ഹൈക്കോടതി

ഹൈക്കോടതി (High Court in Malayalam)
ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കേണ്ടതാണെന്ന് 214 ആം വകുപ്പ് അനുശാസിക്കുന്നു. എന്നാൽ, നിയമം വഴി രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കും ഒരു യൂണിയൻ പ്രദേശത്തിനും വേണ്ടിയോ ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. നിലവിൽ 25 ഹൈക്കോടതികളാണുള്ളത്. ഭരണഘടനയിലെ 214 മുതൽ 231 വരെയുള്ള വകുപ്പുകൾ ഹൈക്കോടതിയുടെ സ്ഥാപനം, സംവിധാനം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഒരു ചീഫ് ജസ്റ്റിസും രാഷ്‌ട്രപതി കാലാകാലങ്ങളിൽ നിയമിക്കുന്ന ജഡ്ജിമാരും അടങ്ങുന്നതാണ് ഒരു ഹൈക്കോടതി.

PSC ചോദ്യങ്ങൾ

■ ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം -1862 (കൽക്കത്ത, മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ )

■ ഭരണഘടനയിൽ ഹൈക്കോടതിയെപ്പറ്റി പരാമർശിക്കുന്ന വകുപ്പുകൾ - 214 മുതൽ 231 വരെ

■ ഓരോ സംസ്ഥാനത്തിലും ഹൈക്കോടതി ഉണ്ടായിരിക്കണമെന്ന്‌ പറയുന്ന ഭരണഘടനാവകുപ്പ്‌ - 214

■ ഇന്ത്യയിലെ ആകെ ഹൈക്കോടതികളുടെ എണ്ണം - 25

■ ഏറ്റവും അവസാനം രൂപംകൊണ്ട ഹൈക്കോടതി - തെലങ്കാന, ആന്ധ്രാപ്രദേശ് (2019)

■ 1862 കാലഘട്ടത്തില്‍ ബോംബൈ, കല്‍ക്കത്ത, മദ്രാസ്‌ എന്നിവിടങ്ങളില്‍ ഹൈക്കോടതി സ്ഥാപിച്ചത്‌ - കഴ്‌സന്‍ പ്രഭു

■ ഹൈക്കോടതികളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ് - 217

■ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം - 62 വയസ്സ്‌

■ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിന്റെ വേതനം - 2,50,000 രൂപ 

■ ഹൈക്കോടതി ജഡ്ജിയുടെ വേതനം - 2,25,000 രൂപ

■ ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് - രാഷ്ട്രപതി

■ ഹൈക്കോടതി ജഡ്ജി രാജി നല്‍കേണ്ടത്‌ - രാഷ്ട്രപതി

■ ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്ന കാര്യം പറയുന്ന വകുപ്പ്‌ - 27

■ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ സത്യപ്രതിജ്ഞ ചൊല്ലുന്നത്‌ ആരുടെ മുമ്പിലാണ്‌ - രാഷ്‌ട്രപതി

■ ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നത്‌ ആരുടെ മുന്‍പിലാണ്‌ - ഗവര്‍ണര്‍

■ ഹൈക്കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞയെപ്പറ്റി പറയുന്ന വകുപ്പ്‌ - 219

■ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഹൈക്കോടതി - കല്‍ക്കത്ത

■ കല്‍ക്കത്ത ഹൈക്കോടതി സ്ഥാപിച്ച വര്‍ഷം - 1862

■ കല്‍ക്കത്ത ഹൈക്കോടതിയുടെ ആസ്ഥാനം - പോർട്ട് ബ്ലെയര്‍

■ കല്‍ക്കത്ത ഹൈക്കോടതിക്ക്‌ അധികാരപരിധിയുള്ള പ്രദേശങ്ങള്‍ - പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ 

