ഗതാഗതം

കേരളത്തിലെ ഗതാഗതം
■ സ്റ്റേറ്റ്‌ റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ആരംഭിച്ച വര്‍ഷം - 1938

■ കെ.എസ്‌.ആര്‍.ടി.സി. നിലവില്‍ വന്ന വര്‍ഷം - 1965 ഏപ്രില്‍ 1

■ കേരളത്തിലെ ആദ്യത്തെ റെയില്‍വേ സര്‍വ്വീസ്‌ ആരംഭിച്ച വര്‍ഷം - 1861 മാര്‍ച്ച്‌ 12

■ കേരളത്തില്‍ ആദ്യമായി ഇലക്ട്രിക്‌ ട്രെയിന്‍ ഓടിയ വര്‍ഷം - 2000 ജൂലൈ 23

■ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ നിലവില്‍വന്ന വര്‍ഷം - 1964

■ കൊച്ചി രാജ്യത്തെ ആദ്യ റെയില്‍വേപ്പാത നിലവില്‍വന്ന വര്‍ഷം - 1902 ജൂണ്‍ 2

■ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍വന്നതെപ്പോള്‍ - 1991 ജനുവരി 1

■ തിരുവിതാംകൂറില്‍ ആദ്യമായി മോട്ടോര്‍ വാഹനം രജിസ്റ്റര്‍ ചെയ്ത വര്‍ഷം - 1912

■ കേരളത്തിൽ നാറ്റ്പാക് സംവിധാനം നിലവിൽ വന്ന വർഷം - 1976

■ കേരളത്തിലെ ആദ്യത്തെ തീരദേശ റെയില്‍വേപാത നിലവിൽ വന്നത് - 1989

■ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമായ വര്‍ഷം - 2006

■ കേരളത്തിലെ ആദ്യത്തെ വിമാനസര്‍വ്വിസ്‌ ആരംഭിച്ചത്‌ - 1935

■ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ അന്താരാഷ്ട്ര പദവി ലഭിച്ച വര്‍ഷം - 1999

■ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം - 4

■ കേരളത്തിൽ അവസാനം രൂപീകൃതമായ അന്താരാഷ്ട്ര വിമാനത്താവളം - കണ്ണൂർ

■ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ശിലാസ്ഥാപനം നടത്തിയ മുഖ്യമന്ത്രി - വി എസ് അച്യുതാനന്ദൻ

■ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം - 8

■ കേരളത്തിലെ തുറമുഖങ്ങളുടെ എണ്ണം - 17

■ കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം - 4

■ കേരളത്തിലെ റെയില്‍വേസ്റ്റേഷനുകളുടെ എണ്ണം - 188

■ ദക്ഷിണ വ്യോമ കമാന്‍ഡിന്റെ ആസ്ഥാനം - തിരുവനന്തപുരം

■ ദക്ഷിണ നാവിക കമാന്‍ഡിന്റെ ആസ്ഥാനം - കൊച്ചി

■ കേരളത്തിലെ നാവിക അക്കാദമിയുടെ ആസ്ഥാനം - ഏഴിമല

■ കേരള സ്റ്റേറ്റ്‌ വാട്ടര്‍ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ആസ്ഥാനം - ആലപ്പുഴ

■ കരിപ്പൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല - മലപ്പുറം

■ കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ - ഇടുക്കി, വയനാട്

■ ഏക റെയിൽവേ സ്റ്റേഷൻ ഉള്ള കേരളത്തിലെ ഏക ജില്ല - പത്തനംതിട്ട

■ കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ള ജില്ല - എറണാകുളം

■ ഏറ്റവും കുറവ്‌ വാഹനങ്ങള്‍ ഉള്ള കേരളത്തിലെ ജില്ല - വയനാട്‌

■ ജല ഗതാഗതത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന കേരളത്തിലെ ജില്ല - ആലപ്പുഴ

■ തിരുവിതാംകൂറില്‍ ബസ്‌ സര്‍വ്വീസ്‌ ആരംഭിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

■ “പാര്‍വതി പുത്തനാര്‍” എന്ന തിരുവനന്തപുരത്തെ ജലപാത നിര്‍മ്മിച്ചത്‌ - റാണി ഗൗരി പാര്‍വ്വതി ഭായ്‌

