കമ്പ്യൂട്ടർ സോഫ്റ്റ് വെയർ

കമ്പ്യൂട്ടർ സോഫ്റ്റ് വെയർ

■ ഏതെങ്കിലും ഒരു കാര്യം ചെയ്തു തീര്‍ക്കുന്നതിനായി കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഇലക്ട്രോണിക്‌ നിര്‍ദേശങ്ങളാണ്‌ സോഫ്റ്റ് വെയർ.


■ പ്രോഗ്രാം, ആപ്ലിക്കേഷന്‍ എന്നീ പേരുകളിലും സോഫ്റ്റ് വെയർ അറിയപ്പെടുന്നു.


■ ഹാർഡ് വെയറിനെ അപേക്ഷിച്ച്‌ സോഫ്റ്റ് വെയർ കണ്ണുകൊണ്ട്‌ കണ്ടോ സ്പര്‍ശിച്ചോ അറിയാന്‍ സാധിക്കില്ല. പകരം ഇവ പ്രവര്‍ത്തിക്കുന്നതിന്റെ ഫലം അനുഭവിച്ചറിയുകയാണ്‌ ചെയ്യുന്നത്‌.


■ രണ്ട്‌ തരം സോഫ്റ്റ് വെയറുകളാണുള്ളത്‌ - സിസ്റ്റം സോഫ്റ്റ് വെയറും ആപ്പിക്കേഷന്‍ സോഫ്റ്റ്‌ വെയറും.


■ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറുകളെ സിസ്റ്റം സോഫ്റ്റ്‌ വെയര്‍ എന്നു പറയുന്നു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്‌ ഇത്തരം സോഫ്റ്റ്‌ വെയറുകൾ.


■ ഓപ്പറേറ്റിങ്‌ സിസ്റ്റം സിസ്റ്റം സോഫ്റ്റ്‌വെയറിന്‌ ഉദാഹരണമാണ്‌.


■ കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ വിവിധ ആവശ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള സോഫ്റ്റ്‌വെയറുകളെ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌ വെയര്‍ എന്നു പറയുന്നു.


■ സ്‌പ്രെഡ്ഷീറ്റ്‌ പ്രോഗ്രാം, പ്രസന്റേഷൻ പ്രോഗ്രാം, ഗ്രാഫിക്‌ സോഫ്റ്റ്‌ വെയറുകൾ, ലേഔട്ട് പാക്കേജുകൾ, അക്കൗണ്ടിംഗ് സോഫ്റ്റ്‌ വെയറുകൾ, ഡാറ്റാബേസ്‌ പ്രോഗ്രാം തുടങ്ങിയവയെല്ലാം ആപ്ലിക്കേഷന്‍ സോഫ്റ്റ്‌ വെയറുകൾക്ക്‌ ഉദാഹരണമാണ്.


■ കമ്പ്യൂട്ടറില്‍ വിവരങ്ങളെല്ലാം സൂക്ഷിക്കുന്നത്‌ ഫയലുകളായിട്ടാണ്‌. അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാം ഫയലുകളായി സൂക്ഷിക്കാന്‍ സാധിക്കും.


■ പ്രധാനമായും മൂന്നുതരം ഫയലുകളാണ്‌ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത്‌ - സിസ്റ്റം ഫയല്‍, പ്രോഗ്രാം ഫയല്‍, ഡാറ്റാ ഫയല്‍.


■ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രീതിയില്‍ ഓപ്പറേറ്റിങ്‌ സിസ്റ്റം കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുന്ന ഫയലുകളാണ്‌ സിസ്റ്റം ഫയലുകൾ. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഈ ഫയലുകൾ ആവശ്യമാണ്‌.


■ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോൾ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന സോഫ്റ്റ്‌ വെയറാണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന അടിസ്ഥാന സിസ്റ്റം സോഫ്റ്റ്‌ വെയറാണിത്‌.


■ കമ്പ്യൂട്ടറിലെ പ്രോസസര്‍, മെമ്മറി, ഡിസ്ക് സ്പേസ്‌ തുടങ്ങിയ വിഭവങ്ങൾ നിയന്ത്രിക്കുകയും അവ ആവശ്യമായ രീതിയില്‍ എല്ലാ പ്രോഗ്രാമുകൾക്കും വീതിച്ചു നല്‍കുകയും ചെയ്യുന്നത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌.


■ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌ വെയറുകളെയെല്ലാം അസ്ഥിവാരമായി പ്രവര്‍ത്തിക്കുന്നത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌.


വിന്‍ഡോസ്‌


■ 1980കളുടെ തുടക്കത്തില്‍ പുറത്തിറക്കിയ മൈക്രോസോഫ്റ്റ്‌ ഡിസ്ക് ഓപ്പറേറ്റിങ്‌ സിസ്റ്റം (MS-DOS) ആണ്‌ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസിന്റെ പിന്‍ഗാമി. കമ്പ്യൂട്ടര്‍ സാധാരണക്കാരനിലേക്ക്‌ കടന്നുവരാന്‍ തുടങ്ങിയത്‌ MS-DOSന്റെ വരവോടുകൂടിയാണ്‌.


■ ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസ്‌ (GUI) അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ വിന്‍ഡോസ്‌ എന്ന ശ്രേണിയില്‍പ്പെടുന്നത്‌.


■ ആദ്യത്തെ വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമായ വിന്‍ഡോസ്‌ 1.0, 1981ല്‍ നിർമിച്ചു. എന്നാൽ 1985ലാണ്‌ ഈ ഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തിറങ്ങിയത്‌.


