റോമന്‍ സംസ്കാരം

റോമന്‍ സംസ്കാരം (Roman Civilization in Malayalam)
ബി.സി ആറാം നൂറ്റാണ്ടിലാണ്‌ സംഭവം. ട്രാക്വിൻ എന്ന രാജാവ്‌ റോം ഭരിച്ചിരുന്ന കാലം. രാജാവിന്റെ ദുർഭരണത്തില്‍ മനംമടുത്ത നഗരവാസികള്‍ സംഘടിച്ച്‌ അദ്ദേഹത്തെ പുറത്താക്കി. രാജഭരണത്തിനു പകരം ജനാധിപത്യഭരണം (റിപ്പബ്ലിക്കന്‍ ഗവൺമെന്റ്) സ്ഥാപിച്ചു. ലോകത്തെ ആദ്യത്തെ ജനാധിപത്യ ഗവൺമെന്റായിരുന്നു അത്‌! ഇറ്റാലിയന്‍ ഉപദ്വീപില്‍ ടൈബര്‍ നദിയുടെ തീരത്തുള്ള റോം ആദ്യം ഒരു ചെറിയ നഗരരാഷ്ട്രമായിരുന്നു. പിന്നീടത്‌ യൂറോപ്പും കഴിഞ്ഞ്‌ പശ്ചിമേഷ്യയും വടക്കേ ആഫ്രിക്കയും ഉൾക്കൊള്ളുന്ന വലിയ ഒരു സാമ്രാജ്യമായി വളർന്നു. ഇതിനിടയില്‍ പല ദേശക്കാര്‍ ഇവിടെ കുടിയേറി.

റോമൻ സംസ്കാരത്തിന്റെ ഏറ്റവും മഹത്തായ സംഭാവന അവരുണ്ടാക്കിയ ഭരണക്രമവും നിയമസംഹിതയുമാണ്. ഭരണാധികാരിയെ നറുക്കിട്ടെടുക്കുന്ന ഗ്രീക്ക് രീതിക്കു പകരം തിരഞ്ഞെടുപ്പ് ആരംഭിച്ചതും റോമക്കാരാണ്. കേന്ദ്രീകൃത ഭരണസംവിധാനമായിരുന്നു റോമിന്റെ മറ്റൊരു പ്രത്യേകത. ആചാരങ്ങളും നിയമങ്ങളും ക്രമപ്പെടുത്തി ബി.സി. 449-ല്‍ പ്രസിദ്ധപ്പെടുത്തിയ 12 ഫലകങ്ങളാണ്‌ റോമാക്കാരുടെ ആദ്യത്തെ നിയമാവലി. പില്ക്കാലത്ത്‌ പല യൂറോപ്യന്‍ രാജ്യങ്ങളും കത്തോലിക്കാസഭയും ഈ നിയമങ്ങളെ മാതൃകയാക്കി.

ആധുനിക ചരിത്ര രചനയ്ക്കും റോമാക്കാർ നിർണായക സംഭാവന നൽകി. അഗസ്റ്റസ് സീസറിന്റെ കാലഘട്ടം റോമിൽ സാഹിത്യത്തിന്റെ സുവർണകാലമായിരുന്നു. രണ്ട് പബ്ലിക് ലൈബ്രറികൾ അദ്ദേഹം സ്ഥാപിച്ചു. പിന്നീട് അവയുടെ എണ്ണം കൂടി. വിദേശത്തുനിന്നു പോലും ഇവിടേക്ക് പഠിക്കാൻ ആളെത്തി. വിജ്ഞാന കേന്ദ്രമായി മാറിയ റോമിൽ ഉടനീളം സ്കൂളുകളും ഉണ്ടായി. നഗരങ്ങളെ തമ്മിൽ റോഡുകൾ കൊണ്ട് ബന്ധിപ്പിക്കാനും റോമാക്കാര്‍ ശ്രദ്ധിച്ചിരുന്നു.

ശില്പവിദ്യ, ചിത്രകല എന്നിവ കൊണ്ടൊക്കെ സമ്പന്നമായിരുന്നു റോം. മാർബിളില്‍ നിർമിച്ച ദേവാലയങ്ങളും അവയിലെ ചുവർചിത്രങ്ങളുമൊക്കെ റോമിന്റെ പ്രത്യേകതകളായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാർത്തിയോണ്‍ പഴയ കോൺഗ്രീറ്റ് നിർമാണവിദ്യയിലെ ഒരു മഹാത്ഭുതമായി മാറി. അഞ്ഞൂറു വർഷത്തോളം നിലനിന്ന സാമ്രാജ്യമാണ് റോം. ഓരോ രാജ്യവും കീഴടക്കി റോമാക്കാർ അജയ്യരായി മാറി. ആഫ്രിക്കയുടെ വടക്കുള്ള കാർത്തേജ് നഗരവുമായി നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ അവരെ തകർത്ത റോമാക്കാർ നഗരം ചുട്ടെരിച്ചു. ഇങ്ങനെ തുടർച്ചയായ യുദ്ധവിജയങ്ങൾ റോമാക്കാരെ അഹങ്കാരികളും അലസരുമാക്കി. ഇതിന്റെ ഫലമായി നാട്ടിൽ കലാപങ്ങൾ ആരംഭിച്ചു. റോമാ സാമ്രാജ്യത്തിന്റെ തകർച്ചയിലേക്കാണ് ഇത് നയിച്ചത്.

പ്രധാന വസ്തുതകൾ

■ ഇറ്റലിയിലെ ടൈബർ നദിയുടെ തീരത്താണ് റോമൻ നഗരം സ്ഥിതി ചെയ്യുന്നത്. റോമുലസ്, റീമസ് എന്നീ രണ്ട് സഹോദരന്മാരാണ് റോമൻ നഗരം സ്ഥാപിച്ചതെന്ന് ഐതിഹ്യം. ഏഴ് കുന്നുകളിലായി വ്യാപിച്ചു കിടക്കുന്നതിനാൽ റോമിനെ "സപ്തശൈലനഗരം" എന്നുവിളിക്കുന്നു.

