അമേരിക്കൻ സംസ്കാരം

അമേരിക്കൻ സംസ്കാരം - മായന്‍, ആസ്ടെക്, ഇന്‍കാ സംസ്കാരങ്ങള്‍ (Mayan, Aztec, Inca Civilizations in Malayalam)
■ ബിസി 1000 ൽ മധ്യ അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച ഒരു മെസോഅമേരിക്കൻ സംസ്‌കാരമാണ്‌ മായന്‍ സംസ്കാരം.

■ മായന്‍മാരുടെ കലണ്ടറില്‍ ഒരു വർഷത്തിൽ 18 മാസവും, ഒരു മാസത്തിൽ 20 ദിവസവും ഉണ്ടായിരുന്നു.

■ മായന്‍മാര്‍ ആരാധിച്ചിരുന്ന പ്രധാന ദേവനായിരുന്നു ചോളദേവന്‍.

■ ദേവപ്രീതിക്കായി മായന്‍മാര്‍ നരബലി നടത്തിയിരുന്നു.

■ ചോളമായിരുന്നു മായന്‍മാരുടെ പ്രധാന ഭക്ഷ്യധാന്യവും കൃഷിയും.

■ എ.ഡി.800 ഓടെ മായന്‍മാര്‍ നിര്‍മിച്ച ചിചന്‍ ഇറ്റ്‌സയിലെ പിരമിഡ്‌ ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്.

■ മെക്സിക്കോയിലെ നഗരങ്ങളിലുള്ള ഇപ്പോഴത്തെ ജനങ്ങളാണ് എഡി 1200 ൽ ഉയർന്നുവന്ന ആസ്ടെക് നാഗരികത.

■ ആസ്‌ടെക്കുകളുടെ തലസ്ഥാനമാണ് ഷിറ്റിറ്റ്ലാൻ.

■ ആസ്ടെക്കുകളുടെ ഭാഷയാണ് നഹ്വാട്ടില്‍.

■ ആസ്‌ടെക്കുകളുടെ കാലഘട്ടത്തിൽ നിർമ്മിച്ച ഒഴുകുന്ന പൂന്തോട്ടമാണ് ചിനാംപാസ്.

■ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉയർന്ന പ്രദേശങ്ങളായ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നാണ് ഇൻക നാഗരികത ഉടലെടുത്തത്.

■ ഇന്‍കകൾ നരബലി നടത്തിയിരുന്നു.

■ ഇന്‍കകളുടെ പ്രധാന ഉത്സവമായിരുന്നു സൂര്യോത്സവം.

■ മായന്‍മാരും ഇന്‍കകളും പിരമിഡ്‌ നിര്‍മിച്ചിരുന്നു.

■ ഇന്‍കകൾ നിര്‍മിച്ച മാച്ചുപിച്ചു നഗരവും ലോകാദ്ഭുതങ്ങളില്‍ ഉൾപ്പെടുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ പെറുവിലാണുള്ളത്‌.

■ ഇ൯കാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കുസ്‌കോ.

■ സൂര്യന്റെ പിന്‍ഗാമികളാണെന്നാണ്‌ ഇന്‍കാ രാജാക്കന്‍മാര്‍ കരുതിപ്പോന്നത്‌. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം - 18

2. മായൻ നാഗരികത അഭിവൃദ്ധി പ്രാപിച്ചത് ഏതു പ്രദേശത്താണ് - മധ്യ അമേരിക്ക

3. ഇൻക സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏതു രാജ്യത്താണ് - പെറു

4. ലാറ്റിനമേരിക്കയിലെ പുരാതന ജനവിഭാഗമായ ആസ്ടെക്കുകൾ ഇന്നത്തെ ഏതു രാജ്യത്താണ് - മെക്സിക്കോ

5. പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ - മായൻ, ആസ്ടെക്, ഇൻക

6. ലോകത്തിൽ ആദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം - ആസ്ടെക്കുകൾ

7. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്‌കാരം - മായൻ സംസ്‌കാരം

8. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്‌തിരുന്നതായി കരുതപ്പെടുന്ന ജനവിഭാഗം - മായൻ ജനവിഭാഗം 

9. എഴുത്തുവിദ്യയെപറ്റി അറിവില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്‌കാരം - ഇൻക

10. അമേരിക്കയിലെ ആദിമ നിവാസികളെ പൊതുവെ വിളിക്കുന്നത് - റെഡ് ഇന്ത്യൻസ്

0 Comments