രോഗങ്ങളും രോഗകാരികളും

രോഗകാരികളായ സൂക്ഷ്മജീവികൾ
വൈറസ്

ജീവകോശങ്ങൾക്കുള്ളില്‍ ജീവലക്ഷണവും, പുറത്തായിരിക്കുമ്പോൾ അചേതനലക്ഷണവും പ്രകടിപ്പിക്കുന്നവയാണ്‌ വൈറസുകൾ. വൈറസ് കാണാൻ സാധ്യമല്ലാത്ത സൂക്ഷ്മജീവികളാണ്. 1862-ല്‍ ദിമിത്രി ഇവാനോവ്സ്‌കിയാണ് വൈറസിനെ കണ്ടുപിടിച്ചത്‌. വൈറസ് വിവിധങ്ങളായ രൂപങ്ങളിൽ പടരുന്നു. എല്ലാ വൈറസ്സുകളും രോഗങ്ങൾക്ക് കരണക്കാരാകാറില്ല. അങ്ങനെയുള്ള വൈറസുകൾ അധികനേരം ശരീരത്തിൽ തങ്ങിനില്കുകയില്ല. പക്ഷെ ചില വൈറസുകൾ ശരീരത്തിന്റെ പ്രതിരോധ സം‌വിധാനത്തെ മറികടന്ന് പെരുകും. അവ ജീവിതകാലം മുഴുവൻ അല്ലെങ്കിൽ വളരെ നീണ്ടകാലം നിലനിൽക്കുകയും ചെയ്യും. ഉദാഹരണത്തിന് എയ്ഡ്സ്. വൈറസുകളിൽ നിന്നും ശരീരത്തിന്റെ പ്രതിരോധത്തെ ഉണർത്തുവാൻ വാക്സിനുകൾക്കു കഴിയും.

ബാക്ടീരിയ

ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ. ബാക്ടീരിയത്തെ മൈക്രോസ്‌കോപ്പിലൂടെ മാത്രമേ നിരീക്ഷിക്കുവാൻ കഴിയൂ. 'ചെറിയ വടി' എന്നാണ്‌ ബാക്ടീരിയ എന്ന വാക്കിന്റെ അര്‍ത്ഥം. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌. ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം. ബാക്ടീരിയകൾ വേഗത്തില്‍ പെരുകുന്നത് 37 ഡിഗ്രി സെല്‍ഷ്യസിലാണ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയും, 100 ഡിഗ്രി സെല്‍ഷ്യസിനു മുകളിലും ബാക്ടീരിയകൾ നശിക്കുന്നു. ശരീരഗന്ധം ഉണ്ടാക്കുന്നത്‌ ബാക്ലീരിയയാണ്‌. ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

പ്രോട്ടോസോവ 

അതിസൂക്ഷ്മമായ ഏകകോശജീവികളാണ് പ്രോട്ടോസോവ. പരിണാമശാസ്ത്ര പ്രകാരം ആദ്യം ഉണ്ടായ ജീവികളാണ് പ്രോട്ടോസോവ ജലത്തിലും, മറ്റു ജീവികളുടെ ശരീരത്തിലും ഇവർ ജീവിക്കുന്നു.

എന്റമീബ ഹിസ്റ്റോളിറ്റിക്ക എന്നയിനം പ്രോട്ടോസോവയാണ്‌ വയറുകടിക്കു (Dysentry) കാരണം. ബാക്റ്റീരിയ മൂലവും ഈ രോഗം ഉണ്ടാവാറുണ്ട്‌. പ്ലാസ്‌മോഡിയം എന്ന പ്രോട്ടോസോവയാണ്‌ മലമ്പനിക്കു കാരണം. അനോഫിലസ്‌ കൊതുകുകളാണ്‌ മലമ്പനി പരത്തുന്നത്‌. വിറയലോടുകൂടിയ പനിയാണ്‌ പ്രധാന രോഗലക്ഷണം. പ്രധാനമായും നാലുതരം പ്ലാസ്മോഡിയങ്ങൾ മലമ്പനി ഉണ്ടാക്കുന്നു. ഇതില്‍ ഫാല്‍സിപാരം മലമ്പനിയാണ്‌ ഏറ്റവും മാരകം. മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെടുന്ന ഈ മലമ്പനിയിലാണ്‌ “ബ്ലാക്ക്‌ വാട്ടര്‍ ഫീവര്‍' എന്ന മൂര്‍ധന്യാവസ്ഥ ഉള്ളത്‌.

ഫംഗസ്‌

പൂപ്പലുകൾ ഉൾപ്പെടുന്ന ജീവിവിഭാഗമാണ് ഫംഗസുകൾ. ചിലയിനം ഫംഗസുകൾ രോഗകാരികളായി മാറുന്നു. ഫംഗസുകൾ നിർമിക്കുന്ന വിഷവസ്തുക്കളാണ് രോഗത്തിന് കാരണമാകുന്നത്. റൊട്ടിയിലെ പൂപ്പല്‍ ഒരിനം ഫംഗസാണ്‌. ഹൈഫെ എന്നറിയപ്പെടുന്ന നീണ്ട തന്തുക്കൾ ചേർന്നാണ്‌ ഫംഗസുകൾ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെ മൈസീലിയം എന്നു പറയുന്നു. ചുണങ്ങ്‌, വട്ടച്ചൊറി, അത്‌ലെറ്റ്‌സ് ഫൂട്ട്, ആണി രോഗം എന്നിവ ഫംഗസ്‌ മൂലമാണ്‌. ഭക്ഷ്യവസ്തുക്കളില്‍ വളരുന്ന അപകടകാരിയായ ഫംഗസാണ്‌ അസ്പര്‍ജിലസ്‌ ഫ്ളേവസ്‌. ഈ ഫംഗസുകളുണ്ടാക്കുന്ന വിഷവസ്തുവാണ്‌ 'അഫ്ളാടോക്സിൻ'.

