മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി (Mahatma Gandhi)
ജനനം : 1869 ഒക്ടോബര്‍ 2
മരണം : 1948 ജനുവരി 30
മുഴുവന്‍ പേര്‌ : മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി
അച്ഛന്‍ : കരംചന്ദ് ഗാന്ധി
അമ്മ : പുത്‌ലി ബായ്

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. 1893-ല്‍ ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി വര്‍ണ്ണ വിവേചനത്തിനെതിരെ ശക്തമായി പോരാടി. സ്വാതന്ത്ര്യസമര നായകനായ ഗാന്ധിജി ഇന്ത്യന്‍ ജനതയെ മുഴുവൻ  നയിച്ച്‌ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചു. എല്ലാ തൊഴിലും മാന്യതയുളളതാണെന്നും അധ്വാനിച്ച്‌ ജീവിക്കുന്നതാണ്‌ ഉത്തമമെന്നുമുള്ള റക്‌സിന്റെ ആശയം ഗാന്ധിജി സ്വീകരിച്ചു. 1915 മുതൽ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. 1917ല്‍ ബീഹാറിലേ ചമ്പാരനില്‍ സത്യാഗ്രഹസമരം നടത്തി വിജയിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന നേതാവായിത്തീര്‍ന്ന ഗാന്ധിജി 1920-ല്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിലെ അനിഷേധ്യ നേതാവായി. 1928-ല്‍ ബര്‍ദോളി സത്യാഗ്രഹം നയിച്ചു. 1930-ല്‍ ദണ്ഡി മാര്‍ച്ച് നടത്തി. 1942-ല്‍ ക്വിറ്റ് ഇന്ത്യ സമരം നടത്തി. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായി. അതോടൊപ്പം നടന്ന വിഭജനത്തില്‍ മനംനൊന്ത ഗാന്ധിജി ഉപവസിച്ചു. 1948ല്‍ ബിര്‍ളാ മന്ദിരത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ച്‌ ഒരു മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചു കൊന്നു. 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

ഗാന്ധി - ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഗാന്ധിജിയുടെ ജനനം എന്നാണ് - 1869 ഒക്ടോബർ 2

2. ഗാന്ധിജി എത്ര വട്ടമേശസമ്മേളനങ്ങളിലാണ് പങ്കെടുത്തത് - ഒന്ന്

3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത് - വിനോബാ ഭാവേ

4. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു - ഗോഖലെ

5. നമ്മുടെ ജീവിതത്തിൽനിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് ഏതവസരത്തിലാണ് നെഹ്‌റു ഇപ്രകാരം പറഞ്ഞത് - ഗാന്ധിജി അന്തരിച്ചപ്പോൾ

6. സത്യാഗ്രഹം എന്ന വാക്ക് ആവിഷ്കരിച്ചത് - ഗാന്ധിജി

7. ഗാന്ധിമൈതാൻ എവിടെയാണ് - പാറ്റ്‌ന 

8. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം അനുഭവിച്ച സ്ഥലം - ജോഹന്നാസ്ബർഗ്

9. ഗാന്ധിജിയുടെ ഉപദേശമനുസരിച്ചു ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ

10. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത് - ഗുരുദേവ്

11. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് - സുഭാഷ് ചന്ദ്രബോസ്

12. ടാഗോറിനെ ഗ്രേറ്റ് സെന്റിനാൽ എന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി

13. അസ്പൃശ്യത നിലനിന്നാൽ ഹിന്ദുമതം മരിക്കും എന്ന് പറഞ്ഞത് - ഗാന്ധിജി

14. ഗാന്ധിജിയുടെ ദണ്ഡിമാർച്ച് നടന്ന കാലം - 1930 മാർച്ച് 12 - ഏപ്രിൽ 6

15. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം - 1907

16. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച "അൺടു  ദിസ് ലാസ്റ്റ്" രചിച്ചത് - ജോൺ റസ്കിൻ

17. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് - 5

18. ആരോടൊപ്പം ചേർന്നാണ് ഗാന്ധിജി ഖിലാഫത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - മുഹമ്മദലിയും ഷൗക്കത്തലിയും 

19. ഗാന്ധിജിയുടെ ഭാര്യ - കസ്തുർഭാ ഗാന്ധി

20. 1934ൽ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്കു നൽകിയത് - വടകര

21. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യമായി സംബോധന ചെയ്തത് - ടാഗോർ

22. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി - മഹാദേവ് ദേശായി

23. ഗാന്ധിജിയെ എത്ര പ്രാവശ്യം സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട് - 5

24. ഗാന്ധിജിയുടെ ഘാതകൻ - നാഥുറാം വിനായക് ഗോഡ്‌സെ 

25. ആധുനിക കാലത്തെ അദ്‌ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - ക്ഷേത്ര പ്രവേശന വിളംബരം

26. ഗാന്ധിയും ഗോഡ്സെയും എന്ന കവിത രചിച്ചത് - എൻ.വി.കൃഷ്ണവാരിയർ 

27. ഏതുവർഷമാണ് ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത് - 1934

28. നിയമപഠനത്തിന് ശേഷം ഗാന്ധിജി ഇന്ത്യയിൽ പ്രാക്റ്റീസ് നടത്തിയ സ്ഥലങ്ങൾ - ബോംബെയിലും രാജ്‌കോട്ടിലും.

29. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം - ചൗരി ചൗരാ സംഭവം (1922)

30. ഏതുസ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത് - ലണ്ടനിലെ ഇന്നർ ടെമ്പിൾ

31. തിരുവിതാംകൂറിന് ലഭിച്ച ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഭാഗം സമുദ്രത്തിൽ നിമജ്ജനം ചെയ്യുന്നതിന് മുൻപ് സൂക്ഷിച്ചിരുന്ന സ്ഥലം എവിടെയാണ് - കന്യാകുമാരി

32. 1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിൽ വിനോബാഭാവെക്ക്  ശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റ് വരിച്ച് ജയിലിലായത് - ജവാഹർലാൽ നെഹ്‌റു

33. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം - അഹമ്മദാബാദ്

34. 1939ൽ കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഗാന്ധിജി പിന്തുണച്ച സ്ഥാനാർഥി - പട്ടാമ്പി സീതാരാമയ്യ

35. ഗാന്ധിജിക്ക് സിവിൽ നിയമലംഘനം എന്ന ആശയം ആരിൽ നിന്നാണ് ലഭിച്ചത് - ഹെൻറി ഡേവിഡ് തോറോ

36. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം - ക്വിറ്റ് ഇന്ത്യ സമരം

37. ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത് - 1919

38. ഗാന്ധിജിയുടെ വധത്തോടെ നിരോധിക്കപ്പെട്ട സംഘടന - ആർ.എസ്.എസ്

39. ഗാന്ധിജി ജവാഹർലാൽ നെഹ്‌റുവിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച വർഷം - 1942

40. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെട്ടത് - ആചാര്യ വിനോബാ ഭാവേ

41. ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗിക പദവി - പോർബന്തറിലെ ദിവാൻ

42. ഗാന്ധിജിയുടെ പ്രവർത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ - നേറ്റാൽ

43. ഗാന്ധിജിയുടെ ക്ഷണപ്രകാരം 1912-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ് - ഗോപാല കൃഷ്ണ ഗോഖലെ

44. ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖ നേതാവ് - സർദാർ പട്ടേൽ

45. ഗാന്ധിജി നേറ്റാൽ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച വർഷം - 1894

46. വല്ലഭായ് പട്ടേലിന് സർദാർ പദവി നൽകിയത് - ഗാന്ധിജി

47. ഗാന്ധിജി 1910-ൽ ട്രാൻസ്‌വാളിനടുത്ത് സ്ഥാപിച്ച ആശ്രമം - ടോൾ സ്റ്റോയ് ഫാം

48. ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെ കണ്ട വർഷം - 1925

49. ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജിവെക്കാനുള്ള  തീരുമാനം പ്രഖ്യാപിച്ച വർഷം - 1934

