തിരുവിതാംകൂർ രാജാക്കന്മാർ

തിരുവിതാംകൂറിലെ രാജാക്കന്മാർ (Travancore Kings in Malayalam)

മാർത്താണ്ഡ വർമ്മ (1729-1758)
■ ആധുനിക തിരുവിതാംകുറിന്റെ സ്ഥാപകന്‍/സൃഷ്ടാവ്‌ എന്നറിയപ്പെടുന്ന വ്യക്തി - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മ ഭരണത്തില്‍ വന്ന വര്‍ഷം - 1729

■ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ്‌ 10

■ കുളച്ചല്‍ യുദ്ധം ആരൊക്കെ തമ്മിലാണ്‌ - മാര്‍ത്താണ്ഡവര്‍മ്മ / ഡച്ചുകാര്‍

■ കുളച്ചല്‍ യുദ്ധത്തില്‍ വിജയിച്ചതാര് - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സിലെ പ്രശസ്തരായ കവികള്‍ - രാമപുരത്തുവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍
■ മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്തനായ മന്ത്രി - രാമയ്യന്‍ ദളവ

■ മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം - 1750 ജനുവരി 3

■ തിരുവിതാംകൂറില്‍ ആദ്യമായി ഭൂസര്‍വ്വെ നടത്തിയ വ്യക്തി - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മ ശ്രമഫലമായി പത്മനാഭസ്വാമിക്ഷ്രേതം പുതുക്കി പണിത വര്‍ഷം - 1731

■ തിരുവിതാംകൂറില്‍ ജന്മിത്വം അവസാനിപ്പിച്ച രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ

■ കൊട്ടാരക്കര എളയിടത്തു സ്വരൂപത്തെ തിരുവിതാംകുറില്‍ ലയിപ്പിച്ച രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ

■ വാര്‍ഷിക ബജറ്റ്‌ തയ്യാറാക്കുന്ന രീതി ആദൃമായി തിരുവിതാംകൂറില്‍ നടപ്പിലാക്കിയ രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ്‌ സ്ഥിതിചെയ്യുന്ന നഗരം - നെയ്യാറ്റിന്‍കര

■ മാര്‍ത്താണ്ഡവര്‍മ്മയുടെ (പധാന കപ്പിത്താന്‍ - ഡിലനോയ്‌ (ഡച്ച്‌)

■ “വലിയ കപ്പിത്താന്‍" എന്നറിയപ്പെടുന്നതാര് - ഡിലനോയ്‌

■ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചെടുത്ത വര്‍ഷം - 1746 (പുറപ്പാട്‌ യുദ്ധം)

■ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടത്താറുള്ളത്‌ - 6 വര്‍ഷം

■ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടത്തിലെ പ്രധാന ഉത്സവം - മുറജപം

■ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടത്തില്‍ എത്ര തവണ മുറജപം നടന്നിട്ടുണ്ട്‌ - 3

■ മുറജപത്തിന്റെ ചെറുരൂപങ്ങള്‍ അറിയപ്പെടുന്നത്‌ - ഭദ്രദീപങ്ങള്‍

■ എത്ര ഭദ്ര ദീപങ്ങള്‍ക്കുശേഷമാണ്‌ മുറജപം ആഘോഷിക്കാറുള്ളത്‌ - 12

■ പത്മനാഭ സ്വാമിക്ഷ്രേതത്തിലെ ഭരണ നിര്‍വ്വഹണ സമിതി അറിയപ്പെടുന്നത്‌ - എട്ടരയോഗം

■ ഹിരണ്യഗര്‍ഭം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലഘട്ടം - 1729-1758

കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജ (1758-1798)

■ തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്‌ - ധര്‍മ്മരാജ

■ കിഴവന്‍ രാജാവ്‌ എന്നറിയപ്പെടുന്ന രാജാവ്‌ - ധര്‍മ്മരാജ

■ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ - ധര്‍മ്മരാജ

■ ധര്‍മ്മരാജയുടെ ദിവാന്‍ - രാജാ കേശവദാസ്‌

■ തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ - രാജാ കേശവദാസ്‌

■ കേശവദാസിന്‌ രാജ എന്ന പദവി നല്‍കിയതാര് - മോര്‍ണിംഗ്ടണ്‍ പ്രഭു

■ ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ - രാജാ കേശവദാസ്‌

■ കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജയുടെ ഭരണകാലഘട്ടം - 1758-1798

