മെസോപ്പൊട്ടേമിയൻ സംസ്കാരം

മെസോപ്പൊട്ടേമിയൻ സംസ്കാരം (Mesopotamian Civilization in Malayalam)
കൃഷി, ചക്രം, എഴുത്തുവിദ്യ. മനുഷ്യ ചരിത്രം മാറ്റിമറിച്ച സുപ്രധാന കണ്ടുപിടിത്തങ്ങളാണിവ. കാടുകളിൽ നിന്ന് കാടുകളിലേക്ക് അലഞ്ഞുനടന്ന മനുഷ്യൻ കൃഷി ചെയ്തുതുടങ്ങിയതോടെ ഒരിടത്ത് സ്ഥിരമായി താമസിക്കാൻ തുടങ്ങി. പുരോഗതിയിലേക്കുള്ള വളർച്ചയ്ക്ക് വേഗം കൂട്ടിയത് ചക്രമായിരുന്നെങ്കിൽ സംസ്കാരത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചിട്ടത് എഴുത്തുവിദ്യയുടെ സഹായത്തോടെയാണ്. ചരിത്രം കുറിച്ച ഈ മൂന്ന് കണ്ടെത്തലുകളും ഒരു ദേശത്തിന്റെ, അവിടെ രൂപംകൊണ്ട സംസ്കാരങ്ങളുടെ സംഭാവനകളാണ്. 'സംസ്കാരത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന ആ ഭൂപ്രദേശമാണ് മെസൊപൊട്ടേമിയ. പശ്ചിമേഷ്യയിൽ യൂഫ്രട്ടീസ് നദിക്കും ടൈഗ്രിസ് നദിക്കും ഇടയിലുള്ള പ്രദേശമാണ് മെസൊപ്പൊട്ടേമിയ. 'നദികൾക്കിടയിലെ നാട്' എന്നാണ് ആ പേരിനർഥം. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ സമതലങ്ങളിലൊന്നാണിത്. അവിടെ ജന്മമെടുത്ത സുമേറിയൻ, ബാബിലോണിയൻ, അസീറിയൻ, കാൽഡിയൻ തുടങ്ങിയ സംസ്‌കാരങ്ങളാണ് പൊതുവേ മെസൊപ്പൊട്ടേമിയൻ സംസ്‌കാരം എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസംഹിത മെസൊപൊട്ടേമിയയിലെതാണ്. ഇവയിൽ ഏറ്റവും പ്രശസ്തം ഹമ്മുറാബി ചക്രവർത്തി നിർമിച്ച നിയമസംഹിതയാണ്.

പ്രധാന വസ്തുതകൾ

■ ഏതാണ്ട്‌ ബി.സി.4000 ഓടെ നദീതടങ്ങളിലാണ്‌ ആദ്യകാല സംസ്‌കാരങ്ങൾ ഉടലെടുത്തത്‌. അവയിൽ മെസോപ്പൊട്ടേമിയൻ സംസ്കാരം ആദ്യത്തേതെന്ന് കരുതപ്പെടുന്നു.

■ മെസോപ്പൊട്ടേമിയൻ സംസ്കാരം ഇറാഖിലും കുവൈത്തിലും സ്ഥിതിചെയ്യുന്ന ടൈഗ്രിസ്, യൂഫ്രട്ടീസ് നദീതടങ്ങളിൽ ബിസി 4000 ൽ രൂപംകൊണ്ടതായി പറയപ്പെടുന്നു.

■ “നദികൾക്കിടയിലെ രാജ്യം" എന്നതാണ്‌ 'മെസോപ്പൊട്ടേമിയ' എന്ന വാക്കിനര്‍ഥം.

■ ബിസി 3500 ൽ മെസൊപ്പൊട്ടേമിയയിലാണ് കുശവന്റെ ചക്രം കണ്ടുപിടിച്ചത്.

■ മെസൊപ്പൊട്ടേമിയയിലെ പ്രധാന പട്ടണമാണ് ഉർ.

■ ചാന്ദ്രദേവനായ നന്നാര്‍ ആയിരുന്നു ഉര്‍ പട്ടണത്തിന്റെ പ്രധാന ദേവന്‍. നന്നാറിന്റെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന കുന്ന്‌ “സ്വര്‍ഗീയകുന്ന്"‌ എന്നറിയപ്പെട്ടു.

■ മെസോപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രമുഖ രാജാവായിരുന്നു ഹമ്മുറാബി. ബിസി 1792 മുതൽ ബിസി 1750 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു.

■ ബാബിലോണിയയിലെ പ്രമുഖ നിയമദാതാവായി അറിയപ്പെടുന്നത് ഹമ്മുറാബിയാണ്. അദ്ദേഹം തയ്യാറാക്കിയ നിയമസംഹിതയാണ് "The Code of Hammurabi".

■ പുരാതന ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ "ആടുന്ന പൂന്തോട്ടം" ബാബിലോണിയയിലാണ് സ്ഥിതി ചെയ്തിരുന്നത്.

■ നെബുക്കദ്‌ നെസ്സാർ രാജാവാണ്‌ ആടുന്ന പൂന്തോട്ടം പണികഴിപ്പിച്ചത്‌.

■ മെസോപ്പൊട്ടേമിയക്കാര്‍ ദൈവത്തിന്റെ പ്രതി പുരുഷനായാണ്‌ രാജാവിനെ കണ്ടിരുന്നത്‌.

■ ക്യൂണിഫോം ലിപി മെസൊപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപിയാണ്.

■ വസ്തുക്കളെ സൂചിപ്പിക്കാന്‍ ചിത്രങ്ങളും/ചിഹ്നങ്ങളും ഉപയോഗിക്കുന്നതാണ്‌ ക്യൂണിഫോം ലിപി.

■ ലോകത്ത് കലണ്ടർ ആദ്യമായി കണ്ടുപിടിച്ചത് മെസൊപ്പൊട്ടേമിയൻ ജനതയാണ്.

■ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടറായിരുന്നു മെസോപ്പൊട്ടേമിയക്കാരുടേത്‌.

■ അവർ ഒരു ദിവസത്തെ ആദ്യമായി 24 മണിക്കൂറായി വിഭജിച്ചു.

■ മെസോപ്പൊട്ടേമിയക്കാര്‍ കമ്പിളിയുടുപ്പാണ്‌ ധരിച്ചിരുന്നത്‌.

PSC ചോദ്യങ്ങൾ

1. ചാന്ദ്രപഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് - മെസോപ്പൊട്ടേമിയക്കാർ

2. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ വികാസം പ്രാപിച്ച സംസ്കാരം - മെസോപ്പൊട്ടേമിയൻ സംസ്കാരം

3. "മെസോപ്പൊട്ടേമിയ" ഏതു രാജ്യത്തിൻറെ പഴയ പേരാണ് - ഇറാക്ക്

4. ലോകത്തിലെ ഏറ്റവും പഴയ നാഗരികത - സുമേറിയൻ

5. സുമേറിയൻ സംസ്കാരത്തിന്റെ മറ്റൊരു പേര് - ഉർ സംസ്കാരം

6. എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച നാഗരികത - സുമേറിയൻ

7. ക്യൂണിഫോം ലിപി വികസിപ്പിച്ചെടുത്ത സംസ്കാരം - സുമേറിയൻ

Post a Comment

Previous Post Next Post