50. ഗാന്ധിജിയെ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം - ലക്‌നൗ (1916)

51. ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവച്ചത് - 1931

52. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷം - 1924

53. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം - ഇന്ത്യൻ ഒപ്പിനിയൻ

54. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ഒപ്പിനിയൻ ആരംഭിച്ചത് - 1903

55. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബണിനടുത്ത് ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം - 1904

56. ഗാന്ധിജി പ്രവാസം കഴിഞ്ഞു ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം അന്തരിച്ച നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ

57. ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം - 1888

58. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്രദിവസം തടവറവാസം അനുഭവിച്ചിട്ടുണ്ട് - 249

59. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലം - രാജ്കോട്ട്

60. ഹിന്ദ് സ്വരാജ് രചിച്ചത് - ഗാന്ധിജി

61. ഗാന്ധിജി ബ്രഹ്മചര്യം ജീവിതചര്യയായി സ്വീകരിക്കാൻ തീരുമാനിച്ച വർഷം - 1906

62. ഗാന്ധി- ജീവിതവും ചിന്തയും ആരുടെ കൃതിയാണ് - ജെ.ബി.കൃപലാനി

63. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന കാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം -  ബോവർ യുദ്ധം

64. ബോവർ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കാൻ ഗാന്ധിജി ആരംഭിച്ച പ്രസ്ഥാനം (1899) - ഇന്ത്യൻ ആംബുലൻസ് കോർപ്സ്

65. മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യർ - മനു, ആഭ

66. ജീവിതത്തിൽ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏതു പുരാണകഥാപാത്രത്തിന്റെ സ്വാധീനത്തിലാണ് - ഹരിശ്ചന്ദ്രൻ

67. എത്ര വയസിലാണ് ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ പോയത് - 23

68. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - ക്രിപ്സ് മിഷൻ

69. സബർമതിയിലെ സന്യാസി എന്നറിയപ്പെട്ടത് - ഗാന്ധിജി

70. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതു വർഷമാണ് - 1937

71. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ്  പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ

72. അയിത്തോച്ചാടനം ലക്ഷ്യമിട്ട് 1932ൽ ഗാന്ധിജി രൂപവത്ക്കരിച്ച സംഘടന - അഖിലേന്ത്യ ഹരിജൻ സമാജം

73. കേരളസന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത് -  അയ്യങ്കാളി

74. ഗാന്ധിജി ആകെ എത്ര ഉപവാസങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട് - 30

75. ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാഗീതമായ "വൈഷ്ണവ ജനതോ" രചിച്ച ഗുജറാത്തി കവി - നരസിംഹ മേത്ത

76. ഇംഗ്ലണ്ടിൽ നിന്ന് ഗാന്ധിജി നേടിയ ബിരുദം - ബാരിസ്റ്റർ അറ്റ് ലോ

77. ബോവർ യുദ്ധത്തിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്ക് നൽകിയ സേവനങ്ങളെ മാനിച്ചു നൽകപ്പെട്ട ബഹുമതി - കൈസർ-ഇ-ഹിന്ദ്

78. സത്യാഗ്രഹം ബലവന്മാരുടെ ഉപകരണമാണ് എന്ന് പറഞ്ഞത് - ഗാന്ധിജി

79. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - സുഭാഷ് ചന്ദ്ര ബോസ്

80. ഏതു നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി ദേശിയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി ഉയർന്നത് - ബാല ഗംഗാധര തിലകൻ

81. ഗാന്ധിജി അഹമ്മദാബാദിനടുത്ത് കൊച്ച്‌റാബ് എന്ന സ്ഥലത്തു സത്യാഗ്രഹം സ്ഥാപിച്ചത് - 1915

82. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി നയീ താലിം 

83. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം - 1936 

84. ഗാന്ധിജി വിവാഹം കഴിച്ച വർഷം - 1881

85. ഗാന്ധിജി അഹമ്മദാബാദിൽ ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ച വർഷം - 1917

86. ഗാന്ധിജി ആശ്രമം സ്ഥാപിച്ച വർഷം - 1917

87. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം - ഹരിപുര (1938)

88. ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം - പൂനയിലെ ആഗാഖാൻ കൊട്ടാരത്തിൽ

89. ഗാന്ധിജിയുടെ അവസാന വാക്കുകൾ - ഹേ റാം

90. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് - മഹാദേവ് ദേശായി, പ്യാരേലാൽ 

91. ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം - 1948 ജനുവരി 13 - 18

92. ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം - ഡൽഹി

93. ഗാന്ധിജിയുടെ മക്കൾ - ഹരിലാൽ, മണിലാൽ, രാംദാസ്, ദേവദാസ്

94. ഗാന്ധിജിയുടെ മാതാപിതാക്കൾ - കരംചന്ദ് ഗാന്ധിയും പുത്‌ലി ഭായും

95. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മലയാളി - ജി.പി.പിള്ള

96. ഗാന്ധിജിയുടെ ആത്മകഥ - എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

97. ഉപ്പു സത്യാഗ്രഹത്തിൽ ഗാന്ധിജിയെ അറസ്റ്റുചെയ്തപ്പോൾ അടയ്ക്കപ്പെട്ട ജയിൽ - യെർവാദ

98. ഉപ്പു സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്ത സന്നദ്ധ ഭടന്മാരുടെ എണ്ണം - 78

99. ഗാന്ധിജി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത വർഷം - 1901

100. ഏതു സംഭവത്തിൽ പ്രധിഷേധിക്കാനാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് തിരിച്ചു നൽകിയത് - ജാലിയൻ വാലാബാഗ് കൂട്ടക്കൊല

101. ആരുടെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയത് - സേട്ട് അബ്ദുള്ള

102. നാട്ടുകാര്യങ്ങളിൽ അഭിപ്രായം പറയുംമുമ്പ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര് - ഗോപാലകൃഷ്ണ ഗോഖലെ

103. ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന ആദ്യ സമരം - അഹമ്മദാബാദ് മിൽ സമരം (1918)

104. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം - ചമ്പാരൻ

105. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ - ഗാന്ധിജി 

106. ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം (ചമ്പാരൻ) - 1917

107. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി അറസ്റ്റിലായ വർഷം - 1917

108. ഗാന്ധിജി ഇന്ത്യയിൽ എത്ര ദിവസം തടവറ വാസം അനുഭവിച്ചിട്ടുണ്ട് -  2089

109. ഗാന്ധിജി രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയ വർഷം - 1931

110. ഏതു നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയർന്നത് - ബാലഗംഗാധര തിലകൻ

111. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം - വൈക്കം സത്യാഗ്രഹം (1924-25)

112. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ് - ഗോപാല കൃഷ്ണ ഗോഖലെ

113. ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാൻ തിരഞ്ഞെടുത്ത സ്ഥലം - ദണ്ഡി

114. ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് - 1930 ഏപ്രിൽ ആറ്

115. ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് രചിച്ച വർഷം - 1909

116. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെട്ടത് - മഹാത്മാഗാന്ധി

117. ഗാന്ധിജി എവിടെവെച്ചാണ് ആദ്യമായി സത്യാഗ്രഹം അനുഷ്ഠിച്ചത് - ദക്ഷിണാഫ്രിക്ക

118. ഗാന്ധിജി വധിക്കപ്പെട്ട സ്ഥലം - ന്യൂഡൽഹി

119. "രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നു വരും തലമുറ വിശ്വസിച്ചെന്നുവരില്ല" - ഗാന്ധിജിയെ പറ്റി ഇപ്രകാരം പറഞ്ഞത് - ഐൻസ്റ്റീൻ

120. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷം ചെയ്തത് - ബെൻ കിങ്‌സ്‌ലി

121. ഗാന്ധിവധ കേസിൽ വിധിപ്രസ്താവിച്ച ന്യായാധിപൻ - ആത്മാ ചരൺ അഗർവാൾ

122. ഗാന്ധിജി ഹരിജൻ ശ്രമം എവിടെയാണ് സ്ഥാപിച്ചത് - സബർമതി

123. ഗാന്ധിജി സിവിൽ ആജ്ഞാലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി ദണ്ഡിയാത്ര നടത്തിയ വർഷം - 1930

124. ഗാന്ധിജി ജനിച്ച സ്ഥലം - പോർബന്തർ 

125. ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജി തീവണ്ടിയിൽനിന്നും പുറത്താക്കപ്പെട്ട സ്റ്റേഷൻ - പീറ്റർമാരിറ്റ്‌സ്ബെർഗ്

126. ഗാന്ധിജി ജൊഹാന്നാസ്ബെർഗിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ച വർഷം - 1910

127. ഗാന്ധിജി കൈസർ-ഇ-ഹിന്ദ് ബഹുമതിയും ടാഗോർ സർ പദവിയും ഉപേക്ഷിച്ച വർഷം  - 1919

128. ഗാന്ധിജി ആദ്യമായി ഭഗവത് ഗീത വായിച്ച വർഷം - 1889

129. ഗാന്ധിജി സ്വാതന്ത്ര്യദിനത്തിൽ എവിടെയായിരുന്നു  - ബംഗാളിൽ

130. സ്വാതന്ത്ര്യ ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത് - 168

131. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം - 1920

132. ഗാന്ധി വധക്കേസിൽ ഗോഡ്‌സെയോടൊപ്പം തൂക്കിലേറ്റപ്പെട്ടത് - നാരായണ ദത്താത്രേയ ആപ്‌തെ

133. ക്വിറ്റിന്ത്യാ സമരത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ - ആഗാഖാൻ കൊട്ടാരം

134. ഗാന്ധി വധക്കേസിൽ പ്രതികളെ തൂക്കിലേറ്റിയ ജയിൽ - അംബാല ജയിൽ

135. മഹാത്മാഗാന്ധിയുടെ ആത്മകഥ ഏതു പ്രസിദ്ധീകരണത്തിലാണ് ആദ്യം അച്ചടിച്ചത് - നവജീവൻ 

136. മഹാത്മാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് - സി.രാജഗോപാലാചാരി

137. ഗാന്ധിജിയെ കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത രചിച്ചത് - വള്ളത്തോൾ

138. സിവിൽ നിയമലംഘനം ആരംഭിക്കുന്നതിനു മുമ്പ് സമാധാനത്തിന്റെ ഒരു മാർഗം തുറന്നുകിട്ടും എന്ന ആഗ്രഹത്തോടെ ഗാന്ധിജി ഏതു വൈസ്രോയ്ക്കാണ് ‌പതിനൊന്നു ആവശ്യങ്ങൾ ഉന്നയിച്ചു കത്തെഴുതിയത് - ഇർവിൻ പ്രഭു

139. മഹാത്മാഗാന്ധിയുടെ "യങ് ഇന്ത്യ" യുടെ മാതൃകയിൽ ആരംഭിച്ച പത്രം - മാതൃഭൂമി

140. മഹാത്മാഗാന്ധിയുടെ ജീവചരിത്രം ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏതിലാണ് ആദ്യം അച്ചടിക്കപെട്ടത്‌ - മലയാളം

141. മഹാത്മാഗാന്ധിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു ഗ്രന്ഥം "മോഹൻദാസ് ഗാന്ധി" സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച വർഷം - 1913

142. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശിയ നേതാവ് - ആചാര്യ വിനോബാ ഭാവേ