■ “മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ - ധര്‍മ്മരാജ

■ ധര്‍മ്മരാജാവിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്ന വ്യക്തികള്‍ - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, രാജ കേശവദാസ്‌

■ ധര്‍മ്മരാജയുടെ കാലഘട്ടത്തില്‍ തിരുവിതാംകൂർ കൊച്ചി സഖ്യം ഉണ്ടാക്കിയ വർഷം - 1762

അവിട്ടംതിരുനാൾ ബാലരാമവർമ്മ (1798-1810)

■ അവിട്ടംതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലഘട്ടം - 1798 -1810

■ അവിട്ടംതിരുനാള്‍ ബാലരാമവര്‍മ്മയുടെ പ്രധാന ദിവാന്‍ - വേലുത്തമ്പി ദളവ

■ വേലുത്തമ്പി ദളവയുടെ ജന്മദേശം - തലക്കുളം (കന്യാകുമാരി ജില്ല)

■ തിരുവിതാംകൂറില്‍ സഞ്ചരിക്കുന്ന കോടതി സ്ഥാപിതമായത്‌ ആരുടെ കാലഘട്ടത്തില്‍ - വേലുത്തമ്പി ദളവ

■ കൊല്ലത്ത്‌ ഹജൂര്‍ കോടതി ആരംഭിച്ച ദിവാന്‍ - വേലുത്തമ്പി ദളവ

■ കൊല്ലം ചെങ്കോട്ട റോഡ് നിർമ്മിച്ചത് - വേലുത്തമ്പി ദളവ

■ തിരുവിതാംകൂറിലെ ആദ്യത്തെ റസിഡന്റ്‌ പദവി ലഭിച്ച വ്യക്തി - കേണല്‍ മെക്കാളെ

■ കുണ്ടറ വിളംബരം നടത്തിയ വ്യക്തി - വേലുത്തമ്പി ദളവ

■ കുണ്ടറ വിളംബരം നടന്ന വര്‍ഷം - 1809 ജനുവരി 11

■ ബാലരാമപുരം നഗരം പണിത്തത്‌ - ഉമ്മിണിതമ്പി

ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി (1810-1815)

■ ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം - 1811-1815

■ ജന്മിമാര്‍ക്ക്‌ പട്ടയം നല്‍കുന്ന രീതി ആരംഭിച്ച റാണി - റാണി ഗൗരി ലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ അടിമ കച്ചവടം നിർത്തലാക്കിയ റാണി - ഗൗരി ലക്ഷ്മി ഭായി (1812)

■ തിരുവിതാംകൂറില്‍ കോടതികള്‍ സ്ഥാപിച്ചത് ആരുടെ കാലഘട്ടത്തിലാണ്‌ - ഗൗരി ലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ ബ്രിട്ടീഷ്‌ ഇന്ത്യന്‍ മാതൃകയില്‍ ഭരണം തുടങ്ങിയ റാണി - ഗൗരി ലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ പാശ്ചാത്യ ചികിത്സാ രീതി ആരംഭിച്ചത്‌ - ഗൗരി ലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ സെക്രട്ടറി സമ്പ്രദായം നടപ്പിലാക്കിയത്‌ - ഗൗരി ലക്ഷ്മി ഭായി

■ കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌ ആരുടെ കാലഘട്ടത്തില്‍ - ഗൗരി ലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ ഓഡിറ്റ്‌ അക്കൗണ്ട് സമ്പ്രദായരീതി നടപ്പിലാക്കിയതാര് - കേണല്‍ മണ്‍റോ

■ ആരെ നീക്കം ചെയ്തതാണ്‌ മണ്‍റോ, തിരുവിതാംകൂറിലെ ദിവാന്‍ ആക്കുന്നത്‌ - ഉമ്മിണി തമ്പി (1810)

