ദേശീയ ചിഹ്നങ്ങൾ

ദേശീയ ചിഹ്നങ്ങൾ (National Symbols in Malayalam)
■ ഇന്ത്യയുടെ ദേശീയ പുഷ്പം - താമര

■ ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായ രാജ്യം - ഈജിപ്ത്, വിയറ്റ്നാം

■ ഇന്ത്യയുടെ ദേശീയ മൃഗം - കടുവ

■ ഇന്ത്യയുടെ ആദ്യത്തെ ദേശീയ മൃഗം - സിംഹം (1972 വരെ)

■ കടുവയെ ദേശീയ മൃഗമായി അംഗീകരിച്ച വര്‍ഷം - 1972

■ ഇന്ത്യയുടെ ദേശീയ പക്ഷി - മയില്‍

■ മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം - 1963

■ ഇന്ത്യയുടെ ദേശീയ മുദ്ര  - സിംഹ മുദ്ര

■ ഇന്ത്യയിലെ ദേശീയ ഭാഷ - ഹിന്ദി

■ ഹിന്ദിയെ ദേശിയ ഭാഷയായി അംഗീകരിച്ച വര്‍ഷം - 1965

■ ഇന്ത്യയുടെ ദേശീയ വൃക്ഷം - അരയാല്‍

■ അരയാലിന്റെ ശാസ്ത്രിയനാമം - ഫൈക്കസ്‌ ബംഗാളന്‍സിസ്‌

■ ഇന്ത്യയുടെ ദേശിയ കായിക വിനോദം - ഹോക്കി

■ "ഇന്ത്യന്‍ ഹോക്കി മാന്ത്രികൻ" എന്നറിയപ്പെടുന്നത്‌ - ധ്യാൻ ചന്ദ്‌

■ ഇന്ത്യയുടെ കായിക ദിനം ആരുടെ ജന്മദിനമാണ്‌ - ധ്യാൻ ചന്ദ്‌

■ ഇന്ത്യയുടെ ദേശീയ ഫലം - മാങ്ങ

■ പഴങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ - മാങ്ങ

■ മാങ്ങയുടെ ശാസ്ത്രനാമം - മന്‍ഗിഫെറാ ഇന്‍ഡിക്ക

■ ഇന്ത്യയുടെ ദേശീയ നദി - ഗംഗ

■ ഇന്ത്യയുടെ ദേശീയ നൃത്തരുപം - ഭരതനാട്യം

■ ഭരതനാട്യം ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - തമിഴ്നാട്‌

■ ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗ ഡോള്‍ഫിന്‍

■ ഡോള്‍ഫിനെ ദേശീയ ശുദ്ധജല ജീവിയായി അംഗീകരിച്ച വര്‍ഷം - 2009 ഒക്ടോബര്‍ 5

■ ഡോള്‍ഫിന്റെ ശാസ്ത്രനാമം - പ്ലാറ്റാനിസ്ററ്‌ ഗംഗാറ്റിക്ക

■ ഇന്ത്യയുടെ ദേശീയ മത്സ്യം - അയക്കുറ (കിങ്‌ മാക്കറല്‍)

■ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം - ആന

■ ആനയെ ദേശീയ പൈതൃക മൃഗമായി അംഗീകരിച്ച വര്‍ഷം - 2010 ഒക്ടോബര്‍

■ ഇന്ത്യയുടെ ദേശീയ സ്മാരകം - ഇന്ത്യാഗേറ്റ്‌

ദേശീയ ചിഹ്നം

■ ഇന്ത്യയുടെ ദേശീയ ചിഹ്നം - അശോക സ്തംഭം

■ അശോക സ്തംഭത്തെ ദേശീയ മുദ്രയായി അംഗീകരിച്ച വര്‍ഷം - 1950 ജനുവരി 26

■ ദേശീയ ചിഹ്നത്തില്‍ കൊത്തിവെച്ചിടുള്ള മുദ്രാവാക്യം - സത്യമേവ ജയതേ (ദേവനാഗരി ലിപി)

■ “സത്യമേവ ജയതേ" എന്ന ആശയം എടുത്തത്‌ എവിടെ നിന്ന്‌ - മുണ്ഡകോപനിഷത്ത്‌

■ ദേശീയ ചിഹ്നത്തില്‍ എത്ര സിംഹങ്ങളുണ്ട്‌ - നാല്

ദേശീയ പതാക

■ ഇന്ത്യയുടെ ദേശീയ പതാക - ത്രിവർണ പതാക

■ ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത വ്യക്തി - പിംഗലി വെങ്കയ്യ

■ ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ

■ ഏതു സംസ്ഥാനക്കാരനാണ്‌ പിംഗലി വെങ്കയ്യ - ആന്ധ്രാപ്രദേശ്

■ ഇന്ത്യന്‍ ഭരണഘടന നിർമ്മാണസഭ ദേശീയ പതാക അംഗീകരിച്ച വര്‍ഷം - 1947 ജുലൈ 22

■ ദേശീയ പതാകയുടെ നീളവും വീതിയും എത്ര അനുപാതത്തില്‍ - 3:2

■ ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത് - സചിന്ദ്രപ്രസാദ് ബോസ്

■ ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെ - കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്

■ മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ആദ്യമായി ഉയര്‍ത്തിയ വര്‍ഷം - 1907

■ മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ഉയർത്തിയത് എവിടെ - ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ

■ ഏറ്റവും ചെറിയ ഇന്ത്യന്‍ പതാകയുടെ അളവ്‌ - 150 x 100 മില്ലിമീറ്റര്‍

■ ഏറ്റവും വലിയ ഇന്ത്യന്‍ ദേശിയ പതാകയുടെ അളവ്‌ - 6300 x 4200 മില്ലിമീറ്റര്‍

■ ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണ ശാല - ഹുബ്ലി

■ ഇന്ത്യയിലെ പുതിയ പതാക നിയമം നിലവില്‍ വന്ന വര്‍ഷം - 2002 ജനുവരി 26

■ ദേശിയ പതാകയിലെ നിറങ്ങള്‍ - കുങ്കുമം, വെള്ള, പച്ച

■ ദേശിയ പതാകയിലെ അശോകചക്രത്തിന്റെ നിറം - നാവിക നീല (നേവി ബ്ലൂ)

■ ദേശിയ പതാകയുടെ ആകൃതി - ദിര്‍ഘചതുരാകൃതി

■ ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്‌ - ധീരത, ത്യാഗം

■ ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത്‌ - സത്യം, സമാധാനം

■ ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത്‌ - ഐശ്വര്യം

ദേശീയ ഗാനം

■ ഇന്ത്യയുടെ ദേശീയ ഗാനം - ജനഗണമന

■ ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്‌ - രവീന്ദ്രനാഥ ടാഗോര്‍

■ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എവിടെ - കല്‍ക്കത്ത

■ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന് - 1911 ഡിസംബര്‍ 27

■ ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം - 52 സെക്കന്റ്‌

■ ദേശീയഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയതാര് - രാംസിംഗ്‌ ഠാക്കൂര്‍

■ ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയത് - ശങ്കരാഭരണം

■ ദേശീയ ഗാനം ഏത് ഭാഷയിലാണ് - ബംഗാളി

■ ദേശീയഗാനം ആദ്യമായി അച്ചടിച്ചുവന്ന പത്രിക - ഭാരത്‌ വിധാതാ

■ ഭരണഘടന നിർമ്മാണസഭ ദേശീയഗാനം അംഗീകരിച്ച വര്‍ഷം - 1950 ജനുവരി 24

■ ദേശീയഗാനത്തെ ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ - രവീന്ദ്രനാഥ ടാഗോര്‍

ദേശിയ ഗീതം

■ ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം

■ ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആര് - ബങ്കിംചന്ദ്ര ചാറ്റര്‍ജി

■ ദേശീയഗീതം ആദ്യമായി ആലപിച്ച വര്‍ഷം - 1896

■ ദേശീയഗീതം ആലപിക്കുന്ന രാഗം - ദേശ് രാഗം

■ വന്ദേമാതരം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് ആര് - അരബിന്ദഘോഷ്‌

■ വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വര്‍ഷം - 1950 ജനുവരി 24

■ വന്ദേമാതരം ആദ്യമായി ആലപിച്ചതാര് - രവീന്ദ്രനാഥ ടാഗോര്‍ (INC യുടെ കൽക്കത്ത സമ്മേളനത്തിൽ)

■ വന്ദേമാതരം തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര് - സുബ്രഹ്മണ്യഭാരതി

■ വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയില് നിന്നാണ് - ആനന്ദമഠം 

■ ഏതു വിപ്ലവത്തെ പശ്ചാത്തലമാക്കിയാണ്‌ വന്ദേമാതരം രചിച്ചത്‌ - സന്യാസി വിപ്ലവം

■ വന്ദേമാതരം രചിച്ച ഭാഷ - ബംഗാളി (ഉറവിടം സംസ്കൃതം)

■ വന്ദേമാതരത്തിന്  സംഗീതം നൽകിയത് - പണ്ഡിറ്റ് രവിശങ്കർ 

ദേശീയ കലണ്ടര്‍

■ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ - ശകവര്‍ഷ കലണ്ടര്‍

■ ശകവര്‍ഷം കലണ്ടര്‍ ആരംഭിച്ച രാജാവ്‌ - കനിഷ്കന്‍

■ ശകവര്‍ഷ കലണ്ടര്‍ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച വര്‍ഷം - 1957 മാര്‍ച്ച്‌ 22

■ ശകവര്‍ഷം ആരംഭിച്ചത്‌ - എ.ഡി. 78

■ ശകവര്‍ഷം കലണ്ടറിലെ ആദ്യ മാസം - ചൈത്രം

■ ശകവര്‍ഷ കലണ്ടറിലെ അവസാന മാസം - ഫാൽഗുനം

0 Comments