സർ വിൻസ്റ്റൺ ചർച്ചിൽ

വിൻസ്റ്റൺ ചർച്ചിൽ ജീവചരിത്രം (Winston Churchill)

ജനനം : 1874 നവംബർ 30

മരണം : 1965 ജനുവരി 24

മുഴുവൻ പേര് : സർ. വിൻസ്റ്റൺ ലിയോനാർദ് സ്‌പെൻസർ ചർച്ചിൽ


റഡോൾഫ് ചർച്ചിൽ പ്രഭുവിന്റ് മകനായി പിറന്ന വിൻസ്റ്റൺ ചർച്ചിൽ പഠിത്തത്തിൽ പിന്നോക്കമായിരുന്നെങ്കിലും സന്ന്യാസത്തിൽ ചേർന്ന് തന്റെ കഴിവ് തെളിയിച്ചു. 1899-ൽ ദക്ഷിണാഫ്രിക്കയിലെത്തി മോർണിംഗ് പോസ്റ്റ് പത്രറിപ്പോർട്ടറായി. പിന്നീട് ലണ്ടനിൽ തിരിച്ചെത്തിയ അദ്ദേഹം ഓൾഡാം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തുകയും 1906-ൽ ഉപപ്രധാനമന്ത്രിയാവുകയും ചെയ്തു. 1921-ൽ കോളനികളുടെ ചുമതലയുള്ള സെക്രട്ടറിയായി ഉയർത്തപ്പെട്ടു.


രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് സർ. വിൻസ്റ്റൺ ചർച്ചിൽ. 1940 മെയ് 13-ന് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ബ്രിട്ടീഷ് പാർലമെൻറിൽ അദ്ദേഹം നടത്തിയ വിഖ്യാത പ്രസംഗമാണ് "രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്കുതരാൻ എനിക്കില്ല"എന്നത്. 1940-1945, 1951-1955 എന്നീ കാലയളവുകളിൽ ചർച്ചിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. കൺസർവേറ്റീവ് പാർട്ടിക്കാരനായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയനെപ്പറ്റി "ഇരുമ്പുമറ (Iron Curtain)" എന്ന പ്രയോഗം നടത്തിയത് ചർച്ചയിലാണ്. 


ഒരെഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന്റെ ആറുവാല്യങ്ങളുള്ള "രണ്ടാം ലോകയുദ്ധ സ്മരണകൾ" എന്ന പുസ്തകത്തിന് 1953-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ചർച്ചിലിന്റെ പ്രധാന രചനകൾ ചുവടെ.


■ The Second World War

■ The Story of Malakand Field Force

■ The River War

■ For Free Trade

■ The World Crisis

■ Step by Step

■ Into Battle

■ The End of the Beginning

■ A History of the English Speaking Peoples

■ The Unwritten Alliance


ആവർത്തിക്കുന്ന ചോദ്യങ്ങൾ   


1. സാഹിത്യ നൊബേലിനർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ (1953)


2. കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് മേധാവിത്വം ഉദ്ദേശിച്ചു അയൺ കർട്ടൻ എന്ന പ്രയോഗം ആദ്യമായി നടത്തിയതാര് - വിൻസ്റ്റൺ ചർച്ചിൽ


3. 1950-ൽ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് സെഞ്ച്വറി ആയി തിരഞ്ഞെടുത്തതാരെയാണ് - ചർച്ചിൽ


4. 1945-ലെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ട പ്രധാനമന്ത്രി - സർ വിൻസ്റ്റൺ ചർച്ചിൽ


5. 2002-ൽ ഏറ്റവും മഹാനായ ബ്രിട്ടിഷുകാരനായി ബി.ബി.സി തിരഞ്ഞെടുത്തതാരെയാണ് - സർ വിൻസ്റ്റൺ ചർച്ചിൽ


6. ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് വിൻസ്റ്റൺ ചർച്ചിൽ ആരെപ്പറ്റിയാണ് പറഞ്ഞത് - ജവാഹർലാൽ നെഹ്‌റു


7. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ


8. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഹൗസ് ഓഫ് കോമൺസിലെ പ്രതിപക്ഷ നേതാവ് - സർ വിൻസ്റ്റൺ ചർച്ചിൽ


9. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യ ഡിഫെൻസ് ലീഗ് സ്ഥാപിച്ചത് - വിൻസ്റ്റൺ ചർച്ചിൽ


10. വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നൊബേലിന് അർഹനായ വർഷം - 1953


11. ഒരിക്കലും, ഒരിക്കലും ...... ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞത് - വിൻസ്റ്റൺ ചർച്ചിൽ


12. രണ്ടാം ലോക മഹായുദ്ധകാലത്ത് നെവിൽ ചേംബർലെയിൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോൾ പകരക്കാരനായാണ് - വിൻസ്റ്റൺ ചർച്ചിൽ


13. "മൈ ഏർലി ഇയേഴ്സ്" ആരുടെ ആത്മകഥാപരമായ രചനയാണ്‌ - വിൻസ്റ്റൺ ചർച്ചിൽ


14. "ദ സെക്കന്റ് വേൾഡ് വാർ" എന്ന കൃതിയെ മുൻനിർത്തി സാഹിത്യ നോബൽ (1953) നൽകപ്പെട്ട വ്യക്തി - സർ വിൻസ്റ്റൺ ചർച്ചിൽ


15. സാഹിത്യ നൊബേലിനർഹനായ ആദ്യ പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ


16. രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്കുതരാൻ എനിക്കില്ല - എന്ന് പറഞ്ഞത് - സർ വിൻസ്റ്റൺ ചർച്ചിൽ


17. ഇന്ത്യയെന്നത് ഭൂമധ്യരേഖ പോലെ ഭൂമിശാസ്ത്രപരമായ ഒരു സംജ്ഞ മാത്രമാണ്. അതൊരു ഏകീകൃത രാഷ്ട്രമേയല്ല - എന്ന് പറഞ്ഞത് - വിൻസ്റ്റൺ ചർച്ചിൽ


18. ചരിത്രം ജേതാക്കളായി എഴുതപ്പെടുന്നു - എന്ന് പറഞ്ഞത് - വിൻസ്റ്റൺ ചർച്ചിൽ


19. ഐക്യരാഷ്ട്രസഭ രൂപീകരണത്തിന്റെ പ്രാരംഭ ചർച്ചകളിൽ പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ


20. ബ്രിട്ടനിലെ ഏത് പ്രധാനമന്ത്രിയെയാണ് 'ബുൾഡോഗ്' എന്ന് വിളിച്ചിരുന്നത്? - ചർച്ചിൽ

0 Comments