗ്രാൻഡ് ഡ്യൂക്ക് എന്നറിയപ്പെടുന്നത് - ലക്സംബർഗ്

36. ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ് - യൂറോപ്പ്

37. കുരിശുയുദ്ധങ്ങൾക്ക് വേദിയായ വൻകര - യൂറോപ്പ്

38. മരുപ്രദേശം ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം - യൂറോപ്പ്

39. ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങളുള്ള വൻകര - യൂറോപ്പ്

40. നവീകരണത്തിന് വേദിയായ വൻകര - യൂറോപ്പ്

41. നവോത്ഥാനത്തിനു വേദിയായ വൻകര - യൂറോപ്പ്

42. കാർപാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ് - യൂറോപ്പ്

43. കാൽവിനിസം പിറവികൊണ്ട വൻകര - യൂറോപ്പ്

44. ത്രികക്ഷിസഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപം കൊണ്ട വൻകര - യൂറോപ്പ്

45. വ്യാവസായിക വിപ്ലവം അരങ്ങേറിയ വൻകര - യൂറോപ്പ്

46. ആഫ്രിക്കയിൽനിന്നുവന്ന് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് - സിറോക്കോ

47. യൂറൽ പർവ്വതനിര യൂറോപ്പിനെ ഏത് വൻകരയിൽ നിന്ന് വേർതിരിക്കുന്നു - ഏഷ്യ

48. യൂറോപ്പിന്റെ സാംസ്‌കാരിക ഭാഷ - ഫ്രഞ്ച്

49. മധ്യകാല യൂറോപ്പിൽ ഇന്ത്യൻ കുങ്കുമം എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം - മഞ്ഞൾ

50. യൂറോപ്പിലെ പ്രധാന മതം - ക്രിസ്തുമതം

51. പൈറനീസ് പർവത നിരകൾ ഏത് വൻകരയിലാണ് - യൂറോപ്പ്

52. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്

53. യൂറോപ്പിലെ കാശ്മീർ എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്

54. റൂസ്സോ ഏത് രാജ്യത്താണ് ജനിച്ചത് - സ്വിറ്റ്സർലൻഡ്

55. ഏത് രാജ്യത്തിൻറെ പഴയ പേരാണ് ഹെൽവേശ്യ - സ്വിറ്റ്സർലൻഡ്

56. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം - സ്വിറ്റ്സർലാന്റിലെ ഗ്ലാൻഡ്

57. ഐക്യ രാഷ്ട്രസംഘടനയുടെ യൂറോപ്യൻ ആസ്ഥാനമായ പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്

58. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്

59. ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ, റോളക്‌സ്‌ എന്നിവ - സ്വിറ്റ്സർലൻഡ്

60. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൽ ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്

61. ഫുട്ബോൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം (സൂറിച്ച്) ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്

62. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനമായ ഗ്ലാണ്ട് ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്

63. പ്രത്യക്ഷ ജനാതിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം - സ്വിറ്റ്സർലൻഡ്

64. പ്രാചീനകാലത്ത് ഹെൽവേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം - സ്വിറ്റ്സർലൻഡ്

65. ഏറ്റവും കൂടുതൽ വാച്ചുകൾ ഉല്പാദിപ്പിക്കുന്ന രാജ്യം - സ്വിറ്റ്സർലൻഡ്

66. നവീകരണപ്രസ്ഥാനം സ്വിറ്റ്സർലൻഡിൽ അറിയപ്പെട്ട പേര് - കാൽവിനിസം

67. കുരിശിന്റെ ചിത്രമുള്ള പതാകയുള്ള രാജ്യം - സ്വിറ്റ്സർലൻഡ്

68. സമചതുരാകൃതിയിലുള്ള ദേശിയ പതാകയുള്ള രാജ്യം - സ്വിറ്റ്സർലൻഡ്

69. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം - സ്വിറ്റ്സർലൻഡ്

70. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് - പോർച്ചുഗൽ

71. യൂറോപ്പിലെ രോഗി എന്ന് വിളിക്കപ്പെട്ട രാജ്യം - തുർക്കി

72. പുരാതന നഗരമായ ട്രോയ്‌യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് - തുർക്കി

