ശ്രീ ബുദ്ധൻ

ശ്രീ ബുദ്ധൻ ജീവചരിത്രം (Sri Buddha)

ജനനം : ബി.സി. 563

ജനന സ്ഥലം : ലുംബിനിവനം

മുഴുവൻ പേര് : ഗൗതമ സിദ്ധാർത്ഥൻ 

പിതാവ് : ശുദ്ധോധനൻ 

മാതാവ് : മഹാമായ

ഭാര്യ : യശോധര

മകൻ : രാഹുലൻ

കുതിര : കാന്തകൻ

നിർവ്വാണം നേടിയ സ്ഥലം : ബോധഗയ

നിർവ്വാണം നേടിയത് ഏതു മരത്തിന്റെ കീഴിൽ : ആൽമരം

മരണം : ബി.സി. 483

മരിച്ച സ്ഥലം : കുശിനഗരം

ശാക്യവംശനേതാവും കപിലവസ്തുവിലെ ഭരണാധികാരിയുമായിരുന്ന ശുദ്ധോധനന്റേയും മായാദേവിയുടെയും പുത്രനായി സര്‍വ്വവിധ സൗഭാഗ്യങ്ങളോടെയുമാണ്‌ സിദ്ധാര്‍ത്ഥന്‍ പിറന്നത്‌. ശാക്യ വംശത്തിൽ ജനിച്ചതിനാൽ ശാക്യമുനി എന്നും അറിയപ്പെട്ടു. എന്നാല്‍ സിദ്ധാര്‍ത്ഥനാകട്ടെ ബാല്യം മുതലേ സുഖഭോഗങ്ങളില്‍ തത്പരനായിരുന്നില്ല. സദാ ചിന്താമൂകനായിരുന്ന സിദ്ധാര്‍ത്ഥന്‍ വീട്‌ ഉപേഷിക്കുമെന്നു ഭയന്ന പിതാവ്‌ അദ്ദേഹത്തെ പതിനെട്ടാമത്തെ വയസ്സില്‍ യശോദരയുമായുള്ള വിവാഹം നടത്തി. ഒരിക്കല്‍ വഴിയിലൂടെ നടന്നു പോകവെ കണ്ട കാഴ്ചകള്‍ സിദ്ധാര്‍ത്ഥനെ ദുഃഖാകുലനാക്കി. അതിനുശേഷം മൂകനായിരുന്ന സിദ്ധാര്‍ത്ഥന്‍ ഒരു രാത്രിയില്‍ എല്ലാ സുഖഭോഗങ്ങളും ഭാര്യയേയും മകനേയും ഉപേക്ഷിച്ചിറങ്ങി. പരമമായ സത്യം കണ്ടെത്താനായി സിദ്ധാര്‍ത്ഥന്‍ കഠിനമായ ധ്യാനത്തില്‍ മുഴുകി. ഗയയിലെ ഒരു പൈപ്പൽ  മരത്തിന്റെ ചുവട്ടില്‍ ധ്യാനനിമഗ്നായിരിക്കെ അദ്ദേഹത്തിനു ജ്ഞാനോദയം ഉണ്ടായി. അങ്ങനെ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി മാറി. ജ്ഞാനോദയത്തിനുശേഷം ബുദ്ധന്റെ ആദ്യപ്രബോധനം വാരണാസിക്കടുത്തുളള സാരനാഥിലായിരുന്നു. സാധാരണക്കാരുടെ ഭാഷയായ “അര്‍ധമഗധി'യിലായിരുന്നു ബുദ്ധന്റെ പ്രഭാഷണം. അക്കാലത്ത്‌ നിലനിന്നിരുന്ന മതപരവും സാമൂഹികവുമായ ദുരാചാരങ്ങളേയും ഹിന്ദുസമുദായത്തിലെ ജാതി വ്യവസ്ഥയേയും അദ്ദേഹം കഠിനമായി എതിര്‍ത്തു. മനുഷ്യന്റെ സകല കഷ്ടപാടുകള്‍ക്കും കാരണം ആശയാണെന്നും ആശ ഉപേക്ഷിച്ചാല്‍ മാത്രമേ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാവുകയുള്ളൂ എന്നും വിശ്വസിച്ച അദ്ദേഹം പരിഹാരമായി അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ബുദ്ധമതം രാജ്യം മുഴുവൻ പ്രചരിപ്പിക്കുവാന്‍ കഴിഞ്ഞു. 