■ റോമൻ ജനതയാണ് റിപ്പബ്ലിക്ക് എന്ന ആശയം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. നിയമങ്ങളും ഭരണത്തിന്റെ അടിസ്ഥാനപ്രമാണങ്ങളും ആധുനിക ലോകം കടമെടുത്തിരിക്കുന്നത്‌ റോമില്‍ നിന്നാണ്‌.

■ കോൺക്രീറ്റ് ആദ്യമായി കണ്ടുപിടിച്ചത് റോമാക്കാരാണ്. അവർ കല്ലും ഇഷ്ടികയും തമ്മിൽ യോജിപ്പിച്ചുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചു.

■ കെട്ടിടനിര്‍മാണത്തില്‍ കമാനങ്ങളും കുംഭഗോപുരങ്ങളും ആദ്യമായി അവതരിപ്പിച്ചതും റോമാക്കാരാണ്‌. നഗരത്തിലെ ജലവിതരണസംവിധാനം ആദ്യമായി അവതരിപ്പിച്ചതും റോമാക്കാരാണ്‌.

■ യോദ്ധാക്കളുടെ അഭ്യാസപ്രകടനങ്ങാക്കായി റോമില്‍ പണിതിരുന്ന വേദികളാണ്‌ കൊളോസിയം.

■ അടിമവ്യവസ്ഥിതി റോമില്‍ നിലനിന്നിരുന്നു. അടിമകൾ ഇടയ്ക്കിടെ കലാപവും ഉയര്‍ത്തിയിരുന്നു.

■ ബി.സി.73ല്‍ സ്പാര്‍ട്ടക്കസ്‌ എന്ന അടിമയുടെ നേതത്വത്തില്‍ നടന്ന മോചനസമരമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം.

■ ജൂപ്പിറ്റര്‍, മാഴ്‌സ്‌, ജൂണോ, വെസ്പ എന്നിവരായിരുന്നു റോമിലെ പ്രധാന ദേവതകൾ.

■ 'സ്ട്രഗിൾ ഓഫ് ദി ഓർഡേഴ്സ്' ലോകത്ത് നടന്ന ആദ്യത്തെ വർഗ്ഗസമരമായി കരുതപ്പെടുന്നു. ബിസി 500 ൽ നടന്ന ആഭ്യന്തര സമരമായിരുന്നു അത്.

■ റോമിലെ രണ്ട് വിഭാഗങ്ങൾ പ്ലീബിയൻ, പെട്രീഷ്യൻ എന്നിവരാണ്.

■ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു ജൂലിയസ് സീസർ. ബി.സി.100 മുതല്‍ ബി.സി.44 വരെയായിരുന്നു സീസറിന്റെ ജീവിതകാലമെന്നു കരുതപ്പെടുന്നു.

■ ബിസി 47 ൽ ജൂലിയസ് സീസർ ഈജിപ്ത് സന്ദർശിച്ച് മിഡിൽ ഈസ്റ്റിലേക്ക് പോയി, അവിടെ പോണ്ടസ് രാജാവിനെ പരാജയപ്പെടുത്തി. സീസർ ഈ വിജയം റോമൻ സെനറ്റിനെ അറിയിച്ചത് "വന്നു, കണ്ടു, കീഴടക്കി" (Veni, Vidi, Vici otherwise I Came, I Saw, I Conquered) എന്ന ചുരുങ്ങിയ വാക്കുകളിലൂടെയാണ്.

■ മാര്‍ക്കസ്‌ ജൂനിയസ്‌ ബ്രൂട്ടസ്‌, കാസിയസ്‌ തുടങ്ങിയവരുടെ ഗൂഢാലോചനകളെത്തുടര്‍ന്ന്‌ ബി.സി.44 മാര്‍ച്ച്‌ 15ന്‌ സീസര്‍ കൊലചെയ്യപ്പെട്ടു.

■ റോമാക്കാരും കാര്‍ത്തേജുമായാണ്‌ പ്യൂണിക്ക്‌ യുദ്ധങ്ങൾ നടന്നത്‌. ഇരുസേനകളും മൂന്നു തവണ ഏറ്റുമുട്ടി. ഇപ്പോഴത്തെ ടുണീഷ്യയിലാണ്‌ കാര്‍ത്തേജ്‌ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളത്‌. കാര്‍ത്തേജിന്റെ പ്രമുഖ സൈന്യാധിപനായിരുന്നു ഹാനിബാൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് - ജൂപിറ്റർ

2. റോമൻ പുരാണത്തിലെ സന്ദേശവാഹകനായ ദേവൻ - മെർക്കുറി

3. റോമൻ അക്കങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന പ്രതീകങ്ങൾ - 7

4. പൂജ്യം ഉപയോഗിക്കാത്ത ഒരു സംഖ്യാസമ്പ്രതായം - റോമൻ സംഖ്യ

5. ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമൻ ചക്രവർത്തി - കോൺസ്റ്റന്റൈൻ ചക്രവർത്തി

6. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം ക്രിസ്തുമതമാക്കിയത് - തിയോഡോസിയസ് ഒന്നാമൻ

7. ആദ്യത്തെ റോമൻ ചക്രവർത്തി - അഗസ്റ്റസ്

8. റോമൻ നിയമങ്ങളെ ക്രോഡീകരിച്ച ചക്രവർത്തി - ജസ്റ്റീനിയൻ

9. റോമൻ പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത - മിനർവ

Post a Comment

Previous Post Next Post