73. ഗ്രീസിനും തുർക്കിക്കുമിടയ്ക്കുള്ള മധ്യധരണ്യാഴിയുടെ ഭാഗം അറിയപ്പെടുന്ന പേര് - ഈജിയൻ കടൽ

74. ഏത് വംശജരായിരുന്നു അടിമ സുൽത്താൻമാർ - തുർക്കി

75. 1453-ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് - തുർക്കി

76. ഏത് രാജ്യത്താണ് ഹഗിയ സോഫിയ - തുർക്കി

77. ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ് - തുർക്കി

78. ഏത് രാജ്യത്തിൽ നിന്നാണ് 1827-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടിയത് - തുർക്കി

79. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം - 1453

80. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് - തുർക്കി

81. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് - മുസ്തഫ കമാൽ അറ്റാതുറക്ക്

82. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം - ഡെൻമാർക്ക്‌

83. യൂറോപ്പിന്റെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം - ഡെൻമാർക്ക്‌

84. വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം - ഡെൻമാർക്ക്‌

85. ഏത് രാജ്യത്തിൻറെ പഴയ പേരാണ് ജട്​ലാൻഡ് - ഡെൻമാർക്ക്‌

86. ഏറ്റവും പഴക്കം ചെന്ന ദേശീയപതാക ഏത് രാജ്യത്തിന്റേതാണ് - ഡെൻമാർക്ക്‌

87. ഏറ്റവും വിസ്തീർണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം - ഡെൻമാർക്ക്‌

88. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം - ബെൽജിയം

89. വാട്ടർലൂ യുദ്ധക്കളം ഏത് രാജ്യത്ത് - ബെൽജിയം

90. യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം - ബെൽജിയം

91. നെപ്പോളിയന്റെ അവസാന പരാജയത്തിന് കാരണമായ യുദ്ധം നടന്ന വാട്ടർലൂ (1815) ഏത് രാജ്യത്താണ് - ബെൽജിയം

92. അറ്റോമിയം എന്ന സ്മാരകം ഏത് രാജ്യത്താണ് - ബെൽജിയം

93. ലോകത്തെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായ ആൻറ് വെർപ് ഏത് രാജ്യത്താണ് - ബെൽജിയം

94. ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെട്ട രാജ്യം - ബെൽജിയം

95. പാതിരാ സൂര്യന്റെ നാട് - നോർവേ

96. യൂണിനോർ ഏത് രാജ്യത്തെ സെൽഫോൺ സർവീസ് പ്രൊവൈഡർ കമ്പനിയാണ് - നോർവേ

97. ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനമുള്ള യൂറോപ്യൻ രാജ്യം - നോർവേ

98. ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം - നോർവേ

99. ലോകത്തെ ഏറ്റവും വടക്കേയറ്റത്തുള്ള നഗരം - ഹാമർഫാസ്റ്റ് (നോർവേ)

100. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഏത് രാജ്യക്കാരനായിരുന്നു - നോർവേ

101. രണ്ടാം ലോകമഹായുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ൽ ജർമ്മനി ആക്രമിച്ച രാജ്യം - നോർവേ

102. എവിടത്തെ പാർലമെന്റാണ്  സ്റ്റോർട്ടിംഗ് - നോർവേ

103. ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു - നോർവേ

104. ആബേൽ പുരസ്‌കാരം നൽകുന്ന രാജ്യം - നോർവേ

105. ഗ്രോ ഹാർലം ബ്രണ്ട്ലൻഡ് ഏത് രാജ്യത്ത് പ്രധാനമന്ത്രിയായ വനിതയാണ് - നോർവേ

106. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം - നോർവേ

107. ഏത് രാജ്യമാണ് അന്റാർട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം വി പോളാർ സർക്കിൾ എന്ന വാഹനം നൽകിയത് - നോർവേ