അഷ്ടാംഗമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ തത്ത്വമാണ്‌ ബുദ്ധമതത്തിന്റേത്. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത്‌ ബുദ്ധം, ധര്‍മ്മം, സംഘം. ബുദ്ധന്‍ എല്ലാം ത്യജിച്ച്‌  കൊട്ടാരം വിട്ടിറങ്ങുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്ത സംഭവത്തിനെ “മഹാപരിത്യാഗം' എന്നു പറയുന്നു. ബുദ്ധന്റെ മരണം “പരിനിര്‍വ്വാണം' എന്നാണ്‌ അറിയപ്പെടുന്നത്‌. ബുദ്ധമതഗ്രന്ഥങ്ങളാണ്‌ “ത്രിപിടകം".

ബുദ്ധമത തത്ത്വങ്ങൾ

ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ നാലാണ്‌. ഇവയെ “നാലു ആര്യ സത്യങ്ങൾ" (Four Noble Truths) എന്നു പറയുന്നു.

1. ലൗകിക ജീവിതം ദുഃഖപൂര്‍ണമാണ്‌.

2. തൃഷ്ണയാണ്‌ ദുഃഖകാരണം.

3. ദുഃഖത്തിന്റെ നിവാരണം തൃഷ്ണയെ ദൂരീകരിക്കലാണ്‌.

4. തൃഷ്ണയെ നശിപ്പിക്കാനുള്ള മാര്‍ഗമാണ്‌ അഷ്ടാംഗമാര്‍ഗ്ഗം.

അഷ്ടാംഗമാര്‍ഗം (Eight Fold Path)

1. ശരിയായ വിശ്വാസം 

2. ശരിയായ ചിന്ത

3. ശരിയായ വാക്ക്‌ 

4. ശരിയായ പ്രവൃത്തി

5. ശരിയായ ജീവിതം 

6. ശരിയായ പരിശ്രമം

7. ശരിയായ സ്മരണ

8. ശരിയായ ധ്യാനം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് - ദൈവമായിട്ട് 

2. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം - ബോധ്ഗയ

3. 1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ് - ബി.ആർ.അംബേദ്‌കർ

4. അഭിധർമപിടകം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു - ബുദ്ധമത തത്ത്വങ്ങളുടെ വിശകലനം

5. ബുദ്ധമത ചരിത്രത്തിൽ പ്രാചീന ഇന്ത്യയിൽ നടന്ന മഹാസമ്മേളനങ്ങളുടെ എണ്ണം - 4

6. ബുദ്ധന്റെ ഗുരുക്കൾ - അലാരൻ, ഉദ്രകൻ

7. ബുദ്ധന്റെ വളർത്തമ്മ - ഗൗതമി

8. ബുദ്ധമതത്തിലെ ത്രിപിടകങ്ങൾ ഏതെല്ലാം - വിനയപിടകം, സൂത്രപിടകം, അഭിധർമപിടകം

9. കലിംഗയുദ്ധത്തിൽ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവർത്തി - അശോകൻ

10. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര

11. ബുദ്ധമതക്കാരുടെ ആരാധനാലയം - പഗോഡ

12. ബുദ്ധമതഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ - പാലി

13. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയം - ഇൻഡോനേഷ്യയിലെ ബോറോബുദൂർ

14. ബുദ്ധമതത്തിന്റെ ഏത് വിഭാഗത്തെയാണ് കനിഷ്കൻ പ്രോത്സാഹിപ്പിച്ചത് - മഹായാനം

15. ബുദ്ധന്റെ കസിൻ - ദേവദത്തൻ

16. ബാമിയൻ ബുദ്ധ പ്രതിമകൾ ഏത് രാജ്യത്തായിരുന്നു - അഫ്‌ഗാനിസ്ഥാൻ

17. പാലവംശക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു മതം - ബുദ്ധമതം

18. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ - ബുദ്ധം, ധർമ്മം, സംഘം

19. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ് - മധ്യ പ്രദേശ് 

20. ബുദ്ധന്റെ തേരാളി - ചന്ന

21. ബുദ്ധമതത്തിലെ ആദ്യത്തെ സന്യാസിനി - ഗൗതമി

22. ബുദ്ധമതത്തെ ലോകമതമാക്കി വളത്തിയ മൗര്യ ചക്രവർത്തി - അശോകൻ

23. ബുദ്ധനെ "ഏഷ്യയുടെ വെളിച്ചം" എന്ന് വിശേഷിപ്പിച്ചത് - എഡ്വിൻ അർനോൾഡ്

24. ബുദ്ധന്റെ ബാല്യകാല നാമം - സിദ്ധാർഥൻ

25. നാലു ആര്യസത്യങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബുദ്ധമതം

26. ബുദ്ധമതത്തെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിജ്ഞാനഗ്രന്ഥം - മഹാവിഭാഷം (രചിച്ചത് വസുമിത്രൻ)

