ശ്രീ ശങ്കരാചാര്യർ

ശ്രീ ശങ്കരാചാര്യർ ജീവചരിത്രം (Adi Shankaracharya)

ജനനം : എ.ഡി 788

പിതാവ് : ശിവഗുരു

മാതാവ് : ആര്യാംബ

മരണം : എ.ഡി 820

കുലശേഖര ഭരണകാലത്ത് പെരിയാർ തീരത്താണ് ശ്രീശങ്കരൻ ജനിച്ചത്. ആലുവയ്ക്കടുത്ത് കാലടിയിൽ എ.ഡി 788 - എ.ഡി 820 ന് ഇടയിൽ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. "അദ്വൈത സിദ്ധാന്തത്തിന്റെ" ഉപജ്ഞാതാവായി ശ്രീ ശങ്കരാചാര്യരെ കണക്കാക്കുന്നു. 'എല്ലാ ഭാരതീയ ദർശനങ്ങളുടെയും പൂർണത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനമാണ് അദ്വൈത വേദാന്തം. അദ്വൈതത്തിന്റെ പ്രധാന പ്രചാരകൻ ശങ്കരാചാര്യർ ആയിരുന്നു.

ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബാംഗമായ ഇദ്ദേഹം പിതാവിന്റെ മരണാന്തരം ഒരു സന്യാസിയായി. വ്യത്യസ്‌ത വിശ്വാസങ്ങൾ പുലർത്തുന്ന തത്വചിന്തകരുമായി സംവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ശങ്കരൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചതായി പറയപ്പെടുന്നു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണിദ്ദേഹം. വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ് ഇവയിൽ മിക്കവയും. വേദാന്ത തത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ഇദ്ദേഹം 'ആദിശങ്കരൻ' എന്ന പേരിലും അറിയപ്പെടുന്നു. നൂറ്റാണ്ടുകളിലായി ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ അടിത്തറപാകിയത് ഇദ്ദേഹമാണ്. ബാല്യത്തിൽതന്നെ സന്ന്യാസം സ്വീകരിച്ച ശങ്കരന്റെ ഗുരുനാഥൻ ഗോവിന്ദാചാര്യരാണ്. കാശി സന്ദർശിച്ച് ബ്രഹ്മസൂത്രങ്ങൾ, ഉപനിഷത്തുകൾ, ഭഗവത്‌ഗീത, എന്നിവയ്ക്ക് ഭാഷ്യങ്ങൾ എഴുതി. അനേകം സ്തോത്രങ്ങളും ഉപദേശസാഹസ്രി തുടങ്ങിയ പ്രകരണഗ്രന്ഥങ്ങളും പല കൃതികൾക്കും വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചതായി വിശ്വസിക്കപ്പെടുന്നു. ശങ്കരന്റെ അദ്വൈതദർശനത്തെ "ബ്രഹ്മം സത്യം ജഗത് മിഥ്യ ജീവോബ്രഹ്മൈവനാപരഃ" എന്ന വാക്യത്തിൽ ചുരുക്കിപ്പറയാം.

അദ്വൈതം പ്രചരിപ്പിച്ച് ഹിന്ദുമതത്തിന് പുതുജീവൻ നൽകിയ അദ്ദേഹം രാജ്യത്തിൻറെ നാലു ഭാഗങ്ങളിൽ അദ്വൈതമതപ്രചാരണാർഥം നാലു മഠങ്ങൾ സ്ഥാപിച്ചു. കിഴക്ക് ഗോവർധന മഠം (പുരി), തെക്ക് ശൃംഗേരി ശാരദാമഠം (മൈസൂർ), പടിഞ്ഞാറ് കാളീപീഠം (ദ്വാരക), വടക്ക് ജ്യോതിർമഠം (ബദരീനാഥ്) എന്നിവയാണവ. കേരളത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളാണ് തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെ മഠം, തെക്കേമഠം എന്നിവ. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽവെച്ച് ശങ്കരാചാര്യർ സമാധിയായി.

വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി എന്നിവ ശങ്കരാചാര്യരുടെ കൃതികളാണ്. "പ്രച്ഛന്ന ബുദ്ധൻ" എന്ന് വിളിക്കുന്നത് ശങ്കരാചാര്യരെയാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ശ്രീ ശങ്കരാചാര്യർ ജനിച്ച സ്ഥലം - കാലടി

2. ഇന്ത്യയിൽ നിർമിച്ച ആദ്യ സംസ്കൃത സിനിമ - ആദിശങ്കരാചാര്യ

3. വിവേകചൂഢാമണിയുടെ കർത്താവ് - ശങ്കരാചാര്യർ

4. ശൃംഗേരി മഠം സ്ഥാപിച്ചത് - ശങ്കരാചാര്യർ

5. ശ്രീ ശങ്കരാചാര്യരുടെ ഗുരു - ഗോവിന്ദപാദർ

6. ശ്രീ ശങ്കരാചാര്യരുടെ പ്രധാന ശിഷ്യൻ - പദ്മപാദൻ

7. ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ - ആർ.രാമചന്ദ്രൻ നായർ

8. ശ്രീ ശങ്കരാചാര്യർ ഊന്നൽ നൽകിയ മാർഗം - ജ്ഞാനമാർഗം

9. ബദരീനാഥ് ക്ഷേത്രം സ്ഥാപിച്ചത് - ആദിശങ്കരൻ

10. ഹിന്ദുമതത്തിന്റെ അക്വിനാസ് എന്നറിയപ്പെട്ടത് - ആദിശങ്കരൻ

11. ശങ്കരാചാര്യർ എത്രാം വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത് - 32