108. 1905-ൽ സ്വീഡനിൽ നിന്ന് വേർപെട്ട രാജ്യം - നോർവേ

109. നൊബേൽ സമ്മാന ജേതാവാൽ ദേശീയഗാനം രചിക്കപ്പെട്ട യൂറോപ്യൻ രാജ്യം - നോർവേ

110. സമാധാന നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കുന്നത് - നോർവീജിയൻ പാർലമെന്റ്

111. രാഷ്ട്രതന്ത്ര ശാസ്‌ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ് - യൂറോപ്പ്

112. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം - ഗ്രീൻലൻഡ്

113. പിസയിലെ ചരിഞ്ഞ ഗോപുരം ഏത് രാജ്യത്താണ് - ഇറ്റലി

114. മുസ്സോളിനി ഭരണാധികാരിയായിരുന്ന രാജ്യം - ഇറ്റലി

115. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഇറ്റലി

116. ക്രിസ്റ്റഫർ കൊളംബസ് ജനിച്ച രാജ്യം - ഇറ്റലി

117. സ്‌ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ് - ഇറ്റലി

118. ഫാസിസം എന്ന പ്രസ്ഥാനം ആരംഭിച്ച രാജ്യം - ഇറ്റലി

119. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ - ഗാരിബാൾഡിയും മസ്സീനിയും

120. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള 55 വർഷങ്ങളിൽ 57 മന്ത്രിസഭയുടെ ഭരണത്തിന് വിധേയമായ യൂറോപ്യൻ രാഷ്ട്രമേത് - ഇറ്റലി

121. അമരിഗോ വെസ്‌പുച്ചി ജനിച്ച രാജ്യം - ഇറ്റലി

122. ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത് - ഇറ്റലി

123. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ഇറ്റലി

124. ഇറ്റലിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യം - വത്തിക്കാൻ

125. ഇറ്റലിക്കാരനല്ലാത്ത ആദ്യ പോപ്പ് - ജോൺ പോൾ രണ്ടാമൻ

126. ആധുനിക ഇറ്റലിയെ ഏകീകരിച്ചത് - ഗാരിബാൾഡി

127. ഏത് രാജ്യത്തിനുള്ളിലാണ് സാൻമാരിനോ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത് - ഇറ്റലി

128. നവോത്ഥാനം ആരംഭിച്ച രാജ്യം - ഇറ്റലി

129. പ്രകൃതി വാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യൻ രാജ്യം - ഇറ്റലി

130. ഫ്രാൻസ്, ഇറ്റലി എന്നെ രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതനിര - ആൽപ്സ്

131. റാഫേൽ ഏത് രാജ്യത്തെ ചിത്രകാരനായിരുന്നു - ഇറ്റലി

132. മറിയ മോണ്ടിസ്സോറി ജനിച്ച രാജ്യം - ഇറ്റലി

133. ലോക പൈതൃകപ്പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളുള്ള രാജ്യം - ഇറ്റലി

134. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം - പോളണ്ട്

135. കോപ്പർനിക്കസ് ഏതു രാജ്യക്കാരനായിരുന്നു - പോളണ്ട്

136. ഡ്രാക്കുള നോവലിനു പശ്ചാത്തലമായ കാർപ്പത്തിയൻ മലനിരകൾ ഏത് രാജ്യത്താണ് - റൊമാനിയ, സ്ലൊവാക്യ, പോളണ്ട്

137. മേരി ക്യൂറി ജനിച്ച രാജ്യം - പോളണ്ട്

138. ഏകകക്ഷിഭരണം അവസാനിപ്പിച്ച ആദ്യത്തെ പൂർവ യൂറോപ്യൻ രാജ്യം - പോളണ്ട്

139. ഇരട്ടസഹോദരൻമാർ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം - പോളണ്ട്

