എബ്രഹാം ലിങ്കണ്‍

എബ്രഹാം ലിങ്കണ്‍ ജീവചരിത്രം (Abraham Lincoln)

ജനനം : 1809 ഫെബ്രുവരി 12

മരണം : 1865 ഏപ്രിൽ 15

അമേരിക്കൻ പ്രസിഡന്റുമാരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും വലിയ മഹാനാണ് എബ്രഹാം ലിങ്കണ്‍. അദ്ദേഹം അടിമത്വം നിർത്തലാക്കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി കരുതപ്പെടുന്ന 1861-1865 കാലഘട്ടത്തിലെ ആഭ്യന്തരയുദ്ധകാലത്ത്‌ രാജ്യത്തെ നയിച്ച പ്രസിഡന്റാണ്‌ എബ്രഹാം ലിങ്കണ്‍. അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്‍റായിരുന്നു അദ്ദേഹം. 1809 ഫിബ്രവരി 12-ന്‌ കെന്‍റക്കിയിലാണ്‌ ലിങ്കണ്‍ ജനിച്ചത്‌. ദുരിതവും, ദാരിദ്ര്യവും നിറഞ്ഞ ബാല്യമായിരുന്നിട്ടും അദ്ദേഹം കഠിന പരിശ്രമത്തിലൂടെ നിയമം പഠിച്ചു അഭിഭാഷക വൃത്തിയിലേർപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ ലിങ്കൺ ഇല്ലിനോയ്സിൽ നിയമസഭാംഗമായും, യു. എസ്. പ്രതിനിധി സഭാംഗമായും പ്രവർത്തിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ലിങ്കണ്‍ 1860-ല്‍ പ്രസിഡന്‍റായി. റെയില്‍ സ്പ്ലിറ്റർ എന്ന അപരനാമം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യാനായി ട്രെയിനില്‍ യാത്ര ചെയ്താണ്‌ ലിങ്കണ്‍ വാഷിങ്ടണിലെത്തിയത്‌. അടിമത്തം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ തെക്കന്‍ സ്റ്റേറ്റുകൾക്കുണ്ടായിരുന്ന വിമുഖതയാണ്‌ ആഭ്യന്തരയുദ്ധത്തിനു കാരണമായത്‌. ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത്‌ പെന്‍സില്‍വാനിയയിലെ ജെറ്റിസ്ബര്‍ഗില്‍ നടത്തിയ പ്രസംഗത്തിലാണ്‌ 1863 നവംബര്‍ 19-ന്‌, ജനാധിപത്യത്തെക്കുറിച്ചുള്ള ലിങ്കന്റെ പ്രസിദ്ധമായ പ്രസ്താവനയുള്ളത്‌ - "ഓഫ് ദ പീപ്പിൾ, ബൈ ദ പീപ്പിൾ, ഫോർ ദ പീപ്പിൾ" (Government of the People, by the people, for the people, shall not perish from earth).

1865 ഏപ്രില്‍ 14-ന്‌ വാഷിങ്ടണിലെ ഫോര്‍ഡ്സ് നാടകശാലയിൽ Our American Cousin എന്ന നാടകം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വില്‍ക്സ്‌ ബൂത്ത്‌ എന്നൊരാൾ ലിങ്കനെ വെടിവെച്ചുകൊന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എബ്രഹാം ലിങ്കൺ എത്ര പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് - 2

2. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ

3. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - എബ്രഹാം ലിങ്കൺ

4. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത് - എബ്രഹാം ലിങ്കൺ

5. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ - 16

6. വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ

7. വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് (Ballet is stronger than Bullet) എന്ന് പറഞ്ഞത് - എബ്രഹാം ലിങ്കൺ

8. എബ്രഹാം ലിങ്കന്റെ ഭാര്യയുടെ പേര് - മേരി ടോഡ്

9. ജനത്യപത്യത്തെ നിർവചിച്ച ലിങ്കന്റെ പ്രശസ്തമായ പ്രസംഗം - ഗെറ്റിസ്ബർഗ്

10. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം - 1865

11. എബ്രഹാം ലിങ്കൺ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം - സ്‌പിങ്ഫീൽഡ്

