തെക്കേ അമേരിക്ക

1. ഏറ്റവും വടക്കേയറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം - കൊളംബിയ

2. ഗബ്രിയേൽ ഗാർസ്യ മാർക്കസ് ഏതു രാജ്യക്കാരൻ - കൊളംബിയ

3. അറ്റ്ലാന്റിക് സമുദ്രമായും പസിഫിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം - കൊളംബിയ

4. അന്റാർട്ടിക്ക, തെക്കേ അമേരിക്ക വൻകരകളെ വേർതിരിക്കുന്ന കടലിടുക്ക് - ഡ്രോക്ക് പാസേജ് 

5. അനകോണ്ട എന്നയിനം പാമ്പ് കാണപ്പെടുന്ന വൻകര - തെക്കേ അമേരിക്ക

6. നാണയത്തുട്ടുകളില്ലാത്ത തെക്കേ അമേരിക്കൻ രാജ്യം - പരാഗ്വ

7. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യം - ബ്രസീൽ

8. വാൽഡസ് പെനിൻസുല ഏതു ഭൂഖണ്ഡത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗമാണ് - തെക്കേ അമേരിക്ക

9. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്നത് - പനാമ കനാൽ

10. തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങൾ - ബൊളീവിയ, പരാഗ്വ 

11. തെക്കേ അമേരിക്കയിലെ ജോർജ് വാഷിംഗ്‌ടൺ എന്നറിയപ്പെട്ടത് - സൈമൺ ബൊളിവർ

12. മാർക്സിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം - ചിലി

13. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം - ബ്രസീൽ

14. തെക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - ബ്രസീൽ

15. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം - റ്റിറ്റിക്കാക്ക

16. തെക്കേ അമേരിക്കയിലെ ലാൻഡ് ലോക്‌ഡ്‌ രാജ്യങ്ങളേതെല്ലാം - ബൊളീവിയയും പാരഗ്വായും

17. ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി ആർജിച്ച തെക്കേ അമേരിക്കൻ രാജ്യം - ബ്രസീൽ

18. തക്കാളി ലോകത്താദ്യമായി കൃഷിചെയ്ത പ്രദേശം - തെക്കേ അമേരിക്ക

19. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് - തെക്കേ അമേരിക്ക

20. ലോകത്തെ ഏറ്റവും ഉയരംകൂടിയ തലസ്ഥാനനഗരമുള്ള തെക്കേ അമേരിക്കൻ രാജ്യം - ബൊളീവിയ

21. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - അക്കോൺകാഗ്വ

22. ഏറ്റവും നീളം കൂടിയ രാജ്യം എന്ന വിശേഷണം സ്വന്തമാക്കുന്ന തെക്കേ അമേരിക്കൻ രാജ്യം - ചിലി

23. അറ്റക്കാമ മരുഭൂമി ഏത് ഭൂഖണ്ഡത്തിൽ - തെക്കേ അമേരിക്ക

24. തെക്കേ അമേരിക്കയിലെ ഏക കോമൺവെൽത്ത് രാജ്യമേത് - ഗയാന

25. ഇംഗ്ലീഷ് ഔദ്യാഗിക ഭാഷയായ ഏക തെക്കേ അമേരിക്കൻ രാജ്യം - ഗയാന

26. തെക്കേ അമേരിക്കയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യമേത് - ഗയാന

27. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം - ബ്രസീൽ

28. ദേശിയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം - ബ്രസീൽ

29. റബ്ബർ മരത്തിന്റെ ജന്മനാട് - ബ്രസീൽ

30. റിയോ ഡി ജനീറോ ഏതു രാജ്യത്താണ് - ബ്രസീൽ

31. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത് - അർജന്റീന, ബ്രസീൽ, ചിലി

32. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ - ബൊളീവിയ, ബ്രസീൽ

33. ഏറ്റവും കൂടുതൽ കത്തോലിക്കർ ഉള്ള രാജ്യം - ബ്രസീൽ

34. ഭൂമധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യം - ബ്രസീൽ

35. പാന്റനാൽ ചതുപ്പുനിലം ഏതു രാജ്യത്താണ് - ബ്രസീൽ

36. ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ - ബ്രസീൽ, പെറു, കൊളംബിയ