■ മലബാറില്‍ ആദ്യമായി റോഡുകള്‍ നിര്‍മ്മിച്ചതാര് - ടിപ്പു സുല്‍ത്താന്‍

■ കൊല്ലം ചെങ്കോട്ട റോഡ്‌ നിര്‍മ്മിച്ചത്‌ - വേലുത്തമ്പി ദളവ

■ പെരുമണ്‍ തീവണ്ടി ദുരന്തം നടന്ന വര്‍ഷം - 1988 ജൂലൈ 8

■ പെരുമണ്‍ തീവണ്ടിയപകടത്തില്‍പ്പെട്ട ട്രെയിന്‍ - ഐലന്റ്‌ എക്‌സ്പ്രസ്സ്‌

■ കടലുണ്ടി തിവണ്ടിയപകടം നടന്ന വര്‍ഷം - 2001 ജൂണ്‍ 22

■ കടലുണ്ടി തീവണ്ടിയപകടത്തില്‍പ്പെട്ട തീവണ്ടി - മാംഗ്ലൂര്‍ ചെന്നൈ എക്‌സ്പ്രസ്സ്‌

■ കുമരകം ബോട്ടപകടം അന്വേഷിച്ച കമ്മീഷന്‍ - ജസ്റ്റീസ്‌ നാരായണക്കുറുപ്പ്‌ കമ്മീഷന്‍

■ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന കേരളത്തിലെ വിമാനത്താവളം - കൊച്ചി വിമാനത്താവളം

■ “സേതുലക്ഷ്മിഭായ്‌ പാലം” ഏതാണ്‌ - നീണ്ടകര പാലം

■ കേരളത്തിലെ ബോട്ട്‌ നിര്‍മ്മാണ ക്രേന്ദ്രങ്ങള്‍ - ബേപ്പൂര്‍, ശക്തികുളങ്ങര

■ കേരളത്തിലെ ജലഗതാഗതത്തിന്റെ കേന്ദ്രം - വേമ്പനാട്ടുകായല്‍

■ കേരളത്തില്‍ ആദ്യമായി റെയില്‍വേ ആരംഭിച്ചത്‌ എവിടെ - മലബാര്‍

■ കേരളത്തില്‍ ആദ്യമായി റെയില്‍വേ ആരംഭിച്ച കമ്പനി - മദ്രാസ് റെയില്‍വേ കമ്പനി

■ കേരളത്തിലെ ആദ്യത്തെ റെയില്‍വേപ്പാത എവിടെ നിന്ന്‌ എവിടെ വരെ - ബേപ്പൂര്‍ മുതല്‍ തിരൂര്‍

■ കൊച്ചി രാജ്യത്തെ ആദ്യത്തെ റെയില്‍പ്പാത - ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ

■ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിച്ച ആദ്യ കപ്പല്‍ - റാണി പത്മിനി

■ കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പ്‌ മന്ത്രി - റ്റി.വി. തോമസ്

■ കേരളത്തിലെ ആദ്യ വ്യോമ ഗതാഗതം - ബോംബൈ മുതല്‍ തിരുവനന്തപുരം വരെ

■ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ പധാന റോഡ്‌ - എം.സി. റോഡ്‌

■ കേരളത്തിലെ ആദ്യ തീരദേശ റെയില്‍വേ പ്പാത - എറണാകുളം മുതല്‍ ആലപ്പുഴ

■ കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് റെയില്‍വേപ്പാത - എറണാകുളം മുതല്‍ ഷൊര്‍ണൂര്‍

■ ആലപ്പുഴ തുറമുഖത്തിന്റെ ശില്പി - രാജ കേശവദാസ്‌

■ കൊച്ചി തുറമുഖത്തിന്റെ ശില്പി - റോബര്‍ട്ട്‌ ബ്രിസ്റ്റോ

■ കൊങ്കണ്‍ റെയില്‍വേയുടെ നീളം - 760 കി.മീ.

■ എം.സി. റോഡിന്റെ നീളം - 240 കി.മീ.

■ കോട്ടയം മുതൽ എരുമേലിവരെയുള്ള നിർദ്ദിഷ്ട ശബരി റെയിൽവേ പാതയുടെ നീളം - 44 കി.മീ.

■ കേരളത്തിലെ വെസ്റ്റ്-കോസ്റ്റ് കനാലിന്റെ നീളം - 560 കി.മീ

■ കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം - 560 കി.മീ.

Post a Comment

Previous Post Next Post