കാൾ മാർക്സ്

കാൾ മാർക്സ് ജീവചരിത്രം (Karl Marx)

ജനനം : 1818 മെയ് 5

മരണം : 1883 മാർച്ച് 14

പടിഞ്ഞാറൻ ജർമനിയിലുള്ള ട്രയർ പട്ടണത്തിൽ 1818 മെയ് 5-ന് ഒരു ജൂത കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്. പത്ര പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച കാൾ മാർക്സ് വിപ്ലവ ചിന്താഗതി പ്രേരിപ്പിച്ചതിനു അദ്ദേഹത്തെ ജർമനിയിൽ നിന്നും പുറത്താക്കി. ഫ്രാൻസിൽ എത്തിയ മാർക്സ് 1844-ൽ ഒരു പുതിയ പത്രം ആരംഭിച്ചു. ഫ്രാൻ‌സിൽ നിന്നും പുറത്താക്കപ്പെട്ട മാർക്സ് ലണ്ടനിൽ താമസമാക്കി. 1848-ൽ ബെൽജിയത്തിലെ ബ്രസൽസിൽവെച്ചാണ് മാർക്‌സും എംഗൽസും ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. 'അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന മുദ്രാവാക്യവും, മുതലാളിത്ത ഗവൺമെന്റുകളെ അട്ടിമറിക്കുവാനുള്ള ആഹ്വനവും അടങ്ങിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അടിമകളെപ്പോലെ അദ്ധ്വാനിച്ചിരുന്ന തൊഴിലാളികൾ ഉണർത്തിയ വർഗ്ഗബോധവും, വിപ്ലവാവേശവും ആഗോളമായി തൊഴിൽ ബന്ധങ്ങളുടെ മാറ്റത്തിന് കാരണമായി.

1864-ലാണ് ഒന്നാം ഇന്റർനാഷണൽ എന്നറിയപ്പെട്ട ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ ലണ്ടനിൽ മാർക്സ് രൂപവത്കരിച്ചത്. മാർക്സിന്റെ വിഖ്യാതകൃതിയായ മൂലധനം (Das Capital) 1867-ൽ പുറത്തിറങ്ങി. ജർമ്മൻ ഭാഷയിലാണ് ഇതിന്റെ രചന. കാൾ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ കൊടുമ്പിരികൊണ്ടിരുന്നു.

1883-ൽ ലണ്ടനിൽ അദ്ദേഹം അന്തരിച്ചു. ലണ്ടനിലെ ഹൈഗേറ്റ് സിമിത്തേരിയിലെ മാർക്സിന്റെ കല്ലറയ്ക്കു മുകളിൽ കൊത്തിവെച്ചിരിക്കുന്ന വാക്കുകളാണ് 'സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ'.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം എന്ന് പറഞ്ഞതാര് - കാൾ മാർക്സ്

2. ഫ്രെഡറിക് എംഗൽസുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം എഴുതിയതാര് - കാൾ മാർക്സ്

3. ഏത് പട്ടണത്തിൽ വെച്ചാണ്  1848-ൽ മാർക്സ്, ഫ്രെഡറിക് എംഗൽസുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം പുറത്തിറക്കിയത് - ബ്രസൽസ്

4. ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്, ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ച് - എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് - കാൾ മാർക്സ്

5. "സയന്റിഫിക് സോഷ്യലിസ"ത്തിന്റെ ഉപജ്ഞാതാവ് - കാൾ മാർക്സ്

6. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ് - കാൾ മാർക്സ്

7. "ഭഗവൻ കാൾ മാർക്സ്' എന്ന പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു - സി.കേശവൻ

8. കാൾ മാർക്സിന്റെ "മൂലധനം" എന്ന കൃതി പുറത്തുവന്ന വർഷം - 1867

9. കാൾ മാർക്സ് അന്തരിച്ച വർഷം - 1883

10. കാൾ മാർക്സിനെ മറവു ചെയ്ത സ്ഥലം - ലണ്ടൻ

11. കേരളം മാർക്സ് എന്നറിയപ്പെട്ടത് - കെ.ദാമോദരൻ

12. ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് - സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള

13. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏതിലാണ് കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് - മലയാളം

14. കാറൽ മാർക്സ് രചിച്ച ദാസ് ക്യാപ്പിറ്റലിന്റെ ആദ്യത്തെ വാല്യം പ്രസിദ്ധീകരിച്ചത് എന്ന് - 1867-ൽ

15. കാറൽ മാർക്‌സും എംഗൽസും ചേർന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദീകരിച്ചത് എന്ന്? - 1848-ൽ

16. കാറൽ മാർക്സിന്റെ ദി ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ ഇക്കോണമി ബ്രിട്ടീഷ് മ്യൂസിയത്തിൽ  പ്രത്യക്ഷപ്പെട്ടത് എന്ന് - 1859-ൽ

17. ഹെഗലിന്റെ സിദ്ധാന്തത്തെ "ഡയലെക്റ്റിക് മെറ്റിരിയലിസം" എന്ന് മാറ്റിയതാര്? - മാർക്സ്

18. മാർക്സിന്റെ വിശ്വാസം എന്തായിരുന്നു? - ഭൗതിക വസ്തുക്കൾ മാത്രമാണ് യാഥാർഥ്യം

19. കാറൽ മാർക്സിന്റെ ജീവിതകാലഘട്ടം എപ്പോഴായിരുന്നു? - 1818-1883 

20. രാഷ്ട്രീയ സംവിധാനങ്ങൾക്കും സാമ്പത്തിക സംവിധാനങ്ങൾക്കും ഒരടിസ്ഥാനം രൂപപ്പെടുത്താൻ സഹായിച്ചതാരുടെ രചനകളാണ്? - കാറൽ മാർക്സിന്റെ

21. കാറൽ മാർക്സ് വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹത്തെ സ്വാധീനിച്ച തത്ത്വചിന്തകൻ ആര്? - ജി.ഡബ്ള്യു.എഫ് ഹെഗൽ

22. കാറൽ മാർക്സ് ജനിച്ചതെവിടെയായിരുന്നു? - ട്രിയർ

23. കാറൽ മാർക്സ് ജീനാ (Jena) സർവ്വകലാശാലയിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയതെപ്പോൾ? - 1841-ൽ

24. ആധുനിക കമ്മ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകനായ ജർമൻ സാമൂഹ്യ ചിന്തകനായ ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതിയുടെ പേര് "ദാസ് ക്യാപിറ്റൽ" എന്നാണ്. ആരാണ് ഇദ്ദേഹം? - കാറൽ മാർക്സ്

25. എയ്‌സ്‌ചിലസ്സിനെയും ഷേക്‌സ്‌പിയറിനെയും എക്കാലത്തെയും മഹാന്മാരായ നാടകകൃത്തുക്കളായി കണക്കാക്കിയ സോഷ്യലിസ്റ്റ് ആര്? - മാർക്സ്

26. ശാസ്ത്രീയമായ സ്ഥിതിസമത്വ വ്യവസ്ഥയുടെ (സയന്റിഫിക് സോഷ്യലിസം) പിതാവായി ബഹുമാനിക്കുന്നത് ആരെ? - കരൾ മാർക്സിനെ

27. "ദി ബർത് ക്രൈ ഓഫ് മോഡേൺ സോഷ്യലിസം" എന്ന് കണക്കാക്കുന്നത് ഇതിനെ - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

28. "മതം ധനവാന്മാരുടെ മയക്കുമരുന്നാണെന്ന്" അഭിപ്രായപെട്ടതാരാണ് - കാറൽ മാർക്സ്

Post a Comment

Previous Post Next Post