അരവിന്ദ ഘോഷ്

അരവിന്ദ ഘോഷ് ജീവചരിത്രം (Aravind Ghosh)
ജനനം : 1872 ഓഗസ്റ്റ് 15 കല്‍ക്കട്ടയില്‍
മരണം : 1950 ഡിസംബര്‍ 5
അച്ഛന്‍ : ഡോ. കൃഷ്ണധന്‍ ഘോഷ്‌
അമ്മ : സ്വര്‍ണ്ണലതാ ദേവി

ലളിത ജീവിതവും, ഉത്കൃഷ്ട ചിന്തയും മുഖമുദ്രയാക്കിയ ശ്രീ. അരവിന്ദഘോഷ്‌ ആധുനിക ഭാരതത്തിലെ "യോഗീവര്യന്‍” എന്നറിയപ്പെടുന്നു. ആര്‍ഷ പാരമ്പര്യത്തില്‍ ഉറച്ചുന്നിന്ന്‌ ഭാരതീയരുടെ പാശ്ചാത്യാനുകരണഭ്രമത്തെ അദ്ദേഹം വളരെയധികം വിമര്‍ശിച്ചു. ചെറുപ്രായത്തില്‍ ഇംഗ്ലീഷ് കവിതകളെഴുതിത്തുടങ്ങിയ അരവിന്ദ്‌ 17 വയസ്സില്‍ 'ഹെക്കുബാ' (യൂറപ്പീഡീസ്സ്‌) എന്ന നാടകം ഇംഗ്ലീഷിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്തു. അധ്യാപകനായ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായിരുന്നു കെ.എം.മുന്‍ഷി. കര്‍മ്മയോഗി (ഇംഗീഷ്‌) ധര്‍മ്മം (ബംഗാളി) എന്നീ വാരികകള്‍ പ്രസിദ്ധീകരിച്ചു. പ്രധാന കൃതികള്‍ മനുഷ്യാതീതന്‍, വിക്രമോര്‍വ്വശി, സാവിത്രി, മദര്‍.

ജീവിതരേഖ

1872 ഓഗസ്റ്റ്‌ 15 ന്‌ കൊൽക്കത്തയിൽ ജനിച്ചു. അഞ്ചാം വയസ്സിൽ പഠനത്തിനായി ഇംഗ്ലണ്ടിൽ ചെന്നു. 1893-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. 1893 ൽ പ്രസിദ്ധീകരിച്ച ഇന്ദുപ്രകാശ് മാസികയുടെ ലേഖനപരമ്പരയിൽ കോൺഗ്രസുകാരെ 'പഴമയ്ക്കുവേണ്ടി പുതിയ ദീപങ്ങള്‍' എന്ന് വിളിച്ച് അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ ദേശീയ കോൺഗ്രസിനെ ഭിക്ഷാടന സ്ഥാപനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അരവിന്ദ ഘോഷ് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് സർക്കാർ ഉദ്യോഗസ്ഥനും അധ്യാപകനുമായിരുന്നു. അദ്ദേഹം ബറോഡ സെക്രട്ടേറിയറ്റിൽ സേവനം അനുഷ്ഠിച്ച ശേഷം ബറോഡ കോളജില്‍ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്രൊഫസറായും, വൈസ് പ്രിന്‍സിപ്പലായും പ്രവർത്തിച്ചു. 1901-ൽ അദ്ദേഹം മൃണാളിനി ദേവിയെ വിവഹം കഴിച്ചു.

കഴ്‍സൺ പ്രഭുവിന്റെ ബംഗാൾ വിഭജനകാലത്ത്‌, അദ്ദേഹം ഒരു മുൻനിര തീവ്രവാദിയായിരുന്നു. ഇന്ത്യയിലെ കൊളോണിയൽ വിദ്യാഭ്യാസത്തിന് ബദലായി ദേശീയ വിദ്യാഭ്യാസ സമിതി രൂപംകൊണ്ടപ്പോൾ അദ്ദേഹം അതിന്റെ തലവനായി. സ്വദേശിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ഇതേസമയത്ത്  തന്നെ മാഡം ഭിക്കാജി കാമയുടെ ബന്ദേമാതരം പത്രത്തിന്റെ പത്രാധിപനുമായി. സ്വദേശി അഥവാ ഇന്ത്യൻ നിർമിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമിത വസ്തുക്കളുടെ ബഹിഷ്കരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യയിലുടനീളം യാത്ര ചെയ്തു. 1908 മേയ്‌ 2-ന്‌ അലിപ്പൂർ ബോംബ് കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയുണ്ടായി.

ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം അദ്ദേഹം ജയില്‍ മോചിതനായി. അപ്പോഴേക്കും ബന്ദേമാതരം മാസിക പ്രചാരണം അവസാനിപ്പിച്ചിരുന്നു. അരവിന്ദന്‍ കര്‍മയോഗി എന്ന ഇംഗ്ലീഷ് വാരികയും, ധര്‍മം എന്ന ബംഗാളി വാരികയും ആരംഭിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതി. അദ്ദേഹത്തിന്റെ ലേഖനങ്ങൾ ബ്രിട്ടീഷ്‌ സർക്കാരിന്‌ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അവർ വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾക്കിടയിൽ രഹസ്യ വിവരത്തെ തുടർന്ന് അരൊബിന്ദോ 1910 ഏപ്രിലിൽ പോണ്ടിച്ചേരിയിലെത്തി. അരൊബിന്ദോയുടെ രാഷ്ട്രീയ ജീവിതം 1906 മുതൽ 1910 വരെ നാല് വർഷം മാത്രമാണ് നീണ്ടുനിന്നത്.

1910 ന് ശേഷം അദ്ദേഹം പോണ്ടിച്ചേരിയിൽ സ്ഥിരതാമസമാക്കി, ദാർശനിക, ആത്മീയ, സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം ദേശീയ നേതാക്കൾക്ക് മാർഗനിർദേശം നൽകി. രാഷ്ട്രീയത്തെ ആത്മീയതയുടെ തലത്തിലേക്ക് ഉയർത്തി, ഇന്ത്യൻ തീവ്രവാദ പ്രസ്ഥാനത്തിന് ഒരു തത്ത്വചിന്ത നൽകി.

മീര റിച്ചാർഡ്‌ എന്ന ഫ്രഞ്ചുകാരി അരവിന്ദന്റെ ശിഷ്യത്വം സ്വീകരിക്കുകയും, പിന്നീട്  1926-ൽ പോണ്ടിച്ചേരിയിൽ അരവിന്ദാശ്രമം സ്‌ഥാപിക്കുകയും ചെയ്‌തു. അരവിന്ദാശ്രമം പിൽക്കാലത്ത് ഒരു തീര്‍ഥാടനകേന്ദ്രവും പുണ്യസങ്കേതവുമായിത്തീര്‍ന്നു. വൃക്ക രോഗത്താൽ അരൊബിന്ദോ 1950 നവംബർ 24-ന് അന്തരിച്ചു.

അലിപ്പൂർ ബോംബ് കേസ് 

1908 ഏപ്രിലിൽ ഖുദിറാം ബോസ്, പ്രഫുല്ല ചക്കി എന്നിവർ മുസാഫർപൂർ ഡിസ്ട്രിക്ട് ജഡ്ജ് കിങ്സ് ഫോർഡ് സഞ്ചരിക്കുന്നതെന്ന് വിചാരിച്ച വാഹനത്തിലേക്ക് ബോംബ് എറിയുകയും രണ്ടു ഇംഗ്ലീഷ് വനിതകൾ കൊല്ലപ്പെടുകയും ചെയ്തു. അലിപ്പൂർ ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ അരവിന്ദ ഘോഷ്, അദ്ദേഹത്തിന്റെ സഹോദരൻ ബരീന്ദ്ര കുമാർ ഘോഷ് എന്നിവരും മറ്റു 34 പേരും ജയിലിൽ അടയ്ക്കപ്പെട്ടു. ഖുദിറാം ബോസ്, പ്രഫുല്ല ചക്കി എന്നിവരെ തൂക്കിക്കൊല്ലുകയുണ്ടായി. അരവിന്ദ ഘോഷ് കുറ്റവിമുക്തനായി, എന്നാൽ ബരീന്ദ്ര കുമാർ ഘോഷ് ആൻഡ്രൂസിൽ ജയിലിലേക്ക് നാടുകടത്തപ്പെട്ടു.

