കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ജനനം : 1845 ഫെബ്രുവരി 19 (1020 കുംഭം 10)

പിതാവ് : ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരി

മാതാവ് : പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടി

മരണം : 1914 സെപ്തംബർ 22 (1090 കന്നി 6)


ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിൽ  19 ഫെബ്രുവരി 1845-ൽ പൂയം നക്ഷത്രത്തിലാണ് കേരളവർമ്മ ജനിച്ചത്. ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവായ കേരളവർമ്മ സംസ്കൃതത്തിലും മലയാളത്തിലും വളരെയധികം കൃതികൾ രചിച്ചിട്ടുണ്ട്. 'കേരള കാളിദാസൻ' എന്ന അപാരനാമത്തിലറിയപ്പെടുന്ന കേരളവർമ്മയ്ക്ക് 'മയൂരസന്ദേശം' എന്ന കൃതിയും, കാളിദാസന്റെ ശാകുന്തള വിവര്‍ത്തനവുമാണ് ആ വിശേഷണത്തിനുടമയാക്കിയത്. കേരള വർമ്മ മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച വിവാദ വിഷയങ്ങളായ രൂപ ഭദ്രതാവാദത്തേയും ദ്വിതീയാക്ഷരപ്രാസത്തേയും എതിർത്തു പരാജയപ്പെടുത്തിയ ഏ.ആർ.രാജരാജവർമ്മയുടെ നേരിട്ടുള്ള അഭ്യർത്ഥനയെ മാനിച്ച് രചിച്ച പ്രാസവിമുക്തമായ കാവ്യമാണ് 'ദൈവയോഗം'. ആയുധാഭ്യാസവും നായാട്ടും അദ്ദേഹത്തിന്റെ പ്രിയവിനോദങ്ങളായിരുന്നു. 'വിശാഖവിജയം' മഹാകാവ്യമാണ്.


1901-ല്‍ അദ്ദേഹത്തിന്റെ പത്നി, ആറ്റിങ്ങല്‍ മൂത്തതമ്പുരാട്ടി ലക്ഷ്മിഭായി അന്തരിച്ചതോടെ വലിയ കോയിത്തമ്പുരാന്‍ തീരെ അവശനായി. 1914-ല്‍ ഒരു കാറപകടത്തെ തുടർന്ന് അദ്ദേഹം മരിച്ചു.


പ്രധാന കൃതികൾ


■ മണിപ്രവാള ശാകുന്തളം

■ മയൂരസന്ദേശം 

■ അമരുകശതകം

■ അന്യാപദേശശതകം

■ ദൈവയോഗം

■ സന്മാര്‍ഗ്ഗ സമഗ്രഹം

■ ഒരു പ്രാർത്ഥന

■ അക്ബർ

■ വേറൊന്നു കൂടി 

■ വിജ്ഞാന മഞ്ജരി


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


2. 'അക്ബർ' ആരുടെ കൃതി - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


3. ആധുനിക മലയാളഗദ്യത്തിന്റെ പിതാവ് - വലിയ കോയിത്തമ്പുരാൻ


4. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


5. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ രചിച്ച ആട്ടക്കഥ - മത്സ്യവല്ലഭ വിജയം


6. പാഠപുസ്തക കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്ത കവി - വലിയ കോയിത്തമ്പുരാൻ


7. കേരളവർമ്മയുടെ കൃതികളുടെ സവിശേഷത എന്ത്? - പ്രാസനിഷ്കർഷയും മണിപ്രവാളശൈലിയും


8. ദ്വിതീയാക്ഷരപ്രാസം കവിതകളിൽ വേണമെന്ന് വാശിപിടിച്ച കവി ആര്? - കേരളവർമ്മ


9. ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം


10. അക്ബർ (പരിഭാഷ) എന്ന നോവൽ രചിച്ചത് ആര്? - കേരളവർമ്മ


11. 'ഹനുമദുദ്ഭവം, ധ്രുവചരിതം, മത്സ്യവല്ലഭവിജയം' തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവ് ആര്? - കേരളവർമ്മ


12. 'ശ്രീ വിശാഖ വിജയം', 'ശ്രീ വിക്ടോറിയ ചരിത്രസംഗ്രഹം' എന്നീ പദ്യരൂപത്തിലുള്ള ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയതാര്? - കേരളവർമ്മ


13. 'മഹച്ചരിതസംഗ്രഹം' എഴുതിയതാര്? - കേരളവർമ്മയും വിശാഖം തിരുനാളും


14. കംസവധം ചമ്പുവിന്റെ രചയിതാവ്? - വലിയ കോയിത്തമ്പുരാൻ

0 Comments