ഐസക് ന്യൂട്ടൺ ജീവചരിത്രം (Isaac Newton)
ജനനം : 1642
മരണം : 1727
ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഐസക് ന്യൂട്ടൺ ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് ജലത്തിൽ പ്രവർത്തിക്കുന്ന ഘടികാരം നിർമ്മിക്കാൻ കഴിഞ്ഞു. ആധുനിക ശാസ്ത്രത്തിന് അസ്ഥിവാരമിട്ട ന്യൂട്ടൺ 1665-ൽ പ്രിസം കണ്ടുപിടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങളിലൂടെ ന്യൂട്ടൺ ശാസ്ത്രലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഐസക് ന്യൂട്ടന്റെ ശാസ്ത്രജീവിതത്തിലെ അവിസ്മരണീയ വർഷമായിരുന്നു 1667. ഗുരുത്വാകർഷണ സിദ്ധാന്തം രൂപപ്പെടുത്തിയതും പ്രകാശത്തിന്റെ ഘടകവർണങ്ങൾ വേർതിരിച്ചതും ഭൗതികശാസ്ത്രരംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. 1671-ൽ വാനനിരീക്ഷണത്തിനായി ഒരു റിഫ്ളക്ടർ ടെലസ്കോപ്പ് നിർമ്മിച്ചു. ഗ്രാവിറ്റേഷണൽ ഫോഴ്‌സിന്റെ കണ്ടുപിടുത്തത്തോടെ സൗരയൂഥത്തെയും മറ്റ് നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുവാനും ആധുനിക ജ്യോതിശാസ്ത്രത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞു.
ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജിലുള്ള ട്രിനിറ്റി കോളേജ് ഫെലോയായി തിരഞ്ഞെടുത്ത ശേഷമാണ് പ്രസിദ്ധമായ മൂന്ന് ചലനനിയമങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തത്. ന്യൂട്ടന്റെ പ്രസിദ്ധമായ കൃതിയായ 'മാത്തമറ്റിക്കൽ പ്രിൻസിപ്പിൾസ് ഓഫ് നാച്ചുറൽ ഫിലോസഫി' പുറത്തു വന്നത് 1687-ലാണ്.
പാർലമെന്റംഗമായും റോയൽ സൊസൈറ്റിയുടെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ന്യൂട്ടൺ സർ പദവി ലഭിക്കുന്ന ആദ്യ ശാസ്ത്രജ്ഞൻ കൂടിയാണ്. മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം എന്നാണ് അദ്ദേഹത്തിന്റെ കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണികാസിദ്ധാന്ധം ആവിഷ്കരിച്ചത് - ഐസക് ന്യൂട്ടൺ
2. സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
3. ഘടകവർണ്ണങ്ങൾ കൂടിചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് - ഐസക് ന്യൂട്ടൺ
4. കംബ്രിഡ്ജ് സർവകലാശാലയിൽ ഐസക് ന്യൂട്ടൺ പഠിപ്പിച്ചിരുന്ന വിഷയം - ഗണിതം
5. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് - ന്യൂട്ടൺ
6. തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടന് സമീപം അടക്കംചെയ്യപ്പെട്ട ശാസ്ത്രജ്ഞൻ - ചാൾസ് ഡാർവിൻ
7. ന്യൂട്ടന്റെ വർണ്ണ പമ്പരത്തിന്റെ പ്രധാന തത്ത്വം എന്ത്? - പെർസിസ്റ്റൻസ് ഓഫ് വിഷൻ
8. 1665-ൽ നടന്ന പ്രധാനപ്പെട്ട സംഭാവന എന്ത്? - ന്യൂട്ടന്റെ ഭൂഗുരുത്വാകർശന നിയമങ്ങളുടെ കണ്ടുപിടിത്തം
9. ജി.എച്ച്. ലെബനിസ് ആണ് കാൽക്കുലസ്സിന് രൂപം നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ സമകാലികനായ മറ്റൊരു പ്രശസ്ത ശാസ്ത്രജ്ഞനും ഏകദേശം അതെ സമയത്ത് കാൽക്കുലസ്സിന് രൂപം നൽകുകയുണ്ടായി, ആരാണദ്ദേഹം? - ഐസക് ന്യൂട്ടൺ
