ബ്രിട്ടിഷുകാർ കേരളത്തിൽ

ബ്രിട്ടിഷുകാർ കേരളത്തിൽ (1615 - 1947) (British in Kerala Malayalam)
1. കേരളത്തില്‍ വന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാര്? - റാല്‍ഫിച്ച്‌

2. റാല്‍ഫിച്ച്‌ കൊച്ചിയിലെത്തിയതെന്ന്‌? - 1583-ല്‍

3. കേരളവുമായി അടുത്തബന്ധം സ്ഥാപിച്ച ക്യാപ്റ്റന്‍ കീലിംഗ്‌ ആരുടെ കത്തുമായാണ്‌ കേരളത്തിലെത്തിയത്‌? - ജയിംസ്‌ ഒന്നാമന്റെ

4. കൊച്ചിയില്‍ നിന്നും ആദ്യമായി ഇംഗ്ലീഷുകാര്‍ കുരുമുളക്‌ കയറ്റി അയച്ചതെന്ന്‌? - 1636-ല്‍

5, വിഴിഞ്ഞത്ത്‌ ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ വേണാട്ടുരാജാവ്‌ അനുവാദം കൊടുത്ത വര്‍ഷം - 1636-ല്‍

6. ആദ്യകാലത്ത്‌ ബ്രിട്ടീഷുകാര്‍ കേരളത്തില്‍ സ്ഥാപിച്ച ഏറ്റവും പ്രധാനമായ വ്യവസായ സൈനിക സ്ഥാപനം എവിടെയാണ്‌? - അഞ്ചുതെങ്ങില്‍

7. തിരുവിതാംകൂര്‍ രാജാവും ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മില്‍ 1723-ല്‍ ചെയ്ത സന്ധി എന്തായിരുന്നു? - തിരുവിതാംകൂര്‍ രാജാവ്‌ കുളച്ചലില്‍ ഒരു കോട്ട കെട്ടിക്കൊടുക്കണം

8. 1726-ല്‍ ഇടവയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ അനുമതി നല്‍കിയത്‌ ആര്‌? - ആറ്റിങ്ങല്‍ റാണി

9. കുറങ്ങോത്തുനായരുമായി ഈസ്റ്റിന്ത്യാകമ്പനി സന്ധിചെയ്തത്‌ ഏതുവര്‍ഷം? - 1719-ല്‍

10. ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിച്ചുവിട്ട കണ്ണൂരിലെ രാജാവ് - ആലിരാജാവ്

11. 1736-ല്‍ ഇംഗ്ലീഷുകാര്‍ തോല്പിച്ചോടിച്ച കര്‍ണ്ണാടക സൈന്യമേത്‌? - ബഡ്‌നോര്‍ സൈന്യം

12. ഇംഗ്ലീഷുകാര്‍ മാഹി പിടിച്ചെടുത്തതെന്ന്‌? - 1761-ല്‍

13. ഇംഗ്ലീഷുകാര്‍ മാഹി ഫ്രഞ്ചുകാര്‍ക്ക്‌ വിട്ടുകൊടുത്തത്‌ ഏത്‌ ഉടമ്പടിയനുസരിച്ചാണ്‌? - പാരീസ്‌ ഉടമ്പടി

14. മലബാറും കൊച്ചിയും കൂർഗ്ഗും ബ്രിട്ടിഷുകാർക്കധീനമായത് ഏതു സന്ധിയനുസരിച്ചാണ് - 1792-ലെ ശ്രീരംഗപട്ടണം സന്ധി

15. പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ് ആരായിരുന്നു - തലയ്ക്കൽ ചന്തു

16. മലബാറിലെ ഭരണ സമ്പ്രദായത്തിന്‌ രൂപംനല്‍കിയവര്‍ ആരെല്ലാം? - ഹാര്‍മര്‍, ജൊനാദന്‍ ഡങ്കന്‍

17. വടക്കേ മലബാറിന്‌ ഏത്‌ സ്ഥലമാണ്‌ ബ്രിട്ടീഷുകാര്‍ ആസ്ഥാനമായി സ്വീകരിച്ചത്‌? - തലശ്ശേരി

18. തെക്കെ മലബാറിന്‌ ഏത്‌ സ്ഥലമാണ്‌ ബ്രിട്ടീഷുകാര്‍ ആസ്ഥാനമായി സ്വീകരിച്ചത്‌? - ചേര്‍പ്പുളശ്ശേരി

19. ബോംബെ പ്രവിശ്യയില്‍ നിന്നും മലബാറിനെ മദ്രാസ്‌ പ്രവിശ്യയിലേയ്ക്ക്‌ മാറ്റിയതെന്ന്‌? - 1800-ല്‍

