ഐ ടി ക്വിസ്

ഐ ടി ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
■ "ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്‌" എന്നറിയപ്പെടുന്നതാര്‌?
ചാള്‍സ്‌ ബാബേജ്‌

■ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി അറിയപ്പെടുന്നതാര്‌?
അഗസ്ത്‌ അഡാകിങ്‌

■ ആദ്യത്തെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ കണ്ടുപിടിച്ച കമ്പ്യൂട്ടിങ്‌ യുഗത്തിന്റെ പിതാവ്‌" എന്നറിയപ്പെടുന്നത്‌?
വില്യം ഷിക്കാര്‍ഡ്‌

■ ഒരു കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ എത്രയെണ്ണമാണ്‌?
അഞ്ച്‌

■ കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ ഏതെല്ലാമാണ്‌?
ഇന്‍പുട്ട്‌, പ്രോസസിങ്‌, നിയന്ത്രണം, ഔട്ട്പുട്ട്‌, സംഭരണം

■ കമ്പ്യൂട്ടറിന്റെ സംഭരണശേഷി എങ്ങനെ അറിയപ്പെടുന്നു?
മെമ്മറി

■ കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ?
ഇന്‍പുട്ട്‌

■ ഒരു കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഇന്‍പുട്ട്‌ ഉപകരണങ്ങള്‍ ഏവ?
കീബോര്‍ഡ്‌, മൗസ്‌

■ ഇന്‍പൂട്ടിലുടെ നല്‍കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്‌ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന പ്രക്രിയയേത്‌?
പ്രോസസിങ്‌

■ പ്രോസസിങ്ങിനു ശേഷം കമ്പ്യൂട്ടര്‍ നല്‍കുന്ന ഫലം എങ്ങനെ അറിയപ്പെടുന്നു?
ഔട്ട്പുട്ട്

■ ഒരു കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏതാണ്‌?
മോണിറ്റര്‍

■ കമ്പ്യൂട്ടറില്‍ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റേതാണ്?
ബിറ്റ്

■ ഒരു ബിറ്റിന്റെ മൂല്യം എന്താണ്‌?
ഒന്നോ, പൂജ്യമോ

■ ഒരു ബൈറ്റ്‌ എന്നത്‌ എത്ര ബിറ്റുകള്‍ ചേരുന്നതാണ്‌?
8 ബിറ്റുകള്‍

■ എത്ര ബൈറ്റുകൾ ചേരുന്നതാണ് 1 കിലോബൈറ്റ്‌?
1024 ബൈറ്റുകള്‍

■ എത്ര കിലോബൈറ്റുകള്‍ ചേരുന്നതാണ് 1 മെഗാബൈറ്റ്‌?
1024 കിലോബൈറ്റുകള്‍

■ ഒരു കമ്പ്യൂട്ടർ സിസ്റ്റത്തെ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ വിളിക്കുന്നതെങ്ങനെ?
ഹാർഡ് വെയർ

■ കംപ്യൂട്ടറിലെ ഹാർഡ് വെയറുകൾക്ക് ഉദാഹരണങ്ങളേവ?
ബോര്‍ഡ്‌, മൗസ്‌, സ്പീക്കര്‍

■ കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത്‌?
സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ്‌ (സി.പി.യു)

■ ഗണിതക്രിയകള്‍ നടത്തുക, നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, വിവരങ്ങള്‍ ക്രോഡീകരിക്കുക എന്നിവയെല്ലാം ചെയ്യുന്ന കമ്പ്യൂട്ടര്‍ ഭാഗമേത്‌?
പ്രോസസര്‍

■ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോസസ്‌ നിര്‍മാതാക്കള്‍ ഏത്‌ കമ്പനിയാണ്‌?
ഇന്‍റല്‍ കമ്പനി

■ കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സംവിധാനമെന്ത് ‌?
മെമ്മറി

■ കമ്പ്യൂട്ടറിലെ രണ്ടു തരം മെമ്മറികള്‍ ഏതൊക്കെ?
റീഡ്‌ ഒണ്‍ലി മെമ്മറി (റോം), റാന്‍ഡം ആക്സസ്‌ ‌മെമ്മറി (റാ൦)