12. പോസ്റ്മാസ്റ്ററായി പ്രവർത്തിച്ച ശേഷം അമേരിക്കൻ പ്രസിഡന്റായത് - എബ്രഹാം ലിങ്കൺ

13. റഷ്‌മോർ മലനിരകളിൽ ഏതൊക്കെ അമേരിക്കൻ പ്രസിഡന്റുമാരുടെ മുഖം കൊത്തിവച്ചിട്ടുണ്ട് - വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, റൂസ്‌വെല്‍റ്റ്‌, ലിങ്കൺ

14. എബ്രഹാം ലിങ്കൺ ജനിച്ച 1809 ഫെബ്രുവരി 12-ന് ജനിച്ച ശാസ്ത്രജ്ഞൻ - ചാൾസ് ഡാർവിൻ

15. ലിങ്കൺ മെമ്മോറിയൽ എവിടെയാണ് - വാഷിങ്ടൺ ഡി.സി

16. എവിടെവെച്ചാണ് എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് - വാഷിങ്ടൺ ഡി.സി

17. അമേരിക്കയിലെ ആഭ്യന്തര കലാപം കഴിഞ്ഞ് 5 ദിവസത്തിനുശേഷം വെടിയേറ്റ യു.എസ് രാഷ്‌ട്രപതി - ലിങ്കൺ

18. അടിമത്തം നിരോധിച്ച അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

19. കുറച്ചുപേരെ എല്ലാക്കാലവും വിഡ്ഢികളാക്കാം എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം, എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ല –എന്നു പറഞ്ഞതാര് - ലിങ്കൺ

20. വെടിയുണ്ടയെക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് എന്നു പറഞ്ഞതാര് - ലിങ്കൺ 

21. വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്  - ലിങ്കൺ

22. ഒരു അടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതു പോലെത്തന്നെ ഒരു യജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞതാര് - ലിങ്കൺ

23. ഹോണസ്റ്റ് ഏബ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

24. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

25. The Rail Splitter എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

26. ചാൾസ് ഡാർവിൻ ജനിച്ച അതേ വർഷം (1809) ജനിച്ച അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

27. കെന്‍റക്കിയിൽ ജനിച്ച അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

28. ഏത് അമേരിക്കൻ പ്രസിഡന്‍റിനെയാണ് ജോൺ വിൽക്സ് ബൂത്ത് 1865-ൽ വധിച്ചത് - ലിങ്കൺ

29. പതിനാറാമത്തെ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

30. സ്പ്രിംഗ് ഫീൽഡിൽ അന്ത്യനിദ്ര കൊള്ളുന്ന അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

31. ഒരു ശത്രുവിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ സുഹൃത്താക്കുക എന്നതാണ് - ആരുടെ വാക്കുകൾ - ലിങ്കൺ

32. ആരുടെ ഭാര്യയാണ് മേരി ടോഡ് - ലിങ്കൺ

33. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നിയമിച്ചതാര് - ലിങ്കൺ

34. പോസ്റ്റ്മാസ്റ്റർ ആയി പ്രവർത്തിച്ചശേഷം അമേരിക്കൻ പ്രസിഡന്‍റായത് - ലിങ്കൺ

35. സഹായിക്കാൻ മനസ്സുള്ളയാളിനാണ് വിമർശിക്കാൻ അവകാശമുള്ളത് –ഇത് പറഞ്ഞതാര് - ലിങ്കൺ

36. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണമെന്‍റ് ഭൂമുഖത്തു  നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല എന്നു പറഞ്ഞതാര് - ലിങ്കൺ

37. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - ലിങ്കൺ

38. പദവിയിലിരിക്കെ അന്തരിച്ച അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

39. മഹാനായ വിമോചകൻ എന്നറിയപ്പെട്ട(The Great Emancipator) അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

40. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യാത്തെ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

41. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

42. ഏറ്റവും മഹാനായ അമേരിക്കൻ പ്രസിഡന്‍റ് എന്ന് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത് ആരെയാണ് - ലിങ്കൺ

43. ജനാധിപത്യത്തിന് പ്രശസ്തമായ നിർവചനം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ

Post a Comment

Previous Post Next Post