മഹാനായ അലക്സാണ്ടർ ചക്രവർത്തി

മഹാനായ അലക്സാണ്ടർ ചക്രവർത്തി (Alexander The Great)

ജനനം : ബി.സി 356

മരണം : ബി.സി 323


ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റ സേനാനായകരിൽ ഒരാളാണ് മഹാനായ അലക്സാണ്ടർ. ബി.സി 356-ൽ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പെല്ലയിലായിരുന്നു ജനനം. മാസിഡോണിയൻ രാജാവ് ഫിലിപ്പ് II, എപ്പിറസ് രാജ്ഞി എന്നിവരായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലം മുതൽക്കേ ഗ്രീക്ക് പോരാളി അക്കില്ലസ് ആയിരുന്നു അലക്‌സാണ്ടറുടെ മാതൃക. അതുകൊണ്ടു തന്നെ എവിടെപ്പോകുമ്പോഴും ഇലിയഡ് അദ്ദേഹം ഒപ്പം കരുതിയിരുന്നു. ബി.സി.343-ൽ അലക്സാണ്ടർ അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തിൻ കീഴിലായി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു ബൂസിഫലസ്. 


ബി.സി.336-ൽ പിതാവിന്റെ മരണത്തെത്തുടർന്ന് ഇരുപതാമത്തെ വയസ്സിൽ മാസിഡോണിയായിലെ രാജാവായി സ്ഥാനമേറ്റ അലക്‌സാണ്ടറിന്റെ ജീവിതാഭിലാഷം വിശ്വസാമ്രാജ്യം തന്നെ ആയിരുന്നു. ബി.സി. 334-ൽ അലക്‌സാണ്ടറുടെ ജൈത്രയാത്ര ആരംഭിച്ചു. ഏഷ്യാമൈനർ കീഴടക്കിയ അലക്‌സാണ്ടർ പേർഷ്യൻ ചക്രവർത്തിയായ ഡാരിയസിനെ യുദ്ധത്തിൽ തോൽപിച്ചു. ബി.സി. 332-ൽ ഈജിപ്ത് കീഴടക്കിയ അലക്സാണ്ടർ നൈൽ നദിക്കരയിൽ അലക്സാണ്ട്രിയ നഗരം പണിതു. ബി.സി. 331-ൽ ഡാരിയസിനെ രണ്ടാമതും തോൽപിച്ച് അലക്സാണ്ടർ പേർഷ്യൻ ചക്രവർത്തിയായി. ബി.സി. 326-ൽ അലക്സാണ്ടറുടെ സൈന്യം സിന്ധുനദിതീരത്തെത്തി. തക്ഷശിലയിലെ അംബിരാജാവ് അലക്സാണ്ടറുടെ മേൽക്കോയ്മ അംഗീകരിച്ചു. എന്നാൽ പഞ്ചാബിലെ പോറസ് രാജാവ് അലക്സാണ്ടറുടെ അധീശത്വം അംഗീകരിക്കാൻ വിസമ്മതിച്ചു. അലക്സാണ്ടറും പോറസുമായി ഹൈഡാസ്പസ് യുദ്ധത്തിൽ ഏറ്റുമുട്ടി. പോറസ് യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാമാന്യമായ ധൈര്യം മാനിച്ച് അലക്സാണ്ടർ രാജ്യം പോറസിന് തിരിച്ചു നൽകി. പിന്നീട് മഗധരാജ്യം കീഴടക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം ഗ്രീസിലേക്ക് തിരിച്ചു. 