രോഗങ്ങളും രോഗകാരികളും
ക്ഷയം ബാക്ടീരിയ
കുഷ്ഠം ബാക്ടീരിയ
കോളറ ബാക്ടീരിയ
ഡിഫ്ത്തീരിയ ബാക്ടീരിയ
എലിപ്പനി (പ്ലേഗ്)‌ ബാക്ടീരിയ
ടൈഫോയ്ഡ്‌ ബാക്ടീരിയ
ന്യൂമോണിയ ബാക്ടീരിയ
വില്ലന്‍ ചുമ ബാക്ടീരിയ
ടെറ്റനസ്‌ ബാക്ടീരിയ
ഗൊണോറിയ ബാക്ടീരിയ
സിഫിലിസ്‌ ബാക്ടീരിയ
ബോട്ടുലിസം ബാക്ടീരിയ
സാല്‍മോണെല്ലോസിസ് ബാക്ടീരിയ
ആന്ത്രാക്സ്‌ ബാക്ടീരിയ
ജലദോഷം വൈറസ്‌
കൊറോണ വൈറസ്‌
ഇന്‍ഫ്ളുവെന്‍സ വൈറസ്‌
വസൂരി വൈറസ്‌
മുണ്ടിനീര്‌ വൈറസ്‌
അഞ്ചാംപനി വൈറസ്‌
ജര്‍മ്മന്‍ മീസില്‍സ്‌ വൈറസ്‌
മഞ്ഞപ്പനി വൈറസ്‌
ഹെപ്പറ്റൈറ്റിസ്‌  വൈറസ്‌
പോളിയോ വൈറസ്‌
എയ്ഡ്‌സ്‌ വൈറസ്‌
പേവിഷബാധ വൈറസ്‌
ചിക്കന്‍ പോക്സ്‌ വൈറസ്‌
സാര്‍സ്‌ വൈറസ്‌
പക്ഷിപ്പനി വൈറസ്‌
ചിക്കുന്‍ഗുനിയ വൈറസ്‌
ഡെങ്കിപ്പനി വൈറസ്‌
എബോള വൈറസ്‌
പന്നിപനി വൈറസ്‌
ട്രക്കോമ  വൈറസ്‌
മെനിഞ്ചൈറ്റിസ് വൈറസ്‌
റൂബെല്ല വൈറസ്‌
മെർസ് വൈറസ്‌
നിപ്പ വൈറസ്‌
ജപ്പാൻ പനി വൈറസ്‌
സ്പാനിഷ് ഫ്ളൂ വൈറസ്‌
കോംഗോ വൈറസ്‌
അരിമ്പാറ വൈറസ്‌
ചുണങ്ങ്‌ ഫംഗസ്‌
വട്ടച്ചൊറി ഫംഗസ്‌
അത്‌ലെറ്റ്‌സ് ഫൂട്ട് ഫംഗസ്‌
ആണി രോഗം ഫംഗസ്‌
കാന്‍ഡിഡിയാസിസ്‌ ഫംഗസ്‌
പുഴുക്കടി ഫംഗസ്‌
വയറുകടി പ്രോട്ടോസോവ
മലമ്പനി പ്രോട്ടോസോവ
മന്ത് പ്രോട്ടോസോവ

രോഗം പരത്തുന്ന വൈറസുകൾ
ജലദോഷം റൈനോ വൈറസ്
കോവിഡ് 19 കൊറോണ
എയ്ഡ്സ് എച്ച്.ഐ.വി
ചിക്കൻപോക്സ് വെരിസെല്ല സോസ്റ്റർ
മീസിൽസ് പോളിനോസ മോർബിലോറിയം
വസൂരി        :  വേരിയോള
സാർസ് സാർസ് വൈറസ്
ഡെങ്കിപ്പനി ഫ്‌ളാവി വൈറസ്
പിള്ളവാതം പോളിയോ 
പേ വിഷബാധ റാബീസ്
ചിക്കുൻ ഗുനിയ ആൽഫ വൈറസ്
പന്നിപ്പനി എച്ച് 1എൻ 1
പക്ഷിപ്പനി എച്ച് 5എൻ 1
അരിമ്പാറ ഹ്യൂമൻ പാപ്പിലോമ
ഫംഗസുകൾ
അത്‌ലെറ്റ്‌സ് ഫൂട്ട് എപിഡെർമോ ഫൈറ്റോൺ
വട്ടച്ചൊറി മൈക്രോസ്പോറം
കാന്ഡിഡിയാസിസ് കാൻഡിഡാ ആൽബിക്കൻസ്
ആസ്‌പർജില്ലോസിസ് ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

0 Comments