കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
■ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18

■ കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - അഞ്ച്

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല - ഇടുക്കി

■ ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 4

■ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാര്‍

■ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1950

■ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി

■ പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ ആദ്യ പേര് - നെല്ലിക്കാംപെട്ടി സാങ്ച്വറി
■ നെല്ലിക്കാംപെട്ടി സാങ്ച്വറി നിലവില്‍ വന്ന വര്‍ഷം - 1934

■ പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ മറ്റൊരു പേര് - തേക്കടി

■ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാര്‍

■ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

■ കേരളത്തിന്റെ തെക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം - നെയ്യാര്‍

■ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം

■ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1958

■ പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - തൃശ്ശൂര്‍

■ പീച്ചി-വാഴാനി വന്യജീവി സങ്കേതം നിലവില്‍ വന്ന വര്‍ഷം - 1958

■ വയനാട് വനൃജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1973

■ വയനാട്‌ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം - സുല്‍ത്താന്‍ ബത്തേരി

■ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം - വയനാട്‌

■ പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1973

■ പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയുന്ന ജില്ല - പാലക്കാട്‌

■ കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം - പറമ്പിക്കുളം

■ ഇരവിക്കുളം വന്യജീവി സങ്കേതമായ വര്‍ഷം - 1975

■ ഇരവിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

■ ഇടുക്കി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1976

■ ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം - പൈനാവ്‌

■ പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം

■ പേപ്പാറ വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1983

■ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - പേപ്പാറ

■ ആറളം വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1984

■ ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂര്‍

■ ചിമ്മിണി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വര്‍ഷം - 1984

■ ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - തൃശ്ശൂര്‍

■ ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്‌ - ഇടുക്കി

■ ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥാപിച്ച വര്‍ഷം - 1984

■ മലയണ്ണാനു പേര് കേട്ട വന്യജീവി സങ്കേതം - ചിന്നാര്‍

■ ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം

■ ഷെന്തുരുണിയെ വനൃജീവി സങ്കേതമായി പ്രഖ്യാപിച്ച വര്‍ഷം - 1984

■ മരത്തിന്റെ പേരിലുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം - ഷെന്തുരുണി

■ കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം - അഞ്ച്

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല - ഇടുക്കി

■ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം

■ ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

■ ഇടുക്കി ജില്ലയിലെ ദേശീയോദ്ധ്യാനങ്ങള്‍ ഏതെല്ലാം - ഇരവികുളം, പാമ്പാടും ചോല, ആനമുടി ചോല, മതികെട്ടാന്‍ ചോല

■ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല

■ ഇടുക്കി ജില്ലയ്ക്ക്‌ പുറമെ കേരളത്തിലുള്ള ഏക ദേശീയോദ്യാനം - സൈലന്റ്‌ വാലി

■ സൈലന്റ്‌ വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്‌

■ സൈലന്റ്‌ വാലി ദേശീയോദ്യനേമായി പ്രഖ്യാപിച്ചു വര്‍ഷം - 1984 നവംബര്‍ 15

■ സൈലന്റ്‌ വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ

■ കേരളത്തിലെ നീലക്കുഞ്ഞിയുടെ ഉദ്യാനം - കുറിഞ്ഞിമല ഉദ്യാനം (2006-ൽ രൂപവത്ക്കരിച്ചു)

■ കേരളത്തിലെ ഏറ്റവും ചെറിയ വന്യമൃഗസങ്കേതം - മംഗളവനം (എറണാകുളം)

■ കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണകേന്ദ്രം - തട്ടേക്കാട്

■ വയനാട് ജില്ലയിലെ പ്രസിദ്ധമായ പക്ഷിസങ്കേതം - പക്ഷിപാതാളം

■ വരയാടുകളുടെ സംരക്ഷണകേന്ദ്രം - ഇരവികുളം

■ മയിലുകളുടെ സംരക്ഷണതിനായിട്ടുള്ള വന്യജീവിസങ്കേതം - ചൂളന്നൂർ (പാലക്കാട്)

■ മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം - 2010

0 Comments