ജി.ശങ്കരക്കുറുപ്പ്

ജി ശങ്കരക്കുറുപ്പ് ജീവചരിത്രം (G Sankara Kurup)

ജനനം : 1901 ജൂൺ 3

പിതാവ് : ശങ്കര വാര്യർ 

മാതാവ് : ലക്ഷ്മി കുട്ടി അമ്മ

മരണം : 1978 ഫെബ്രുവരി 2

ഭാരതത്തിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം ആദ്യമായി നേടിയത് ജി.ശങ്കരകുറുപ്പായിരുന്നു. 1901 ജൂൺ മൂന്നാം തീയതി കാലടിക്കടുത്തു നായത്തോട് ഗ്രാമത്തിലാണ് ജി.ശങ്കരക്കുറുപ്പ് ജനിച്ചത്. അച്ഛൻ ശങ്കരവാര്യർ, അമ്മ ലക്ഷ്മിക്കുട്ടിയമ്മ. നാലാം വയസ്സിൽ തന്നെ കവിതകൾ എഴുതിത്തുടങ്ങി. പ്രകൃതിഭംഗി വർണ്ണിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലത്തെ കവിതകൾ. പിന്നീട് അദ്ദേഹം 'ജി' എന്ന തൂലികാനാമം സ്വീകരിച്ചു. 1926ൽ വിദ്വാൻ പരീക്ഷ ജയിച്ച് ജി.ശങ്കരക്കുറുപ്പ് ട്രെയിനിങ് കോളേജിൽ ജോലി നേടി. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ദേഹം അധ്യാപകനായി ജോലിയ്ക്ക് ചേർന്നു. മികച്ച അധ്യാപകനായിരുന്ന 'ജി' 1956ൽ മഹാരാജാസിൽ നിന്നും പിരിഞ്ഞു. കുറച്ചുകാലം ആകാശവാണിയിലും അദ്ദേഹം ജോലി നോക്കിയിട്ടുണ്ടായിരുന്നു. 

മികച്ചൊരു ബാലസാഹിത്യകാരൻ കൂടിയായിരുന്നു ശങ്കരക്കുറുപ്പ്. 'ഓലപ്പീപ്പി', 'ഇളം ചുണ്ടുകൾ', 'കാറ്റേ വാ, കടലേ വാ' മുതലായ ബാലസാഹിത്യ കൃതികൾ കുട്ടികൾ മാത്രമല്ല മുതിർന്നവരും ആസ്വദിച്ചവയായിരുന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, രാജ്യസഭാംഗം എന്നീ നിലകളിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. 1963ൽ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, 1961ൽ കേരളസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1960-ൽ പ്രസിദ്ധീകരിച്ച ഓടക്കുഴൽ എന്ന 60 കവിതകളുടെ സമാഹാരത്തിനാണ് 1965-ൽ പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. പിന്നീട് പത്മഭൂഷൺ നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു. 1978 ഫെബ്രുവരി 2ന് ജി.ശങ്കരക്കുറുപ്പ് തിരുവനന്തപുരത്ത് അന്തരിച്ചു. 

1968-ൽ ജി. ശങ്കരക്കുറുപ്പ് ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തി. ജ്ഞാനപീഠ സമ്മാനത്തുകയിൽനിന്ന് 25,000 രൂപ സ്ഥിരമായി നിക്ഷേപിച്ച് അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് മലയാള സാഹിത്യ കൃതിക്ക് അവാർഡ് ഏർപ്പെടുത്തിയത്. അവാർഡ് വർഷംതോറും നൽകുന്നതിനുള്ള ചുമതല "ഗുരുവായൂരപ്പൻ ട്രസ്റ്റ്" എന്ന സമിതിക്കാണ്. ആദ്യ അവാർഡിന് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ തുളസീദാസ രാമായണ വിവർത്തനം അർഹമായി.

പ്രധാന കൃതികൾ

■ സൂര്യകാന്തി

■ ഗീതാഞ്ജലി

■ ഓടക്കുഴൽ

■ പൂജാപുഷ്പം

■ നിമിഷം

■ സാഹിത്യകൗതുകം

■ മൂന്നരുവിയും ഒരു പുഴയും

■ നവാതിഥി

■ ചെങ്കതിരുകൾ 

■ മുത്തും ചിപ്പിയും 

■ വിശ്വദർശനം 

■ സാന്ധ്യരാഗം 

■ ഇതളുകൾ

■ ജിയുടെ തിരഞ്ഞെടുത്ത കവിതകൾ 

■ ജിയുടെ നോട്ട്ബുക്ക് 

■ മധുരം സൗമ്യം ദീപ്‌തം 

■ മുത്തുകൾ 

■ ഓലപ്പീലി 

■ അന്തർദാഹം 

■ പഥികന്റെ പാട്ട് 

■ പെരുന്തച്ചൻ 

■ വനഗായകൻ

നാമവിശേഷണങ്ങൾ

■ മൃത്യുബോധത്തിന്റെ കവി

■ പ്രകൃതി ഗായകൻ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ജ്ഞാനപീഠ ജേതാവായ ആദ്യ കവി ആര് - ജി.ശങ്കരക്കുറുപ്പ്