20. മലബാര്‍ ഭരണം കളക്ടറുടെ കീഴിലായത്‌ ഏതു വര്‍ഷം മുതലാണ് ‌? - 1801 മുതല്‍

21. മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം: - 1705

22. മാര്‍ത്താണ്ഡവര്‍മ്മ ഭരണാധികാരം കയ്യേറ്റ വര്‍ഷം - 1729

23. 24-ാം വയസ്സില്‍ ഭരണഭാരം കയ്യേറ്റ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്‌ നേരിടേണ്ടിവന്ന രണ്ട് പ്രധാന ആഭ്യന്തരശക്തികള്‍ - തമ്പിമാരും എട്ടു വീട്ടില്‍പ്പിള്ളമാരും

24. തമ്പിമാരെ പിടികൂടി മാര്‍ത്താണ്ഡവര്‍മ്മ വധിച്ചതെന്ന്‌ - 1731-ല്‍

25. ആരെയാണ്‌ തിരുവനന്തപുരത്തെ വലിയ കൊട്ടാരത്തില്‍ കൊണ്ടു വന്ന്‌ രാജകീയ തടവുകാരനായി പാര്‍പ്പിച്ചിരുന്നത്‌? - ഉണ്ണികേരള വര്‍മ്മയെ

26. മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപന്‍: - രാമയൂന്‍ ദളവ

27. പഴശ്ശീരാജയെ പിടികൂടി കൊടുക്കുന്നവര്‍ക്ക്‌ ബ്രിട്ടീഷുകാർ നല്‍കാമെന്ന്‌ പ്രഖ്യാപിച്ചിരുന്ന പ്രതിഫലം: - 3000 പഗോഡ

28. കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച വര്‍ഷം: - 1746

29. കുളച്ചല്‍ യുദ്ധം ഏതു വിദേശശക്തിയ്ക്കെതിരെ നടത്തിയതാണ്‌? - ഡച്ചുകാര്‍ക്കെതിരെ

30. താന്‍ വെട്ടിപ്പിടിച്ച രാജ്യങ്ങള്‍ ശ്രീപത്മനാഭന്‌ സര്‍വ്വദാനമായി മാർത്താണ്ഡവര്‍മ്മ സമര്‍പ്പിച്ചത്‌ അറിയപ്പെടുന്നത്‌ ഏതുപേരില്‍? - തൃപ്പടിദാനം

31, പഴശ്ശിരാജാവ്‌ മരണമടഞ്ഞത്‌ എന്ന്‌? - 1805 നവംബര്‍ മാസം 30-ാം തീയതി

32. ആധുനികരീതിയില്‍ തന്റെ സൈന്യത്തെ സജ്ജമാക്കാന്‍ സഹായിച്ച മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത്‌ ആര്‌? - ഡിലനോയി

33. ഭരണസൗകര്യത്തിനായി മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യത്തെ വിഭജിച്ചിരുന്നതെങ്ങനെ? - പകുതിയായി

34. വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്ന രിതി ആരംഭിച്ചതാര് ? - മാർത്താണ്ഡവര്‍മ്മ

35. സര്‍വേ നടത്തി ഭൂമി തരംതിരിച്ച്‌ നികുതി നിശ്ചയിക്കുന്ന രീതി ആരംഭിച്ചത് - മാർത്താണ്ഡവര്‍മ്മ

36. ശ്രീപത്മനാഭസ്വാമിക്ഷേത്രവും ശ്രീപത്മനാഭ വിഗ്രഹവും പുതുക്കി നിര്‍മ്മിച്ചത്‌ ആര്‌? - മാര്‍ത്താണ്ഡവര്‍മ്മ

37. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചതാര്‌? - മാര്‍ത്താണ്ഡവര്‍മ്മ

38. ബ്രിട്ടീഷുകാരും പഴശ്ലിരാജാവുമായുള്ള സന്ധിചര്‍ച്ചകള്‍ നടത്തിയത്‌ ബോംബെ ഗവര്‍ണ്ണര്‍ ആയിരുന്നു. ആരാണദ്ദേഹം? - ജൊനാഥന്‍ ഡങ്കന്‍

39. കേരളത്തിന്റെ ആദ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഭാരതീയമായ ഒരു ബാഹൃശക്തി ഏത്‌? - മൈസൂര്‍