■ സ്ഥിരമായതും മാറ്റം വരുത്താന്‍ കഴിയാത്തതുമായ കമ്പ്യൂട്ടര്‍ മെമ്മറിയേത്‌?
റോം

■ കമ്പ്യൂട്ടറിനെ മെമ്മറി എന്നു പൊതുവെ പറയാറുള്ളത്‌ എന്തിനെയാണ്‌?
റാന്‍ഡം ആക്സസ്‌ ‌മെമ്മറി (റാ൦)

■ കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങള്‍ താത്കാലികമായി ശേഖരിച്ചുവെക്കുന്ന മെമ്മറിയേത്‌?
റാം

■ കമ്പ്യൂട്ടറിന്റെ മെമ്മറി കണക്കാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ ഏവ?
മെഗാബൈറ്റ്, ജിഗാബൈറ്റ്  

■ കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കാനുള്ള പ്രാഥമിക സംഭരണോപകരണമേത്‌?
ഹാര്‍ഡ്‌ ഡിസ്ക്

■ സി.ഡി.യുടെ മുഴുവന്‍ രൂപം എന്താണ്‌?
കോംപാക്ട്‌ ഡിസ്ക്‌

■ കറന്‍റ്‌ പോയാലും കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത്‌?
യു.പി.എസ്‌.

■ യു.പി.എസിന്റെ മുഴുവന്‍ രുപം എന്താണ്‌?
അണ്‍ഇന്‍ററപ്റ്റിബിള്‍ പവര്‍ സപ്ലൈ

■ 1963-ല്‍ കമ്പ്യൂട്ടര്‍ മൗസ്‌ വികസിപ്പിച്ചെടുത്തത്  ആരാണ്‌?
ഡഗ്ലസ്‌ എയ്ഞ്ചല്‍ബാര്‍ട്ട്‌

■ ടെലിഫോണ്‍ ലൈനുകളിൽക്കൂടി കമ്പ്യൂട്ടറുകള്‍ക്ക്‌ കൈമാറാന്‍ സഹായിക്കുന്ന ഉപകരണമേത്‌?
മോഡം

■ മോഡം എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്‌?
മോഡുലേറ്റര്‍ ഡീ മോഡുലേറ്റര്‍

■ അതിസങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന അതിവേഗമുള്ള കമ്പ്യൂട്ടറുകളേവ?
സൂപ്പര്‍ കമ്പ്യൂട്ടറുകള്‍

■ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്‌ ആരാണ്‌?
സീമോര്‍ ക്രേ

■ ഒരു കാര്യം ചെയ്യുതീര്‍ക്കാനായി കമ്പ്യൂട്ടറിനു നല്‍കുന്ന ഇലക്ടോണിക്‌ നിര്‍ദേശങ്ങളടങ്ങിയ പ്രോഗ്രാമുകളേവ?
സോഫ്റ്റ് വേറുകൾ

■ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ എങ്ങനെ അറിയപ്പെടുന്നു?
സിസ്റ്റം സോഫ്റ്റ്‌വെയർ

■ മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ ഏതുതരം സോഫ്റ്റ്‌വെയറിന്‌ ഉദാഹരണമാണ്?
സിസ്റ്റം സോഫ്റ്റ്‌വെയർ

■ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന സോഫ്റ്റ്‌വെയർ എങ്ങനെ അറിയപ്പെടുന്നു?
ഓപ്പറേറ്റിങ്‌ സിസ്റ്റം

■ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാൻ പ്രത്യേകം തയാറാക്കിയ ഭാഷ എങ്ങനെ അറിയപ്പെടുന്നു?
പ്രോഗ്രാമിങ്‌ ലാംഗ്യേജ്‌

■ കമ്പ്യൂട്ടര്‍ സ്വിച്ചോണ്‍ ചെയ്ത്‌ പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രക്രിയ എങ്ങനെ അറിയപ്പെടുന്നു?
ബൂട്ടിങ്‌

■ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസിസ്റ്റത്തിന്‌ ഉദാഹരണമേത്‌?
ഗ്നു/ലിനക്സ്

■ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാര്?
അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാൻ

■ 1991-ൽ ലിനക്സ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതാര്?
ലിനക്സ് ടോർവാൾഡ്‌സ്

■ ഏതു സോഫ്റ്റ്‌വെയറിന്റെ ചിഹ്നമാണ് 'ടക്സ്' എന്നറിയപ്പെടുന്ന പെൻഗ്വിൻ?
ഗ്നു/ലിനക്സ്

■ ആഗോള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്ക്‌ എന്നറിയപ്പെടുന്നതെന്ത്‌?
ഇന്‍റര്‍നെറ്റ്‌

■ ഇന്‍റര്‍നെറ്റിന്റെ ആദ്യകാലരൂപം ഏതായിരുന്നു?
അര്‍പാനെറ്റ്‌

■ ഇന്‍റര്‍നെറ്റിനെ “ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ" എന്നു വിളിച്ചതാര്‌ ?
അല്‍ഗോര്‍

■ “ഇന്‍റര്‍നെറ്റിന്റെ പിതാവ്"‌ എന്നറിയപ്പെടുന്നത്‌ ആരാണ്‌?
വിന്‍റണ്‍ സെര്‍ഫ്‌

■ ഇന്‍റര്‍നെറ്റ്‌ സുരക്ഷാദിനമായി ആചരിക്കുന്നതെന്ന്‌?
ഫിബ്രവരി 6

■ അന്താരാഷ്ട സൈബര്‍ സുരക്ഷാദിനം ഏതാണ്‌?
നവംബര്‍ 30

■ ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനമായി ആചരിക്കുന്നതെന്ന്‌?
ഡിസംബര്‍ 2

■ ഇന്ത്യക്കാരനായ സബീര്‍ ദാട്ടിയ 1996-ല്‍ സ്ഥാപിച്ച ഇ-മെയില്‍ സര്‍വീസേത്‌?
ഹോട്ട്‌മെയില്‍

■ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ ഉപജ്ഞാതാവ്‌ ആരാണ്‌?
ടിം ബെര്‍ണേഴ്ലി

■ വെബ്പേജുകളില്‍നിന്ന്‌ കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകളേവ?
വെബ്ബ്‌ ബ്രൗസറുകള്‍

■ വെബ്ബ്‌ ബ്രൗസറുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
ഇന്‍റര്‍നെറ്റ്‌ എക്സ്പ്ലോറർ, മോസില ഫയര്‍ഫോക്സ്

■ വേള്‍ഡ്‌ വൈഡ്‌ വെബ്ബില്‍ ചിതറിക്കിടക്കുന്ന വെബ് പേജ് അഡ്രസ്സുകളെ ആവശ്യാനുസരണം തിരഞ്ഞുപിടിക്കാന്‍ സഹായിക്കുന്ന വെബ്ബ്‌ സൈറ്റുകള്‍ എങ്ങനെ അറിയപ്പെടുന്നു?
സെര്‍ച്ച്‌ എഞ്ചിനുകള്‍

■ പ്രമുഖ സെര്‍ച്ച്‌ എഞ്ചിനുകള്‍ ഏതൊക്കെയാണ്‌?
ഗൂഗിൾ, യാഹൂ

■ “സുപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌" എന്നറിയപ്പെടുന്നതാര്‌?
സീമോര്‍ ക്രേ

■ റോഡ്‌ റണ്ണര്‍, ബ്ലൂജീന്‍, എര്‍ത്ത്‌ സിമുലേറ്റര്‍ എന്നിവ എന്താണ്‌?
സൂപ്പര്‍ കമ്പ്യൂട്ടറുകള്‍

■ ഇന്ത്യയിലെ ആദ്യത്തെ സുപ്പര്‍ കമ്പ്യൂട്ടര്‍ ഏതാണ്‌?
പരം 8,000

■ “ഇന്ത്യന്‍ സുപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ ആരാണ്‌?
ഡോ. വിജയ്‌ പി. ഭട്കര്‍

■ പരം ശ്രേണിയിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല വികസിപ്പിച്ചെടുത്ത സ്ഥാപനമേത്‌?
പുണെയിലെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ്  ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്

■ നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍ കമ്പ്യൂട്ടറേത്‌?
പ്രത്യുഷ് (ഐഐടിഎം), മിഹിർ (നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്)

■ 1998 സപ്തംബറില്‍ സെര്‍ജി എം. ബ്രിന്‍, ലോറന്‍സ്‌ ഇ. പേജ്‌ എന്നിവര്‍ ചേര്‍ന്ന്‌ തുടങ്ങിയ സ്ഥാപനമേത്‌?
ഗൂഗിള്‍

■ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമേത്‌?
വിക്കിപീഡിയ

■ 2001-ല്‍ വിക്കിപീഡിയ സ്ഥാപിച്ചത്‌ ആരൊക്കെ ചേര്‍ന്നാണ്‌?
ജിമ്മി വെയ്ല്‍സ്‌, ലാറി സാങ്ങൾ

■ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യല്‍ നെറ്റ്വര്‍ക്കിങ്‌ സര്‍വീസുകള്‍ ഏവ?
ഫേസ്ബുക്ക്‌, ട്വിറ്റര്‍, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റാഗ്രാം

■ 2004 ഫിബ്രവരിയില്‍ ഫേസ്ബുക്ക്‌ സ്ഥാപിച്ചത്‌ ആരാണ്‌?
മാര്‍ക്ക്‌ സുക്കര്‍ബെര്‍ഗ്‌

■ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മെന്‍ലോ പാര്‍ക്ക്‌ ആസ്ഥാനമായുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സര്‍വീസ്‌ ഏത്‌?
ഫേസ്ബുക്ക്‌

■ 2006 മാര്‍ച്ചില്‍ ജാക്ക്‌ ഡോര്‍സി, ഇവാന്‍ വില്യംസ്‌, ബിസ്‌ സ്റ്റോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്ഥാപിച്ച സോഷ്യല്‍ നെറ്റ്വര്‍ക്കേത്‌?
ട്വിറ്റര്‍

■ "ഇന്‍റര്‍നെറ്റിന്റെ ലോകത്തിലെ എസ്‌.എം.എസ്‌.” എന്നറിയപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കേത്‌?
ട്വിറ്റര്‍

■ ഏത്‌ സ്ഥാപനത്തിന്റെ അനൗദ്യോഗിക മുഖവാചകമാണ്‌ "Don't be Evil"?
ഗൂഗിള്‍

■ 2005 ഫിബ്രവരിയില്‍ സ്റ്റീവ് ചെന്‍, ചാഡ്‌ ഹര്‍ലി, ജാവേദ്‌ കരിം എന്നിവര്‍ ചേര്‍ന്ന്‌ സ്ഥാപിച്ച വീഡിയോ ഷെയറിങ്‌ വെബ്സൈറ്റേത്‌?
യൂ ട്യൂബ്‌

■ 1994-ല്‍ ജെറി യാങ്‌, ഡേവിഡ്‌ ഫിലോ എന്നിവര്‍ ചേര്‍ന്ന്‌ സ്ഥാപിച്ച കമ്പനിയേത്‌?
യാഹൂ

■ ലോകത്തിലെ ഏറ്റവും പ്രധാന കമ്പ്യൂട്ടര്‍ ചിപ്പ്‌ നിര്‍മാതാക്കളാര്‌?
ഇന്‍റല്‍ കമ്പനി

■ 1968 ജൂലായില്‍ ഗോര്‍ഡന്‍ മൂര്‍, റോബര്‍ട്ട്‌ നോയ്‌സ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്ഥാപിച്ച കമ്പനിയേത്‌?
ഇന്‍റല്‍ കമ്പനി

■ നിലവില്‍, ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏതാണ്‌?
ഫുഗാകു (ജപ്പാൻ ) (415.5 പെറ്റാഫ്ലോപ്പ്‌ )

■ ടെറാഫ്ലോപ്പ്‌, പെറ്റാഫ്ലോപ്പ്‌ എന്നീ അളവുകള്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സൂപ്പര്‍ കമ്പ്യൂട്ടറിന്റെ വേഗം

Post a Comment

Previous Post Next Post