27. ബുദ്ധചരിതം, സൗന്ദരാനന്ദം, സൂത്രാലങ്കാരം എന്നിവ രചിച്ചതാര് - അശ്വഘോഷൻ

28. ബുദ്ധന്റെ പിതാവ് - ശുദ്ധോധനൻ

29. ബുദ്ധമതാനുയായിത്തീർന്ന ഭാരത ചക്രവർത്തി - അശോകൻ

30. നാണയങ്ങളിൽ ബുദ്ധന്റെ രൂപം മുദ്രണം ചെയ്ത ആദ്യ രാജാവ് - കനിഷ്കൻ

31. ബുദ്ധ ജൈനമതങ്ങൾ ഇന്ത്യയിൽ ഉടലെടുത്തത് - ബി.സി ആറാം ശതകത്തിൽ

32. ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ച ബുദ്ധമത വിഭാഗം - മഹായാനം

33. അയൽരാജ്യങ്ങളിൽ അഭിവൃദ്ധി പ്രാപിച്ച ബുദ്ധമത വിഭാഗം - ഹീനയാനം

34. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത് - അശോകൻ

35. അമരാവതിയും നാഗാർജുനകോണ്ടയും ഏത് മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം - ബുദ്ധമതം

36. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി - തവാങ്

37. വിനയപിടകം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു - ബുദ്ധഭിക്ഷുക്കൾ അനുസരിക്കേണ്ട നിയമങ്ങൾ

38. മെനാൻഡറെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത് - നാഗാർജുനൻ (നാഗസേനൻ)

39. ആലപ്പുഴ ജില്ലയിൽ പ്രാചീനകാലത്തുണ്ടായിരുന്ന ബുദ്ധമതകേന്ദ്രം - ശ്രീമൂലവാസം

40. ത്രിപിടകങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബുദ്ധമതം

41. ആദ്യത്തെ ബുദ്ധമതസമ്മേളം രാജഗൃഹത്തിൽ നടന്ന വർഷം - 483 ബി.സി

42. എത്രാമത്തെ ബുദ്ധമതസമ്മേളനമാണ് അശോകന്റെ കാലത്തു നടന്നത് - മൂന്നാമത്തെ

43. ഏത് മതത്തിന്റെ വിഭാഗമാണ് വജ്രായനം - ബുദ്ധമതം

44. ഈശ്വരൻ എന്നത് മിഥ്യയാണ്. അതുകൊണ്ടുതന്നെ ദേവപ്രീതിയ്ക്കായുള്ള അനുഷ്ടാനങ്ങൾക്കു ഒരു ഫലവും നല്കാൻ കഴിയുകയില്ല - ഏത് മതമാണ് ഇങ്ങനെ പഠിപ്പിച്ചത് - ബുദ്ധമതം

45. ബുദ്ധമതത്തിലെ വിഭാഗങ്ങൾ - മഹായാനം, ഹീനയാനം

46. ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത് - അജാതശത്രു

47. ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും മഹാസമ്മേളനങ്ങൾക്ക് വേദിയായ ഏക നഗരം - പാടലീപുത്രം

48. ആരുടെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത് - ഉപഗുപ്തൻ

49. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത് - അശോകൻ

50. ബുദ്ധന്റെ ആദ്യ മതപ്രഭാഷണം അറിയപ്പെടുന്ന പേര് - ധർമ്മചക്രപ്രവർത്തനം

51. ബുദ്ധന്റെ ആദ്യ ജീവചരിത്രം - ബുദ്ധചരിതം

52. ബുദ്ധന്റെയും മഹാവീരന്റെയും സമകാലികമായ രാജാവ് - ബിംബിസാരൻ

53. സൂത്രപിടകം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു - ബുദ്ധന്റെ തത്ത്വങ്ങൾ

54. ബുദ്ധന്റെ കുതിര - കാന്തകൻ

55. ബൗദ്ധഗ്രന്ഥങ്ങളിലെ മഹാഭിനിഷ്ക്രമണം എന്താണ് - ബുദ്ധന്റെ പരിത്യാഗം

56. ബുദ്ധമതത്തെക്കുറിച്ച് പഠിക്കാൻ ഫാഹിയാൻ ഇന്ത്യയിലെത്തിയ സമയത്തെ ഗുപ്തരാജാവ് - ചന്ദ്രഗുപ്‌ത വിക്രമാദിത്യൻ

