ആഫ്രിക്ക

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കരയിലെ ഏറ്റവും വലിയ സസ്തിനി - ആഫ്രിക്കൻ ആന


2. നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ - വോൾ സോയിങ്ക (1986, നൈജീരിയ)


3. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത് - ആഫ്രിക്ക


4. അറേബ്യൻ നാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ -ചെങ്കടൽ


5. സൂയസ് കനാൽ ആഫ്രിക്കയെ ഏതു വൻകരയിൽ നിന്നാണ് വേർപെടുത്തുന്നത് - ഏഷ്യ


6. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ - നെൽസൺ മണ്ടേല


7. അറ്റ്ലസ് പർവ്വതനിര ഏതു വൻകരയിൽ - ആഫ്രിക്ക


8. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി - ആഫ്രിക്കൻ ആന


9. ഏതു വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്നത് - യൂറോപ്പ്


10. വടക്കേ ആഫ്രിക്കയിലെയും അറേബ്യയിലെയും ചൂടുള്ള മരുക്കാറ്റുകൾക്ക് പറയുന്ന പേര് - സിമൂൺസ്


11. ഏറ്റവും വേഗം കൂടിയ പാമ്പ് - ആഫ്രിക്കൻ മാമ്പ


12. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം - ആഫ്രിക്ക


13. മനുഷ്യവർഗം ആവിർഭവിച്ചത് ആഫ്രിക്കയിലാണെന്ന വാദം ആദ്യമായി ഉന്നയിച്ചത് - ചാൾസ് ഡാർവിൻ 


14. കോളാനട്ടിന്റെ നാട് എന്നറിയപ്പെടുന്നത് - ആഫ്രിക്ക


15. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം - ആഫ്രിക്ക


16. ബാണ്ടു ജനവിഭാഗം ഏതു ഭൂഖണ്ഡത്തിലാണ് - ആഫ്രിക്ക


17. പുളിമരത്തിന്റെ ജന്മദേശം - ആഫ്രിക്ക


18. ഏതു വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ - ആഫ്രിക്ക


19. ഏറ്റവും കൂടുതൽ ദരിദ്രരാഷ്ട്രങ്ങളുള്ള ഭൂഖണ്ഡം - ആഫ്രിക്ക


20. സമാധാന നൊബേലിനർഹയായ ആദ്യത്തെ ആഫ്രിക്കൻ വനിത - വാംഗാരി മാതായി (2004)


21. ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേർപെടുത്തപ്പെട്ടതിനു കാരണം - സൂയസ് കനാൽ


22. സഹാറാ മരുഭൂമി ഏതു ഭൂഖണ്ഡത്തിൽ - ആഫ്രിക്ക


23. വിക്ടോറിയ തടാകം ഏതു വൻകരയിൽ - ആഫ്രിക്ക


24. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം - ആഡിസ് അബാബ


25. ആഫ്രിക്കയിൽനിന്നുവന്ന് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് - സിറോക്കോ


26. ആഫ്രിക്കൻ വൻകരയിലെ പ്രഥമ വനിതാ പ്രസിഡന്റ് - എലൻ ജോൺസൺ സർലീഫ്


27. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം - വിക്ടോറിയ


28. ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം - അത്ലാന്റിക് സമുദ്രം


29. ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട നേതാവ് - ജൂലിയസ് നെരേര


30. മൂന്ന് വൻകരയുടെ സംഗമസ്ഥാനത്ത് (ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്) സ്ഥിതിചെയ്യുന്ന രാജ്യം - സൈപ്രസ്


31. ആഫ്രിക്കൻ വൻകരയിലെ പ്രധാന മതമേത് - ഇസ്ലാം മതം


32. ആഫ്രിക്കയുടെ തെക്കേമുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യത്തെ യൂറോപ്യൻ നാവികൻ - ബർത്തലോമ്യ ഡയസ്


33. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം - അത്ലാന്റിക് സമുദ്രം


34. പോർച്ചുഗീസ് വെസ്റ്റ് ആഫ്രിക്ക എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യം - അംഗോള


35. 1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം - അംഗോള


36. അന്റോണിയോ അഗസ്റ്റിഞ്ഞോ നെറ്റോ ഏതു രാജ്യത്താണ് സ്വാതന്ത്ര്യ പ്രസ്ഥാനം നയിച്ചത് - അംഗോള


