ഭരണഘടന ഭേദഗതികൾ

ഭരണഘടന ഭേദഗതികൾ (Constitutional Amendments in Malayalam)
ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനാണ് ഭേദഗതികൾ നടപ്പാക്കുന്നത്. പാർലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയോടെ മാത്രമേ ഇതു സാധിക്കൂ. ഇതുവരെ 105 ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കിയിട്ടുണ്ട്.

PSC ചോദ്യങ്ങൾ

■ ഭരണഘടനയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട വകുപ്പ്‌ - 368

■ ഇന്ത്യയുടെ ഭരണഘടന ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്‌ - 105 (ഒക്ടോബർ 2021 വരെ)

■ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്‌ - 1

■ “ഭരണഘടന ഭേദഗതി” എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ - ദക്ഷിണാഫ്രിക്ക

■ ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വര്‍ഷം - 1951

■ ഇന്ത്യന്‍ ഭരണഘടന രണ്ടാമതായി ഭേദഗതി ചെയ്ത വര്‍ഷം - 1952

■ സംസ്ഥാന പുന:സംഘടനാ നടപ്പിലാക്കുന്നതിനുവേണ്ടി നടത്തിയ ഭരണഘടനാ ഭേദഗതി - 7

■ ഏഴാമത്‌ ഭരണഘടന ഭേദഗതി ചെയ്ത വര്‍ഷം - 1956

■ കേരളമുൾപ്പെടെയുള്ള പുതിയ സംസ്ഥാനങ്ങൾക്ക് രൂപംനൽകിയ ഭരണഘടന ഭേദഗതി - ഏഴാമത്‌ ഭരണഘടന ഭേദഗതി

■ ദാഗ്ര, നാഗര്‍ഹവേലി എന്നി പ്രദേശങ്ങള്‍ ക്രേന്ദദരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി - 10

■ ഭരണഘടനയുടെ പത്താം ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1961

■ നാഗാലാൻഡിന് സംസ്ഥാന പദവി നൽകിയ ഭേദഗതി - 13

■ ഔദ്യോഗിക ഭാഷകളെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന വകുപ്പ്‌ - 345

■ 1967-ല്‍ ഭരണഘടനയുടെ 21-ാം ഭേദഗതി വരെ ഇന്ത്യയില്‍ എത്ര ഔദ്യോഗിക ഭാഷകള്‍ ഉണ്ടായിരുന്നു - 14

■ ഭരണഘടനയുടെ 21-ാം ഭേദഗതിപ്രകാരം ഉള്‍പ്പെടുത്തിയ ഭാഷ - സിന്ധി

■ ബാങ്ക് ദേശസാല്‍ക്കരണ കേസില്‍ സുപ്രീം കോടതി വിധി സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഭേദഗതി - 25

■ ഇരുപത്തിയഞ്ചാം ഭേദഗതി കൊണ്ടുവന്ന വര്‍ഷം - 1971

■ ആന്ധ്ര സംസ്ഥാനത്ത്‌ തെലുങ്കാന പ്രദേശത്തുള്ള ജനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതി - 32

■ 32-ാം ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1973

■ സിക്കിമിന് സംസ്ഥാന പദവി നൽകിയ ഭേദഗതി - 36

■ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, അഖണ്ഡത, സമത്വം എന്നിവ കൂട്ടിച്ചേര്‍ത്ത ഭേദഗതി - 42

■ ഭരണഘടനയുടെ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്നത്‌ - 42-ാം ഭേദഗതി

■ 42-ാം ഭേദഗതി ശുപാര്‍ശ ചെയ്ത കമ്മിറ്റി - സ്വരണ്‍സിംഗ്‌ കമ്മിറ്റി

■ ഏതു ഭരണഘടന ഭേദഗതിപ്രകാരമാണ്‌ മൗലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‌ - 42

■ 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1976

■ 42-ാം ഭരണഘടന ഭേദഗതിക്ക്‌ നേതൃത്വം നല്‍കിയത്‌ - ഇന്ദിരാഗാന്ധി

■ സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒഴിവാക്കിയ ഭേദഗതി - 44

■ 44-ാം ഭേദഗതി കൊണ്ടുവന്ന വര്‍ഷം - 1978

■ മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭാഗം - ആര്‍ട്ടിക്കിള്‍ 368

■ കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ഭേദഗതി - 52

■ 52-ാം ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1985

■ കേന്ദ്രഭരണ (പദേശമായ മിസ്സോറാമിന്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി - 53

■ 53-ാം ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1986

■ അരുണാചൽ പ്രാദേശിന്‌ സംസ്ഥാന പദവി നൽകിയ ഭേദഗതി - 55

■ ഗോവക്ക് സംസ്ഥാന പദവി നൽകിയ ഭേദഗതി - 56

■ അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, നാഗലാന്‍ഡ്‌ സംസ്ഥാന നിയമസഭകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി - 57

■ വോട്ടിംഗ്‌ പ്രായം 21-ല്‍ നിന്ന്‌ 18 വയസ്സായി കുറച്ചു ഭരണഭേദഗതി - ഭേദഗതി 61

■ 61-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്ന വര്‍ഷം - 1989

■ ദേശീയ പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷന്‍ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടന ഭേദഗതി - 65

■ ഡൽഹിയെ ദേശിയ തലസ്ഥാന പ്രദേശമാക്കിയ ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം - 1991 (70-ാം ഭേദഗതി)

■ ഭരണഘടനയുടെ ഏതു ഭേദഗതിപ്രകാരമാണ്‌ മണിപ്പൂരി, നേപ്പാളി, കൊങ്കിണി എന്നീ ഭാഷകള്‍ ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തിയത്‌ - 71

■ കൊങ്കിണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകള്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ വർഷം - 1992

■ പഞ്ചായത്ത്‌ രൂപീകരണം ഭരണസംവിധാനം, അധികാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടന - ഭേദഗതി 73

■ 73-ാമത്‌ ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1992

■ നഗരസഭകളുടെ രൂപീകരണം, തെരഞ്ഞെടുപ്പ്‌, ഭരണസംവിധാനം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി - 74

■ 74-ാമത്‌‌ ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1992

■ വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവരുന്നതിന്‌ അടിസ്ഥാനമായ ഭരണഘടനാ ഭേദഗതി - 86

■ വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിമാറ്റിയത്‌ ഏതു ഭരണഘടന ദേദഗതിയിലൂടെയാണ്‌ - 86

■ 86-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്ന വര്‍ഷം - 2002

■ SC/ST ദേശിയ കമ്മീഷനെ, SC കമ്മീഷനെന്നും ST കമ്മീഷനെന്നും രണ്ടായി വിഭജിച്ച ഭേദഗതി - 89

■ 2003-ല്‍ 92-ാം ഭേദഗതിപ്രകാരം ഉള്‍പ്പെടുത്തിയ ഭാഷകള്‍ - ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി

■ ബോഡോ, ഡോംഗ്രി, മൈഥിലി, സന്താലീ എന്നി ഭാഷകള്‍ എട്ടാം പട്ടികയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി - 92

■ 92-ാ൦ ഭരണഘടന ഭേദഗതി കൊണ്ടുവന്ന വര്‍ഷം - 2003

■ ഒറീസ്സയുടെ പേര് ഒഡിഷ എന്ന് പരിഷ്കരിച്ച ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം - 2011 (96-ാം ഭേദഗതി)

■ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നടപ്പിലാക്കിയ ഭേദഗതി - 99 (2014)

■ ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി കരാർ നടപ്പിലാക്കിയ ഭേദഗതി - 100 (2015)

■ ചരക്കു സേവന നികുതി (GST)യുമായി ബന്ധപ്പെട്ട ഭേദഗതി - 101

■ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനു ഭരണഘടനാ പദവി നല്കിയ - 102

■ മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം നടപ്പിലാക്കിയ ഭേദഗതി - 103

■ ലോകസഭയിൽ SC/ST സംവരണം 70 വർഷം എന്നതിൽ നിന്ന് 80 വർഷത്തേക്കായി നീട്ടിയ ഭേദഗതി - 104 (2020)

Post a Comment

Previous Post Next Post