12. ആരുടെ ജന്മദിനമാണ് കേരളം സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത് - ആദിശങ്കര

13. കേരളത്തിൽ ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം - കാലടി

14. മാഹിഷ്മതിയിൽ വച്ച് ശങ്കരാചാര്യർ വാദപ്രതിവാദത്തിൽ തോൽപിച്ച മീമാംസകൻ - മണ്ഡനമിശ്രൻ

15. ശങ്കരാചാര്യർ പ്രചരിപ്പിച്ച തത്ത്വം - അദ്വൈതം

16. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത് - ആദിശങ്കര

17. ശ്രീ ശങ്കരാചാര്യർ തെക്ക് സ്ഥാപിച്ച മഠം - ശൃംഗേരി ശാരദാമഠം (മൈസൂർ)

18. ശങ്കരാചാര്യർ ആവിഷ്കരിച്ച ദർശനം - അദ്വൈത ദർശനം

19. ശങ്കരാചാര്യരുടെ അദ്വൈതപാദം ഏറ്റവും വ്യക്തമായി ആവിഷ്കരിച്ചിട്ടുള്ള ശങ്കരകൃതി - ബ്രഹ്മസൂത്രഭാഷ്യം

20. ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി - കുമാരനാശാൻ

21. "മലയാളത്തിന്റെ തല" എന്ന വള്ളത്തോൾ കവിത ആരെക്കുറിച്ചുള്ളതാണ് - ശ്രീശങ്കരാചാര്യരെ

22. അദ്വൈത മത സ്ഥാപകനായ ഇന്ത്യയിൽ മതങ്ങൾ സ്ഥാപിച്ച ഹിന്ദുമത പരിഷ്കർത്താവായ തത്വചിന്തകൻ ആരായിരുന്നു? - ശ്രീ ശങ്കരാചാര്യർ

23. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം പ്രാധാന്യം നൽകുന്നത്? - മനുഷ്യനും ബ്രഹ്മാവും തമ്മിലുള്ള അദ്വൈതഭാവം

24. ആധുനിക ഹിന്ദുമതത്തിന്റെ പിതാവ് - ശങ്കരാചാര്യർ 

25. ഭാരതീയ വേദാന്തചിന്തയുടെ പരമാചാര്യർ - ശങ്കരാചാര്യർ

26. ബദരീനാഥത്തിൽവെച്ച് സർവ്വജ്ഞപീഠമേറി എന്നു കരുതപ്പെടുന്നത് - ശങ്കരാചാര്യർ

27. നാരീസ്തനഭര നാരീദേശം എന്ന വരികൾ രചിച്ചതാര് - ശങ്കരാചാര്യർ

28. രജഗോവിന്ദം രചിച്ചതാര് - ശങ്കരാചാര്യർ

29. പ്രാപഞ്ചിക പ്രലോഭനങ്ങളിൽ നിന്ന് മോചനം തേടി സത്യദൈവത്തിൽ ലയിക്കാനുള്ള മാർഗമാണ് വിദ്യാഭ്യാസം എന്നു പറഞ്ഞതാര് - ശങ്കരാചാര്യർ

30. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത  സിനിമയുടെ പ്രമേയം ആരുടെ ജീവിതമാണ് - ആദിശങ്കര

31. ഒമ്പതാം ശതകത്തിൽ ഹിന്ദുമതത്തെ നവീകരിച്ചതാര് - ആദിശങ്കര

32. ബദരീനാഥിലെ വിഷ്ണു ക്ഷേത്രം സ്ഥാപിച്ചതാര് - ആദിശങ്കര

33. സുരേശ്വരന്‍റെ ഗുരു - ആദിശങ്കര

34. ഗോവിന്ദപാദരുടെ ശിഷ്യൻ അദ്വൈതമതസ്ഥാപനത്തിനായി ഇന്ത്യയുടെ നാല് ഭാഗങ്ങളിൽ നാല് മഠങ്ങൾ സ്ഥാപിച്ചതാര് - ആദിശങ്കര

35. ആരുടെ മാതാപിതാക്കളാണ് ശിവഗുരുവും ആര്യാംബയും - ആദിശങ്കരൻ

36. മീമാംസകനായ കുമാരിലഭട്ടനെ പ്രയാഗയിൽവെച്ച് കണ്ടുമുട്ടിയതാര് - ആദിശങ്കരൻ

37. ഒരു കേരളീയന്‍റെ പേരുള്ള ആദ്യ സർവ്വകലാശാല - ആദിശങ്കരൻ

38. ആരുടെ ജനനം കൊണ്ട് പ്രസിദ്ധമാണ് കാലടി - ആദിശങ്കരൻ

Post a Comment

Previous Post Next Post