143. ഭഗത്‌സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റരുതെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന നിരാകരിച്ച വൈസ്രോയി - ഇർവിൻ പ്രഭു

144. ക്വിറ്റിന്ത്യാ എന്ന പ്രയോഗം ഗാന്ധിജിയുടെ പരിഗണക്കു സമർപ്പിച്ചത് - യൂസഫ് മെഹ്‌റാലി 

145. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ പ്രവാസ ജീവിതത്തിനു തിരശീല വീണ വർഷം - 1914

146. മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ ദരിദ്രനാരായണൻ എന്ന പ്രയോഗത്തിന്റെ ആവിഷ്കർത്താവ് - സ്വാമി വിവേകാനന്ദൻ

147. ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോൾ വൈസ്രോയിയായിരുന്നത് - ഇർവിൻ പ്രഭു

148. ഗാന്ധിജി നേതൃത്വം നൽകിയ അവസാനത്തെ ജനകീയ സമരം - ക്വിറ്റ് ഇന്ത്യ സമരം

149. ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം പിൻവലിച്ചത് ഏതു വൈസ്രോയിയുടെ കാലത്താണ് - റീഡിങ് പ്രഭു

150. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ പ്രവാസ ജീവിതത്തിനു തിരശീലയിട്ട് ഇന്ത്യയിൽ മടങ്ങിയെത്തിയത് (1915 ജനുവരി 9) ഏതു വൈസ്രോയിയുടെ കാലത്താണ് - ഹാർഡിഞ്ച് പ്രഭു

151. ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന്റെ ആദ്യ പ്രസിഡന്റായത് - ജി.ഡി.ബിർള

152. 'ഞാൻ മുട്ടുകുത്തിനിന്നുകൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാൽ കല്ലാണ് അങ്ങ് എറിഞ്ഞുതന്നത്" - ഏതു വൈസ്രോയെ ഉദ്ദേശിച്ചാണ് ഗാന്ധിജി ഇത് പറഞ്ഞത് - ഇർവിൻ പ്രഭു

153. ഗാന്ധിജിയുടെ ദണ്ഡിയാത്ര സമയത്ത് ആരായിരുന്നു വൈസ്രോയി - ഇർവിൻ പ്രഭു

154. ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സിലബസ് തയ്യാറാക്കാനുള്ള സമിതിയുടെ അധ്യക്ഷനായി നിയോഗിക്കപെട്ട (1937) നേതാവ് - ഡോ. സക്കീർ ഹുസൈൻ

155. ഉപ്പുസത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഏതു വൈസ്രോയിയുമാണ് കരാറിലേർപ്പെട്ടത് - ഇർവിൻ പ്രഭു

156. ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് കേരളത്തിൽ ഏതു പത്രം ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത് - മാതൃഭൂമി

157. മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള പ്രയാണത്തോടു താരതമ്യപ്പെടുത്തിയതാര് - മോത്തിലാൽ നെഹ്‌റു

158. ഗാന്ധിജി മാതാവിനെപോലെ കണക്കാക്കിയ ഗ്രന്ഥമേത് - ഭഗവത് ഗീത

159. ഗാന്ധിജി വിഭാവനം ചെയ്ത മാതൃകാ രാജ്യമാണ് - രാമരാജ്യം

160.  ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ച കാലം - 1893 - 1914

161. "ഒന്നുകിൽ ഞാൻ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും" - ഏതവസരത്തിലാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് - ദണ്ഡിയാത്ര തുടങ്ങുന്ന സമയത്ത്

