വാഹന രജിസ്‌ട്രേഷൻ കോഡ്

വാഹന രജിസ്‌ട്രേഷൻ കോഡ് (Vehicle Registration Codes)
വാഹനം രജിസ്റ്റർ ചെയ്യുമ്പോള്‍ ഓരോ വാഹനത്തിനും ഓരോ രജിസ്ട്രേഷന്‍ നമ്പർ അനുവദിക്കപ്പെടും. സ്റ്റേറ്റിനെ സൂചിപ്പിക്കുന്ന സ്റ്റേറ്റ് കോഡ്‌, ജില്ലാ കോഡ്‌ നമ്പര്‍, വാഹന നമ്പര്‍ എന്നീ മൂന്നക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ് രജിസ്ട്രേഷന്‍ നമ്പർ.

വാഹന നമ്പർ ഓരോ പരമ്പരയിലും 1 മുതല്‍ 9999 വരെയാണ്‌ ഉള്ളത്‌. A മുതല്‍ Z വരെയാണ്‌ ഓരോ പരമ്പരക്കും ഉപയോഗിക്കുന്നത്‌. എന്നാല്‍ I, O എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതല്ല.
2006 ജൂലൈ 1 മുതൽ RTO യുടെ എല്ലാ സബ് ഓഫീസുകളിലും പുതുതായി ഇറങ്ങുന്ന വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. അവയുടെ പേരും നമ്പറും (കോഡ്) താഴെ കൊടുക്കുന്നു.

കേരളത്തിലെ വാഹനങ്ങളുടെ കോഡുകൾ
കോഡ്  ആർ.ടി.ഒ വർഷം 
KL-01 തിരുവനന്തപുരം  1989
KL-02 കൊല്ലം  1989
KL-03 പത്തനംതിട്ട 1989
KL-04 ആലപ്പുഴ 1989
KL-05 കോട്ടയം 1989
KL-06 ഇടുക്കി 1989
KL-07 എറണാകുളം 1989
KL-08 തൃശ്ശൂർ  1989
KL-09 പാലക്കാട് 1989
KL-10 മലപ്പുറം 1989
KL-11 കോഴിക്കോട് 1989
KL-12 വയനാട് 1989
KL-13 കണ്ണൂർ 1989
KL-14 കാസർകോഡ് 1989
KL-15 കെ.എസ്.ആർ.ടി.സി 1989
KL-16 ആറ്റിങ്ങൽ 2002
KL-17 മൂവാറ്റുപുഴ 2002
KL-18 വടകര 2002
കോഡ് എസ്.ആർ.ടി.ഒ വർഷം
KL-19 പാറശ്ശാല 2006
KL-20 നെയ്യാറ്റിൻകര 2006
KL-21 നെടുമങ്ങാട് 2006
KL-22 കഴക്കൂട്ടം 2006
KL-23 കരുനാഗപ്പള്ളി 2006
KL-24 കൊട്ടാരക്കര 2006
KL-25 പുനലൂർ 2006
KL-26 അടൂർ 2006
KL-27 തിരുവല്ല 2006
KL-28 മല്ലപ്പള്ളി 2006
KL-29 കായംകുളം 2006
KL-30 ചെങ്ങന്നൂർ 2006
KL-31 മാവേലിക്കര 2006
KL-32 ചേർത്തല 2006
KL-33 ചങ്ങനാശ്ശേരി 2006
KL-34 കാഞ്ഞിരപ്പള്ളി 2006
KL-35 പാലാ 2006
KL-36 വൈക്കം 2006
KL-37 വണ്ടിപ്പെരിയാർ 2006
KL-38 തൊടുപുഴ 2006
KL-39 തൃപ്പൂണിത്തുറ 2006
KL-40 പെരുമ്പാവൂർ 2006
KL-41 ആലുവ 2006
KL-42 നോർത്ത് പറവൂർ 2006
KL-43 മട്ടാഞ്ചേരി 2006
KL-44 കോതമംഗലം 2006
KL-45 ഇരിങ്ങാലക്കുട 2006
KL-46 ഗുരുവായൂർ 2006
KL-47 കൊടുങ്ങല്ലൂർ 2006
KL-48 വടക്കാഞ്ചേരി 2006
KL-49 ആലത്തൂർ 2006
KL-50 മണ്ണാർക്കാട് 2006
KL-51 ഒറ്റപ്പാലം 2006
KL-52 പട്ടാമ്പി 2006
KL-53 പെരിന്തൽമണ്ണ 2006
KL-54 പൊന്നാനി 2006
KL-55 തിരൂർ 2006
KL-56 കൊയിലാണ്ടി 2006
KL-57 കൊടുവള്ളി 2006
KL-58 തലശ്ശേരി 2006
KL-59 തളിപ്പറമ്പ് 2006
KL-60 കാഞ്ഞങ്ങാട് 2006
KL-61 കുന്നത്തൂർ 2011
KL-62 റാന്നി 2011
KL-63 അങ്കമാലി 2011
KL-64 ചാലക്കുടി 2011
KL-65 തിരൂരങ്ങാടി 2011
KL-66 മങ്കൊമ്പ് 2013
KL-67 ഉഴവൂർ 2013
KL-68 ദേവികുളം 2013
KL-69 ഉടുമ്പൻചോല 2013
KL-70 ചിറ്റൂർ 2013
KL-71 നിലമ്പൂർ 2013
KL-72 മാനന്തവാടി 2013
KL-73 സുൽത്താൻ ബത്തേരി 2013
KL-74 കാട്ടാക്കട 2018
KL-75 തൃപ്രയാർ 2018
KL-76 നന്മണ്ട 2018
KL-77 പേരാമ്പ്ര 2018
KL-78 ഇരിട്ടി 2018
KL-79 വെള്ളരിക്കുണ്ട് 2018
KL-80 പത്തനാപുരം 2019
KL-81 വർക്കല 2019
KL-82 ചടയമംഗലം 2019
KL-83 കോന്നി 2019
KL-84 കൊണ്ടോട്ടി 2019
KL-85 ഫറോക്ക് 2019
KL-86 പയ്യന്നൂർ 2019

നിലവിലെ സ്റ്റേറ്റ് കോഡുകൾ 
സ്റ്റേറ്റ്  കോഡ്
ആന്ധ്രാപ്രദേശ്‌ AD
അരുണാചല്‍ പ്രദേശ്‌ AR
ആസാം AS
ആൻഡമാൻ നിക്കോബാർ AN
ബീഹാർ BR
ചണ്ഡീഗഢ് CH
ദാദ്ര നഗർ ഹവേലി DN
ദാമൻ ഡിയു DD
ഡൽഹി DL
ഗോവ GA
ഗുജറാത്ത് GJ
ഹിമാചൽ പ്രദേശ് HP
ഹരിയാന HR
ജമ്മുകാശ്മീർ JK
കേരളം KL
കർണാടകം KA
ലഡാക് LA
ലക്ഷദ്വീപ് LD
മഹാരാഷ്ട്ര MH
മധ്യപ്രദേശ് MP
മണിപ്പുർ MN
മിസോറം MZ
മേഘാലയ ML
നാഗാലാ‌ൻഡ് NL
ഒറീസ -  OR
പഞ്ചാബ് PB
പോണ്ടിച്ചേരി PY
രാജസ്ഥാൻ RJ
സിക്കിം SK
തെലങ്കാന TS
ത്രിപുര TR
തമിഴ് നാട് TN
ഉത്തർപ്രദേശ് UP
വെസ്റ്റ് ബംഗാൾ WB

Post a Comment

Previous Post Next Post