പ്രാചീന കേരളം

പ്രാചീന കേരളം

എ.ഡി. ഒന്നു മുതൽ അഞ്ച് നൂറ്റാണ്ടുവരെയുള്ള കാലം കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. ഇക്കാലത്ത് തമിഴകം അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കനാട്‌ എന്നിങ്ങനെയായിരുന്നു ഈ വിഭജനം. തിരുവനന്തപുരം ജില്ല, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ടതായിരുന്നു വേണാട്‌. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ്‌ കുട്ടനാട്‌. തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളും കോഴിക്കോട്‌ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെട്ടതാണ്‌ കുടനാട്‌. കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളുടെ തീരങ്ങളും കോഴിക്കോട്‌ ജില്ലയുടെ ഏതാനും ഭാഗങ്ങളുമാണ്‌ പൂഴിനാട്‌. വയനാട്‌, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ്‌ കര്‍ക്കനാട്‌.


ആയ് രാജവംശം


കേരളത്തിലെ ആദ്യ രാജവംശമാണ്‌ ആയ്‌ രാജവംശം. സംഘകാലത്ത്‌ നാഗര്‍കോവില്‍ മുതല്‍ തിരുവല്ല വരെയുള്ളസഹ്യപർവ്വത പ്രദേശങ്ങളായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്‌. പൊതിയില്‍ മലയിലെ ആയ്ക്കുടിയായിരുന്നു തലസ്ഥാനം. ആയ്‌ ആണ്ടിരനാണ്‌ ആയ്‌ വംശ സ്ഥാപകന്‍. ആയ്‌ ആണ്ടിരന്‍, അതിയന്‍, തിതിയന്‍ എന്നിവരായിരുന്നു ആദ്യകാല ഭരണാധികാരികള്‍. ചടയന്‍, കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയവരും പിന്നീട്‌ രാജ്യം ഭരിച്ചു. ആയ്‌ രാജാക്കന്മാരുടെ പരദേവത ശ്രീപത്മനാഭനാണ്‌. ആനയായിരുന്നു ആയ്‌ രാജാക്കന്മാരുടെ ചിഹ്നം. ബാരിസ്‌ നദി (പമ്പ) മുതല്‍ കന്യാകുമാരിവരെയുള്ള ആയ് രാജ്യത്തെ ടോളമി വിശേഷിപ്പിച്ചത് അയോയ്‌ എന്ന പേരിലാണ്‌.


പാണ്ഡ്യ - ചേര രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ഒരു തടനില (ബഫര്‍ സ്റ്റേറ്റ്) മായി ആയ് രാജ്യം നിലകൊണ്ടിരുന്നു. നാഞ്ചിനാട്‌ എന്നറിയപ്പെട്ട പണ്ടത്തെ തെക്കൻ തിരുവിതാംകൂര്‍ ആദ്യകാലത്ത്‌ ആയ്‌ രാജ്യത്തിന്റെ ഭാഗമായിരുന്നു.പൊതിയില്‍ മലയാണ്‌ ആയ്‌ രാജ്യത്തിന്റെ തലസ്ഥാനമെന്നാണ്‌ പുറ നാനുറില്‍ പരാമര്‍ശം. ആയ്‌ രാജാക്കന്മാരുടെ പില്‍ക്കാല തലസ്ഥാനമാണ്‌ വിഴിഞ്ഞം. പാലിയം ശാസനം പുറപ്പെടുവിച്ച ആയ്‌ രാജാവാണ്‌ വിക്രമാദിത്യ വരഗുണന്‍. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നിങ്ങന്നെ അറിയപ്പെട്ട ആയ്‌ രാജാവാണ്‌ കരുനന്തടക്കൻ. ഇദ്ദേഹമാണ്‌ പാര്‍ത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്‌. സുപ്രസിദ്ധമായ കാന്തള്ളൂര്‍ ശാല സ്ഥാപിച്ചതും കരുനന്തടക്കനാണ്‌. ദക്ഷിണ നളന്ദ എന്നാണ്‌ കാന്തള്ളൂര്‍ ശാല വിശേഷിപ്പിക്കപ്പെടുന്നത്‌. വിഴിഞ്ഞവും കാന്തള്ളൂരുമായിരുന്നു ആയ്‌ രാജക്കന്മാരുടെ സൈനിക കേന്ദ്രങ്ങള്‍.


സുപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാസം ബുദ്ധവിഹാരത്തിന്‌ ഭൂദാനം നടത്തിയതും വരഗുണനാണ്‌. വിക്രമാദിത്യ വരഗുണനാണ്‌ കേരളത്തിലെ അശോകന്‍ എന്നു വിളിക്കപ്പെടുന്നത്‌. വിക്രമാദിത്യന്റെ മരണശേഷം ആയ്‌ വംശം ക്ഷയോന്മുഖമായി. 


ഏഴിമല രാജവംശം


വടകരയ്ക്കും മംഗലാപുരത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഏഴിമല രാജവംശത്തിന്റെ കീഴിലായിരുന്നു. കൊങ്കാനം എന്നായിരുന്നു ഏഴിമലയുടെ മറ്റൊരു പേര്. നന്നന്‍ ആയിരുന്നു ഏഴിമലയിലെ പേരുകേട്ട രാജാവ്. ഇപ്പോള്‍ നാവിക അക്കാദമിയുടെ കേന്ദ്രമാണ്‌ ഏഴിമല. അകനാനൂറ്‌, പുറനാനൂറ്‌ എന്നീ കൃതികളില്‍ ഏഴിമലയെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.


ഒന്നാം ചേര സാമ്രാജ്യം


സംഘകാലത്ത്‌ കേരളത്തിന്റെ മധ്യഭാഗങ്ങള്‍ ഭരിച്ച രാജവംശമായിരുന്നു ചേരവംശം. വാഞ്ചി ആയിരുന്നു ഒന്നാം ചേര സാമ്രാജ്യത്തിന്റെ ആസ്ഥാനം. അമ്പും വില്ലുമാണ് ചേരരാജാക്കന്മാരുടെ രാജകീയ മുദ്ര. അശോകന്റെ ശിലാലിഖിതങ്ങളില്‍ “ചേരളം പുത്ര" എന്നറിയപ്പെട്ടത് ചേരരാജവംശമാണ്. നെടുംചേരലാതന്‍, ആട്ക്കോട്‌ പാട്ടുചേരലാതന്‍, ചേരന്‍ ചെങ്കുട്ടുവന്‍ തുടങ്ങിയവരാണ്‌ ഒന്നാം ചേരവംശത്തിലെ പ്രമുഖരായ ഭരണാധികാരികള്‍. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെട്ട ആദ്യ രാജാവായിരുന്നു ചെങ്കുട്ടുവൻ. കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടത്തിയതും ചേരൻ ചെങ്കുട്ടുവനാണ്. 


രണ്ടാം ചേര സാമ്രാജ്യം


എ.ഡി. 800 മുതല്‍ 1102 വരെയുള്ള കാലഘട്ടത്തിലാണ്‌ രണ്ടാം ചേര സാമ്രാജ്യം നിലനിന്നത്‌. തിരുവഞ്ചിക്കുളം അഥവാ മഹോദയപുരമായിരുന്നു രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം. കുലശേഖരന്മാരാണ്‌ രണ്ടാം ചേര സാമ്രാജ്യത്തെ ശക്തമാക്കിയത്‌. കുലശേഖരന്മാര്‍ എന്നു വിളിക്കപ്പെട്ട 13 ഭരണാധികാരികളുണ്ട്‌. കുലശേഖര വര്‍മ്മയാണ്‌ രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. കുലശേഖര ആഴ്വാര്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ്‌. തമിഴിലെ പ്രശസ്ത ഭക്തി പ്രബന്ധമായ പെരുമാള്‍ തിരുമൊഴിയുടെ കര്‍ത്താവും കുലശേഖര ആള്‍വാറാണ്‌. സംസ്കൃതത്തിലെ മുകുന്ദമാലയുടെ കര്‍ത്താവും ഇദ്ദേഹമാണ്‌. കുലശേഖര ഭരണകാലമാണ്‌ കേരളത്തിന്റെ 'സുവര്‍ണയുഗം' എന്നറിയപ്പെടുന്നത്‌.


കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവാണ്‌ രാജശേഖര വര്‍മ്മ. എ.ഡി. 820 മുതല്‍ 844 വരെയാണ്‌ രാജശേഖരവര്‍മ്മന്റെ ഭരണകാലം. മാധവാചാര്യർ രചിച്ച ശങ്കര വിജയത്തിലും, ശങ്കരാചാര്യർ രചിച്ച ശിവാനന്ദ ലഹരിയിലും പരാമര്‍ശിക്കപ്പെട്ട കേരള ഭരണാധികാരിയാണ്‌ രാജശേഖര വര്‍മ്മന്‍. വാഴപ്പിള്ളി ശാസനത്തില്‍ പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടതും രാജശേഖരനാണ്. എ.ഡി. 825 ല്‍ കൊല്ലവര്‍ഷം ആരംഭിച്ചതും രാജേശേഖരന്റെ കാലത്താണ്‌. എ.ഡി. 829 ല്‍ മാമാങ്കത്തിന്‌ തുടക്കം കുറിക്കപ്പെട്ടതും രാജശേഖരന്റെ കാലത്താണ്‌.


സ്ഥാണു രവിയുടെ അഞ്ചാം ഭരണ വര്‍ഷത്തിലാണ്‌ വേണാടിന്റെ ഭരണാധികാരിയായിരുന്ന അയ്യനടികള്‍ തിരുവടികള്‍ എ.ഡി. 849 ല്‍ തരിസാപ്പള്ളി ചെപ്പേട്‌ എഴുതി കൊടുത്തത്‌. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ശാസനവും ഇദ്ദേഹത്തിന്റേതാണ്‌. ചോള ചക്രവര്‍ത്തിയായ ആദിത്യ ചോളന്റെ സമകാലികനായിരുന്നു ഇദ്ദേഹം. എ.ഡി. 851ല്‍ അറബ്‌ വ്യാപാരിയായ സുലൈമാന്‍ കേരളം സന്ദര്‍ശിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്‌. അവസാനത്തെ കുലശേഖര ഭരണാധികാരിയാണ്‌ രാമവര്‍മ കുലശേഖരന്‍. പതിനൊന്നാം നൂറ്റാണ്ടിൽ നടന്ന നൂറ്റാണ്ടുയുദ്ധം ചേര ചോളന്മാർ തമ്മിലായിരുന്നു. ചേരന്മാർ യുദ്ധത്തിൽ വിജയിച്ചുവെങ്കിലും രണ്ടാം ചേരസാമ്രാജ്യം ഇതോടെ ശിഥിലമായി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. രണ്ടാം ചേര സാമ്രാജ്യം എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യം സ്ഥാപിതമായത് എത്രാം നൂറ്റാണ്ടിലാണ് - 9


2. എത്രാം നൂറ്റാണ്ടിലാണ് നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്ന ചേര-ചോള സംഘട്ടനം അരങ്ങേറിയത് - 11


3. കടൽ പിറകോട്ടിയ കുട്ടുവൻ എന്നറിയപ്പെട്ട രാജാവ് - ചേരൻ ചെങ്കുട്ടുവൻ


4. ചേരരാജാക്കന്മാരുടെ പ്രധാനദേവത - കൊറ്റവൈ


5. ചേരരാജാക്കന്മാരുടെ ചിഹ്നം - വില്ല്


6. വാനവരമ്പൻ എന്ന് വിളിക്കപ്പെട്ടിരുന്ന ചേരരാജാവ് - ഉതിയൻ ചേരൻ


7. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകൻ - കുലശേഖരവർമ


8. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം - തിരുവഞ്ചികുളം


9. ചേരന്മാർ മൂഷകരാജ്യം കീഴടക്കിയ വർഷം - എ.ഡി.880


10. ചേരരാജാക്കന്മാരുടെ കാവൽവൃക്ഷം - പന


11. ചേരരാജാക്കന്മാരിൽ ഏറ്റവും പ്രധാനി - ചെങ്കുട്ടുവൻ


12. ഇമയവർമ്പൻ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ചേരരാജാവ് - നെടുംചേരലാതൻ


