ചൈനീസ് സംസ്കാരം

ചൈനീസ് സംസ്കാരം (Chinese Civilization in Malayalam)
ഏറ്റവും പഴക്കംചെന്ന സംസ്കാരങ്ങളിലൊന്നാണ് ചൈനയുടേത്. ഏഴായിരം കൊല്ലത്തിലധികം നിലനിന്ന മഹത്തായ സംസ്കാരമായിരുന്നു പ്രാചീന ചൈനീസ് സംസ്കാരം. പണ്ടുതൊട്ടേ നാട്ടുരാജ്യങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു ചൈന. കാലക്രമത്തിൽ ഇവ ഒന്നിച്ചതോടെ ചൈനീസ് സാമ്രാജ്യം പിറന്നു. ഷാങ് രാജവംശമായിരുന്നു ഇവിടത്തെ ആദ്യ ഭരണാധികാരികൾ. ബി.സി.1750 മുതൽ 1125 വരെ ഇവർ ചൈന ഭരിച്ചു. ഷാങ് വംശം ചൈനയെ ഒരു കൊച്ചു സാമ്രാജ്യമായി വളർത്തിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവരുടെ പതനം തുടങ്ങി. ഇക്കാലഘട്ടത്തിൽ ചൈനയിൽ ഉയർന്നുവന്ന വിഭാഗമായിരുന്നു ചൗ രാജവംശം. ഇവർ പിന്നീട് ചൈനയെ നയിച്ചു. ബി.സി.250 ആയപ്പോഴേക്കും ചൈനയുടെ പടിഞ്ഞാറേ അറ്റത്തുള്ള ചിൻ രാജവംശം ചൗ രാജവംശത്തെ നേരിട്ടു. തുടർന്നുണ്ടായ യുദ്ധങ്ങൾ ബി.സി.221 ലാണ് അവസാനിച്ചത്. ഇതിൽ വിജയിയായ ചിൻ രാജാവ് ചൈനയുടെ ചക്രവർത്തിയായി അധികാരമേറ്റു. ചിൻ രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം ഒന്നാമത്തെ ചക്രവർത്തി എന്നർഥമുള്ള 'ഷി ഹ്വാങ്തി' എന്ന പേര് സ്വീകരിച്ചു. ബി.സി 212 വരെ ഭരണം നടത്തിയ ഷിഹ്വാങ്തിയുടെ കാലശേഷം നാട്ടിൽ കലാപം തലപൊക്കി. കലാപകാരികൾ അദ്ദേഹത്തിന്റെ മക്കളെ വകവരുത്തിയതോടെ ബി.സി 206ൽ ചിൻ രാജവംശത്തിന് അവസാനമായി. കൃഷിയിലും ശില്പവിദ്യയിലുമൊക്കെ സമ്പന്നമായ പ്രദേശമായിരുന്നു പഴയ ചൈന. ചൗ രാജാക്കന്മാരുടെ കാലത്തുതന്നെ ജലസേചന പദ്ധതികളും ഭൂവിതരണവുമൊക്കെ ചൈനയിൽ നടപ്പാക്കിയിരുന്നു.

പ്രധാന വസ്തുതകൾ

■ ബി.സി.എട്ടാം നൂറ്റാണ്ടോടെ ചൈനയില്‍ 18 നഗര രാഷ്ട്രങ്ങൾ ഉയര്‍ന്നു വന്നു. ഗൊയാങ്ങിലെ ചൗ ഗവണ്‍മെന്‍റാണ്‌ ഭരണം നിയന്ത്രിച്ചിരുന്നത്‌.

■ ബി.സി.മൂന്നാം നൂറ്റാണ്ടോടെ ചിന്‍, ചു, ഏഹി എന്നീ മൂന്നു പ്രബല രാഷ്ട്രങ്ങൾ നിലവില്‍ വന്നു. ബി.സി.221ല്‍ ചിന്‍ വംശം മേല്‍ക്കോയ്മ നേടി.

■ ചിന്‍വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു ഷിഹുവന്തി. വന്‍മതില്‍ പണിതുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്‌.

■ നിരന്തരമായ വെള്ളപ്പൊക്കങ്ങളിലൂടെ ചൈനയിലെ ജനജീവിതം ദുരിതത്തിലാക്കിയിരുന്ന ഹൂ വാങ്ഹോ നദിയെ 'ചൈനയുടെ ദുഃഖം' എന്നാണ് വിളിക്കുന്നത്‌. മഞ്ഞനദി എന്നും ഇതറിയപ്പെടുന്നു.