40. പാലക്കാട്ടെ ഏതു രാജാവാണ്‌ സാമൂതിരിക്കെതിരായുള്ള യുദ്ധത്തില്‍ തങ്ങളെ സഹായിക്കുന്നതിനുവേണ്ടി മൈസൂറിനോടഭ്യര്‍ത്ഥിച്ചത്‌? - കോമു അച്ചന്‍

41. ഹൈദര്‍ മൈസൂറിലെ ഭരണാധികാരിയായതെന്ന്‌? - 1761-ല്‍

40. ഹൈദര്‍ കേരളം വിട്ടുപോകുന്ന അവസരത്തില്‍ മലബാറിലെ ഗവര്‍ണ്ണറായി നിയമിച്ചത്‌ ആരെയാണ്‌? - മദണ്ണയെ

43, ഹൈദരാലി മരിച്ച വര്‍ഷം - 1782

44. ടിപ്പുസുല്‍ത്താന്‍ കേരളം ആക്രമിക്കാന്‍ തുടങ്ങിയത് - 1783-ൽ

45. ടിപ്പു മലബാറിന്റെ തലസ്ഥാനം കോഴിക്കോട്ടുനിന്നും എവിടേയ്ക്കാണ്‌ മാറ്റാനുദ്ദേശിച്ചിരുന്നത്‌? - ഫറോക്കിലേയ്ക്ക്

46. മലബാറില്‍ ക്രമീകൃതമായ ഒരു നികുതിവ്യവസ്ഥയും ഭരണ സമ്പ്രദായവും ഏര്‍പ്പെടുത്തിയത്‌ ആര്‌? - ടിപ്പുസുല്‍ത്താന്‍

47. വേലുത്തമ്പിയെ കല്ക്കുളം തെക്കുംമുഖം കാര്യക്കാരനായി നിയമിച്ചത്‌ ആര്‌? - കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്‌

48. ഉതുവേലി ജയന്തന്‍ നമ്പൂതിരി വലിയ സര്‍വ്വാധിയായിരുന്നത്‌ ആരുടെ കാലത്ത്‌? - ബാലരാമവര്‍മ്മയുടെ

49. ജയന്തന്‍ നമ്പൂതിരിയുടെ ഉപദേഷ്ടാക്കള്‍ ആരെലാം? മാത്തരകനും ശങ്കരനാരായണന്‍ ചെട്ടിയും

50. ധര്‍മ്മരാജാവിന്റെ കാലത്ത്‌ ദിവാനായിരുന്നത് - രാജാകേശവദാസന്‍

51. ഏതു നാട്ടുക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ്‌ ജയന്തന്‍ നമ്പൂതിരിയേയും ഉപദേഷ്ടാക്കളേയും ജനകീയ.കോടതികള്‍ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടത്‌? - ഹിരണ്യനല്ലൂര്‍ കൂട്ടം

52. ജയന്തന്‍ നമ്പൂതിരിക്കുശേഷം വലിയ സര്‍വ്വാധിയായത്‌ ആര്‌? - അയ്യപ്പന്‍ ചെമ്പകരാമന്‍

53. വേലുത്തമ്പിയെ ഏതു പദവിയിലാണ്‌ നിയമിച്ചത്‌? - മുളകുമടിശ്ലീല (ധനകാര്യം) കാര്യക്കാരന്‍

54. ദളവ പാറശ്ശാല പത്മനാഭപിള്ളയുടെ ഭരണം ദുര്‍ബ്ബലമാണെന്ന്‌ കണ്ട്‌ ബ്രിട്ടിഷ്‌ റസിഡന്റീന്റെ നിര്‍ദ്ദേശപ്രകാരം രാജാവ്‌ ആരെയാണ്‌ ദളവയാക്കിയത്‌? - വേലുത്തമ്പിയെ

55. വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ തിരുവിതാംകൂര്‍ ദിവാന്‍ ആര്‌? - വേലുത്തമ്പി

56. ജനമധ്യേ നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ “സഞ്ചരിക്കുന്ന കോടതി” ഏര്‍പ്പെടുത്തിയതാര്‌? - വേലുത്തമ്പി

57. ഒരു ചുമട്‌ ഏത്തക്കുലയുമായി പ്രവേശിച്ച്‌ വേലുത്തമ്പി ഉദ്ഘാടനം ചെയ്ത ചന്ത ഏത്‌? - ചങ്ങനാശ്ശേരി ചന്ത

58. കൊള്ളക്കാരുടെ താവളമായിരുന്ന ഏതു പ്രദേശമാണ്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്യിപ്പിച്ചത്‌? - പാതിരാമണല്‍

59. ദളവയ്ക്ക്‌ ഹജൂർ എന്ന പേരില്‍ ഒരു കച്ചേരി ആദ്യമുണ്ടാക്കിയത്‌ ആര്‌? - വേലുത്തമ്പി