13. സംഘകാലചേരന്മാരുടെ പ്രധാന തുറമുഖം - മുസിരിസ്


14. അഞ്ചുവണ്ണം എന്നറിയപ്പെട്ടിരുന്ന വർത്തക സംഘം (കച്ചവട സംഘം) ഏത് വിഭാഗത്തിന്റേതായിരുന്നു? - ജൂതന്‍മാരുടെ


15. പ്രാചീനകേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ വര്‍ത്തകസംഘം ഏതായിരുന്നു ? - മണിഗ്രാമം


16. വിദേശങ്ങളുമായി വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന പ്രാചീനകേരളത്തിലെ (പധാന വര്‍ത്തകസംഘം ഏതായിരുന്നു ? - വളഞ്ചിയര്‍


17. രത്നവ്യാപാരത്തിലേര്‍പ്പെട്ടിരുന്ന കേരളത്തിലെ വര്‍ത്തകസംഘം ഏതായിരുന്നു ? - മണിഗ്രാമം


18. പ്രാചീനകേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന സര്‍വജ്ഞാനമുനി ഏത്‌ രാജാവിന്റെ സദസ്യനായിരുന്നു ? - ഭാസ്കര രവിവര്‍മന്റെ


19. പെരുമാക്കന്‍മാരുടെ കാലത്തുണ്ടായിരുന്ന നൂറ്റുവര്‍ സംഘത്തിന്റെ പ്രധാന കടമ എന്തായിരുന്നു? - രാജ്യരക്ഷ


20. കേരളത്തിലങ്ങോളമിങ്ങോളം പ്രധാന പ്രമാണമായി അംഗീകരിക്കപ്പെട്ട കച്ചം ഏതായിരുന്നു ? - മൂഴിക്കുളം കച്ചം.


21. ശങ്കരാചാര്യർ ജനിച്ച വർഷമേത്? - എ.ഡി 788


22. കൊല്ലവർഷം ആരംഭിച്ചതെന്ന്? - എ.ഡി 825


23. കൊല്ലവർഷം ആരംഭിച്ച ഭരണാധികാരി ആരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്? - ഉദയ മാർത്താണ്ഡ വർമൻ


24. പ്രാചീന കേരളത്തിലെ പ്രമുഖ കവിയായിരുന്ന അതുലന്‍ ആരുടെ സദസ്യനായിരുന്നു? - മൂഷകരാജാവായ ശ്രീകണ്ഠന്റെ


25. മൂഷകവംശം എന്ന കൃതി രചിച്ചതാര്‌ ? - അതുലന്‍


26. ചേരന്‍മാരുടെ കേന്ദ്രമായിരുന്ന തിരുവഞ്ചിക്കുളം അഥവാ മഹോദയപുരത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌ ? - കൊടുങ്ങല്ലൂര്‍


27. ഏഴിമലരാജ്യത്തെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ? - നന്നന്‍


28. മണ്‍സൂണ്‍ കാറ്റിന്റെ ദിശ കണ്ടെത്തിയ പ്രാചീന ഗ്രീക്ക്‌ നാവികനാര് ? - ഹിപ്പാലസ്‌ (എ.ഡി 45)


29. ചൈനക്കാരുടെ പ്രധാന വാണിജ്യക്രേന്ദമായിരുന്ന കേരളത്തിലെ തുറമുഖമേത്‌ ? - കൊല്ലം


30. കേരളത്തില്‍ ജൈനമേട്‌ എന്ന പേരില്‍ കുന്നുള്ളത്‌ എവിടെ? - പാലക്കാട്‌


31. തീര്‍ത്തും ഒരു ബൗദ്ധകാവ്യമായി അറിയപ്പെടുന്ന തമിഴ് കൃതിയേത്? - മണിമേഖല


32. പ്രാചീനകാലത്തെ വൈഷ്ണവ സന്ന്യാസിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ? - ആൾവാർമാ