■ പട്ടുനൂൽ കൃഷി, പട്ടുവസ്ത്ര നിർമ്മാണം, ലോഹ കണ്ണാടി തുടങ്ങിയവ ചൈനയിൽ ആദ്യമായി നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെട്ടുന്നു.

■ കടലാസ്, ഭൂകമ്പമാപിനി എന്നിവ കണ്ടുപിടിച്ചതും ചൈനക്കാരാണ്.

■ അച്ചടി, വെടിമരുന്ന്‌, കടലാസ്‌, വടക്കുനോക്കി യന്ത്രം എന്നിവയാണ് പുരാതന ചൈനയുടെ നാല് പ്രധാന കണ്ടുപിടുത്തങ്ങൾ.

■ കണ്‍ഫ്യൂഷ്യനിസം, താവോയിസം എന്നിവയായിരുന്നു പ്രാചീന ചൈനയിലെ പ്രധാന മതങ്ങൾ.

■ ബി.സി. 551ല്‍ ലൂ എന്ന പട്ടണത്തില്‍ ജനിച്ച കണ്‍ഫ്യൂഷ്യസാണ്‌ കണ്‍ഫ്യൂഷ്യനിസത്തിന്റെ സ്ഥാപകന്‍. കോങ് ക്വി (Kong Qui) എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ബുദ്ധന്റെയും മഹാവീരന്റെയും സമകാലീനനായിരുന്നു അദ്ദേഹം.

■ കണ്‍ഫ്യൂഷ്യസിന്റെ സംഭാഷണങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന ഗ്രന്ഥമാണ്‌ "The Analects".

■ ബി.സി.ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രാചീന ചൈനയിലെ തത്ത്വചിന്തകനായ ലാവോത്സു സ്ഥാപിച്ച മതമാണ്‌ താവോയിസം. താവോയിസത്തിലെ പുണൃഗ്രന്ഥമാണ്‌ "Tao Te Ching".

■ താവോ എന്ന വാക്കിനര്‍ഥം മാര്‍ഗം എന്നതാണ്‌.

■ “ചൈനയിലെ ഗൗതമബുദ്ധന്‍" എന്നാണ്‌ ലാവോത്സു അറിയപ്പെട്ടത്‌. "നിങ്ങൾ കലഹത്തിന്‌ പുറപ്പെടാതിരുന്നാല്‍ ആര്‍ക്കും നിങ്ങളോട്‌ കലഹിക്കാനാവില്ല" - എന്നത് ലാവോത്സുവിന്റെ വാക്കുകളാണ്.

വൻമതിൽ 

ഭൂമിയിലെ ഏറ്റവും നീളമേറിയ മനുഷ്യനിർമിതിയാണ് ചൈനയിലെ വന്‍മതില്‍.ലോകാത്ഭുതങ്ങളിൽ ഒന്നായ ഇതിന്‌ ഏതാണ്ട് 7,240 കിലോമീറ്റർ നീളമുണ്ട്‌. വടക്കുഭാഗത്തുനിന്നുള്ള ഹൂണൻമാരുടെ ആക്രമണത്തിനു തടയിടാനായാണ് ഇത് നിർമ്മിച്ചത്. ചിൻ രാജവംശത്തിലെ ഷിഹുവന്തി (Shi Huangdi) രാജാവിന്റെ കാലത്താണ്‌ (ബി.സി.221-206) വൻമതിലിന്റെ നിർമാണം ആരംഭിച്ചത്‌. 'ചാങ് ചെങ്' എന്നാണ് ചൈനീസ് ഭാഷയില്‍ ഇത്‌ അറിയപ്പെടുന്നത്. 

PSC ചോദ്യങ്ങൾ

1. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന

2. പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം) - ചൈന

3. കൺഫൂഷ്യനിസം ഏതുരാജ്യത്താണ്‌ പ്രചരിച്ചത് - ചൈന

4. സുങ് വംശം ഭരിച്ചിരുന്ന രാജ്യം - ചൈന

5. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും പഴയ നാഗരികത - ചൈന

6. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത് - ലാവോത്സു

7. കളിമൺ പാത്രങ്ങൾ ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന

8. മഞ്ഞക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം - കിഴക്കൻ ചൈന ക്കടൽ

9. ആദ്യമായി സൗരകലണ്ടർ വികസിപ്പിച്ചെടുത്ത രാജ്യം - ചൈന

10. ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം - ചൈന

Post a Comment

Previous Post Next Post