ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂർ എസ്. പരമേശ്വരയ്യർ ജീവചരിത്രം (Ulloor S Parameswara Iyer)

ജനനം : 1877 ജൂൺ 6 (1052 ഇടവം 25)

പിതാവ് : സുബ്രഹ്മണ്യ അയ്യർ

മാതാവ് : ഭഗവതിയമ്മ

മുഴുവൻ പേര് : ഉള്ളൂർ എസ്. പരമേശ്വരയ്യർ

മരണം : 1949 ജൂൺ 15

മലയാളത്തിന്റെ പ്രഗത്ഭനായ കവിയായ ഉള്ളൂർ പണ്ഡിതൻ, ഗവേഷകൻ, എന്നീ നിലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. ബാല്യത്തിൽതന്നെ സംസ്കൃതത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടി. തുടർന്ന് ബി.എ, ബി.എൽ ബിരുദങ്ങൾ കരസ്ഥമാക്കി. തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ സീനിയർ ദിവാൻ പേഷ്കാർ, റവന്യൂ കമ്മീഷണർ, ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേരള സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായിരുന്നു. ജീവിതത്തിന്റെ ഉത്തരാർധത്തിൽ അധികകാലവും ഭാഷാസാഹിത്യഗവേഷണങ്ങൾക്കായി ചെലവഴിച്ചു. ഗൗരവത്തോടുകൂടിയ സാഹിത്യ ഗവേഷണത്തിന് അടിസ്ഥാനമിട്ടത് ഉള്ളൂരാണ്. 1914-ൽ മഹാകാവ്യമായ ഉമാകേരളം രചിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ സംസ്കൃതത്തിന്റെ സ്വാധീനം കൂടുതലുണ്ടായിരുന്നു. പ്രശസ്തമായ 'ഉമാകേരളം' എന്ന മഹാകാവ്യം അദ്ദേഹത്തിന്റെ സംസ്‌കൃതാഭിമുഖ്യത്തിനു തെളിവാണ്. എങ്കിലും കാല്പനിക പ്രവണത ഉൾകൊള്ളുന്ന ഖണ്ഡകാവ്യങ്ങളും ഭാവഗീതശൈലിയുള്ള ലഘു കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഉല്ലേഖ ഗായകൻ എന്നറിയപ്പെടുന്ന ഉള്ളൂരിന്‌ കൊച്ചിരാജാവും, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും യഥാക്രമം കവിതിലകൻ, മഹാകവി എന്നീ ബിരുദങ്ങൾ നൽകി ആദരിച്ചു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വീരശൃംഖല, റാവു സാഹിബ് സാഹിത്യ ഭൂഷൺ, ഉജ്ജ്വല ശബ്ദാഢ്യൻ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിംഗള, കർണ്ണ ഭൂഷണം, ചിത്രശാല, ദീപാവലി തുടങ്ങിയ ഖണ്ഡകാവ്യങ്ങളും, അരുണോദയം, കിരണാവലി, മണി മഞ്ജുഷ, രത്‌നമാല തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ മുൻപന്തിയിൽ നിൽക്കുന്നു. അഞ്ചു വാല്യങ്ങളായി കേരളസർവ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള കേരളം സാഹിത്യചരിതം ആ മേഖലയിലെ ഏറ്റവും ആധികാരിക കൃതിയാണ്.

പ്രധാന രചനകൾ

■ ഉമാകേരളം

■ പിംഗള

■ കർണ്ണ ഭൂഷണം

■ ഭക്തിദീപിക

■ ചിത്രശാല

■ കേരള സഹിത്യ ചരിത്രം

■ തുമ്പപ്പൂവ്

■ വിശ്വം ദീപമയം

■ അമൃതധാര

■ രത്നമാല

■ തരംഗിണി

■ അംബ

■ കൽപശാഖി

കവിമൊഴികൾ

"അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം

അടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ"


"ആഢ്യൻ മുതൽക്കന്ത്യജനോളമാർക്കും

പെറ്റമ്മഭൂമി പിതാവു ദൈവം"


"ഇറുപ്പവനും മലർ ഗന്ധമേകും

വെട്ടുന്നവനും തരു ചൂടകറ്റും

ഹനിപ്പവനും കിളി പാട്ടുപാടും

പരോപകാര പ്രവണം പ്രപഞ്ചം"


"ഒരച്ഛനമ്മക്കു പിറന്ന മക്കൾ

ഓർത്താലൊരൊറ്റ തറവാട്ടുകാർ നാം"


"നമ്മക്കു നാമേ പണിവതുനാകം

നരകവുമതുപോലെ"


"പൗരാണികത്വമെൻ പൈതൃക സ്വത്തല്ലോ

പാരായണം ചെയ്യാം ഞാനതല്പം"