33. കേരളത്തെക്കുറിച്ച്‌ പരാമര്‍ശമുള്ള ഏറ്റവും പഴയ കൃതിയേത്‌? - ഐതരേയ ആരണ്യകം


34. ഓണത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന സംഘകാല കൃതിയേത്‌? - മധുരൈകാഞ്ചി


35. കൊടുങ്ങല്ലൂരിനെക്കുറിച്ച്‌ പറയുന്ന പ്രാചീന റോമന്‍ കൃതിയായ “നാച്വറല്‍ ഹിസ്റ്ററി'യുടെ കര്‍ത്താവാര്‌? - പ്ലിനി


36. പ്രാചീനകാല കൃതികളില്‍ മുസിരിസ്‌ എന്നു വിളിക്കപ്പെടുന്ന പ്രദേശം ഏതാണ്‌? - കൊടുങ്ങല്ലൂർ


37. കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നാശത്തിനും, കൊച്ചി തുറമുഖം രൂപം കൊള്ളുന്നതിനും കാരണമായ വന്‍വെള്ളപ്പൊക്കം പെരിയാറിലുണ്ടായ വര്‍ഷമേത്‌? - 1341


38. ഏത്‌ വിദേശികളുമായുള്ള സമ്പര്‍ക്കം മൂലമാണ്‌ കത്ത്‌, ഹര്‍ജി, വക്കില്‍, താലൂക്ക്‌, കീശ, കച്ചേരി, ജപ്തി തുടങ്ങിയ പദങ്ങൾ മലയാളത്തിനു ലഭിച്ചത്‌? - അറബികൾ 


39. ആരുമായുളള വാണിജ്യബന്ധത്തിന്റെ ഫലമായാണ്‌ കളിമണ്‍പാത്ര നിര്‍മ്മാണ വിദ്യ കേരളത്തില്‍ തുടങ്ങിയത്‌? - ചൈനക്കാർ 


40. എന്താണ്‌ കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്നത്‌? - അമ്പലപ്പുഴക്കു സമീപമുള്ള കരുമാടിയിൽ നിന്നും ലഭിച്ച ബുദ്ധവിഗ്രഹം


41. പ്രാചീനകേരളത്തിലെ ഏറ്റവും പ്രമുഖ ജൈനമത കേന്ദ്രം ഏതായിരുന്നു? - തൃക്കണാമതിലകം


42. പ്രാചീനകേരളത്തിലെ ഏറ്റവും പ്രധാന ബുദ്ധമത കേന്ദ്രം ഏതായിരുന്നു? - ശ്രീമൂലവാസം


43. 'ദക്ഷിണ നാളന്ദ' എന്നു വിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു? - കാന്തള്ളൂർ ശാല 


44. 'ദക്ഷിണേന്ത്യയിലെ അശോകൻ' എന്ന് വിളിക്കപ്പെട്ട ആയ്‌വംശ രാജാവാര്? - വിക്രമാദിത്യ വരഗുണൻ


45. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കൊടുങ്ങലൂരിനടുത്തുള്ള മാലിയങ്കരയിൽ എത്തിയെന്നു പറയപ്പെടുന്ന വർഷമേത് ? - എ.ഡി.52


46. ജറുസലേമിലുണ്ടായ മതപീഡനത്തിൽ നിന്നും രക്ഷപ്പെടാനായി ജൂതന്മാർ കേരളത്തിലെത്തിയ വർഷമേത്? - എ.ഡി.68


47. എ.ഡി.849ൽ തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്? - സ്ഥാണുരവിയുടെ ഗവർണർ അയ്യൻ അടികൾ 


48. എ.ഡി.1000ൽ ജൂതശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്? - ഭാസ്കര രവിവർമ


