ശ്രീലങ്ക

ശ്രീലങ്ക
1. ശ്രീലങ്കയുടെ ഓദ്യോഗിക നാമം - ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ ഓഫ്‌ ശ്രീലങ്ക

2. ശ്രീലങ്കയുടെ തലസ്ഥാനം - കൊളംബോ

3. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം - ശ്രീ ജയവര്‍ധനപുരം കോട്ട

4. ശ്രീലങ്കയിലെ നാണയം - റുപ്പി

5. ശ്രീലങ്കയുടെ ദേശീയ മൃഗം - സിംഹം

6. ശ്രീലങ്കയുടെ ദേശീയ പക്ഷി - കാട്ടുകോഴി

7. ശ്രീലങ്കയുടെ രാഷ്ട്ര ഭാഷ - സിംഹള

8. ശ്രീലങ്കയിലെ പ്രധാന മതം - ബുദ്ധമതം

9. ശ്രീലങ്കൻ ദേശീയ ഗാനം - ശ്രീലങ്ക മാതാ

10. ശ്രീലങ്കയിലെ ദേശീയ കായിക വിനോദം - വോളിബോള്‍

11. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതി - ടെംപിൾ ട്രീസ്

12. ശ്രീലങ്കയിലെ ആദ്യ വനിതാ പ്രധാനമന്ത്രി - സിരിമാവോ ബണ്ഡാരനായകെ

13. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി - സിരിമാവോ ബണ്ഡാരനായകെ

14. ഏതു നദിയുടെ തീരത്താണ്‌ കൊളംബോ - കലിഗംഗ

15. ഏറ്റവും വലിയ നഗരം - കൊളംബോ

16. ആദ്യ പ്രധാനമന്ത്രി - ഡി എസ് സേനാനായകെ

17. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് - ഡി എസ് സേനാനായകെ

18. “ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി” എന്നറിയപ്പെടുന്ന രാജ്യം - ശ്രീലങ്ക

19. “ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത്‌” എന്നറിയപ്പെടുന്നത്‌ - ശ്രീലങ്ക

20. ശ്രീലങ്കൻ സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍ - മാലിദ്വീപ്, ഇന്ത്യ

21. ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ വർഷം - 1948

22. ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനം - ഫ്രെബുവരി 4

23. ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം - രാവണ -1 (2019)

24. ശ്രീലങ്കയിലെ ദേശീയ വിശുദ്ധ സ്ഥലം - മരിയന് ദേവാലയം

25. 1996 ലെ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ രാജ്യം - ശ്രീലങ്ക

26. രണ്ടാം ട്വന്റി 20 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ രാജ്യം - ശ്രീലങ്ക

27. LTTE രൂപീകൃതമായ വര്‍ഷം - 1972

28. ശ്രീലങ്കയേയും ഇന്ത്യയേയും വേര്‍തിരിക്കുന്ന കടലിടുക്ക്‌ - പാക്‌ കടലിടുക്ക്‌

29. ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി - മഹാബേലി ഗംഗ

30. ശ്രീലങ്കയുടെ പഴയ പേര് - സിലോണ്‍

31. ഫാഹിയാൻ ഗുഹ സ്ഥിതിചെയ്യുന്നതെവിടെ - ശ്രീലങ്ക

32. “സരണ്‍ദ്വീപ്‌' എന്ന്‌ അറിയപ്പെട്ട രാജ്യം - ശ്രീലങ്ക

33. ശ്രീലങ്കയുടെ ദേശീയഗാനം രചിച്ചത്‌ - ആനന്ദസമര കൂനന്‍

34. “ദ ഐലഡ്"‌ എന്ന പത്രം ഏതു രാജ്യത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്നു - ശ്രീലങ്ക

35. ശ്രീലങ്ക ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം - 1996

36. ഏകദിനത്തിലും ടെസ്റ്റ്‌ ക്രിക്കറ്റിലും ഏറ്റവും കുടുതല്‍ വിക്കറ്റ്‌ നേടിയ താരം - മുത്തയ്യ മുരളീധരന്‍

37. ആദം കൊടുമുടി ഏത്‌ രാജ്യത്താണ്‌ - ശ്രീലങ്ക

38. ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം - പിതുരുത്തലഗാല

39. എലിഫൻറ് ചുരം എവിടെയാണ് - ശ്രീലങ്ക 

40. ലോകത്തിലെ ഏറ്റവും വലിയ ആന അനാഥാലയം - പിന്നവാല എലിഫന്റ് ഓർഫനേജ്

41. ശ്രീലങ്കയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ - രൂപവാഹിനി

42. ശ്രീലങ്ക തമിഴ് പുലി പോരാട്ടം അവസാനിച്ചതെന്ന് - 2009

43. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ചിരുന്നെന്നു കരുതപ്പെടുന്ന പാറകളുടെ ശൃംഗല അറിയപ്പെടുന്ന പേര് - രാമസേതു അഥവാ ആദംസ് ബ്രിഡ്ജ്

44. രാമസേതു ഭേദിച്ചു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ നിർമിക്കാനുദ്ദേശിച്ച പദ്ധിതി - സേതുസമുദ്രം പദ്ധതി

45. ഏറ്റവും കൂടുതൽ കാലം ശ്രീലങ്കൻ പ്രസിഡന്റ് പദവിയിൽ  ഇരുന്ന വ്യക്തി - ചന്ദ്രികാ കുമാരതുംഗെ (11 വർഷം)

46. ശ്രീലങ്കയുടെ പതാകയിൽ ചിത്രീകരിച്ചിട്ടുള്ള മൃഗം - സിംഹം

47. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം - ശ്രീലങ്ക

48. ശ്രീലങ്ക ഏതു സമുദ്രത്തിലാണ് - ഇന്ത്യൻ മഹാസമുദ്രം

49. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അരയാൽ - ശ്രീലങ്കയിലെ അനുരാധപുരയിലെ അരയാൽ, ബി.സി. 288-ൽ തിസ എന്ന രാജാവാണ് അത് നട്ടത്

50. തലൈമാന്നാർ എവിടെയാണ് - ശ്രീലങ്ക

51. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം - നോർവേ

52. ശ്രീലങ്കയിൽ അധിപത്യമുറപ്പിച്ച ആദ്യത്തെ യൂറോപ്യൻ ശക്തി - പോർച്ചുഗൽ

53. ഇന്ത്യയുടെ അതെ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യം - ശ്രീലങ്ക

54. ബി.സി.രണ്ടാം നൂറ്റാണ്ടിൽ ശ്രീലങ്ക കീഴടക്കുകയും 50 വർഷം അവിടെ ഭരിക്കുകയും ചെയ്ത ഏലര എന്ന രാജാവ് ഏതു വംശക്കാരനായിരുന്നു - ചോള രാജവംശം

55. ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ഒരാൾ ജനിച്ചത് ശ്രീലങ്കയിലെ കാൻഡിയിലാണ്. ആര് - എംജിആർ

56. ശ്രീലങ്കൻ അഭയാർഥിപ്രശ്നം പരിഹരിക്കുന്നതിലെ ഭരണപ്രഗല്‌ഭ്യം പരിഗണിച്ച് ഭാരതര്തന നൽകപ്പെട്ട നേതാവ് - എംജിആർ

0 Comments