140. രണ്ടാം ലോകമഹായുദ്ധത്തിൽ ജനസംഖ്യയുടെ ഏറ്റവും കൂടുതൽ ശതമാനം മരണം സംഭവിച്ച രാജ്യം - പോളണ്ട്

141. ഐക്യരാഷ്ട്രസഭ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ ചാർട്ടറിൽ ഒപ്പുവെച്ച രാജ്യം - പോളണ്ട്

142. ഏത് രാജ്യത്തെ പാർലമെന്റാണ് സെജം - പോളണ്ട്

143. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഏതു രാജ്യത്തെയാണ് ആദ്യം ആക്രമിച്ചത് - പോളണ്ട്

144. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നറിയപ്പെടുന്നത് ഏത് വിഷയത്തിലെ നൊബേൽ സമ്മാനമാണ് - ഇക്കണോമിക്സ്

145. വിവരവകാശനിയമത്തിന്റെ പ്രാഥമികരൂപം നിലവിൽവന്ന ആദ്യ രാജ്യം - സ്വീഡൻ

146. മരണാന്തരം നൊബേൽ സമ്മാനത്തിന് ആദ്യമായി അർഹനായത് - എറിക് കാൾഫെൽറ്റ് (1931-സ്വീഡൻ)

147. സ്വീഡനിലെ പാർലമെന്റ് - റിക്സ്ഡാഗ്

148. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം - സ്വീഡൻ

149. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം - സ്വീഡൻ

150. ഓംബുഡ്‌സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം - സ്വീഡൻ

151. ഏത് രാജ്യത്തിൻറെ നാണയമാണ് ക്രോണ - സ്വീഡൻ

152. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നാണയം യൂറോ അല്ലാത്ത ഏക രാജ്യം - സ്വീഡൻ

153. സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യ വനിതയായ ബെർത്ത വോൺ സട്നർ ഏത് രാജ്യക്കാരിയായിരുന്നു - സ്വീഡൻ

154. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യ രാജ്യം - സ്വീഡൻ

155. 1982-ൽ വെടിയേറ്റുമരിച്ച ഒലോഫ് പാമെ ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു - സ്വീഡൻ

156. ഏറ്റവും പഴക്കമുള്ള വിവരാവകാശനിയമ സംവിധാനം നിലവിലുള്ള രാജ്യം - സ്വീഡൻ

157. നൊബേൽ അക്കാദമി എവിടെയാണ് - സ്വീഡൻ

158. എവിടത്തെ രാജാവാണ് നൊബേൽ പുരസ്‌കാരം സമ്മാനിക്കുന്നത് - സ്വീഡൻ

159. ഏതു രാജ്യത്തെ വാഹനനിർമാതാക്കളാണ് വോൾവോ - സ്വീഡൻ

160. പതിനേഴാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ഫിൻലൻഡ്‌ ഭരിച്ചിരുന്ന രാജ്യം - സ്വീഡൻ

161. സമാധാനം ഒഴികെയുള്ള വിഷയങ്ങളിലെ നൊബേൽ ജേതാക്കൾക്ക് ഏതു രാജ്യത്തുവച്ചാണ് പുരസ്‌കാരം നൽകുന്നത് - സ്വീഡൻ

162. നൊബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേൽ ഏതു രാജ്യക്കാരനായിരുന്നു - സ്വീഡൻ

163. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ഏത് - സ്വീഡൻ

164. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം - സ്വീഡൻ

165. യൂറോപ്യൻ യൂണിയനിലെ എത്രാമത്തെ അംഗമാണ് ക്രൊയേഷ്യ - 28

166. മാർഷൽ ടിറ്റോ ജനിച്ച രാജ്യം - ക്രൊയേഷ്യ

167. ഷ്‌കിപ്പെറി എന്ന രാജ്യത്തിൻറെ ഇപ്പോഴത്തെ പേര് - അൽബേനിയ

168. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ട്രം - അൽബേനിയ

169. പ്രഥമ മാൻ ബുക്കർ പ്രൈസ് നേടിയ ഇസ്മായിൽ ഖാദിറെ ഏതു രാജ്യക്കാരനാണ് - അൽബേനിയ

170. ലേക് എന്നു പേരുള്ള കറൻസിയുമായി ബന്ധപ്പെട്ട രാജ്യം - അൽബേനിയ

171. യുഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന സ്ഥലത്ത് ജനിച്ച മദർ തെരേസയുടെ മാതാപിതാക്കൾ ഏത് രാജ്യത്തെ വംശജരായിരുന്നു - അൽബേനിയ

172. ലാൻഡ് ഓഫ് മൗണ്ടൻ ഈഗിൾ എന്നു വിളിക്കപ്പെടുന്ന രാജ്യം - അൽബേനിയ

173. ഏത് രാജ്യത്തിൻറെ തദ്ദേശീയ നാമമാണ് ഷ്കിപെറി - അൽബേനിയ

174. കഴുകന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - അൽബേനിയ

175. മാജ്യാറുകൾ എവിടുത്തെ ജനതയാണ് - ഹംഗറി

176. പ്രശസ്ത നോവലിസ്റ്റ് ആർതർ കെസ്റ്റലർ ഏത് രാജ്യത്താണ് ജനിച്ചത് - ഹംഗറി

177. പിൽക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ, ഹൈഡ്രജൻ ബോംബിന്റെ ഉപജ്ഞാതാവായ എഡ്വേർഡ് ടെല്ലർ (1908-2003) ഏത് രാജ്യത്താണ് ജനിച്ചത് - ഹംഗറി

178. മധ്യയൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ബലാടോൺ ഏത് രാജ്യത്താണ് - ഹംഗറി

179. ജോസഫ് പുലിറ്റ്സർ ജനിച്ചത് (പിൽക്കാലത്ത് അമേരിക്കയിലേക്ക് പോയി) ഏത് രാജ്യത്തായിരുന്നു - ഹംഗറി

180. യൂറോപ്പിലെ ഏറ്റവും വലിയ സിനഗോഗ് ഏത് രാജ്യത്താണ് - ഹംഗറി

181. റുബിക് ക്യൂബിന്റെ ഉപജ്ഞാതാവായ എർണോ റുബിക് ജനിച്ച രാജ്യം - ഹംഗറി

182. ഏത് രാജ്യത്തെ വിമാന സർവീസാണ് മാലെവ് - ഹംഗറി

183. കോപ്പർ ഐലൻഡ് എന്നറിയപ്പെടുന്ന രാജ്യം - സൈപ്രസ്

184. ആർച്ച് ബിഷപ്പ് മക്കാരിയോസ് മൂന്നാമൻ ദേശീയ പ്രസ്ഥാനം നയിച്ച രാജ്യം - സൈപ്രസ്

185. സ്വന്തമായി ദേശിയ ഗാനമില്ലാത്ത രാജ്യമേത് - സൈപ്രസ്

186. ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം (1986) നടന്ന ചെർണോബിൽ ഏത് രാജ്യമാണ് - ഉക്രയിൻ

187. ലിയോൺ ട്രോട്സ്കി ജനിച്ച രാജ്യം - ഉക്രയിൻ

188. പോൾ വോൾട്ടിലെ വിസ്മയതാരമായ സെർജി ബൂബ്‌ക ഏത് രാജ്യക്കാരനാണ് - ഉക്രയിൻ

189. ക്രിമിയ ഏത് രാജ്യത്തിൻറെ ഭാഗമായിരുന്നു - ഉക്രയിൻ

190. യൂറോപ്പിൽ (മെയിൻലാൻഡ്) മാത്രമായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ രാജ്യം - ഉക്രയിൻ

191. അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - ഐസ്‌ലാൻഡ്

192. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിർമ്മാണസഭ ഏത് രാജ്യത്തിന്റേത് - ഐസ്‌ലാൻഡ്

193. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ ഏറ്റവും ചെറുത് - ഐസ്‌ലാൻഡ്

194. ഗീസറുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഐസ്‌ലാൻഡ്

195. ലോകത്തിലെ ഏറ്റവും വലിയ വൾക്കാനിക് (അഗ്നിപർവതജന്യ) ദ്വീപ് - ഐസ്‌ലാൻഡ്

196. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം - ഐസ്‌ലാൻഡ്

197. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യം - ഐസ്‌ലാൻഡ്

198. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് റെയ്ക്ജാവിക് - ഐസ്‌ലാൻഡ്

199. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് - ഐസ്‌ലാൻഡ്

200. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - അയർലൻഡ്

201. ക്വിസ് എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ജിം ഡെയ്‌ലി (അയർലൻഡ്)

202. 1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം - അയർലൻഡ്

203. സെൻറ് പാട്രിക് വിശുദ്ധന്റെ രാജ്യം - അയർലൻഡ്

204. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം - അയർലൻഡ്

205. ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് മേരി റോബിൻസൺ - അയർലൻഡ്

206. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം - അയർലൻഡ്

207. ആനി ബസന്റിന്റെ മാതൃരാജ്യം - അയർലൻഡ്

208. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ഡബ്ലിൻ - അയർലൻഡ്

209. ജോർജ് ബെർണാഡ് ഷാ ഏത് രാജ്യക്കാരനാണ് - അയർലൻഡ്

210. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരൻ മാരിൽ ഒരാളായ ജെയിംസ് ജോയ്‌സിന്റെ രാജ്യം - അയർലൻഡ്

211. യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ് - അയർലൻഡ്

212. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - ബ്രസ്സൽസ്

213. 1985-ൽ ഗ്രീൻപീസിന്റെ റെയിൽബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം - ഫ്രാൻസ്

214. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി - ലീജിയൻ ഓഫ് ഓണർ

215. അന്തർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ - ലൂയി ബ്രയ്ൽ

216. മാജിനറ്റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് - ഫ്രാൻസ്, ജർമനി

217. തത്ത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം - ഫ്രാൻസ്

218. ഫ്രാൻസിലെ എത്രാമത്തെ റിപ്പബ്ലിക്കാണ് ഇപ്പോൾ നിലവിലുള്ളത് - അഞ്ചാമത്തെ

219. കാൻ ഫിലിം ഫെസ്റ്റിവൽ ഏത് രാജ്യത്താണ് - ഫ്രാൻസ്

220. യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത് - ഫ്രാൻസ്

221. മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്

222. ലോകത്താദ്യമായി മൂല്യ വർധിത നികുതി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്

223. ഫ്രാൻസിലെ നിയമനിർമ്മാണസഭ - നാഷണൽ അസംബ്ലി

224. ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് - ചാൾസ് ഡി ഗോൾ

225. ആദ്യ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ ഫ്രഞ്ച് താരം - ലൂസിയൻ ലോറങ്

226. ഷാർല്മാൻ ഭരിച്ച രാജ്യം - ഫ്രാൻസ്

227. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം - 1338

228. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് - ഇംഗ്ലീഷ് ചാനൽ

229. വിഡ്ഢിദിനം ആഘോഷിച്ചു തുടങ്ങിയ രാജ്യം - ഫ്രാൻസ്

230. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം - ഈഫൽ ഗോപുരം

231. 'പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം - ഫ്രാൻസ്

232. ഫ്രാൻസിലെ ഏത് മ്യൂസിയത്തിലാണ് ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത് - ലുവ്റ്

233. ലോകത്താദ്യമായി കാറോട്ടമത്സരം നടന്ന രാജ്യം - ഫ്രാൻസ്

234. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന റെയിൽ മാർഗം - ചാനൽ ടണൽ