■ തിരുവിതാംകുറില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ച ഭരണാധികാരി - റാണി ഗൗരി ലക്ഷ്മിഭായി

ഗൗരി പാർവതി ഭായി (റീജന്റ്) (1815-1829)

■ റിജന്റായി ആദ്യമായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ വ്യക്തി - ഗൗരി പാര്‍വ്വതി ഭായി

■ ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണകാലഘട്ടം - 1815 -1829

■ ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ ആരംഭിച്ചത്‌ ആരുടെ ഭരണകാലഘട്ടത്തില്‍ - ഗൗരി പാര്‍വ്വതി ഭായി (1816)

■ തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കിയ കാലഘട്ടം ആരുടെ - ഗൗരി പാര്‍വ്വതി ഭായി

■ സ്വര്‍ണ്ണത്തിലും വെള്ളിയിലും ആഭരണങ്ങള്‍ അണിയാനുള്ള അധികാരം നായന്‍മാര്‍ക്കും, ഈഴവര്‍ക്കും നല്‍കിയ റാണി - ഗൗരി പാര്‍വ്വതി ഭായി

■ 'പാർവതി പുത്തനാർ' എന്ന തിരുവനന്തപുരത്തെ ജലപാത നിർമ്മിച്ചത് ആരുടെ കാലഘട്ടത്തിൽ - റാണി ഗൗരി പാർവ്വതി ഭായി

സ്വാതിതിരുനാള്‍ രാമവര്‍മ്മ (1829-1846)

■ സ്വാതിതിരുനാളിന്റെ ഭരണകാലഘട്ടം - 1829-1846

■ ആരുടെ കാലഘട്ടമാണ്‌ തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്‌ - സ്വാതിതിരുനാള്‍

■ തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ - സ്വാതിതിരുനാള്‍

■ “ഗര്‍ഭശ്രീമാന്‍" എന്നറിയപ്പെട്ടിരുന്ന രാജാവ്‌ - സ്വാതിതിരുനാള്‍

■ “ഭക്ഷിഭോജന്‍” എന്നറിയപ്പെടുന്നത്‌ - സ്വാതിതിരുനാള്‍

■ മുന്‍സിഫ്‌ കോടതികള്‍ സ്ഥാപിച്ച്‌ നീതിന്യായ ഭരണം നടത്തിയ രാജാവ്‌ - സ്വാതി തിരുനാള്‍

■ തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യ കണക്കെടുപ്പ്‌ നടത്തിയ രാജാവ്‌ - സ്വാതിതിരുനാള്‍ (1836)

■ തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയതാര് - സ്വാതിതിരുനാള്‍

■ തിരുവിതാംകൂറില്‍ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ച രാജാവ്‌ - സ്വാതിതിരുനാള്‍

■ ശുചീന്ദ്ര കൈമുക്കല്‍ നിര്‍ത്തലാക്കിയ വ്യക്തി - സ്വാതിതിരുനാള്‍

■ മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ - സ്വാതിതിരുനാള്‍ (1837)

■ സ്വാതിതിരുനാളിന്റെ കാലഘട്ടത്തില്‍ ഇംഗ്ലീഷ്‌ സ്കൂള്‍ ആരംഭിച്ചത്‌ - 1834

■ 165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ - സ്വാതിതിരുനാള്‍

■ തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് - സ്വാതിതിരുനാൾ

ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ (1846-1860)

■ തിരുവിതാംകൂറിലെ ആദ്യത്തെ തപാലാഫീസ്‌ ആരംഭിച്ച രാജാവ്‌ - ഉത്രം തിരുനാള്‍ (1857) (ആലപ്പുഴ)

