ഇന്ത്യയിലെത്തിയ സഞ്ചാരികൾ

■ ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി മെഗസ്തനീസ്‌ ആണ്‌. ഗ്രീക്കു ഭരണാധികാരി സെല്യൂക്കസ്‌-I ന്റെ അംബാസഡറായി ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലാണ്‌ (ബി.സി. 321-297) മെഗസ്തനീസ്‌ എത്തിയത്‌. 'ഇന്‍ഡിക്ക' മെഗസ്തനീസിന്റെ കൃതിയാണ്‌. തത്ത്വചിന്തകര്‍, കൃഷിക്കാര്‍, പടയാളികൾ, കുതിരക്കാര്‍, കരകൗശല വിദഗ്ധർ, ന്യായാധിപന്മാര്‍, ജനപ്രതിനിധികൾ എന്നിങ്ങനെ ഏഴു വിഭാഗങ്ങളായി സമൂഹം തരംതിരിക്കപ്പെട്ടിരിക്കുന്നു എന്ന്‌ കൃതിയില്‍ മെഗസ്തനീസ്‌ പറയുന്നു.

■ ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ്‌ സഞ്ചാരി ഫാഹിയാന്‍ (എ.ഡി. 399-411). ചന്ദ്രഗുപ്തൻ-1 ൯െറ കാലത്താണ്‌ ഫാഹിയാന്‍ ഇന്ത്യയിലെത്തിയത്‌.

■ "സഞ്ചാരികളിലെ രാജകുമാരന്‍” എന്നറിയപ്പെട്ട ഹുയാന്‍സാങ്‌ (എ.ഡി. 630-645) കാലത്താണ്‌ ഇന്ത്യയിലെത്തിയത്‌. ഹര്‍ഷവര്‍ധനനായിരുന്നു ഇക്കാലത്തെ പ്രമുഖ ഭരണാധികാരി. ഹര്‍ഷനെ ബുദ്ധമതത്തിലേക്ക്‌ ആകൃഷ്ടനാക്കിയത് ഹുയാന്‍സാങ്ങാണെന്നു കരുതപ്പെടുന്നു.

■ ചാലൂക്യരാജാവായിരുന്ന പുലികേശി-II, പല്ലവരാജാവായ നരസിംഹവര്‍മ്മന്‍ എന്നിവരുടെ കൊട്ടാരങ്ങളും ഹുയാന്‍സാങ്‌ സന്ദര്‍ശിച്ചു.

■ പുരാതന വിജ്ഞാന കേന്ദ്രമായിരുന്ന നളന്ദ സര്‍വകലാശാലയുടെ ആചാര്യ പദവിയിലെത്തിയ വിദേശ സഞ്ചാരി ഹുയാന്‍സാങ്‌. സഞ്ചാരികളുടെ രാജകുമാരന് എന്നറിയപ്പെട്ട വിദേശസഞ്ചാരിയാണ് ഹുയാന്‍സാങ്‌.

■ 'സിയുകി' (Xiyu ji) എന്ന യാത്രാവിവരണം ഹുയാന്‍സാങ്ങിന്റെത്. “ക്ഷിപ്രകോപികളെങ്കിലും സതൃസന്ധര്‍' എന്ന്‌ ഇന്ത്യക്കാരെ വിശേഷിപ്പിച്ചതും ഹുയാന്‍സാങ്ങാണ്‌.

■ എ.ഡി. 671-695 കാലത്ത്‌ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരി ഇറ്റ്സിങ്‌ (I-tsing).

■ മുഹമ്മദ് ഗസ്നിയുടെ ആക്രമണകാലത്ത്‌ ഇന്ത്യയിലെത്തിയ അറബ്‌ സഞ്ചാരിയാണ്‌ അല്‍-ബറൂണി. 'താരിഖ്‌- ഇ -ഹിന്ദ്‌' ഇദ്ദേഹത്തിന്റെ കൃതിയാണ്‌. ;

■ ചൈനയില്‍ നിന്നുള്ള മടക്കയാത്രക്കിടെ 1292ല്‍ ഇന്ത്യ സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരിയാണ്‌ മാര്‍ക്കോപ്പോളോ. അദ്ദേഹത്തിന്റെ കൃതിയാണ്‌ 'ദി ട്രാവൽസ്'.

■ കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചു വിവരിച്ച ആദ്യത്തെ വിദേശ സഞ്ചാരി ഫ്രയര്‍ ജോര്‍ദ്ദാനസ്‌ (1323).

■ മുഹമ്മദ്‌ ബിന്‍ തുഗ്ഗക്കിന്റെ കാലത്ത്‌ എത്തിയ മൊറോക്കന്‍ സഞ്ചാരിയാണ്‌ ഇബിന്‍ ബത്തൂത്ത (1333-1347). “റെഹ്ല” എന്ന യാത്രാവിവരണഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ്.

■ 1409-ല്‍ കേരളത്തിലെത്തിയ ചൈനീസ്‌ സഞ്ചാരി മാഹുവെന്‍ (Mahuven).

■ 1420-1421-ല്‍ വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ കോണ്ടി.

■ 1443-1444-ല്‍ കോഴിക്കോട്‌ സാമൂതിരിയുടെ കൊട്ടാരം സന്ദര്‍ശിച്ച പേര്‍ഷ്യന്‍ അബ്ദുൾ റസാഖ്‌. കോഴിക്കോടിനെ 'ഏറ്റവും ഭദ്രമായ തുറമുഖം' എന്നു വിശേഷിപ്പിച്ചതും ഇദ്ദേഹമാണ്.

■ 1520-1522-ല്‍ വിജയനഗര ചക്രവര്‍ത്തി കൃഷ്ണ ദേവരായരുടെ സദസ്സിലെത്തിയ പോർട്ടുഗീസ് ‌സഞ്ചാരി ഡോമിന്ദോസ്‌ പയസ്‌.

■ 'മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍' എന്നറിയപ്പെട്ടത്‌ റാല്‍ഫ്‌ ഫിച്ച്‌. 1609-ല്‍ ജഹാംഗീറിന്റെ സദസ്സില്‍ ബ്രിട്ടീഷ്‌ രാജാവിന്റെ അംബാസഡറായി എത്തിയത്‌ വില്യം ഹോക്കിന്‍സ്‌.

■ ജീന്‍ ബാപ്റ്റിസ്റ്റ്‌ ടാവര്‍ണിറാണ്‌, ഷാജഹാന്‍, ഔറംഗസീബ്‌ എന്നിവരുടെ ഭരണകാലത്തായി ആറുതവണ മുഗൾ രാജധാനി സന്ദര്‍ശിച്ച ഫ്രഞ്ച് ‌സഞ്ചാരി.

■ ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ഹരോൾഡ്‌ മക്മില്ലന്‍.

■ ഡ്വൈറ്റ് ഐസനോവറാണ്‌ (Dwight Eisenhover) ഇന്ത്യയിലെത്തിയ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്‌.

■ ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ പോപ്പ്‌, പോപ്പ്‌ പോൾ ആറാമന്‍. പോപ്പ്‌ ജോണ്‍ പോൾ രണ്ടുതവണ ഇന്ത്യയിലെത്തി.

■ ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ചൈനീസ്‌ പ്രസിഡന്‍റ്‌ - ജിയാങ്‌ സെമിന്‍. ആദ്യത്തെ പ്രീമിയര്‍ ചൗ എന്‍ലായ്‌.

Post a Comment

Previous Post Next Post