എ കെ ഗോപാലൻ (എ കെ ജി)

 എ കെ ഗോപാലൻ (എ കെ ജി)

ജനനം : 1904 ഒക്ടോബർ 1

മരണം : 1977 മാർച്ച് 22

പിതാവ് : രൈരു നമ്പ്യാർ

മാതാവ് : മാധവിഅമ്മ


കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകരിൽ പ്രമുഖൻ. തൊഴിലാളികളുടെ പ്രിയ നേതാവ്. പ്രഗല്ഭനായ പാർലമെന്റേറിയൻ എന്നീ നിലകളിൽ കേരള ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന വിപ്ലവവ്യക്തിത്വം. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നു.


നാൾവഴി 


■ 1904 ഒക്ടോബറിൽ കണ്ണൂർ ജില്ലയിലെ മാവിലായിയിൽ ജനിച്ചു.


■ 1927-ൽ വിദേശവസ്ത്രബഹിഷ്കരണം. ഖാദി പ്രചാരണം എന്നിവയിൽ വ്യാപൃതനായി.


■ 1930-ൽ ഉപ്പു നിയമലംഘനം നടത്തിയതിന് അറസ്റ്റിലായി.


■ 1931-ൽ ഗുരുവായൂർ സത്യാഗ്രഹപ്രചാരണജാഥയുടെ ക്യാപ്റ്റൻ. ഗുരുവായൂർ സത്യാഗ്രഹ വളന്റിയർ ക്യാപ്റ്റനും എ.കെ.ജി.യായിരുന്നു.


■ കെ.പി.സി.സി.യുടെ സെക്രട്ടറിയായി 1934-ൽ തിരഞ്ഞെടുക്കപ്പെട്ടു.


■ 1934 മെയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടു.


■ 1936 ജൂലായിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ. 32 പേർ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കാൽനടയായി ചെന്നൈയിലെത്തി.


■ 1938-ൽ തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ സഹായിക്കാൻ അയച്ച മലബാർ ജാഥയുടെ ക്യാപ്റ്റൻ. ആലപ്പുഴയിലെ തൊഴിലാളി സമരത്തിലെ പ്രവർത്തനം.


■ 1944-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള കമ്മിറ്റി സെക്രട്ടറി.


■ 1952-ൽ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റ് മെമ്പറായി. ഒന്നാം ലോക്സഭയിൽ പ്രതിപക്ഷത്തെ നയിച്ചു. (പിൽക്കാലത്താണ് പ്രതിപക്ഷനേതാവ് പദം ലോക്സഭയിൽ വന്നത്).


■ 1956-ൽ ഗുജറാത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.


■ 1960-ൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കാൽനടജാഥ നയിച്ചു. കർഷക പ്രശ്നങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം ഗവൺമെന്റിന് സമർപ്പിച്ചു.


■ 1971-ലായിരുന്നു മിച്ചഭൂമി സമരം. മുടവൻമുഗൾ കൊട്ടാരത്തിലെ സമരത്തിന് അറസ്റ്റിലായി.


■ 1977 മാർച്ച് 22-നായിരുന്നു എ.കെ.ജി. അന്തരിച്ചത്.


■ 'എന്റെ ജീവിതകഥ'യാണ് എ.കെ.ജി.യുടെ ആത്മകഥ.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1936-ലെ പട്ടിണി ജാഥക്ക് നേതൃത്വം കൊടുത്തത് ആരാണ് - എ.കെ.ഗോപാലൻ


2. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് - എ.കെ.ഗോപാലൻ


3. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽനിന്ന് ജാഥ നയിച്ചെത്തിയ എ.കെ.ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് - ആലുവ


4. 1936-ൽ കണ്ണൂരിൽനിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് - എ.കെ.ഗോപാലൻ


5. എ.കെ.ഗോപാലന്റെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം - കണ്ണൂർ


6. എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽനിന്ന് കാൽനടയായി ചെന്നൈയിലെത്തിയത് - 32


7. എ.കെ.ജി.യുടെ ആത്മകഥ - എന്റെ ജീവിതകഥ


8. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് - എ.കെ.ഗോപാലൻ


9. ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ് - എ.കെ.ഗോപാലൻ


10. 'ഗുരുവായൂർ സത്യാഗ്രഹ'ത്തിന്റെ വോളന്റിയർ ക്യാപ്റ്റനായിരുന്നത് - എ.കെ.ഗോപാലൻ


11. ഷാജി എൻ കരുൺ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കനൽവഴികൾ എന്ന സിനിമ ആരുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് - എ.കെ.ഗോപാലൻ

0 Comments