ചന്ദ്രശേഖര വെങ്കിട്ടരാമൻ

സി വി രാമൻ ജീവചരിത്രം (CV Raman)

ജനനം : 1888 നവംബർ 7

മരണം : 1970 നവംബർ 21

മുഴുവൻ പേര് : ചന്ദ്രശേഖര വെങ്കിട്ടരാമൻ

1888-ൽ തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയിലാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചത്. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധനായ ഒരു ശാസ്ത്രകാരനായിരുന്നു സർ സി.വി.രാമൻ. 1930ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും 1954-ൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും അദ്ദേഹത്തിന് ലഭിച്ചു. 1917-ൽ കൽക്കട്ടയിലെ സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലിയിൽ പ്രവേശിച്ചു. 1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് സയൻസ് ബഹുമതി ലഭിക്കുകയും 1924-ൽ ലണ്ടനിലെ പ്രസിദ്ധമായ റോയൽ സൊസൈറ്റിയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവൺമെൻറ് അദ്ദേഹത്തെ 'സർ' പദവി നല്‌കി ആദരിച്ചു. ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് സ്ഥാപിക്കുന്നതിൽ വളരെ വിലപ്പെട്ട സേവനം നൽകിയ അദ്ദേഹം 1933 മുതൽ 1948 വരെ ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി സേവനമനുഷ്ഠിക്കുകയും 1957-ൽ സോവിയറ്റ് യൂണിയന്റെ 'ലെനിൻ' സമ്മാനം നേടുകയും ചെയ്തു. ശാസ്ത്രത്തിന് വഴിത്തിരിവായ 'രാമൻ ഇഫക്ട്' എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് സർ.സി.വി.യാണ്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ചില ദ്രാവകങ്ങളിലും ഖരപദാർത്ഥങ്ങളിലും വിദ്യുത്കാന്തിക വികിരണങ്ങൾക്ക് പ്രകീർണനം സംഭവിക്കുമ്പോൾ പ്രകീർണന വികിരണത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്ന പ്രതിഭാസം - രാമൻ പ്രഭാവം (Raman Effect)

2. സി.വി.രാമന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം - രാമൻ പ്രഭാവം

3. ഏതു വർഷമാണ് രാമൻ പ്രഭാവം സി.വി.രാമൻ കണ്ടെത്തിയത് - 1928

4. രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമക്കായി എല്ലാ വർഷവും ഫെബ്രുവരി 28 ഏതു ദിനമായി ആചരിക്കുന്നു - ദേശിയ ശാസ്ത്ര ദിനം

5. ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനർഹനായ ആദ്യ ഭാരതീയൻ - സി.വി രാമൻ

6. രാമൻ പ്രഭാവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - വിസരണം (Scattering of Light)

7. രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിനായി സി.വി.രാമനെ സഹായിച്ച അദ്ദേഹത്തിന്റെ ശിഷ്യൻ - കെ.എസ്. കൃഷ്ണൻ

8. ഭൗതിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ - സി.വി.രാമൻ

9. 'രാമൻ ഇഫക്ട്' കണ്ടെത്തിയ ദിവസം - 1928 ഫെബ്രുവരി 28

10. ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28-ന് ആചരിക്കാൻ കാരണം - രാമൻ ഇഫക്ട് സി.വി.രാമൻ കണ്ടുപിടിച്ച തീയതി

11. നൊബേൽ സമ്മാനത്തിനർഹനായ ശേഷം ഭാരതര്തനം നേടിയ ആദ്യ വ്യക്തി - സി.വി.രാമൻ

12. നൊബേൽ സമ്മാനവും ഭാരതരത്നവും ലഭിച്ച നാലു പേർ - സി.വി രാമൻ, മദർ തെരേസ, അമർത്യാസെൻ, നെൽസൺ മണ്ടേല

13. സി വി രാമന് ഭാരതരത്നം ലഭിച്ച വർഷം - 1954

14. കടൽജലത്തിന്റെ നീലനിറം, ആകാശത്തിന്റെ നീലനിറം എന്നിവ വിശദീകരിച്ചത് - സി വി രാമൻ

15. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു - ബാംഗ്ലൂർ

16. സി വി രാമൻ അന്തരിച്ച വർഷം - 1970

Post a Comment

Previous Post Next Post