സൂപ്പര്‍ കമ്പ്യൂട്ടര്‍

 സൂപ്പര്‍ കമ്പ്യൂട്ടര്‍

■ അതിസങ്കീർണ ജോലികൾ ചെയ്യാന്‍ സാധിക്കുന്ന അതിവേഗവും വളരെ മികച്ച പ്രോസസിങ്‌ ശേഷിയുമുള്ള കമ്പ്യൂട്ടറുകളെയാണ്‌ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നു പറയുന്നത്‌.


■ കാലാവസ്ഥാ പ്രവചനം, ബഹിരാകാശ ഗവേഷണം, തന്മാത്രാ വിശകലനം, അണു നിരീക്ഷണം, അണുവിസ്‌ഫോടനം തുടങ്ങി ഒട്ടേറെ അതിസങ്കീർണ ജോലികൾ ഇന്ന്‌ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ മാത്രം നടക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.


■ കൺട്രോൾ ഡാറ്റാ കോർപ്പറേഷനിലെ സീമോർ ക്രേ (Seymour Cray) ആണ് 1960കളിൽ സൂപ്പർ കമ്പ്യൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്.


■ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മാണത്തില്‍ വിദഗ്ധനായ സീമോര്‍ ക്രേ (Seymour Cray) 1964ല്‍ CDC 6600 എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചു. സെക്കന്‍ഡില്‍ 30 ലക്ഷത്തോളം നിര്‍ദേശങ്ങൾ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമായ കമ്പ്യൂട്ടറായിരുന്നു ഇത്‌. സീമോര്‍ ക്രേ 'സൂപ്പര്‍ കമ്പ്യൂട്ടിങ്ങിന്റെ പിതാവ്‌' എന്നറിയപ്പെടുന്നു. 


■ ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറാണ് പരം. പുണെയിലെ സിഡാക്ക് ആണ് ഈ സൂപ്പർ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


■ അതിസങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന അതിവേഗമുള്ള കമ്പ്യൂട്ടറുകളേവ?

സൂപ്പര്‍ കമ്പ്യൂട്ടറുകള്‍


■ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്‌ ആരാണ്‌?

സീമോര്‍ ക്രേ


■ “സൂപ്പര്‍ കമ്പ്യുട്ടറിന്റെ പിതാവ്‌" എന്നറിയപ്പെടുന്നതാര്‌?

സീമോര്‍ ക്രേ


■ റോഡ്‌ റണ്ണര്‍, ബ്ലൂജീന്‍, എര്‍ത്ത്‌ സിമുലേറ്റര്‍ എന്നിവ എന്താണ്‌?

സൂപ്പര്‍ കമ്പ്യൂട്ടറുകള്‍


■ 1991 ൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍?

പരം - 8,000


■ “ഇന്ത്യന്‍ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ ആരാണ്‌?

ഡോ. വിജയ്‌ പി. ഭട്കര്‍


■ പരം ശ്രേണിയിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല വികസിപ്പിച്ചെടുത്ത സ്ഥാപനമേത്‌?

പുണെയിലെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ്  ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്


■ ഐ.എസ്‌.ആര്‍.ഒ യുടെ സൂപ്പർ കമ്പ്യൂട്ടര്‍?

സാഗാ 220


■ നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍ കമ്പ്യൂട്ടറേത്‌?

പ്രത്യുഷ് (ഐഐടിഎം), മിഹിർ (നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്)


■ നിലവില്‍, ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏതാണ്‌?

ഫുഗാകു (ജപ്പാൻ ) (415.5 പെറ്റാഫ്ലോപ്പ്‌ )


■ ടെറാഫ്ലോപ്പ്‌, പെറ്റാഫ്ലോപ്പ്‌ എന്നീ അളവുകള്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൂപ്പര്‍ കമ്പ്യൂട്ടറിന്റെ വേഗം

0 Comments