60. വേലുത്തമ്പിയുടെ ഹജൂര്‍ കച്ചേരി എവിടെയായിരുന്നു? - കൊല്ലം

61. വേലുത്തമ്പി കണ്ടെഴുത്ത്‌ നടപ്പിലാക്കിയത്‌ എന്ന്‌? - കൊല്ലവർഷം 973-ല്‍

62. വേലുത്തമ്പി മരണമടഞ്ഞത്‌ എവിടെവച്ച്‌? - മണ്ണടിയില്‍വച്ച്

63. വേലുത്തമ്പി മരണമടഞ്ഞത്‌ എന്ന്‌? 984 മീനം 15-ാം തീയതി

64. സാമൂതിരിമാര്‍ക്കുശേഷം മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ ആര്‌? - പഴശ്ശി രാജാവ്

65. പഴശ്ശിരാജാവ്‌ ബ്രിട്ടീഷുകാരെ പരസ്യമായി വെല്ലുവിളിച്ച വര്‍ഷം - 1795

66. ഒളിപ്പോരില്‍ പഴശ്ശിരാജയെ സഹായിച്ച ആദിവാസി വിഭാഗങ്ങള്‍ - കുറിച്യര്‍, കുറുമ്പര്‍

67. "കേരളസിംഹം" എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെ? - പഴശ്ശി രാജാവിനെ

68. കേരളത്തിൽ ആദ്യമെത്തിയ ഇംഗ്ലീഷുകാരൻ - മാസ്റ്റർ റാല്‍ഫ്‌ ഫിച്ച്‌

69. മാര്‍ഗ്ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്‌ - റാല്‍ഫ്‌ ഫിച്ച്‌

70. റാല്‍ഫ്‌ ഫിച്ച ഇന്ത്യയില്‍ എത്തിയ വര്‍ഷം - 1583

71. ഏതു കപ്പലിലാണ്‌ റാല്‍ഫ്‌ ഫിച്ച്‌ ഇന്ത്യയില്‍ എത്തിയത്‌ - ദ ടൈഗര്‍ ഓഫ്‌ ലണ്ടന്‍

72. കേരളത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ ആദ്യം എത്തിയ ഇംഗ്ലീഷ്‌ നാവികന്‍ - കീലിംങ്‌
73. കീലിംങ്‌ കേരളത്തില്‍ എത്തിയ വര്‍ഷം - 1615

74. ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ്‌ കോട്ട പണിയാനുള്ള അനുമതി ലഭിച്ചത്‌ ആരില്‍ നിന്ന്‌ - ആറ്റിങ്ങല്‍ റാണി

75. ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ്‌ കോട്ടയുടെ പണി പൂര്‍ത്തിയാക്കിയ വര്‍ഷം - 1615

76. ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആരംഭിച്ച വര്‍ഷം - 1664 

77. ഫ്രഞ്ചുകാര്‍ മയ്യഴിയില്‍ കോട്ട പണിത വര്‍ഷം - 1724

78. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത് - ഫ്രഞ്ചുകാർ

79. ആരൊക്കെ തമ്മിലായിരുന്നു വണ്ടിവാഷ് യുദ്ധം - ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ

80. ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം - വണ്ടിവാഷ് യുദ്ധം

81. വണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760 

82. ഇംഗ്ലീഷുകാര്‍ മാഹി (മയ്യഴി) പിടിച്ചെടുത്ത വര്‍ഷം - 1761

83. ഇന്ത്യയിലെ ‘ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെടുന്നത് - മയ്യഴിപ്പുഴ

84. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം - 1721

85. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങല്‍ കലാപം

86. വടക്കേ മലബാറിലെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം - തലശ്ശേരി

87. തെക്കേ മലബാറില്‍ ബ്രിട്ടീഷുകാരുടെ ആസ്ഥാനം - ചെര്‍പ്പുളശ്ശേരി

88. മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തിലായത്‌ ഏതു ഉടമ്പടിയിലൂടെ - ശ്രീരംഗപട്ടണം

89. ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പിട്ട വര്‍ഷം - 1792

90. കൊച്ചി ബ്രിട്ടീഷുകാരുടെ കൈവശമായ വര്‍ഷം - 1800

91. മലബാര്‍ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്‌ - വില്യം ലോഗന്‍

92. വില്യം ലോഗന്‍ മലബാര്‍ മാന്വൽ എന്ന ഗ്രന്ഥം രചിച്ച വര്‍ഷം - 1887

0 Comments