തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള ജീവചരിത്രം (Thakazhi Sivasankara Pillai)

ജനനം : 1912 ഏപ്രിൽ 17 (1087 മേടം 5)

മരണം : 1999 ഏപ്രിൽ 10

'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്ന തകഴിയുടെ കൃതികൾ ഏറെയും സാധാരണക്കാരുടെ ജീവിതത്തെപ്പറ്റിയുള്ളതാണ്. 1912 ഏപ്രിൽ 17നാണ് തകഴി ശിവശങ്കരപ്പിള്ള ജനിച്ചത്. ശങ്കരക്കുറുപ്പായിരുന്നു അച്ഛൻ. അമ്മ പർവ്വതിയമ്മ. സ്കൂൾ വിദ്യാഭാസത്തിനുശേഷം തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി, ആ കാലത്ത് കേസരി ബാലകൃഷ്ണപിള്ളയുമായുണ്ടായ പരിചയം തകഴിയെ പാശ്ചാത്യ സാഹിത്യവുമായി അടുപ്പിച്ചു. ചെമ്മീൻ, കയർ, രണ്ടിടങ്ങഴി തുടങ്ങിയവ പ്രധാനകൃതികളാണ്. 

1956 ലാണ് തകഴിയുടെ 'ചെമ്മീൻ' എന്ന നോവൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചത്. 1957ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ നോവൽ 1964ൽ രാമുകാര്യാട്ട് ചലച്ചിത്രമാക്കുകയും 1965ൽ പ്രസിഡന്റിന്റെ സ്വർണമെഡൽ നേടുകയും ചെയ്തു. 1984-ൽ തകഴിക്ക് ജ്ഞാനപീഠ പുരസ്കാരവും 1985-ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു. 'കയർ' എന്ന നോവലിനായിരുന്നു ജ്ഞാനപീഠം. രണ്ടര നൂറ്റാണ്ടുകാലത്തിന്റെ കഥപറയുന്ന ബൃഹദ് നോവലായ 'കയർ' വിലാസിനിയുടെ 'അവകാശികൾ' കഴിഞ്ഞാൽ ഏറ്റവും വലിയ മലയാള നോവലാണ്. 1999 ഏപ്രിൽ 10ന് തകഴി അന്തരിച്ചു.

പ്രധാന കൃതികൾ

■ അവന്റെ സ്മരണകൾ

■ ആത്മകഥ

■ നാലു പെണ്ണുങ്ങൾ

■ ആകാശം

■ കയർ

■ വെള്ളപ്പൊക്കത്തിൽ

■ ഒരു എരിഞ്ഞടങ്ങൾ

■ എന്റെ ബാല്യകാലകഥ

■ ബലൂണുകൾ

■ ചെമ്മീൻ

■ തോട്ടിയുടെ മകൻ

■ എന്റെ ഉള്ളിലെ കടൽ

■ ഏണിപ്പടികൾ

■ രണ്ടിടങ്ങഴി

■ അനുഭവങ്ങൾ പാളിച്ചകൾ

■ ചുക്ക്

■ അഴിയാക്കുരുക്ക്

■ പുന്നപ്ര - വയലാറിനു ശേഷം

ചെറുകഥ

■ ഒരു കുട്ടനാടൻ കഥ

■ ജീവിതത്തിന്റെ ഒരേട്‌

■ തകഴിയുടെ കഥ.

കഥാപാത്രങ്ങളും കൃതികളും

■ ചെമ്പൻകുഞ്ഞ്, കറുത്തമ്മ - ചെമ്മീൻ

■ ക്ലാസിപ്പേർ, കൊടാന്ത്രമൂത്താശാൻ - കയർ

■ ചുടലമുത്തു - തോട്ടിയുടെ മകൻ

■ ചെല്ലപ്പൻ - അനുഭവങ്ങൾ പാളിച്ചകൾ

■ തങ്കമ്മ - ഏണിപ്പടികൾ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി - തകഴി ശിവശങ്കരപ്പിള്ള

2. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത് - രണ്ടിടങ്ങഴി

3. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് - തകഴി ശിവശങ്കരപ്പിള്ള

4. "കുട്ടനാടിന്റെ കഥാകാരൻ" എന്നറിയപ്പെടുന്നത് - തകഴി

5. തകഴിയുടെ ആത്മകഥ - ഓർമയുടെ തീരങ്ങളിൽ

6. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ - തകഴി

7. തകഴിയുടെ ആദ്യ നോവൽ - ത്യാഗത്തിനു പ്രതിഫലം

8. 'കയർ' എഴുതിയത് - തകഴി ശിവശങ്കരപ്പിള്ള

9. 'തോറ്റില്ല' ആരുടെ നാടകമാണ് - തകഴി 

10. 'എന്റെ വക്കീൽ ജീവിതം' ആരുടെ ആത്മകഥയാണ് - തകഴി 

11. തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിന്റെ പശ്ചാത്തലം ഏത് കടപ്പുറം - പുറക്കാട്

12. തകഴിയുടെ ആദ്യ നോവൽ - തോട്ടിയുടെ മകൻ

13. 'ചെമ്പൻകുഞ്ഞ്' ആരുടെ കഥാപാത്രം - തകഴി ശിവശങ്കരപ്പിള്ള

14. 'ചുക്ക്' എന്ന നോവൽ ആരുടെ രചന - തകഴി

15. 'വെള്ളപ്പൊക്കത്തിൽ' ആരുടെ കഥ - തകഴി

16. പുന്നപ്രവയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ - തലയോട്

17. 'കുട്ടനാടിന്റെ ഇതിഹാസകാരൻ' എന്നറിയപ്പെടുന്നത് - തകഴി

18. 'എന്റെ ഉള്ളിലെ കടൽ' എന്ന ലേഖനം എഴുതിയതാര് - തകഴി

19. ചെമ്മീൻ, കയർ, രണ്ടിടങ്ങഴി എന്നീ കൃതികൾ രചിച്ച 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മലയാളി എഴുത്തുകാരൻ ആര്? - തകഴി

20. ജീവിതത്തിന്റെ ഒരേട് എഴുതിയതാര്? - തകഴി ശിവശങ്കരപ്പിള്ള

21. മലയാള കഥാസാഹിത്യത്തിലെ പ്രശ്ന പുരുഷന്മാർ എന്ന് വിശേഷിപ്പിക്കുന്ന കഥാകാരന്മാർ ആരെല്ലാം? - കേശവദേവ്, തകഴി, ബഷീർ

22. 'കൃഷിക്കാരൻ' എന്ന കഥയിൽ തകഴി ആവിഷ്‌ക്കരിച്ചിരിക്കുന്നത് എന്ത്? - പഴയ കർഷകന്റെ ശുദ്ധഹൃദയവും നേരും നെറിയും

23. തകഴിയുടെ ആത്മകഥ ഏത്? - എന്റെ ബാല്യകാലകഥ

24. അമേരിക്കൻ തിരശ്ശീല എന്ന കൃതിയുടെ കർത്താവ് - തകഴി

Post a Comment

Previous Post Next Post