■ 1992ൽ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ 3.1 പുറത്തിറങ്ങി.


■ കമ്പ്യൂട്ടറിൽ നിന്ന്‌ ഡിലീറ്റ്‌ ചെയ്യുന്ന ഫയലുകൾ ഉടൻ തന്നെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന റീസൈക്കിൾ ബിന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചതും വിന്‍ഡോസ്‌ 95ലാണ്‌.


യുണിക്സ്


■ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും നെറ്റ്‌വർക്കുകളിലും മറ്റും സ്ഥിരതയും വേഗവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ യുണിക്സ്‌ (UNIX).


■ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾക്ക്‌ വേണ്ടിയാണ്‌ രൂപകല്പന ചെയ്തത്‌.


■ 1960കളിലാണ്  യുണിക്സ്‌ നിര്‍മിക്കപ്പെടുന്നത്‌. എന്നാൽ വിൻഡോസിനെപ്പോലെ ഒരു കമ്പനിയുടെ  മാത്രം ഉടമസ്ഥാവകാശം ഇതിന്‌ അവകാശപ്പെടാനാകില്ല. കാലാകാലങ്ങളില്‍ പല കമ്പനികളും ഇതിന്റെ ഉടമസ്ഥര്‍ ആയി.


■ ഐ.ബി.എമ്മിന്റെ യുണിക്സ്‌ അനുബന്ധ ഓപ്പറേറ്റിങ്‌ സിസ്റ്റം എ.ഐ.എക്സ്‌. (AIX) എന്നാണറിയപ്പെടുന്നത്‌.


■ യുണിക്സ്‌ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളിലൊന്നാണ്‌ ഗ്നു/ലിനക്സ്‌ (GNU/Linux).


ഗ്നു/ലിനക്സ്


■ ഇന്‍റര്‍നെറ്റില്‍നിന്ന്‌ സൗജന്യമായി ഡൗൺലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ ഗ്നു/ലിനക്സ്‌ (GNU/Linux).


■ ഗ്നു/ലിനക്സ്‌ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ്റ്റം കൂടിയാണ്‌.


■ ഉപയോക്താക്കൾക്ക്‌ ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്താനും വിതരണം ചെയ്യാനുമെല്ലാം അധികാരവും അവകാശവും നല്‍കുന്ന സോഫ്റ്റ്‌ വെയറുകളാണ്‌ സ്വതന്ത്ര സോഫ്റ്റ്‌ വെയറുകൾ എന്നറിയപ്പെടുന്നത്‌.


■ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (Free Software Foundation - FSF) ഉപജ്ഞാതാവായി റിച്ചാര്‍ഡ്‌ സ്റ്റാൾമാന്‍ (Richard Stallman) അറിയപ്പെടുന്നു.


■ 1991ൽ ലിനസ്‌ ടോര്‍വാൾഡ്‌സ്‌ (Linus Torvalds) ആണ്‌ ലിനക്സ്‌ വികസിപ്പിച്ചത്‌.


■ ഗ്നു/ലിനക്സിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്ന ലോഗോ ടക്സ്‌ (Tux) എന്നറിയപ്പെടുന്ന പെന്‍ഗ്വിന്‍ ആണ്‌.


■ കേരളത്തിലെ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനഫലമായി നിര്‍മിച്ച മലയാളം ഗ്നു/ലിനക്സാണ് ‌ സോപാനം.


■ കമ്പ്യൂട്ടര്‍ സ്വിച്ച്‌ ഓണ്‍ ചെയ്ത്‌ പ്രവര്‍ത്തനസജ്ജമാകുന്ന പ്രക്രിയയ്ക്ക്‌ ബൂട്ടിങ്‌ എന്നു പറയുന്നു. കമ്പ്യൂട്ടറിന്റെ വിഭവങ്ങളെല്ലാം പ്രവര്‍ത്തനസജ്ജമാക്കുകയാണ്‌ ബൂട്ടിങ്‌ പ്രക്രിയ ചെയ്യുന്നത്‌.


പ്രോഗ്രാമിങ്‌ ലാംഗ്വേജ്‌


■ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഭാഷയാണ്‌ പ്രോഗ്രാമിങ്‌ ലാംഗ്വേജ്‌. മനുഷ്യന്‌ മനസ്സിലാകുന്ന തരത്തിലുള്ള ഈ ലാംഗ്വേജ്‌ ഹൈ-ലെവല്‍ ലാംഗ്വേജ്‌ എന്നും അറിയപ്പെടുന്നു.


■ 0,1 എന്നീ ബൈനറി സംഖ്യകൾ മാത്രം ഉൾക്കൊള്ളുന്ന ലോ-ലെവല്‍ ലാംഗ്വേജ്‌ ആയ മെഷീന്‍ ലാംഗ്വേജ്‌ ആണ്‌ കമ്പ്യൂട്ടറിന്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌.


‌■ പ്രോഗ്രാമിങ്‌ ലാംഗ്വേജിനെ കമ്പ്യൂട്ടറിന്‌ മനസ്സിലാകുന്ന മെഷിന്‍ ലാംഗ്വേജിലേക്ക്‌ മാറ്റുന്നത്‌ ഇന്‍റര്‍പ്രട്ടര്‍ എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ്‌.


■ BASIC, FORTRAN, C, C++, C#, VISUAL BASIC, COBOL, Ada, Pascal, Python തുടങ്ങിയവ ചില പ്രോഗ്രാമിങ്‌ ലാംഗ്വേജുകൾക്ക്‌ ഉദാഹരണങ്ങളാണ്‌.

0 Comments