ഭാരതരത്നം നേടിയവർ

ഭാരതരത്നം നേടിയവർ (Bharat Ratna winners in Malayalam)
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമാണിത്. 1954ൽ ആണ് ഇത് ഏർപ്പെടുത്തിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതുപ്രവർത്തനം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെയാണ് ഭാരതരത്നം പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എല്ലാ വർഷവും ഭാരതരത്നം നൽകണമെന്ന നിബന്ധനയൊന്നുമില്ല. ഇന്ത്യൻ പൗരന്മാർക്കു മാത്രമേ ഈ പുരസ്‌കാരം നൽകാവൂ എന്ന നിബന്ധനയും ഇല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 18 (1) പ്രകാരം 'ഭാരതരത്നം' എന്നത് അതു ലഭിക്കുന്ന ആളിന്റെ പേരിനു മുൻപോ പിൻപോ ചേർക്കാൻ പാടുള്ളതല്ല. ആലിലയുടെ ആകൃതിയിൽ തയാറാക്കിയ മെഡലിൽ സൂര്യബിംബവും താഴെ ഭാരതരത്നം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് ദേശീയ ചിഹ്നവും സത്യമേവ ജയതേ എന്ന വാക്യവും രേഖപ്പെടുത്തിയിരിക്കുന്നു.

PSC ചോദ്യങ്ങൾ

■ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി - ഭാരതരത്നം

■ ഭാരതരത്ന പുരസ്‌കാരത്തിന് രാഷ്ട്രപതിയോട് ശിപാർശ ചെയ്യുന്നതാര് - പ്രധാനമന്ത്രി 

■ ഒരു വർഷം പരമാവധി എത്ര പേർക്ക് ഭാരതരത്ന സമ്മാനിക്കും - മൂന്ന് പേർക്ക് 

■ ഭാരതരത്ന മെഡലിന്റെ ആകൃതി എന്ത് - ആലിലയുടെ

■ ഭാരതരത്നം ഏർപ്പെടുത്തിയ രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്

■ ഭാരതരത്നം നൽകി തുടങ്ങിയ വർഷം - 1954

■ പ്രഥമ ഭാരതരത്ന പുരസ്‌കാരം നേടിയവർ - സി.രാജഗോപാലാചാരി, ഡോ.എസ്.രാധാകൃഷ്ണൻ, സി.വി.രാമൻ 

■ ഭാരതരത്നം കൈപ്പറ്റിയ ആദ്യ വ്യക്തി - സി. രാജഗോപാലാചാരി (1954)

■ ഭാരതരത്നം നേടിയ ആദ്യ സ്വാതന്ത്ര്യസമര സേനാനി - സി.രാജഗോപാലാചാരി

■ ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞന്‍ - സി.വി. രാമന്‍ (1954)

■ ഭാരതരത്നം നേടിയ ആദ്യ രാഷ്ട്രപതി - ഡോ. എസ്‌. രാധാകൃഷ്ണന്‍ (1954)

■ ഭാരതരത്നം ലഭിച്ച ആദ്യ ഉപരാഷ്ട്രപതി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ ഭരണഘടന പദവിയിലിരിക്കെ ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ ഭാരതരത്നം നേടിയ ആദ്യ സാഹിത്യക്കാരൻ - ഭഗ്‌വാൻ ദാസ് (1955)

■ ഭാരതരത്നം നേടിയ ആദ്യ എഞ്ചിനീയർ - സർ എം. വിശ്വേശ്വരയ്യ (1955)

■ ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ജവഹര്‍ ലാല്‍ നെഹ്റു (1955)

■ ഭാരതരത്നം ലഭിച്ച ആദ്യ ഉത്തര്‍പ്രദേശ്‌ മുഖ്യമന്തി - ഗോവിന്ദവല്ലഭ പന്ത്‌ (1957)

■ ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഭാരതരത്നം ജേതാവ് - കേശവ് കാർവേ (1958)

■ ഭാരതരത്നം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി - ഡി.കെ.കാർവെ (1958, നൂറാം വയസ്സിൽ)

■ ഭാരതരത്ന ലഭിച്ച ആദ്യ സാമൂഹിക പ്രവർത്തകൻ - ഡി.കെ.കാർവെ

■ ഭാരതരത്നം നേടിയ ആദ്യ ഡോക്ടര്‍ - ഡോ. ബി. സി. റോയ്‌ (1961)