162. ഗാന്ധി സമാധാന സമ്മാനത്തിനർഹനായ ആദ്യത്തെ ഭാരതീയൻ - ബാബ ആംതെ

163. ഏതു വർഷമാണ് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത് - 1920

ഗാന്ധിമാർ

■ "ഉത്തർപ്രദേശ് ഗാന്ധി" - പുരുഷോത്തംദാസ്  ഠാക്കൂർ
■ "ആധുനിക ഗാന്ധി" - ബാബ ആംതെ
■ "ബീഹാർ ഗാന്ധി" - രാജേന്ദ്ര പ്രസാദ്
■ "ഡൽഹി ഗാന്ധി" - സി. കൃഷ്ണൻനായർ
■ "മയ്യഴി ഗാന്ധി" - ഐ.കെ.കുമാരൻ മാസ്റ്റർ 
■ "കേരളം ഗാന്ധി" - കെ.കേളപ്പൻ
■ "അതിർത്തി ഗാന്ധി" - ഖാൻ അബ്ദുൽ ഗാഫർഖാൻ
■ "അമേരിക്കൻ ഗാന്ധി" - മാർട്ടിൻ ലൂഥർ കിങ്ങ്
■ "ആഫ്രിക്കൻ ഗാന്ധി" - കെന്നെത്ത് കൗണ്ട
■ "ശ്രീലങ്കൻ ഗാന്ധി" - എ.ടി .അരിയരത്‌നെ
■ "ഇൻഡോനേഷ്യൻ ഗാന്ധി" - അഹമ്മദ് സുകാർണോ

ഗാന്ധിജിയുടെ കേരള സന്ദർശനം

■ 1920 - ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥമാണ് ആദ്യ സന്ദർശനം.
■ 1925 - വൈക്കം സത്യാഗ്രഹ സമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി രണ്ടാം സന്ദർശനം.
■ 1927 - ഗാന്ധിജിയുടെ മൂന്നാം സന്ദർശനം. കോഴിക്കോട്ട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം.
■ 1934 - നാലാം സന്ദർശനം. ഹരിജൻ ഫണ്ട് പിരിക്കലായിരുന്നു ലക്ഷ്യം.
■ 1937 - അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര.

ഗാന്ധി വചനങ്ങൾ

■ സ്വന്തം ഭാഷയിൽ നാം അഭിമാനം കൊള്ളണം.
■ മാതൃഭാഷയെ സ്നേഹിക്കാത്തവന് മാതൃഭൂമിയെ സ്നേഹിക്കാൻ കഴിയില്ല.
■ സത്യവും അഹിംസയും എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സിദ്ധാന്തങ്ങളാണ്.
■ ആത്മവിശ്വാസമാണ് സ്വരാജ്യം.
■ എന്റെ ജീവിതമാണ് എന്റെ സന്ദേശം.
■ എവിടെ സ്നേഹമുണ്ടോ അവിടെ മാത്രമേ ജീവിതമുള്ളു. വിദ്വേഷം എപ്പോഴും നശിപ്പിക്കുന്നതാണ്.
■ ഉത്തമവിശ്വാസം കൂടാതെ എന്തെങ്കിലും ചെയ്യുന്നത് ഹീനവും അസാന്മാർഗികവും ആണ്.
■ നിങ്ങളുടെ ഭാഗധേയം നിങ്ങളിൽതന്നെയാണ് അർപ്പിക്കപ്പെട്ടിരിക്കുന്നത്.
■ നാം നമ്മുടെ മതത്തെ ആദരിക്കുന്നതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആദരിക്കണം.
■ "ചിന്തയേക്കാൾ വലിയ ശക്തിയില്ല. എവിടെ ചിന്ത ഉദാത്തവും പരിശുദ്ധവുമാകുന്നുവോ, അവിടെ എല്ലായ്‌പ്പോഴും ഫലവും ഉദാത്തവും പരിശുദ്ധവുമായിരിക്കും.
■ നമ്മുടെ കുറവുകളെ മനസിലാക്കുക എന്നതാണ് ഏറ്റവും ഉന്നതമായ പുരോഗതി.
■ മനുഷ്യ ശരീരം സേവനത്തിനായുള്ള ഉപാധി മാത്രമാണ്. ഒരിക്കലും ആസക്തിക്കുവേണ്ടിയുള്ളതല്ല.

Post a Comment

Previous Post Next Post