57. ബുദ്ധന്റെ ഭാര്യ - യശോധര

58. ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്ന സ്ഥലം - രാജഗൃഹം

59. ബുദ്ധമത രാജ്യങ്ങളുള്ള ഏക വൻകര - ഏഷ്യ

60. ബുദ്ധന്റെ മാതാവ് - മഹാമായ

61. "ബുദ്ധനും ബുദ്ധധർമവും" എഴുതിയതാര് - ബി.ആർ.അംബേദ്‌കർ

62. സെൻ ബുദ്ധമതവിഭാഗം ഏത് രാജ്യത്താണ് ഉദ്ഭവിച്ചത് - ചൈന

63. ബുദ്ധന്റെ മകൻ - രാഹുലൻ

64. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം - അമരാവതി

65. ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം - നാഗാർജുനകോണ്ട

66. തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്താണ് - അരുണാചൽ പ്രദേശ്

67. ബുദ്ധമതം നേപ്പാളിൽ പ്രചരിപ്പിച്ചത് - പദ്മസംഭവൻ

68. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത സ്തൂപം - സാഞ്ചി

69. ഇന്ത്യയിലെ ബുദ്ധമതക്കാരുടെ മെക്ക - ബോധ്ഗയ

70. ബുദ്ധമതക്കാർ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന സ്ഥലം - ബോധ്ഗയ

71. ബോധ ഗയയിലെ ബോധിവൃക്ഷം മുറിച്ചുകളഞ്ഞ ഗൗഡയിലെ രാജാവ് - ശശാങ്കൻ

72. ബുദ്ധന്റെ ജീവിതം, ചരിത്രം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത് - ജാതക കഥകൾ

73. ജാതക കഥകൾ എത്രയെണ്ണമാണ് - 500

74. അജന്താ-എല്ലോറയിലെ ഗുഹാചിത്രങ്ങൾ പ്രതിപാദിക്കുന്നത് - ബുദ്ധന്റെ ജീവചരിത്രം (ജാതക കഥകൾ)

75. ഗുഹാചിത്രങ്ങൾക്ക് പേരുകേട്ട അജന്താ-എല്ലോറ ഗുഹാക്ഷേത്രങ്ങൾ എവിടെയാണ് - ഔരംഗാബാദ് (മഹാരാഷ്ട്ര)

76. ബുദ്ധൻ ജീവിച്ചിരിക്കുമ്പോൾ മഗധ ഭരിച്ചിരുന്ന രാജാവ് - ബിംബിസാരൻ

77. ബുദ്ധൻ മരിച്ചപ്പോൾ മഗധ ഭരിച്ചിരുന്ന രാജാവ് - അജാതശത്രു

78. ബുദ്ധൻ സാധാരണക്കാരോട് സംസാരിച്ചിരുന്ന ഭാഷ - അർധ മഗധി

79. ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യൻ - ആനന്ദൻ

80. ബുദ്ധമതത്തിന്റെ സർവ്വ വിജ്ഞാനകോശം എന്നറിയപ്പെടുന്ന 'മഹാവിഭാഷ'യുടെ രചയിതാവ് - വസുമിത്രൻ

81. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം - ടിബറ്റിലെ ലാസ

82. ലോകത്ത്‌ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം - ചൈന

83. ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവന - അഹിംസ

84. "ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം" എന്ന് ഏതു മതത്തിലാണ് പറയുന്നത് - ബുദ്ധമതം

85. സംഘം എന്നറിയപ്പെടുന്നത് - ബുദ്ധമത സന്യാസി സമൂഹം

86. ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം - അഷ്ടാംഗമാർഗം

87. ബുദ്ധമതത്തിന്റെ ത്രിരത്നം - ബുദ്ധം, ധർമം, സംഘം

88. ബോധ്ഗയ നിലവിൽ എവിടെയാണ് - ബിഹാറിൽ നിരഞ്ജന നദീതീരത്ത്

89. ബുദ്ധമതാക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ് - പബജ

90. ബുദ്ധമതം പ്രാധാന്യം നൽകുന്നത് എന്തിന് - ധ്യാനം

91. ബുദ്ധമത വിശ്വാസപ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത് - ഭിക്ഷു  

92. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ - പാലി

93. മഹായാന ബുദ്ധമതപാഠങ്ങൾ പഠിപ്പിച്ചിരുന്ന പ്രാചീന സർവകലാശാല - നാളന്ദ

94. ബുദ്ധമതപാഠങ്ങൾ പഠിപ്പിച്ചിരുന്ന പ്രാചീന സർവകലാശാലകൾ - നാളന്ദ, വിക്രമശില

95. നാളന്ദയുടെ ആചാര്യ പദവിയിലെത്തിയ ചൈനീസ് സഞ്ചാരി - ഹുയാങ് സാങ്

96. നാളന്ദ സ്ഥാപിച്ചത് - കുമാരഗുപ്തൻ

97. വിക്രമശില സ്ഥാപിച്ചത് - ധർമപാലൻ

98. ഹീനയാന മതക്കാർ ബുദ്ധനെ എങ്ങനെയാണു കണ്ടിരുന്നത് - ഗുരുവായി

99. ഇന്ത്യയിലെ ബുദ്ധമത കേന്ദ്രമായ ധർമ്മശാല എവിടെ സ്ഥിതിചെയ്യുന്നു - ഹിമാചൽ പ്രദേശ്

100. 'ബുദ്ധമതത്തിന്റെ കോൺസ്റ്റാൻറ്റൈൻ' എന്നറിയപ്പെട്ടിരുന്നത് - അശോകൻ

101. ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ ഭരണകർത്താക്കൾ - അജാതശത്രു (രാജഗൃഹം)

102. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ ഭരണകർത്താക്കൾ - കാലശോക (വൈശാലി)

103. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ ഭരണകർത്താക്കൾ - അശോകൻ (പാടലീപുത്രം)

104. നാലാം ബുദ്ധമത സമ്മേളനത്തിന്റെ ഭരണകർത്താക്കൾ - കനിഷ്കൻ (കാശ്മീർ)

105. ഒന്നാം ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് - മഹാകാശ്യപാ (BC 483)

106. രണ്ടാം ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് - സബകാമി (BC 383)

107. മൂന്നാം ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് - മൊഗാലിപുട്ട ടിസ്സ (BC 250)

108. നാലാം ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് - വാസുമിത്രൻ, അശ്വഘോഷൻ (AD 1)

109. ശാക്യമുനി, തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - ഗൗതമബുദ്ധൻ

110. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം - നാലാം ബുദ്ധമത സമ്മേളനം

111. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ സംസ്കൃതമാക്കിയ സമ്മേളനം - നാലാം ബുദ്ധമത സമ്മേളനം 

112. കനിഷ്‌കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് - അശ്വഘോഷൻ 

113. അശോകൻ സ്വീകരിച്ച ബുദ്ധമതം - ഹീനയാന ബുദ്ധമതം 

114. ബുദ്ധമതം സ്വീകരിക്കുന്നതിന് മുമ്പ് അശോകൻ ഏത് മതവിശ്വാസിയായിരുന്നു - ശൈവമതം

115. ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ അശോകൻ പറഞ്ഞയച്ചതാരെ - മകനായ മഹേന്ദ്രനെയും, മകളായ സംഘമിത്രയെയും

116. 'വിഹാരങ്ങളുടെ നാട്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - ബീഹാർ

117. ഇന്റർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം - മധ്യപ്രദേശിലെ സാഞ്ചി

118. ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രം - സാഞ്ചി

ബുദ്ധമതം കേരളത്തിൽ

119. കേരളത്തില്‍ ബുദ്ധമതം പ്രചരിച്ച നൂറ്റാണ്ട് - 3

120. കേരളത്തിലെ ആദ്യകാല ബുദ്ധമതത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന തമിഴ്‌ കൃതി - മണിമേഖല

121. പ്രാചീന കാലഘട്ടത്തിലെ പ്രധാന ബുദ്ധകേന്ദ്രം - ശ്രീമൂലവാസം

122. പ്രാചീന കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമതകേന്ദ്രം - ശ്രീമൂലവാസം

123. ശ്രീമൂലവാസം ക്ഷേത്രത്തിന്‌ പ്രാധാന്യം നല്‍കിയ ആയ്‌ രാജാവ്‌ - വിക്രമാദിത്യ വരഗുണന്‍

124. ഏതു മതത്തിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ്‌ കേരളത്തില്‍ അയൂര്‍വ്വേദം എത്തിയത്‌ - ബുദ്ധമതം

125. ബുദ്ധമതക്കാര്‍ തങ്ങളുടെ വിഹാരങ്ങളെ വിശേഷിപ്പിച്ചത്‌ - പളളി

126. കേരളത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതി ചെയുന്നത്‌ - മരുതൂര്‍ കുളങ്ങര

127. അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍ വിഗ്രഹം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബുദ്ധമതം

128. കേരളത്തിലെ ബുദ്ധമതത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന അശോക ശാസനം - ഗിർ

129. കൊല്ലം - ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള കെട്ടുകാഴ്ച അഥവാ കുതിരകെട്ട് ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബുദ്ധമതം

130. ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ

Post a Comment

Previous Post Next Post