■ ഹിന്ദി, ദേശീയഭാഷയാക്കാൻ നിർണ്ണായക പങ്ക് വഹിച്ച ഭാരതരത്നം ജേതാവ് - പുരുഷോത്തം ദാസ് ടണ്ടൻ (1961)

■ ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന ഭാരതരത്നം ജേതാവ് - ഡോ. രാജേന്ദ്ര പ്രസാദ് (1962)

■ ഭാരതരത്നം നേടിയ ഇന്ത്യയിലെ മൂന്നാമത്തെ രാഷ്‌ട്രപതി - ഡോ. സാക്കിർ ഹുസൈൻ (1963)

■ ഭാരതരത്നം ലഭിച്ച സംസ്കൃത പണ്ഡിതൻ - പാണ്ഡുരംഗ് വാമൻ കാനെ (1963)

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വൃക്തി - ലാല്‍ ബഹദൂര്‍ ശാസ്ത്രി (1966)

■ ഭാരതരത്ന ലഭിച്ചവരിൽ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ വ്യക്തി ആര് - ലാൽ ബഹദൂർ ശാസ്ത്രി

■ ഭാരതരത്നം നേടിയ ആദ്യ വനിത - ഇന്ദിരാഗാന്ധി (1971)

■ ഭാരതരത്നം ലഭിച്ച ആദ്യ വനിതാ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ - വി.വി.ഗിരി (1975)

■ ഭാരതരത്നം ലഭിച്ച ആദ്യ തമിഴ് നാട് മുഖ്യമന്ത്രി - കെ. കാമരാജ്‌ (1976)

■ ഭാരതരത്നം നിർത്തലാക്കിയ കാലഘട്ടം - 1977 ജൂലൈ 13 - 1980 ജനുവരി 26 (ജനതാ സർക്കാർ)

■ 1980ൽ ഭാരതരത്നം പുനഃസ്ഥാപിച്ച പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഭാരതരത്നം ലഭിച്ച ഇന്ത്യന്‍ വംശജയല്ലാത്ത വനിത - മദര്‍ തെരേസ (1980)

■ ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത - മദർ തെരേസ

■ മാഗ്സസേ അവാർഡും ഭാരതരത്നവും നേടിയ ആദ്യ വ്യക്തി - മദർ തെരേസ

■ ലോകത്തിന്റെയും (നോബൽ), ഏഷ്യയുടെയും (മാഗ്സസെ), ഇന്ത്യയുടെയും (ഭാരതരത്നം) ഉയർന്ന പുരസ്‌കാരം നേടിയ ഏക വ്യക്തി - മദർ തെരേസ 

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ഭൂദാനപ്രസ്ഥാനത്തിന്റെ ആചാര്യന്‍ - വിനോബാ ഭാവേ (1983)

■ ഭാരതരത്നം നേടിയ ആദ്യ വിദേശി - ഖാന്‍ അബ്ദുള്‍ ഖാദര്‍ ഖാന്‍ (1987)

■ ഭാരതരത്നം ലഭിച്ച ആദ്യ ചലച്ചിത്രതാരം - എം.ജി. രാമച്രന്ദന്‍ (1988)

■ ഭാരതരത്ന ലഭിച്ച ആദ്യ മലയാളി വംശജൻ - എം.ജി. രാമച്രന്ദന്‍

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ഭരണഘടനയുടെ മുഖ്യ ശില്പി - ബി.ആർ. അംബേദ്കർ (1990)

■ ഭാരതരത്നം ലഭിച്ചവരില്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തിനുവെളിയില്‍ പൗരത്വമുള്ള ആദ്യ വ്യക്തി - നെല്‍സണ്‍ മണ്ടേല (1990)

■ ഭാരതരത്നം നേടിയ രണ്ടാമത്തെ വിദേശി - നെൽസൺ മണ്ടേല

■ ഭാരതരത്ന കിട്ടിയ ആദ്യ ആഫ്രിക്കൻ പൗരൻ - നെൽസൺ മണ്ടേല

■ ഇന്ത്യയുടെയും (ഭാരതരത്നം) പാകിസ്ഥാന്റെയും (നിഷാന്‍ ഇ പാകിസ്ഥാന്‍) പരമോന്നത ബഹുമതികളും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി - നെൽസൺ മണ്ടേല

■ ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി - രാജീവ്‌ ഗാന്ധി (1991)

■ ഉപപ്രധാനമന്ത്രിമാരില്‍ ആദ്യം ഭാരതരത്നം ലഭിച്ചത്‌ - സര്‍ദാര്‍ വല്ലഭായി പട്ടേല്‍ (1991)

■ ഇന്ത്യയുടെയും (ഭാരതരത്നം) പാകിസ്ഥാന്റെയും (നിഷാന്‍ ഇ പാകിസ്ഥാന്‍) പരമോന്നത ബഹുമതി ലഭിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി - മൊറാര്‍ജി ദേശായി (1991)

■ ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി - മൗലാന അബ്ദുള്‍ കലാം ആസാദ്‌ (1992)

■ ഭാരതരത്നം നേടിയ ആദ്യ വ്യവസായി - ജെ.ആർ.ഡി ടാറ്റ (1992)

■ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ഭാരതര്തനവും ലഭിച്ച ആദ്യ വ്യക്തി - സത്യജിത് റേ (1992)

■ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന (നാല് സിവിലിയൻ പുരസ്‌കാരങ്ങളും) എന്നിവ നേടിയ ആദ്യ വ്യക്തി - സത്യജിത് റേ

■ 1992ൽ ഏതു ദേശീയ നേതാവിനാണ് ഭാരതരത്നം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചതും കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചതും - നേതാജി സുബാഷ് ചന്ദ്രബോസ്  

■ ഭാരതരത്നം ലഭിച്ച ആദ്യ തമിഴ്‌നാട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ - എ.പി.ജെ. അബ്ദുള്‍ കലാം (1997)

■ ഭാരതരത്നം ലഭിച്ച ആദ്യ ആക്ടിംഗ്‌ പ്രധാനമന്ത്രി - ഗുല്‍സാരിലാല്‍ നന്ദ (1997)

■ ഭാരതരത്നം ലഭിച്ച ആദ്യ ആസ്ഥാന കമ്മീഷന്റെ ഉപാധ്യക്ഷന്‍ - ഗുല്‍സാരിലാല്‍ നന്ദ

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത - അരുണ ആസിഫ്‌ അലി (1997)

■ ഭാരതരത്നം നേടിയ ആദ്യ സംഗീതജ്ഞ - എം. എസ്‌. സുബ്ബലക്ഷ്മി (1998)

■ ഹരിതവിപ്ലവത്തിലൂടെ പ്രസിദ്ധനായ ഭാരതരത്നം നേടിയ വ്യക്തി - ചിദംബരം സുബ്രമണ്യം (1998)

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച സർവ്വോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - ജയപ്രകാശ് നാരായൺ (1999)

■ ഏറ്റവും കൂടുതൽ പേർക്ക് ഭാരതരത്നം പ്രഖ്യാപിച്ച വർഷം - 1999 (4 പേർക്ക്)

■ ഭാരതരത്നം ലഭിച്ച ആദ്യ ഉപകരണസംഗീത വിദ്വാന്‍ - പണ്ഡിറ്റ് രവിശങ്കർ (1999)

■ ഭാരതരത്നം നേടിയ ആദ്യ സംഗീതജ്ഞന്‍ - പണ്ഡിറ്റ് രവിശങ്കർ

■ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനവും ഭാരതരത്നവും ലഭിച്ച വ്യക്തി - അമര്‍ത്യ സെന്‍ (1999)

■ വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ നിന്നും ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി - ഗോപിനാഥ്‌ ബർദോളി (1999)

■ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും ലഭിച്ച ആദ്യ വനിത - ലത മങ്കേഷ്കർ (2001)

■ ഗിന്നസ് ബുക്കിൽ പേരുവന്ന ഏക ഭാരതരത്ന ജേതാവ് - ലതാ മങ്കേഷ്‌കർ 

■ ഭാരതരത്നം നേടിയ ഷെഹ്നായി വാദകൻ - ഉസ്താദ് ബിസ്മില്ലാ ഖാൻ (2001)

■ ഭാരതരത്നം നേടിയ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ - ഭീംസെൻ ജോഷി (2008)