ബാബിലോണിയയിലേക്കു മടങ്ങിയ അലക്സാണ്ടർ ഗുരുതരമായ രോഗത്തിനടിമപ്പെട്ടു. ബി.സി. 323, ജൂൺ 10-ന് തന്റെ 32-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഡയോജനസ്സിന്റെയും അരിസ്റോട്ടിലിന്റെയും പ്രിയശിഷ്യനാണ് അലക്സാണ്ടർ.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. അലക്‌സാണ്ടറെ നേരിട്ട് പരാജയപ്പെട്ട ഇന്ത്യൻ രാജാവ് - പോറസ്


2. അലക്‌സാണ്ടറും പോറസും ഏറ്റുമുട്ടിയത് ഏതു നദികരയിൽ - ഝലം


3. പിടിച്ചെടുത്ത രാജ്യം എതിരാളിയോട് മതിപ്പ് തോന്നി തിരിച്ചു നല്‌കിയ പോരാളി - അലക്സാണ്ടർ


4. ഇന്ത്യ ആക്രമിച്ച ആദ്യത്തെ യൂറോപ്യൻ പോരാളി - അലക്സാണ്ടർ ചക്രവർത്തി


5. രണ്ടാം അലക്സാണ്ടർ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് - ദമത്രിയസ്സ്


6. ബ്യൂസിഫാല നഗരത്തിന്റെ സ്ഥാപകൻ - അലക്സാണ്ടർ


7. അലക്സാണ്ടറുടെ കുതിരയുടെ പേര് - ബ്യൂസിഫാലസ്


8. അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം - ഹൈഡാസ്പസ് യുദ്ധം


9. മഹാനായ അലക്സാണ്ടറുടെ മാതാവ് - ഒളിംപിയസ്


10. ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്ന് പറഞ്ഞത് - അലക്‌സാൻഡർ ചക്രവർത്തി


11. അലക്‌സാൻഡർ ആദ്യമായി ആക്രമിച്ചു കീഴടക്കിയ ഇന്ത്യൻ പ്രദേശം - തക്ഷശില


12. ഗോർഡിയൻ കുടുക്ക് വെട്ടിമുറിച്ചതാര് - അലക്‌സാൻഡർ ചക്രവർത്തി


13. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ - അലക്‌സാൻഡർ


14. അലക്സാണ്ട്രിയ നഗരം ഏതു നദിതീരത്താണ് - നൈൽ


15. പേർഷ്യയിലെ അലക്‌സാൻഡർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് - നാദിർ ഷാ


16. ഏത് രാജ്യത്താണ് അലക്‌സാൻഡർ സ്ഥാപിച്ച അലക്സാണ്ട്രിയ തുറമുഖം - ഈജിപ്ത്


17. ബാബിലോണിൽവച്ച് 33മത്തെ വയസിൽ അന്തരിച്ച യുദ്ധവീരൻ - അലക്സാണ്ടർ ചക്രവർത്തി


18. അലക്‌സാണ്ടറുടെ ഇന്ത്യൻ അക്രമണകാലത്ത് തക്ഷശിലയിലെ ഭരണാധികാരിയായിരുന്നത് - അംഭി


19. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം - ബി.സി.327-326


20. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് മഗധ ഭരിച്ചിരുന്നത് - മഹാ പത്മനന്ദൻ


21. മാഴ്‌സിഡോണിയിലെ ചക്രവർത്തിയായിരുന്ന ഇദ്ദേഹം തെക്ക്-പടിഞ്ഞാറേ ഏഷ്യയും ഈജിപ്തും പിടിച്ചടക്കി ഇന്ത്യയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ബാബിലോണിൽ വെച്ച് മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ പേരെന്ത്? - അലക്സാണ്ടർ ചക്രവർത്തി


22. മഹാനായ അലക്സാണ്ടർ നശിപ്പിച്ചത് പെർസപ്പോലിസിലെ ഏത് കൊട്ടാരമാണ്? - ഡാറിയാസ്സിന്റെ കൊട്ടാരം


23. നന്ദവംശത്തിലെ അവസാനത്തെ രാജാവായ ധനനന്ദന്‍റെ കാലത്ത് ഇന്ത്യ ആക്രമിക്കാനെത്തിയ വിദേശി - അലക്സാണ്ടർ 