പ്രസിദ്ധീകരണങ്ങൾ

■ കര്‍മ്മയോഗി (ഇംഗീഷ്‌)
■ ധര്‍മ്മം (ബംഗാളി)
■ ആര്യ (ഇംഗ്ലീഷ്)
■ ഗ്രാങ് സിന്തേസ് (ഫ്രഞ്ച്)

പ്രധാന കൃതികൾ

■ സാവിത്രി (ഇംഗ്ലീഷിലെ ദൈർഘ്യമേറിയ രചനയാണിത്)
■ ദിവ്യ ജീവിതം
■ യോഗസമന്വയം
■ വേദരഹസ്യം
■ ഗീതാപഠനങ്ങള്‍
■ ഭാവികവിത
■ ഭാരതസംസ്‌കൃതി
■ ദ് ഹ്യൂമൻ സർക്കിൾ
■ മാനവ ഐക്യം എന്ന ആദർശം
■ മനുഷ്യാതീതന്‍
■ വിക്രമോര്‍വ്വശി

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥപേര് - മീര റിച്ചാർഡ്

2. അരവിന്ദഘോഷ് രചിച്ച ഇതിഹാസം - സാവിത്രി 

3. രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിൻറെ ജീവശ്വാസം എന്ന് പറഞ്ഞത് - അരവിന്ദഘോഷ്

4. അരവിന്ദ സമാധി എവിടെയാണ്  - പുതുച്ചേരി 

5. അലിപ്പൂർ ഗൂഢാലോചനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് സന്യാസിയായിത്തീരുകയും ചെയ്തത് - അരവിന്ദഘോഷ് 

6. അലിപ്പൂർ ഗൂഢാലോചനക്കേസിൽ അരവിന്ദഘോഷിനുവേണ്ടി ഹാജരായ അഭിഭാഷകൻ - സി.ആർ.ദാസ്

7. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് - അരവിന്ദഘോഷ് 

8. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമരസേനാനി - അരവിന്ദഘോഷ്

9. വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ് - പുതുച്ചേരി

10. ലൈഫ് ഡിവൈൻ രചിച്ചത് - അരവിന്ദഘോഷ് 

11. സ്വദേശിപ്രസ്ഥാന കാലത്ത് കൊൽക്കത്ത നാഷണൽ കോൺഗ്രസിന്റെ പ്രിൻസിപ്പലായത് - അരവിന്ദഘോഷ്

12. അരബിന്ദ ഘോഷ് ആരായിരുന്നു? - ഇന്ത്യയിലെ തത്ത്വചിന്തകനും കവിയും സന്ന്യാസിയും വിപ്ലവകാരിയുമായിരുന്നു

13. അരബിന്ദ ഘോഷ് ജനിച്ചതെവിടെയായിരുന്നു? - ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ

14. അരബിന്ദ ഘോഷ് ജനിച്ചതെപ്പോഴായിരുന്നു? - 1872, ഓഗസ്റ്റ് 15ന്

15. അരബിന്ദ ഘോഷിന്റെ ജീവിതകാലഘട്ടം എപ്പോഴായിരുന്നു? - 1872-1950

16. ഇന്ത്യൻ തത്ത്വചിന്തകളെയും സ്വാംശീകരിക്കാൻ ശ്രമിക്കുകയും ആദ്ധ്യാത്മികമായ സാക്ഷാത്കാരത്തിന്റെയും ദൈവീക സംസർഗ്ഗത്തിന്റെയും മാർഗം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തതാര്? - അരബിന്ദ ഘോഷ്

17. അരബിന്ദ ഘോഷിന്റെ, രാഷ്ട്രീയ തത്ത്വശാസ്ത്രവുമായി ബന്ധമുള്ള പ്രശസ്ത പുസ്തകങ്ങൾ ഏതെല്ലാം? - ഐഡിയൽസ് ആന്റ് ഹ്യൂമൻ യൂണിറ്റി, ഹ്യൂമൻ സൈക്കിൾ

18. "സൂപ്പർമാൻ" എഴുതിയതാര്? - അരബിന്ദ ഘോഷ്

0 Comments