■ അലഹബാദ്‌ കോടതി സ്ഥാപിതമായ വര്‍ഷം - 1866

■ അലഹബാദ്‌ കോടതിയുടെ ആസ്ഥാനം - ലഖ്നൗ 

■ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഇന്ത്യയിലെ ഹൈക്കോടതി - അലഹബാദ്‌

■ ഗുവാഹട്ടി ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം - 1948

■ ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഇന്ത്യയിലെ ഹൈക്കോടതി - ഗുവാഹട്ടി

■ എത്ര സംസ്ഥാനങ്ങളുടെ അധികാരപരിധി ഗുവാഹട്ടി ഹൈക്കോടതിയ്ക്ക്‌ ഉണ്ട് - 4 (നാഗാലാൻഡ്, മിസോറാം, ആസാം, അരുണാചൽ പ്രദേശ്)

■ മുംബൈ കോടതി സ്ഥാപിതമായ വര്‍ഷം - 1862

■ മുംബൈ ഹൈക്കോടതിയുടെ ആസ്ഥാനം - മുംബൈ

■ മുംബൈ ഹൈക്കോടതിയുടെ അധികാരപരിധി - ഗോവ, ദാദ നാഗര്‍ഹവേലി, ദാമന്‍ ദിയും, മഹാരാഷ്ട്ര

■ സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണപ്രദേശം - ഡൽഹി

■ കേരള ഹൈക്കോടതി നിലവില്‍വന്ന വര്‍ഷം - 1956 നവംബര്‍ 1

■ കേരള ഹൈക്കോടതിയുടെ ആസ്ഥാനം - എറണാകുളം

■ കേരള ഹൈക്കോടതി അധികാര പരിധി - ലക്ഷദ്വീപ്‌, കേരളം

■ കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ്‌ ജസ്റ്റീസ്‌ - കെ.റ്റി. കോശി

■ കേരള ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ ജസ്റ്റീസ്‌ - സുജാത മനോഹര്‍

■ കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റീസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ

■ കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി - അന്നാചാണ്ടി

■ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെ ആദ്യത്തെ ഹൈക്കോടതി വനിത ജഡ്ജി - അന്നാചാണ്ടി

■ കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ ചീഫ്‌ ജസ്റ്റീസ്‌ - കെ. ശങ്കരന്‍

■ കെ. ശങ്കരന്‍ കേരള ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായ വര്‍ഷം - 1959-60

■ കേരള ഹൈക്കോടതിയിൽ നിന്നും രാജിവെച്ച ആദ്യ ജഡ്ജി - വി ഗിരി

■ പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷം - 1947

■ പഞ്ചാബ്‌, ഹരിയാന ഹൈക്കോടതിയുടെ ആസ്ഥാനം - ചണ്ഡീഗഢ്

■ ഹൈക്കോടതിയിലെ 39-ാമത്‌ ചീഫ്‌ ജസ്റ്റീസ്‌ - അല്‍ത്ത്മാസ്‌ കബീര്‍

■ ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് - കൊർണേലിയ സൊറാബ്ജി

■ രാജ്യത്തെ ആദ്യ വനിതാ മജിസ്‌ട്രേറ്റ് - ഓമന കുഞ്ഞമ്മ

■ ഇന്ത്യയിൽ ഗ്രീൻ ബഞ്ച് സ്ഥാപിച്ച ആദ്യത്തെ ഹൈക്കോടതി - കൽക്കത്ത

■ നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ -  ഭോപ്പാൽ

■ ഇന്ത്യൻ ഭരണഘടനയുടെ ജുഡീഷ്യൽ റിവ്യൂനെ കുറിച്ച് പ്രതിപാദിക്കുന്നത് വകുപ്പ് - അനുച്ഛേദം 13

■ കുടുംബകോടതികൾ നിലവിൽ വന്ന വർഷം - 1986

■ കേരളത്തിലെ ആദ്യത്തെ അബ്‌കാരി കോടതി നിലവിൽ വന്നത് - കൊട്ടാരക്കര

Post a Comment

Previous Post Next Post