24. ലോകം മുഴുവൻ കീഴടക്കണമെന്നാഗ്രഹിച്ച ഈ യുദ്ധവീരന്‍ തന്‍റെ ലക്ഷ്യപൂർത്തീകരണത്തിന് ലോകത്തിലെ പ്രമുഖ ബൗദ്ധിക കേന്ദ്രമ്യ ഇന്ത്യയും തന്‍റെ കാൽക്കീഴിലാക്കണമെന്ന് മോഹിച്ചു.  ലക്ഷ്യം പൂർത്തിയാകാതെ അജീർണം പിടിപെട്ട് അകാലത്തിൽ മരിച്ച ഈ സൈനിക പ്രതിഭയുടെ പേര് - അലക്സാണ്ടർ 


25. ബി.സി നാലാം നൂറ്റാണ്ടിൽ ഇന്ത്യൻ ആക്രമണത്തിനെത്തിയ ഈ പോരാളി ഉത്തരേന്ത്യ അക്കാലത്ത് ഭരിച്ചിരുന്ന നന്ദവംശത്തിന്‍റെ സൈനിക ശക്തിയിൽ ആശങ്കപ്പെട്ട് കൂടുതൽ ആക്രമണം നടത്താതെ തിരികെ പോയി.  ആരാണദ്ദേഹം - അലക്സാണ്ടർ 


26. മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് കൊലചെയ്യപ്പെട്ടപ്പോൾ പിൻഗാമിയായ മകൻ - അലക്സാണ്ടർ 


27. സിക്കന്ദർ എന്നറിയപ്പെട്ടതാര് - അലക്സാണ്ടർ 


28. ആരുടെ കുതിരയാണ് ബ്യൂസിഫാലസ് - അലക്സാണ്ടർ 


29. ഗോർഡിയൻ കുരുക്ക് വെട്ടിമുറിച്ചതാര് - അലക്സാണ്ടർ 


30. ബാബിലോണിൽ വെച്ച് 33-ാമത്തെ വയസ്സിൽ അന്തരിച്ച യുദ്ധവീരൻ - അലക്സാണ്ടർ  


31. ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യൻമാരുടെ സഹായത്താലാണ് എന്നു പറഞ്ഞ് അന്ത്യ ശ്വാസം വലിച്ചതാര് - അലക്സാണ്ടർ 


32. അരിസ്റ്റോട്ടിലിന്‍റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ - അലക്സാണ്ടർ  


33. അലക്സാണ്ട്രിയ സ്ഥാപിച്ചതാര് - അലക്സാണ്ടർ 


34. ബ്യൂസിഫാല നഗരത്തിന്‍റെ സ്ഥാപകൻ - അലക്സാണ്ടർ 


35. പിടിച്ചെടുത്ത രാജ്യം എതിരാളിയോട് (പോറസിനോട്) മതിപ്പ് തോന്നി തിരികെ നൽകിയ ആക്രമണകാരി - അലക്സാണ്ടർ 


36. ആരുടെ ആക്രമണ സമയത്താണ് തക്ഷശിലയിലെ രാജാവായ അംഭി എതിരിടാൻ നിൽക്കാതെ  അനുരഞ്ജനത്തിലേർപ്പെട്ടത് - അലക്സാണ്ടർ 


37. ഹൈഡാസാപസ് യുദ്ധത്തിൽ പോറസിനെ തോൽപിച്ചതാര് - അലക്സാണ്ടർ 


38. ആരുടെ ഇന്ത്യൻ ആക്രമണമാണ് പ്രാചീന ഇന്ത്യയും ഗ്രീക്കുമായി സാംസ്കാരിക സമ്പർക്കത്തിന് വഴിയൊരുക്കിയത് - അലക്സാണ്ടർ 


39. സെലൂക്കസ് നിക്കേറ്റർ ആരുടെ പടനായകനായിരുന്നു - അലക്സാണ്ടർ 


40. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി - അലക്സാണ്ടർ 

0 Comments