37. ഏത് രാജ്യത്തെ നാണയമാണ് ക്വാൻസ - അംഗോള


38. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം - മൗറിഷ്യസ്


39. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം - നൈജീരിയ


40. നൈജീരിയ സ്വാതന്ത്ര്യം നേടിയത് ഏതു രാജ്യത്തിൽ നിന്നാണ് - ബ്രിട്ടൺ


41. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം - സെയ്‌ഷൽസ് 


42. ലോകവ്യാപാര സംഘടനയുടെ രൂപവത്കരണത്തിന് നിദാനമായ മരക്കേഷ് ഉടമ്പടി ഏതു രാജ്യത്തുവെച്ചാണ് ഒപ്പിട്ടത് - മൊറോക്കോ


43. ഏതു രാജ്യത്താണ് കാസബ്ലാങ്ക നഗരം - മൊറോക്കോ


44. ആഫ്രിക്കൻ യൂണിയനിൽ അംഗമല്ലാത്ത പ്രമുഖ ആഫ്രിക്കൻ രാജ്യം - മൊറോക്കോ


45. അത്ലാന്റിക് സമുദ്രവുമായും മെഡിറ്ററേനിയൻ കടലുമായും അതിർത്തി പങ്കിടുന്ന ഒരേയൊരു ആഫ്രിക്കൻ രാജ്യം - മൊറോക്കോ


46. ബെർബർ ജനവിഭാഗം ഏറ്റവും കൂടുതൽ അധിവസിക്കുന്ന രാജ്യം - മൊറോക്കോ


47. ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഉത്തര ആഫ്രിക്കൻ രാജ്യം - മൊറോക്കോ


48. വെസ്റ്റേൺ സഹാറയുടെ തർക്കപ്രദേശങ്ങളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന രാജ്യം - മൊറോക്കോ


49. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം - അത്ലാന്റിക് സമുദ്രം


50. സ്പാനിഷ് ഭാഷ നിലവിലുള്ള ഒരേയൊരു ആഫ്രിക്കൻ രാജ്യം - ഇക്വറ്റോറിയൽ ഗിനി


51. ആഫ്രിക്കയിലെ ആദ്യത്തെ പ്രഖ്യാപിത മാർക്സിസ്റ്റ് രാഷ്ട്രം - ഗിനി


52. ആഫ്രിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം - ഇക്വറ്റോറിയൽ ഗിനി


53. അബിസീനിയ ഇപ്പോൾ ഏതുപേരിൽ അറിയപ്പെടുന്നു - എത്യോപ്യ


54. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബിസീനിയ. ഈ രാജ്യത്തിൻറെ ഇപ്പോഴത്തെ പേര് - എത്യോപ്യ


55. 1936 മുതൽ എത്യോപ്യയുടെ ഭാഗമായിരുന്ന ഈ രാജ്യം 1993ൽ സ്വതന്ത്രമായി. പേര് - എറിത്രിയ


56. കോളനി ഭരണകാലത്ത് സ്വതന്ത്രമായി നിലകൊണ്ട ആഫ്രിക്കൻ രാജ്യങ്ങൾ - എത്യോപ്യ, ലൈബീരിയ


57. യൂറോപ്യൻ കോളനി ഭരണത്തിൽനിന്ന് മോചിതമായ ആദ്യത്തെ ആഫ്രിക്കൻ രാജ്യം - എത്യോപ്യ


58. സുൽത്താന റസിയയുടെ വിശ്വസ്തനായിരുന്ന ജലാലുദ്ദിൻ യാക്കൂദ് ഏത് രാജ്യക്കാരനായിരുന്നു - എത്യോപ്യ


59. ഏറ്റവും ജനസംഖ്യ കൂടിയ കരബദ്ധരാജ്യം - എത്യോപ്യ


60. ഹെയ്‌ലി സെലാസി ചക്രവർത്തി ഭരിച്ചിരുന്ന രാജ്യം - എത്യോപ്യ


61. ഏത് രാജ്യത്തെ നാണയമാണ് ബിർ - എത്യോപ്യ


62. കാപ്പിയുടെ ജന്മദേശം - എത്യോപ്യ


63. എറിത്രിയൻ കടൽ എന്നറിയപ്പെട്ടിരുന്നത് ഏതാണ് - ചെങ്കടൽ 


64. ഏത് രാജ്യത്താണ് ലെസോത്തെയെ പൂർണമായും ചുറ്റി സ്ഥിതിചെയ്യുന്നത് - ദക്ഷിണാഫ്രിക്ക


65. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം - ദക്ഷിണാഫ്രിക്ക


66. ഒന്നിലധികം രാജ്യങ്ങളുടെ പ്രഥമ വനിത പദമലങ്കരിച്ച ഏക വനിതയാണ് ഗ്രേക്ക മാഷേൽ. അതിൽ ഒരു രാജ്യം മൊസാംബിക്കാണ്. മറ്റേ രാജ്യമേത് - ദക്ഷിണാഫ്രിക്ക


67. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം - ദക്ഷിണാഫ്രിക്ക


68. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം - ലൊസോത്തോ   


69. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം - ദക്ഷിണാഫ്രിക്ക


70. കിംബർലി വജ്രഖനി ഏത് രാജ്യത്താണ് - ദക്ഷിണാഫ്രിക്ക


71. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണിക്ക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ് - നെൽസൺ മണ്ടേല


72. ദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി - ഓറഞ്ച്


73. ഏത് രാജ്യത്തിൽ നിന്നാണ് നമീബിയ സ്വാതന്ത്ര്യം നേടിയത് - ദക്ഷിണാഫ്രിക്ക


74. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം - ബോയർ യുദ്ധം


75. സത്യാഗ്രഹത്തിന്റെ ജന്മഭൂമി - ദക്ഷിണാഫ്രിക്ക


76. ഈസ്റ്റ് ലണ്ടൻ എന്ന ആഫ്രിക്കൻ തുറമുഖ പട്ടണം ഏത് രാജ്യത്താണ് - ദക്ഷിണാഫ്രിക്ക


77. നെൽസൺ മണ്ടേല ഏത് രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക


78. സുലു വർഗ്ഗക്കാർ താമസിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക


79. ഏത് രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ് - ദക്ഷിണാഫ്രിക്ക


80. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് - നെൽസൺ മണ്ടേല


81. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം - പ്രിട്ടോറിയ


82. അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം - ദക്ഷിണാഫ്രിക്ക


83. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം - ബുറുണ്ടി


84. ആയിരം കുന്നുകളുടെ നാട് - റുവാണ്ട


85. ഹുടു - തുട്സി വർഗങ്ങൾ തമ്മിലുള്ള കലാപത്തിന് വേദിയായ ആഫ്രിക്കൻ രാജ്യം - റുവാണ്ട


86. ലോകത്ത് വിസ്തീർണത്തിൽ നാലാം സ്ഥാനത്തുള്ള ദ്വീപ് - മഡഗാസ്കർ 


87. ഏത് സമുദ്രത്തിലാണ് മഡഗാസ്കർ - ഇന്ത്യൻ മഹാസമുദ്രം


88. സ്വതന്ത്രമായ ഒരു രാജ്യത്തെ പൂർണമായി ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ദ്വീപ് - മഡഗാസ്കർ


89. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് - മഡഗാസ്കർ


90. കറൻസി ദശാംശ സമ്പ്രദായം അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യം - മഡഗാസ്കർ


91. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ് - മഡഗാസ്കർ


92. വിഷപ്പാമ്പുകളില്ലാത്ത ആഫ്രിക്കൻ ദ്വീപ് - മഡഗാസ്കർ


93. ഗ്രാമ്പുവിന്റെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - മഡഗാസ്കർ


94. മൊസംബിക് ചാനൽ ആഫ്രിക്കൻ മെയിൻലാൻഡിനെ ഏതു രാജ്യത്തുനിന്ന് വേർതിരിക്കുന്നു - മഡഗാസ്കർ


95. എട്ടാമത്തെ വൻകര എന്ന് വിളിക്കപ്പെടുന്ന രാജ്യം - മഡഗാസ്കർ


96. മൊസാംബിക് പ്രവാഹം ഏത് സമുദ്രത്തിലാണ് - ഇന്ത്യൻ മഹാസമുദ്രം


97. പോച്ചുഗീസ്‌ ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര് - മൊസാംബിക്


98. ഇംഗ്ലീഷിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം - മൊസാംബിക്


99. ഘാനയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് - ക്വാമി എൻക്രൂമ


100. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം - ഘാന


101. ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം - ഘാന


102. ഘാനയുടെ പഴയ പേര് - ഗോൾഡ് കോസ്റ്റ്


103. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര് - നമീബിയ


104. പരിസ്ഥിതി സംരക്ഷണം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം - നമീബിയ


105. ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ - കെനിയ


106. കെനിയയിലെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയത് - ജോമോ കെനിയാത്ത


107. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി (മൗണ്ട് കെനിയ) ഏത് രാജ്യത്താണ് - കെനിയ


108. ആഫ്രിക്കൻ വൻകരയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന രാജ്യം - കെനിയ


109. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ആസ്ഥാനം ഏത് രാജ്യത്താണ് - കെനിയ


110. 2004-ൽ സമാധാന നൊബേലിനർഹയായ വാംഗാരി മാതായിയുടെ രാജ്യമേത് - കെനിയ


111. ഏത് രാജ്യത്താണ് മൊംബാസ തുറമുഖം - കെനിയ 


112. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ ആഫ്രിക്കൻ രാജ്യമേത് - കെനിയ


113. പാട്രിസ് ലുംമുംബ ആരാണ് - കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ


114. ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുക്കുന്ന നദി - കോംഗോ


115. കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ് - പാട്രിസ് ലുംമുംബ


116. ആമസോൺ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകൾ ഏത് നദീതടത്തിലാണ് - കോംഗോ


117. ആമസോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജലസമ്പന്നമായ നദി - കോംഗോ


118. ഒരു നദിയുടെ ഇരുകരകളിൽ അഭിമുഖമായി സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരങ്ങളാണ് കിൻഷാസയും ബ്രാസവില്ലയും. നദിയേത് - കോംഗോ


119. നൈൽ നദികഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി - കോംഗോ


120. ലോകത്തെ ഏറ്റവും നീളം കൂടിയ നദി - നൈൽ


121. പിരമിഡുകൾ ഏത് നദിയുടെ തീരത്താണ് - നൈൽ


122. ഏത് സമുദ്രത്തിലാണ് നൈൽ പതിക്കുന്നത് - മെഡിറ്ററേനിയൻ കടൽ


123. അലക്സാണ്ട്രിയ നഗരം ഏത് നദീതീരത്താണ് - നൈൽ


124. അൽജീരിയ ഏത് രാജ്യത്തിൻറെ കോളനിയായിരുന്നു - ഫ്രാൻസ്


125. ഏറ്റവും വിസ്തീർണം കൂടിയ ആഫ്രിക്കൻ രാജ്യം - അൽജീരിയ


126. ഏറ്റവും വിസ്തീർണം കൂടിയ മെഡിറ്ററേനിയൻ രാജ്യം - അൽജീരിയ


127. ഏറ്റവും വിസ്തീർണം കൂടിയ അറബ് രാജ്യം - അൽജീരിയ


128. ഏത് രാജ്യത്തെ നിയമനിർമാണ സഭയുടെ ഉപരിസഭയാണ് കൗൺസിൽ ഓഫ് ദ നേഷൻ - അൽജീരിയ


129. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - കിളിമഞ്ചാരോ (താൻസാനിയ)


130. ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം - താൻസാനിയ


131. കിളിമഞ്ചാരോ അഗ്നിപർവതം ഏതുരാജ്യത്ത് - താൻസാനിയ


132. മാജി മാജി ലഹള നടന്ന രാജ്യം - താൻസാനിയ


133. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം - ചാഡ്


134. സെനഗൽ എന്ന് പേരുള്ള നദിയും രാജ്യവും ഏത് വൻകരയിലാണ് - ആഫ്രിക്ക


135. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് - ഈജിപ്ത്


136. അസ്വാൻ ഡാം ഏത് രാജ്യത്ത് - ഈജിപ്ത്


137. സൂയസ് കനാൽ ദേശസാൽക്കരിച്ച (1956) ഈജിപ്ഷ്യൻ പ്രസിഡന്റ് - അബ്ദുൽ നാസർ


138. ക്ലിയോപാട്ര ഏത് രാജ്യത്തെ മഹാറാണിയായിരുന്നു - ഈജിപ്ത്


139. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്ത്


140. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി - ഹാത്‌ഷേപ്സുത് (ഈജിപ്ത്)


141. നൊബേൽ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരൻ - നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്)


142. 1973-ലെ ഒക്ടോബർ യുദ്ധത്തിൽ വിജയിച്ച രാജ്യം - ഈജിപ്ത്


143. ഈജിപ്തിന്റെ ഏഷ്യൻ ഭാഗം - സിനായ് ഉപദ്വീപ്


144. പഴയ നിയമത്തിൽ മോസസ്, ദൈവത്തിന്റെ പത്തുകല്പനകൾ സ്വീകരിച്ച സിനായ് പർവതം ഏത് രാജ്യത്ത് - ഈജിപ്ത്


145. സിനായ് യുദ്ധത്തിൽ (1973) ഈജിപ്തിനോട് ഏറ്റുമുട്ടിയ രാജ്യം - ഇസ്രയേൽ


146. ഈജിപ്ത് സ്വതന്ത്രമായ വർഷം - 1922


147. ഈജിപ്തിന്റെ ഏഷ്യൻ ഭാഗത്തിന്റെ പേര് - സിനായ് പെനിൻസുല


148. തഹ്‌രിർ സ്‌ക്വയർ ഏത് രാജ്യത്താണ് - ഈജിപ്ത്


149. 1967-ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം - ഈജിപ്ത്


150. ഈജിപ്ത് പ്രശ്നത്തിൽ രാജിവെച്ച വൈസ്രോയി - റിപ്പൺ പ്രഭു


151. ഈജിപ്തിന്റെ ദേശിയ പുഷ്പം - താമര


152. ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് - ഹോസ്നി മുബാറക്

0 Comments