2. ജ്ഞാനപീഠം നേടിയ ആദ്യ വ്യക്തി ആര് - ജി ശങ്കരക്കുറുപ്പ് (1965)

3. ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി - ഓടക്കുഴൽ 

4. രാജ്യസഭാംഗമായ ജ്ഞാനപീഠ ജേതാവ് - ജി ശങ്കരക്കുറുപ്പ്

5. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് - ജി ശങ്കരക്കുറുപ്പ്

6. ഓടക്കുഴൽ അവാർഡ് നല്കുന്നത് എന്ന് - ജിയുടെ ചരമദിനമായ ഫെബ്രുവരി 2

7. ജി ശങ്കരക്കുറുപ്പിന്റെ ആത്മകഥ - ഓർമകളുടെ ഓളങ്ങൾ

8. ഒമർഖയ്യാമിന്റെ "റുബായ്യാത്ത്" "വിലാസലഹരി" എന്ന പേരിൽ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര് -  ജി ശങ്കരക്കുറുപ്പ്

9. ജി എന്നറിയപ്പെട്ടത് - ജി ശങ്കരക്കുറുപ്പ്

10. ടാഗോറിന്റെ ഗീതാഞ്ജലി അതെ പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്തതാര് - ജി ശങ്കരക്കുറുപ്പ്

11. സൂര്യകാന്തി എന്ന കവിതയുടെ കർത്താവ് - ജി ശങ്കരക്കുറുപ്പ്

12. മലയാളത്തിലെ മിസ്റ്റിക് കവി എന്നറിയപ്പെട്ടത് - ജി ശങ്കരക്കുറുപ്പ്

13. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി - ജി ശങ്കരക്കുറുപ്പ്

14. കാളിദാസന്റെ മേഘദൂതം മേഘച്ഛായ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതാര് - ജി ശങ്കരക്കുറുപ്പ്

15. കൊച്ചി മഹാരാജാവ് "കവിതിലകൻ" സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ് - ജി ശങ്കരക്കുറുപ്പ്

16. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി.ശങ്കരക്കുറുപ്പ്

17. പദ്മഭൂഷൺ നേടിയ മലയാള കവി - ജി ശങ്കരക്കുറുപ്പ്

18. 'വിശ്വദർശനം' എഴുതിയത് - ജി.ശങ്കരക്കുറുപ്പ്

19. 'മൂന്നരുവിയും ഒരു പുഴയും' ആരുടെ കൃതി - ജി ശങ്കരക്കുറുപ്പ്

20. ജി.ശങ്കരക്കുറുപ്പിന്റെ മിക്ക കവിതകളും ഏത് വിഭാഗത്തിലാണുൾപ്പെടുന്നത്? - പ്രതീകാത്മക (സിംബോളിക്)

21. "കാലമെൻ ശിരസ്സിങ്കലണിയിക്കുകയായ്മുല്ല

മാല, ഫാലത്തിൽ ചേർത്തു കഴിഞ്ഞൂ വരക്കുരി" - ജി ശങ്കരക്കുറുപ്പിന്റെ ഏത് കവിതയിലേതാണീവരികൾ? - എന്റെ വേളി

22. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധം ജി.ശങ്കരക്കുറുപ്പിന്റെ ഏത് കവിതയിലാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്? - സൂര്യകാന്തി

23. ജി.ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയ കാളിദാസകൃതി ഏത്? - മേഘസന്ദേശം

24. "ഹാ; വരും വരും നൂനമദ്ദിനമെൻ നാടിന്റെ

നാവനങ്ങിയാൽ ലോകം ശ്രദ്ധിക്കും കാലം വരും" - എന്ന് ജി പ്രഖ്യാപിച്ച സ്വാതന്ത്ര്യഗീതം ഏത്? - അഴിമുഖത്ത്

25. ജി.ശങ്കരക്കുറുപ്പ് രചിച്ച കഥാഖ്യാന കവിത ഏത്? - ചന്ദനക്കട്ടിൽ

26. ശാസ്ത്രവിജയത്തെ അഭിവാദനം ചെയ്തുകൊണ്ട് ജി.ശങ്കരക്കുറുപ്പ് രചിച്ച കവിത: - അമ്മാവൻ ആശീർവദിക്കുന്നു

ഓടക്കുഴൽ അവാർഡ് നേടിയവർ

1968 - ബാലകവി രാമൻ (കൃതി: നാരായണീയം (തമിഴ് തർജ്ജിമ))

1969 - വെണ്ണിക്കുളം (കൃതി: തുളസീദാസരാമായണം)

2013 - കെ.ആർ.മീര (ആരാച്ചാർ)

2014 - റഫീക്ക് അഹമ്മദ് (റഫീക്ക് അഹമ്മദിന്റെ കൃതികൾ)

2015 - എസ്.ജോസഫ് (ചന്ദ്രനോടൊപ്പം)

2016 - എം.എ. റഹ്‌മാൻ (ഓരോ ജീവനും വിലപ്പെട്ടതാണ്‌)

2017 - അയ്മനം ജോൺ (അയ്മനം ജോണിന്റെ കഥകൾ)

2018 - ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ)

2019 - എൻ.പ്രഭാകരൻ (മായാമനുഷ്യർ)

2021 - സാറാ ജോസഫ് (ബുധിനി)

Post a Comment

Previous Post Next Post