235. ഫ്രാൻസിന്റെ ആണവപരീക്ഷണ കേന്ദ്രം - മുറുറോ അറ്റോൾ

236. ഫ്രാൻ‌സിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി - നോസ്ട്രാഡമസ്

237. ഏത് നദീതീരത്താണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് - സെയ്ൻ

238. യുനെസ്കോയുടെ ആസ്ഥാനം - പാരീസ്

239. ഫ്രാൻസിലെ നിയമനിർമാണസഭയുടെ ഉപരിസഭയുടെ പേര് - സെനറ്റ്

240. ലാ മാർസെയിൽസ് ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ് - ഫ്രാൻസ്

241. നൈൽ യുദ്ധത്തിൽ ബ്രിട്ടനോട്‌ ഏറ്റുമുട്ടിയ രാജ്യം - ഫ്രാൻസ്

242. ഏത് രാജ്യത്തിൻറെ ഓഹരി വിപണിയാണ് ലാബോഴ്‌സ് എന്നറിയപ്പെടുന്നത് - ഫ്രാൻസ്

243. ഏത് രാജ്യത്തിൻറെ തെക്കുകിഴക്കനേഷ്യയിലെ കോളനികളാണ് ഇൻഡോ-ചൈന എന്നറിയപ്പെട്ടത് - ഫ്രാൻസ്

244. ടെന്നീസിന്റെ ജന്മനാട് - ഫ്രാൻസ്

245. ഡോവർ കടലിടുക്ക് ഇംഗ്ലണ്ടിനെ ഏത് രാജ്യവുമായി വേർതിരിക്കുന്നു - ഫ്രാൻസ്

246. മിറാഷ് യുദ്ധവിമാനം നൽകുന്ന രാജ്യം - ഫ്രാൻസ്

247. യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം - ഫ്രാൻസ്

248. നോത്രഡാം കത്തീഡ്രൽ ഏത് രാജ്യത്ത് - ഫ്രാൻസ്

249. ജൊവാൻ ഓഫ് ആർക്കിന്റെ സ്വദേശം - ഫ്രാൻസ്

250. ശൈത്യകാല ഒളിംപിക്സിന് വേദിയായ ആദ്യ നഗരം - ചമോണിക്സ് (ഫ്രാൻസ്)

251. എ ഡി 486-ൽ സ്വതന്ത്രമായ ഫ്രാൻസിനെ ഏകീകരിച്ചത് - ക്ലോവിസ്

252. ഫ്രാൻസിന്റെ ഔദ്യോഗിക ഭാഷ - ഫ്രഞ്ച്

253. ഫ്രാൻസിന്റെ ദേശീയ കായിക വിനോദം - ടെന്നീസ്

254. ബ്ലെയ്‌സ് പാസ്കൽ ഏത് രാജ്യക്കാരനായ ഗണിത ശാസ്ത്രജ്ഞനാണ് - ഫ്രാൻസ്

256. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം - പാരീസ്

257. ലോകത്തിലെ ഫാഷൻസിറ്റി എന്നറിയപ്പെടുന്നത് - പാരീസ്

258. പാരീസ് കമ്യൂൺ തിരഞ്ഞെടുക്കപ്പെട്ട വർഷം - 1871

259. സോർബോൺ സർവകലാശാല എവിടെയാണ് - പാരീസ്

260. ഈഫൽ ഗോപുരം എവിടെയാണ് - പാരീസ്

261. മൊണാലിസ എന്ന പെയിന്റിങ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന ലുവ്റ് മ്യൂസിയം എവിടെയാണ് - പാരീസ്

262. സിറ്റി ഓഫ് ഫാഷൻ എന്നറിയപ്പെടുന്നത് - പാരീസ്

263. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് എവിടെ നടന്ന സമ്മേളനത്തിലാണ് - പാരീസ് 

264. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം - ജനീവ

265. ഇന്റർ പാർലമെൻററി യൂണിയന്റെ ആസ്ഥാനം - ജനീവ

266. അന്താരാഷ്ട്ര തോഴി സംഘടനയുടെ ആസ്ഥാനം - ജനീവ

267. ലോക ബൗദ്ധികാവകാശ സംഘടനയുടെ ആസ്ഥാനം - ജനീവ

268. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം - ജനീവ

269. അന്താരാഷ്ട്ര റെഡ് ക്രോസ് മ്യൂസിയം എവിടെയാണ് - ജനീവ

270. ഐക്യരാഷ്ട്ര സഭയുടെ മുൻഗാമിയായിരുന്ന ലീഗ് ഓഫ് നാഷൻസിന്റെ (സർവരാജ്യസഖ്യം) ആസ്ഥാനം - ജനീവ

271. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് - ജനീവ

272. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റസിന്റെ ആസ്ഥാനം - ജനീവ

273. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം - ജനീവ

274. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത് - വെനീസ്

275. അഡ്രിയാറ്റിക്കിന്റെ റാണി - വെനീസ്

276. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് - സ്റ്റോക്ക്‌ഹോം

277. ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം - വെനീസ്

278. പാലങ്ങളുടെ നഗരം - വെനീസ്

279. ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്നത് - വെനീസ്

280. കനാലുകളുടെ നഗരം എന്നറിയപ്പെടുന്നത് - ഇറ്റലിയിലെ വെനീസ്

281. മാസ്കുകളുടെ നഗരം - വെനീസ്

282. ക്രെംലിൻ എവിടെയാണ് - മോസ്കോ

283. യൂറോപ്പിലെ ഏറ്റവും വലിയ നഗരം - മോസ്കോ

284. സോവിയറ്റ് യൂണിയന്റെ ആസ്ഥാനം - മോസ്കോ

285. റഷ്യൻ നിയമനിർമാണ സഭയായ ഫെഡറൽ അസംബ്ലിയുടെ ആസ്ഥാനം - മോസ്കോ

286. സെന്റ് ബേസിൽ കത്തീഡ്രൽ എവിടെയാണ് - മോസ്കോ

287. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ - ആംഗല മെർക്കൽ

288. ബി.എൻ.ഡബ്ള്യു കാർ നിർമിക്കുന്നത് ഏത് രാജ്യത്ത് - ജർമനി

289. രണ്ടു ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം - ജർമനി

290. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം - ജർമനി

291. മൂവബിൾ ടൈപ്പുപയോഗിച്ചു അച്ചടിയന്ത്രത്തിലൂടെ അച്ചടി ആരംഭിച്ച രാജ്യം - ജർമനി

292. ഡോയ്ഷ് ലാൻഡ് എന്ന പേര് ഏത് രാജ്യത്തിന്റേതാണ് - ജർമനി

293. സാമുവൽ ഹനിമാൻ ഏത് രാജ്യക്കാരനായിരുന്നു - ജർമനി

294. നവീകരണ പ്രസ്ഥാനം തുടങ്ങിയ രാജ്യം - ജർമനി

295. പോസ്റ്റൽകോഡ് സംവിധാനം നിലവിൽവന്ന ആദ്യ രാജ്യം - ജർമനി

296. എംഡൻ എന്ന മുങ്ങിക്കപ്പൽ ഏത് രാജ്യത്തിന്റേതായിരുന്നു - ജർമനി

297. പൊമറേനിയൻ നായയുടെ ജന്മദേശം - ജർമനി

298. ക്രിസ്തുമസ് ട്രീയുടെ ഉൽഭവം - ജർമനി

299. ലോകത്തെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല ഏത് രാജ്യത്താണ് സ്ഥാപിച്ചത് - ജർമനി

300. ജർമനിയുടെ ദേശിയ വിമാന സർവീസ് - ലുഫ്ത്താൻസ

Post a Comment

Previous Post Next Post