■ ആലപ്പുഴയില്‍ കയര്‍ ഫാക്ടറി ആരംഭിച്ച്‌ രാജാവ്‌ - ഉത്രം തിരുനാള്‍

■ ആലപ്പുഴയിൽ കയർ വ്യവസായത്തിനു തുടക്കംക്കുറിച്ച വ്യവസായി - ജയിംസ് ഡാറ

■ ചാന്നാര്‍ (1859) സ്ത്രീകള്‍ക്ക്‌ മാറുമറച്ച്‌ വസ്ത്രധാരണം നടത്തുന്നതിനുള്ള അവകാശം നല്‍കിയത്‌ - ഉത്രം തിരുനാള്‍

■ അടിമകളുടെ മക്കള്‍ക്ക്‌ സ്വാതന്ത്ര്യം അനുവദിക്കുകയും, പെണ്‍കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തതാര് - ഉത്രം തിരുനാള്‍

ആയില്യം തിരുനാള്‍ രാമവര്‍മ്മ (1860-1880)

■ വിക്ടോറിയ രാജ്ഞിയില്‍ നിന്ന്‌ മഹാരാജ പട്ടം നേടിയ തിരുവിതാംകൂര്‍ രാജാവ് - ആയില്യം തിരുനാള്‍ രാമവര്‍മ്മ

■ പണ്ടാരപാട്ട വിളംബരം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ (1865)

■ ആയില്യം തിരുനാള്‍ ജന്‍മി കുടിയന്‍ വിളംബരം നടത്തിയ വര്‍ഷം - 1867

■ ജന്മി കുടിയാന്‍ വിളംബരത്തിന്റെ പ്രത്യേകത - വസ്തുവില്‍ കുടിയാനുള്ള അവകാശം സ്ഥിരത നല്‍കി

■ സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത രാജാവ്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ

■ ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ - മാധവറാവു

■ തിരുവിതാംകൂറില്‍ പൊതുമരാമത്ത്‌ ആരംഭിച്ച വര്‍ഷം - 1860 (ആയില്യം തിരുനാള്‍ രാമവര്‍മ്മ)

■ പുത്തന്‍ കച്ചേരി എന്നറിയപ്പെട്ടിരുന്ന സെക്രട്ടറിയേറ്റ്‌ നിര്‍മ്മിച്ചത്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ (1869)

■ തിരുവനന്തപുരത്തെ സ്രെകട്ടറിയേറ്റിന്റെ ശില്പി - ബാര്‍ട്ടന്‍

■ തിരുവനന്തപുരത്ത്‌ ആര്‍ട്സ്‌ കോളേജ്‌, ലോ കോളേജ്‌ ആരംഭിച്ച രാജാവ്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ

■ നേപ്പിയര്‍ മ്യൂസിയം (തിരുവനന്തപുരം) സ്ഥാപിച്ചത്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ

■ തിരുവനന്തപുരത്തെ ആദ്യത്തെ ജനറല്‍ ആശുപത്രി, ആദ്യ മാനസികരോഗാശുപത്രി ആരംഭിച്ചത്‌ - ആയില്യം തിരുനാള്‍ രാമവര്‍മ്മ

■ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക്‌ സഹായധനം നല്‍കുന്നതില്‍ പ്രാധാന്യ നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി - ആയില്യം തിരുനാള്‍

വിശാഖം തിരുനാള്‍ രാമവര്‍മ്മ (1880-1885)

■ പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌ - വിശാഖം തിരുനാള്‍ രാമവര്‍മ്മ

■ തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍

■ തിരുവനന്തപുരത്ത്‌ സമ്പൂര്‍ണ്ണ ഭൂ സർവ്വേ നടത്തിയത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍

■ തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - വിശാഖം തിരുനാള്‍ രാമവര്‍മ്മ

■ തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ് - വിശാഖം തിരുനാള്‍ രാമവര്‍മ്മ

■ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സാമ്പത്തിക സഹായം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീ. വിശാഖം തിരുനാള്‍.

■ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ മോചിപ്പിച്ച രാജാവ്‌ - വിശാഖം തിരുനാള്‍ രാമവര്‍മ്മ

■ അനന്ത വിലാസം കൊട്ടാരം നിർമിച്ചത് - വിശാഖം തിരുനാള്‍

■ മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി - വിശാഖം തിരുനാള്‍

ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885-1924)

■ തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയൂര്‍വേദ കോളേജ്‌ സ്ഥാപിച്ച രാജാവ്‌ - ശ്രീമൂലം തിരുനാള്‍

■ ശ്രീമൂലം പ്രജ കൗണ്‍സില്‍ ആരംഭിച്ച രാജാവ്‌ - ശ്രീമൂലം തിരുനാള്‍ (1888)

■ ശ്രീമൂലം തിരുനാള്‍ ശ്രീമൂലം പ്രജാസഭ ആരംഭിച്ച കാലഘട്ടം - 1904

■ പുരാവസ്തുവകുപ്പ്‌, ദുര്‍ഗുണ പരിഹാര പാഠശാല സ്ഥാപിച്ചതാര്‌ - ശ്രീമൂലം തിരുനാള്‍

■ ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ വൈസ്രോയി - കഴ്സണ്‍ പ്രഭു

■ ശ്രീമൂലം തിരുനാളിന്റെ ദിവാന്‍ - പി. രാജഗോപാലാചാരി

■ തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ചത്‌ - ശ്രീമൂലം തിരുനാള്‍

■ പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവ്‌ - ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ

പൂരാടം തിരുനാള്‍ സേതുലക്ഷ്മി ഭായി (1924-1931)

■ വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത്‌ ആരുടെ കാലഘട്ടത്തിലാണ്‌ - സേതുലക്ഷ്മി ഭായി

■ ദേവസ്വം ക്ഷ്രേതങ്ങളില്‍ മൃഗബലി, ദേവദാസി സ്രമ്പദായം നിരോധിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - സേതുലക്ഷ്മി ഭായി

■ നായര്‍ ആക്ട്‌ നിലവില്‍ വന്നത്‌ ആരുടെ കാലഘട്ടത്തില്‍ - സേതുലക്ഷ്മി ഭായി

■ സമുദായക്കാര്‍ക്കിടയില്‍ മരുമക്കത്തായത്തിന്‌ പകരം മക്കത്തായം വ്യവസ്ഥ ചെയ്ത ആക്ട്‌ - നായര്‍ ആക്ട്‌

■ ശുചീന്ദ്ര സത്യാഗ്രഹം, തിരുവാര്‍പ്പ്‌ സത്യാഗ്രഹം എന്നിവ നടന്നത്‌ ആരുടെ കാലഘട്ടത്തില്‍ - സേതുലക്ഷ്മി ഭായി

■ തിരുവിതാംകൂറില്‍ ഗ്രാമപഞ്ചായത്ത്‌ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി - റാണി സേതുലക്ഷ്മി ഭായ്‌

■ തിരുവനന്തപുരത്തെ വിമന്‍സ്‌ കോളേജിനെ ഒന്നാം ഗ്രേഡ്‌ കോളേജാക്കി ഉയര്‍ത്തിയ റാണി - സേതുലക്ഷ്മി ഭായി

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ (1931-1947)

■ തിരുവിതാംകൂറില്‍ ഭരണം നടത്തിയ അവസാന രാജാവ്‌ - ശ്രീചിത്തിര തിരുനാള്‍

■ ശ്രീ ചിത്തിര തിരുനാളിന്റെ ദിവാന്‍ - സി.പി. രാമസ്വാമി അയ്യര്‍

■ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ചിത്തിര തിരുനാള്‍

■ ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തലാക്കിയ ഉത്തരവ്‌ പുറപ്പെടുവിച്ച രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍

■ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍

■ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം - 1936 നവംബർ 12

■ തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത് ആരുടെ കാലഘട്ടത്തിൽ - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമ

■ തിരുവിതാംകൂർ സർവകലാശാലയുടെ സ്ഥാപകൻ - ചിത്തിര തിരുനാള്‍

■ തിരുവിതാംകൂർ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ - സി.പി. രാമസ്വാമി അയ്യര്‍

■ തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചത് ആരുടെ കാലഘട്ടത്തിൽ - ചിത്തിര തിരുനാള്‍

Post a Comment

Previous Post Next Post