49. പെരുമാക്കന്‍മാരുടെ കാലത്തെ കച്ചങ്ങൾ എന്തായിരുന്നു? - പൊതുപെരുമാറ്റച്ചട്ടങ്ങൾ


50. ശൈവ സംന്യാസിമാര്‍ അറിയപ്പെട്ടിരുന്ന പേരെന്ത്‌? - നയനാർമാർ


51. ഉദയംപേരൂര്‍ സൂനഹദോസ്‌ (Synod of Diamper) നടന്ന വര്‍ഷമേത്‌? - 1599 ജൂൺ 20


52. 1653ല്‍ കൂനന്‍ കുരിശ്‌ സത്യപ്രതിജ്ഞ നടന്നതെവിടെ? - മട്ടാഞ്ചേരിയിൽ 


53. ശങ്കരാചാര്യര്‍ ജനിച്ചതെവിടെ? - കാലടിയിൽ (എ.ഡി.45)


54. 'പ്രച്ഛന്ന ബുദ്ധന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടതാര്‌? - ശങ്കരാചാര്യർ 


55. ശങ്കരാചാര്യരുടെ പ്രധാന കൃതികൾ ഏതൊക്കെ? - വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി


56. ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങൾ ഏതൊക്കെ? - ബദരീനാഥ്, പുരി, ദ്വാരക, ശൃംഗേരി


57. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു? - ഗോവിന്ദപാദർ


58. ശങ്കരാചാര്യര്‍ സമാധിയായ വര്‍ഷമേത്‌? - എ.ഡി.820


59. ശങ്കരനാരായണന്‍ രചിച്ച ശങ്കരനാരായണീയം എന്ന കൃതി ഏത്‌ വിഷയത്തെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്? - ഗണിതം


60. സംസ്കൃത നാടകമായ കേരളീയ കലാരൂപമേത്? - കൂടിയാട്ടം


61. ക്ഷേത്രങ്ങൾക്കു ദാനമായി ലഭിച്ച ഭൂമി അറിയപ്പെട്ടതെങ്ങനെ? - ദേവസ്വം ഭൂമി 


62. രാജാവിന്‍റെറയും, നാടുവാഴിയുടെയും കീഴിലുണ്ടായിരുന്ന ഭൂസ്വത്ത്‌ ഏതാണ്‌? - ചേരിക്കൽ ഭൂമി


63. ക്ഷേത്രകഴകങ്ങൾക്ക്‌ ദാനമായി നല്‍കിയിരുന്ന ഭൂസ്വത്ത്‌ ഏതാണ്‌? - വിരുതി ഭൂമി 


64. കോലത്തു നാട്‌ ഭരിച്ചിരുന്ന ഏത്‌ രാജാവിന്റെ സംരക്ഷണത്തിലാണ്‌ ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്‌? - ഉദയവർമൻ (1446-1478) 


65. തിരുവിതാംകൂര്‍ മധ്യകാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നതെങ്ങനെ? - വേണാട്


66. ഏത്‌ പ്രദേശമാണ്‌ മുന്‍പ്‌ ദേശിങ്ങനാട്‌ എന്നറിയപ്പെട്ടിരുന്നത്‌? - കൊല്ലം


67. ക്രൈസ്തവ നേതാവായിരുന്ന ഇരവികോര്‍ത്തന് മണിഗ്രാമപട്ടവും, മറ്റു ചില പ്രത്യേക അവകാശങ്ങളും നല്‍കിയ ശാസനമേത്‌? - വീരരാഘവ പട്ടയം


68. കേരളം സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരിയാര്‌? - മാഹുവാൻ


69. ദുഗ്ഗണിതം എന്നപേരില്‍ പുതിയൊരു ഗണിതശാസ്ത സമ്പ്രദായം രൂപപ്പെടുത്തിയ കേരളീയനാര്‌? - വടശ്ശേരി നമ്പൂതിരി 


70. ഏത്‌ രാജാവിന്റെ സദസ്സിനെയാണ്‌ പതിനെട്ടര കവികൾ അലങ്കരിച്ചത്‌? - കോഴിക്കോട് സാമൂതിരി മാനവിക്രമൻ


71. പതിനെട്ടരക്കവികളില്‍ അരക്കവി ആരായിരുന്നു? - പൂനം നമ്പൂതിരി


72. പ്രാചീനകേരളത്തില്‍ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടതെങ്ങനെ? - ചങ്ങാതം

0 Comments