37. രാജ്യാന്തര ദാരിദ്ര്യ പഠന കേന്ദ്രം ഏതു രാജ്യത്താണ് - ബ്രസീൽ

38. ലോകകപ്പ് ഫുട്ബോൾ ഏറ്റവും കൂടുതൽ പ്രാവശ്യം സ്വന്തമാക്കിയ രാജ്യം - ബ്രസീൽ

39. ലോകത്തേറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ

40. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യം - ബ്രസീൽ

41. ബ്രസീലിന്റെ ദേശിയ പതാകയിലുള്ള ചിത്രം എന്തിന്റേതാണ് - ഫുട്ബോൾ

42. ബ്രസീലിലെ പ്രധാന മതം - ക്രിസ്തു മതം

43. റോമൻ കാത്തോലിക്കർ ഏറ്റവും കൂടുതലുള്ള രാജ്യം - ബ്രസീൽ

44. ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടിക്ക് (2005) വേദിയായ നഗരം - ബ്രസീൽ

45. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി - റിയോ ഡി ജനീറോ (ബ്രസീൽ)

46. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം - ബ്രസീൽ

47. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യം - ബ്രസീൽ

48. ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത് - ബ്രസീലിലെ സാന്റോസ്

49. ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത - ദിൽമ റൂസേഫ്

50. ദക്ഷിണാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - ബ്രസീൽ

51. ബ്രസീൽ കണ്ടെത്തിയത് - കബ്രാൾ

52. മഗലൻ കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയ്ക്കാണ് - അർജന്റീനയും ചിലിയും

53. പാബ്ളോ നെദൂര ജനിച്ച രാജ്യം - ചിലി

54. ഈസ്റ്റർ ദ്വീപ് ഏതു രാജ്യത്തിന്റേതാണ് - ചിലി

55. വിപ്ലവ കവിയായ പാബ്ളോ നെദൂര ഏതു രാജ്യക്കാരനായിരുന്നു - ചിലി

56. ലോകത്തിലെ ആദ്യത്തെ വനിത പ്രസിഡന്റ് അധികാരത്തിൽ വന്ന രാജ്യം - അർജന്റീന

57. അർജന്റീനയിലും ഉറുഗ്വായിലുമായി കാണപ്പെടുന്ന പുൽമേടുകളുടെ പേര് - പാമ്പാസ്

58. ലോകത്തിലെ ആദ്യത്തെ വനിത പ്രസിഡന്റ് - ഇസബെൽ പെറോൺ (അർജന്റീന)

59. ഡീഗോ മറഡോണയുടെ ജന്മദേശം - അർജന്റീന

60. ലോകപ്രസിദ്ധവിപ്ലവകാരിയായ ചെഗ്വര (1928-67) ജനിച്ചത് - അർജന്റീന

61. അക്വാൻകാഗ്വ കൊടുമുടി ഏതു രാജ്യത്ത് - അർജന്റീന

62. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം - അർജന്റീന

63. ചാൾസ് ഡാർവിൻ തന്റെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏതു രാജ്യത്തിൻറെ നിയന്ത്രത്തിലാണ് - ഇക്വഡോർ

64. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമുള്ള രാജ്യം - ബൊളീവിയ

65. ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ് - കൊളംബിയ

66. കൽപന ചൗള ബഹിരാകാശത്ത് പോയത് ഏതു പേടകത്തിലാണ് - കൊളംബിയ

67. പുലിറ്റ്സർ സമ്മാനം നൽകുന്ന അമേരിക്കയിലെ സർവകലാശാല - കൊളംബിയ

68. കരീബീയൻ കമ്മ്യൂണിറ്റി എന്ന സംഘടനയുടെ സെക്രട്ടറിയറ്റ് ഏതു രാജ്യത്താണ് - ഗയാന

69. ജാനറ്റ് ജഗൻ ഏതു രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് (1997) - ഗയാന

70. സുരിനാം കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ തെക്കേ അമേരിക്കൻ രാഷ്ട്രം - ഗയാന

71. പശ്ചിമാർധഗോളത്തിലാദ്യമായി മാർക്സിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന രാജ്യമേത് - ഗയാന

72. ഇൻകാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏതു രാജ്യത്താണ് - പെറു

Post a Comment

Previous Post Next Post