10. പ്രമുഖനായ ഇംഗ്ലീഷ് ഊർജശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ഇദ്ദേഹത്തെ "ശാസ്ത്രലോകത്തെ മഹത്തായ മനുഷ്യൻ" എന്നും വിളിക്കുന്നു. ഭൂഗുരുത്വബല നിയമം ആവിഷ്കരിച്ചതും ഇദ്ദേഹമാണ്. ഇവിടെ പറഞ്ഞിരിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞൻ ആരാണ് - സർ ഐസക് ന്യൂട്ടൺ
11. 1696- ൽ ഇംഗ്ലണ്ടിലെ മിന്‍റിന്‍റെ വാർഡനായി നിയമിക്കപ്പെടുകയും മരണം വരെ പ്രസ്തുത പദവിയിൽ തുടരുകയും ചെയ്ത ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
12. വെസ്റ്റ്മിൻസ്റ്റർ അബിയിൽ അന്ത്യവിശ്രമമൊരുക്കപ്പെട്ട ആദ്യ ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
13. ഗലീലിയോ അന്തരിച്ച അതേ വർഷത്തിൽ ജനിച്ച ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
14. കടപ്പുറത്തു കളിക്കുന്ന വെറുമൊരു കുട്ടി മാത്രമാണ് ഞാൻ സത്യത്തിന്‍റെ വിശാലമായ കടൽ കണ്ടെത്തപ്പെടാതെ എനിക്കു മുന്നിൽ കിടക്കുന്നു എന്നു പറഞ്ഞത് - ന്യൂട്ടൺ
15. ബലത്തിന്‍റെ യൂണിറ്റ് ആരുടെ പേരിൽ അറിയപ്പെടുന്നു - ന്യൂട്ടൺ
16. മറ്റുള്ളവരേക്കാൾ അകലത്തിൽ ഞാൻ കണ്ടു എങ്കിൽ അതിന്‍റെ കാരണം ഞാൻ ഭീമാകാരൻമാരായ എന്‍റെ മുൻഗാമികളുടെ തോളിൽ നിൽക്കുകയാണെന്നുള്ളതാണ് എന്നു പറഞ്ഞത് - ന്യൂട്ടൺ
17. ആൽബർട്ട് ഐസ്റ്റിനുമുമ്പ് ജീവിച്ചിരുന്ന ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
18. കാൽക്കുലസിന്‍റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്നത് - ന്യൂട്ടൺ
19. ഏത് ശാസ്ത്രജ്ഞന്‍റെ ശവകുടീരത്തിനു സമീപമാണ് ചാൾസ് ഡാർവിൻ അന്ത്യവിശ്രമം കൊള്ളുന്നത് - ന്യൂട്ടൺ
20. രാഷ്ട്രത്തിന്‍റെ ആദരത്തോടെ ശവമടക്കപ്പെട്ട ആദ്യ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
21. 24 വർഷം റോയൽ സൈസറ്റിയുടെ പ്രസിഡന്‍റായിരുന്ന ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
22. ക്രിസ്തുമസ് ദിനത്തിൽ (ജൂലിയൻ കലണ്ടർ പ്രകാരം) ജനിച്ച (1642) ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
23. ജഡത്വ നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ - ന്യൂട്ടൺ
24. ഫ്രാൻസിസ് ബേക്കൺ ആണ് പ്രഭു (സർ) പദവി ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ. ആരാണ് രണ്ടാമൻ - ന്യൂട്ടൺ
25. ഒപിറ്റിക്സ് എന്ന പുസ്തകം രചിച്ചത് - ന്യൂട്ടൺ
26. 1687-ൽ പ്രിൻസിപ്പിയ (Philosophie Naturalis Principia Mathematica) എന്ന പുസ്തകം രചിച്ചത് - ന്യൂട്ടൺ
27. എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ പ്രതിവർത്തനം ഉണ്ടെന്ന് കണ്ടെത്തിയതാര് - ന്യൂട്ടൺ
28. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ളക്ടിംഗ് ടെലിസ്കോപ്പ് നിർമ്മിച്ചതാര് - ന്യൂട്ടൺ
29. ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് - ന്യൂട്ടൺ
30. പ്രകാശത്തിന്‍റെ കണികാ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് - ന്യൂട്ടൺ
31. സൂര്യ പ്രകാശത്തിന് ഏഴ് ഘടകവർണ്ണങ്ങളുണ്ട് എന്നു കണ്ടുപിടിച്ചതാര് - ന്യൂട്ടൺ
32. ഭൂഗുരുത്വബലം കണ്ടുപിടിച്ചതാര് - ന്യൂട്ടൺ
0 Comments