ശ്രീ നാരായണ ഗുരു

ശ്രീ നാരായണ ഗുരു ജീവചരിത്രം (Sree Narayana Guru)

ജനനം : 1856 ഓഗസ്റ്റ് 20

പിതാവ് : മാടനാശാൻ

മാതാവ് : കുട്ടിയമ്മ.

മരണം : 1928 സെപ്റ്റംബർ 20

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. "കേരളീയ നവോത്ഥാനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്. 

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും പിന്നീട് എല്ലാമുപേക്ഷിച്ച് അദ്ദേഹം സന്യാസത്തിനിറങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു.

തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്.

നാൾവഴി

■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.

■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888-ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് 'ഈഴവശിവനെ'യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. "അരുവിപ്പുറം വിപ്ലവ"മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.

■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.

■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.

■ 1903 മെയ് 15-ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവിനെയും ആദ്യ സെക്രട്ടറിയായി കുമാരനാശാനെയും തിരഞ്ഞെടുത്തു.

■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ 'ഓം' കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.

■ 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.

■ 1912-ൽ വർക്കലയിൽ ശ്രീ നാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.

■ കൊല്ലവർഷം 1090-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).

■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.

■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.

■ 1922-ൽ ടാഗോറും, 1925-ൽ ഗാന്ധിജിയും, ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു. 

■ 1928 സെപ്റ്റംബർ 20 (1104 കന്നി 5)ന് ശ്രീനാരായണഗുരു സമാധിയായി.

പ്രധാന കൃതികൾ

■ ആത്മോപദേശ ശതകം

■ ദർശനമാല

■ ജാതി മീമാംസ

■ നിർവൃതി പഞ്ചകം

■ അർദ്ധനാരീശ്വര സ്തോത്രം

■ ശിവശതകം

■ കുണ്ഡലിനിപ്പാട്ട്

■ ദൈവദശകം

■ വിഷ്ണുസ്തോത്രങ്ങൾ

■ പ്രപഞ്ചസൃഷ്ടി

■ ബ്രഹ്മവിദ്യാപഞ്ചകം

■ അദ്വൈതദീപിക

■ ചിജ്ജഡ ചിന്തനം 

സംഘടനകൾ/പ്രക്ഷോഭങ്ങൾ

■ അരുവിപ്പുറം ശിവപ്രതിഷ്ഠ (1888)

■ ശ്രീ നാരായണ ധർമ പരിപാലന യോഗം (1903 മെയ്15)

■ ശാരദാമഠം, ശിവഗിരി (1909)

■ അദ്വൈതാശ്രമം, ആലുവ (1913)

ഗുരു വചനങ്ങൾ

■ "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ."

■ "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, വിൽക്കരുത്, കൊടുക്കരുത്, കുടിക്കരുത്"

■ "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം"

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് - ശ്രീ നാരായണ ഗുരു

2. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് - 1856

3. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് - ഗജേന്ദ്രമോക്ഷം

4. ശ്രീനാരായണഗുരു സ്ഥാപിച്ച "ഓം സാഹോദര്യം സർവത്ര" എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം - അദ്വൈതാശ്രമം ആലുവ

5. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം - 1913

6. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് - 1925

7. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് - 1922

8. ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് - 1915

9. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് - 1915

10. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് - അദ്വൈതാശ്രമം

11. ശ്രീനാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് - 1928

12. ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് - 1903

13. ശ്രീനാരായണഗുരു തന്റെ ദൗത്യം വിളംബരം ചെയ്ത അരുവിപ്പുറം ശിവപ്രതിഷ്ഠ ഏത് വർഷത്തിലാണ് നിർവഹിക്കപ്പെട്ടത് - 1888

14. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് - കുമാരനാശാൻ

15. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രം - വിവേകോദയം

16. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ ആരായിരുന്നു - കുമാരനാശാൻ

17. ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ് - 1908

18. ശ്രീ നാരായണ ഗുരു സമാധിയായത് എന്നാണ് - 1928 സെപ്റ്റംബർ 20

19. ആദ്യത്തെ ശിവഗിരി തീർത്ഥാടനം നടന്നതെന്ന് - 1933 ജനുവരി 1

20. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുദേവ രചന - നവമഞ്ജരി

21. "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത് - അരുവിപ്പുറം

22. ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്ന വാക്യമുള്ളത് - ജാതിനിർണയം

23. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് - ദീനബന്ധു സി.എഫ്.ആൻഡ്രൂസ് 

24. ഗുരു തന്റെ അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം - കളൻകോട്

25. 1918-ൽ ഗുരു സന്ദർശിച്ച വിദേശ രാജ്യം - സിലോൺ (ശ്രീലങ്ക)

26. വൈക്കംസത്യാഗ്രഹകാലത്ത് ഗുരു സത്യഗ്രഹാശ്രമം സന്ദർശിച്ചതെന്ന് - 1924 സെപ്റ്റംബറിൽ

27. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതി - ദർശനമാല

28. ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന് വിശേഷിപ്പിച്ച മഹാകവി - ജി.ശങ്കരക്കുറുപ്പ്

29. 1904-ൽ എസ്.എൻ.ഡി.പി യുടെ ആദ്യ സമ്മേളനം നടന്നതെവിടെ - അരുവിപ്പുറം 

30. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര് - നടരാജഗുരു

31. ശിവഗിരി തീർത്ഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് - ശ്രീനാരായണഗുരു

32. ശ്രീ നാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദേശിച്ചത് - ബോധാനന്ദ

33. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി - ശ്രീ നാരായണഗുരു

34. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം - തലശ്ശേരി

35. ജാതിനിർണയം രചിച്ചത് - ശ്രീ നാരായണ ഗുരു

36. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - നടരാജഗുരു

37. ശ്രീ നാരായണ ഗുരു എത്ര പ്രാവശ്യം ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട് - 2

38. ശ്രീനാരായണഗുരുവിന്റെ ആദ്യ യൂറോപ്യൻ ശിഷ്യൻ - ഏണസ്റ്റ് കിർക്

39. ശ്രീ നാരായണ ഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം - പള്ളുരുത്തി

40. ആരെ സന്ദർശിച്ചശേഷമാണ് ശ്രീ നാരായണ ഗുരു മുനിചര്യപഞ്ചകം രചിച്ചത് - രമണ മഹർഷി

41. ശ്രീ നാരായണ ഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവെച്ച് - മരുത്വാമല

42. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ - പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ

43. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ - രമണ മഹർഷി

44. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് - കെ.സുരേന്ദ്രൻ

45. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം - ചെമ്പഴന്തി

46. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ - ആനന്ദതീർഥ സ്വാമികൾ

47. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ - ശ്രീനാരായണഗുരു

48. ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ

49. ശിവഗിരിക്ക് ആ പേരു നൽകിയത് - ശ്രീനാരായണഗുരു

50. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകം രചിച്ചത് - മലയാളം

51. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം - 1925

52. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണഗുരു 

53. ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങളും പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ചത്ത് - നടരാജഗുരു

54. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം - കളവൻകോട് 

55. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെട്ടത് - ശ്രീനാരായണഗുരുവിന്റെ ശിവലിംഗപ്രതിഷ്ഠ

56. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ - ശിവലിംഗദാസസ്വാമികൾ

57. നാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദർശനം ഏത് വർഷമായിരുന്നു - 1926

58. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് - നെയ്യാർ

59. ആരുടെ ആദ്യകൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് - ശ്രീനാരായണഗുരുവിന്റെ 

60. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം - 1922

61. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി - ശ്രീനാരായണഗുരു

62. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് - ശ്രീനാരായണഗുരു

63. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി - ശ്രീനാരായണഗുരു

65. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് - ശ്രീ നാരായണഗുരു

66. "ഞാൻ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" ആരുടേതാണ് ഈ വാക്കുകൾ - രബീന്ദ്രനാഥ ടാഗോർ

67. ചെമ്പഴന്തി ആരുടെ ജന്മം കൊണ്ട് പ്രസിദ്ധമാണ് - ശ്രീ നാരായണഗുരു

68. 1924-ൽ ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുചേർത്തത് എവിടെയാണ് - ആലുവ

69. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷമേത് - 1914

70. ശ്രീനാരായണഗുരു വർക്കലയിൽ സമാധിയായത് ഏത് വർഷമാണ് - 1928

Post a Comment

Previous Post Next Post