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ? എന്ന ഗാനം രചിച്ചത് - ഉള്ളൂർ

2. കേരളം സാഹിത്യചരിത്രം രചിച്ചത് - ഉള്ളൂർ

3. മഹാകവി ഉള്ളൂർ ജനിച്ച വർഷം - 1877

4. ഉജ്ജ്വല ശബ്‌ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി - ഉള്ളൂർ

5. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാള കവി - ഉള്ളൂർ

6. പിംഗല രചിച്ചത് - ഉള്ളൂർ

7. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ ജനിച്ച (1877) സ്ഥലം - ചങ്ങനാശ്ശേരി

8. "പ്രേമസംഗീതം" എഴുതിയ കവി - ഉള്ളൂർ

9. ഉള്ളൂർ സ്മാരകം എവിടെ - തിരുവനന്തപുരം

10. "അടിയനിനിയുമുണ്ടാം ജന്മമെന്നാലത്തെല്ലാം അടിമുതൽ മുടിയോളം നിന്നിലാകട്ടെതായെ" - ആരുടെ വരികൾ ? - ഉള്ളൂർ

11. മയൂരസന്ദേശത്തിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് - ഉള്ളൂർ

12. "ആ ചുടലക്കളം" എന്ന ഗാന്ധിയൻ നോവൽ രചിച്ചതാര് - ഉള്ളൂർ.എസ്.പരമേശ്വരയ്യർ

13. പ്രേമോപനിഷത്ത് എന്നറിയപ്പെടുന്ന "പ്രേമസംഗീതം" രചിച്ചതാര് - ഉള്ളൂർ

14. "ഉജ്ജ്വല ശബ്ദാഢ്യൻ" എന്നറിയപ്പെടുന്നത് - ഉള്ളൂർ

15. തിരുവിതാംകൂർ ആക്ടിങ് ചീഫ് സെക്രട്ടറിയായ മഹാകവി - ഉള്ളൂർ

16. കേരളവർമ്മ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചാവകാശിയെന്ന നിലയിൽ കവനശൈലി രൂപപ്പെടുത്തിയ ആധുനിക കവിത്രയം ആര്? - ഉള്ളൂർ

17. ഉള്ളൂർ രചിച്ച ഏക ചമ്പു ഏത്? - സുജാതോദ്വഹം 

18. വള്ളത്തോളിന്റെ മഗ്‌ദ്ധലനമറിയത്തിനും കുമാരനാശാന്റെ കരുണയ്ക്കും സമാനമായി ഉള്ളൂർ രചിച്ച കൃതി? - പിംഗള

19. ഉമാകേരളം മഹാകാവ്യത്തിനുവേണ്ടി ഉള്ളൂർ സ്വീകരിച്ച ഇതിവൃത്തം - തിരുവിതാംകൂർ ചരിത്രം  

20. പിംഗള എന്ന ഖണ്ഡകാവ്യത്തിലെ നായികയായ പിംഗളയുടെ മനംമാറ്റത്തിന് കരണമായിത്തീരുന്നത്: - ശ്രീരാമഭക്തി

21. ആശാന്റെ ചണ്ഡാലഭിക്ഷുകിയ്ക്ക് സമാനമായി എടുത്തുകാണിക്കാവുന്ന ഉള്ളൂരിന്റെ കൃതി - ഭക്തിദീപിക

22. ചിത്തിരതിരുനാൾ മഹാരാജാവിനെ സ്തുതിച്ചുകൊണ്ട് ഉള്ളൂർ രചിച്ച കൃതി - ചരിത്രോദയം

23. ഏറെ പ്രകീർത്തിക്കപ്പെട്ട "പ്രേമസംഗീതം" എന്ന കവിത ഉള്ളൂരിന്റെ ഏത് കാവ്യസമാഹാരത്തിലുള്ളതാണ് - മണിമഞ്ജുഷ

24. ഉള്ളൂരിന്റെ ഏത് കൃതിയാണ് കഥകളിയായി രൂപപ്പെടുത്തിയത്? - ഉമാകേരളം

25. 'ഉള്ളൂർ മഹാകവി' എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്: - വടക്കുംകൂർ രാജരാജവർമ്മ

26. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു മുന്നിലെ പ്രതിമ ഏത് മഹാകവിയുടേതാണ് - ഉള്ളൂർ

27. തിരുവിതാംകൂറിൽ 1927-ലെ ക്ഷേത്ര പ്രവേശനാന്വേഷണ സമിതിയിൽ അംഗമായിരുന്ന മഹാകവി - ഉള്ളൂർ

28. പ്രാവേ പ്രാവേ പോകരുതേ എന്ന കവിത രചിച്ചത് - ഉള്ളൂർ

Post a Comment

Previous Post Next Post