പേർഷ്യൻ സംസ്കാരം

പേർഷ്യൻ സംസ്കാരം (Persian Empire in Malayalam)
■ ഇപ്പോഴത്തെ ഇറാൻ ഉൾപ്പടെയുള്ള മറ്റു അറേബ്യൻ രാജ്യങ്ങൾ മുൻപ് അറിയപ്പെട്ടിരുന്ന പേരാണ് പേർഷ്യ.

■ ബി.സി. 521-485  കാലത്ത് ഭരണം നടത്തിയ ഡാരിയൂസ് ആയിരുന്നു ഏറ്റവും പ്രബലനായ പേർഷ്യൻ ഭരണാധികാരി. ഇന്ത്യയിലെ സിന്ധുനദീതടം വരെ ഡാരിയൂസിന്റെ വിശാലസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു.

■ മധ്യേ പേർഷ്യയിൽ ബിസി 1400 നും ബിസി 1000 നും ഇടയിൽ സ്ഥാപിതമായ മതമാണ് സൊറാസ്ട്രിയൻ മതം. അവർ ഏകദൈവാരാധനയിൽ അധിഷ്ഠിതരാണ്. സൊറാസ്റ്റർ എന്ന തത്ത്വചിന്തകനാണ് ഈ മതത്തിന്റെ സ്ഥാപകൻ.

■ സൊറാസ്ട്രിയൻ മതത്തിന്റെ ദൈവമാണ് അഹുരമസ്ദാ. അഹുരമസ്ദയുടെ പ്രതീകമായി കരുതുന്നത് തീയാണ്.

■ അവെസ്ത ഈ മതത്തിന്റെ പുണ്യ ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് ശ്ലോകങ്ങളായിട്ടാണ്.

■ പ്രാചീന പേർഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ സൊറാസ്ട്രിയൻ മതക്കാരുടെ പിന്തുടർച്ചക്കാരാണ് ഇപ്പോൾ പാർസികൾ എന്ന് വിളിക്കുന്നത്. അവരുടെ ആരാധനാലയമാണ് ഫയർ ടെമ്പിൾ.

■ സൊറാസ്ട്രിയൻ മതത്തിൽ നിന്നും ഉരുത്തിരിഞ്ഞ് ഉണ്ടായതാണ് മിത്രമതം.

Post a Comment

Previous Post Next Post