■ ഭാരതരത്നം നേടിയ ആദ്യ കായിക താരം - സച്ചിൻ ടെണ്ടുൽക്കർ (2013)

■ ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - സച്ചിൻ ടെണ്ടുൽക്കർ

■ ഭാരതരത്നം നേടിയ ആദ്യ രസതന്ത്രജ്ഞൻ - സി.എൻ.ആർ. റാവു (2013)

■ മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം ലഭിച്ച  സ്വാതന്ത്ര്യ സമര നേതാവ് - മദൻ മോഹൻ മാളവ്യ (2014)

■ ഭാരതരത്നം നേടിയ ഏറ്റവും അവസാനത്തെ പ്രധാന മന്ത്രി - അടൽ ബിഹാരി വാജ്‌പേയി (2014)

■ ഭാരതരത്നം നേടിയ ഏറ്റവും അവസാനത്തെ രാഷ്‌ട്രപതി - പ്രണബ് മുഖർജി (2019)

■ 2019ൽ ഭാരതരത്നം നേടിയവർ - പ്രണവ് മുഖർജി, നാനാജി ദേശ്‌മുഖ് (മരണാന്തരം), ഭൂപൻ ഹസാരിക (മരണാന്തരം)

■ ഭാരതരത്നം നേടിയ വനിതകളുടെ എണ്ണം - അഞ്ച്

■ ഭാരതരത്നം നേടിയ വനിതകൾ - ഇന്ദിരാ ഗാന്ധി, മദർ തെരേസ, അരുണ ആസഫ് അലി, എം.എസ്‌. സുബ്ബലക്ഷ്മി, ലതാ മങ്കേഷ്കർ 

■ ഭാരതരത്നം നേടിയ പ്രധാനമന്ത്രിമാരുടെ എണ്ണം - ആറ് 

■ ഭാരതരത്നം നേടിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ - ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, എ.ബി.വാജ്‌പേയ്

■ ഭാരതരത്നം നേടിയ രാഷ്ട്രപതിമാരുടെ എണ്ണം - ആറ്

■ ഭാരതരത്നം നേടിയ ഇന്ത്യൻ രാഷ്ട്രപതിമാർ - രാജേന്ദ്രപ്രസാദ്, എസ്.രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, വി.വി.ഗിരി, എ.പി.ജെ.അബ്ദുൽ കലാം, പ്രണബ് മുഖർജി 

■ രാഷ്‌ട്രപതി പദവിയിലെത്തുന്നതിനു മുൻപ് ഭാരതരത്നം നേടിയവർ - എസ്.രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, എ.പി.ജെ.അബ്ദുൽ കലാം

■ അധികാരത്തിലിരിക്കുന്ന സമയത്ത് ഭാരതരത്ന ലഭിച്ച ഏക രാഷ്‌ട്രപതി - ഡോ.രാജേന്ദ്രപ്രസാദ്

■ രാഷ്‌ട്രപതി പദവി വഹിച്ചുകഴിഞ്ഞതിനുശേഷം ഭാരതരത്നം നേടിയവർ - വി.വി.ഗിരി, പ്രണബ് മുഖർജി

■ നോബൽ സമ്മാനവും ഭാരതരത്നവും നേടിയിട്ടുള്ളവർ - സി.വി.രാമൻ, മദർ തെരേസ, അമർത്യാസെൻ, നെൽസൺ മണ്ടേല

■ ഭാരതരത്ന ആരംഭിക്കുന്നതിനു മുൻപേ മരണമടഞ്ഞ രണ്ട് വ്യക്തികൾക്ക് പിൽക്കാലത്ത് മരണാനന്തരബഹുമതിയായി ഈ പുരസ്‌കാരം നൽകി. ആരൊക്കെയാണ് അവർ - സർദാർ വല്ലഭ്ഭായ് പട്ടേൽ (1991), മദൻ മോഹൻ മാളവ്യ (2015)

■ ഭാരതരത്നയുടെ ചരിത്രത്തിൽ ഒരു തവണ മാത്രമാണ് പ്രഖ്യാപിച്ച പുരസ്‌കാരം പിൻവലിച്ചത്. ആർക്കായിരുന്നു ഇതു നൽകാൻ തീരുമാനിച്ചിരുന്നത് - സുബാഷ് ചന്ദ്ര ബോസിന്

Post a Comment

Previous Post Next Post