കടലിടുക്ക്

കടലിടുക്ക്
■ രണ്ട് ദേശങ്ങൾക്കിടയിലുള്ള വീതികുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്.

■ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്കാണ് പാക്ക് കടലിടുക്ക്.

■ മദ്രാസിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ റോബർട്ട് പാക്കിന്റെ ഓർമസൂചകമായി പാക്ക് കടലിടുക്കിന് ആ പേര് ലഭിച്ചു. പാക്ക് കടലിടുക്ക് ബംഗാൾ ഉൾക്കടലിനെ മാന്നാർ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു..

■ ആദംസ് ബ്രിഡ്ജ് മാന്നാർ ഉൾക്കടലിനെയും പാക്ക് കടലിടുക്കിനെയും വിഭജിക്കുന്നു. ആദംസ് ബ്രിഡ്ജ് രാമന്റെ പാലം അല്ലെങ്കിൽ രാമ സേതു എന്ന പേരിലും അറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ ധനുഷ്‌കോടിക്കും ശ്രീലങ്കയിലെ തലൈമന്നറിനും ഇടയിലാണ് ആദംസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. ആദംസ് ബ്രിഡ്ജ്ന്റെ നീളം 48 കിലോമീറ്ററാണ്.

■ പാക്ക് കടലിടുക്കിന്റെ ആഴം കൂട്ടി കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള വഴിയൊരുക്കാൻ വികസിപ്പിച്ച പദ്ധതിയാണ് സേതുസമുദ്രം ഷിപ്പിംഗ് കനാൽ പദ്ധതി.

■ ജെയിംസ് റെന്നൽ രാമസേതുവിന്റെ പേര് ആദംസ് ബ്രിഡ്ജ് എന്ന് പുനർനാമകരണം ചെയ്തു.

■ സേതുസമുദ്രം ഷിപ്പിംഗ് കനാൽ പദ്ധതി ആദ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷുകാരനായ എ.ഡി. ടെയ്‌ലർ.

■ ഡോവർ കടലിടുക്ക് ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ വിഭജിക്കുന്നു. ഡോവർ കടലിടുക്കാണ് നോർത്ത് സീയിയെയും ഇംഗ്ലീഷ് ചാനലിനെയും ബന്ധിപ്പിക്കുന്നത്.

■ ഫ്രാൻസിനെയും ബ്രിട്ടനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 50.5 കിലോമീറ്റർ റെയിൽ തുരങ്കമാണ് ചാനൽ ടണൽ.

■ ചാനൽ ടണലിലൂടെ ഓടുന്ന അതിവേഗ ട്രെയിനാണ് യൂറോസ്റ്റാർ.

■ യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ജിബ്രാൾട്ടർ കടലിടുക്ക് വേർതിരിക്കുന്നു.

■ ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് സമുദ്രത്തിന്റെയും മെഡിറ്ററേനിയൻ കടലിന്റെയും സംഗമസ്ഥലമാണ്.

■ യൂറോപ്പിലെ സ്പെയിനും ആഫ്രിക്കയിലെ മൊറോക്കോയ്ക്കും ഇടയിലാണ് ജിബ്രാൾട്ടർ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്.

■ ബോസ്ഫറസ് കടലിടുക്ക് ഏഷ്യയെയും യൂറോപ്പിനെയും വിഭജിക്കുന്നു. ഈ ബോസ്ഫറസ് കടലിടുക്ക് കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്നു.

■ ബോസ്ഫറസ് കടലിടുക്ക് തുർക്കിയെ രണ്ടായി വിഭജിക്കുന്നു.

■ മാഗല്ലൻ കടലിടുക്ക് പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.

■ മാഗല്ലൻ കടലിടുക്ക് ചിലിയെ രണ്ടായി വിഭജിക്കുന്നു. ഫെർഡിനാന്റ് മാഗല്ലനാണ് ആദ്യമായി മാഗല്ലൻ കടലിടുക്കിലൂടെ സഞ്ചരിച്ചത്. ഫെർഡിനാന്റ് മാഗല്ലന്റെ സ്മരണയ്ക്കായി മഗല്ലൻ കടലിടുക്കിന് ആ പേര് ലഭിച്ചു.

■ പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും ഹോർമുസ് കടലിടുക്ക് ബന്ധിപ്പിക്കുന്നു.

■ മലാക്ക കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും വിഭജിക്കുന്നു. മലാക്ക കടലിടുക്ക് മലേഷ്യയെയും ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയെയും വിഭജിക്കുന്നു.

■ കുക്ക് കടലിടുക്ക് ന്യൂസിലൻഡിനെ നോർത്ത്, സൗത്ത് ദ്വീപുകളായി രണ്ടായി വിഭജിക്കുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ സ്മരണയ്ക്കായി കുക്ക് കടലിടുക്കിന് ഈ പേര് ലഭിച്ചു.

■ ബാസ് കടലിടുക്ക് ടാസ്മാനിയയെ ഓസ്ട്രേലിയയിൽ നിന്ന് വേർതിരിക്കുന്നു.

■ ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ബാബ്-എൽ-മാൻദെബ. ഈ കടലിടുക്കിനെ “കണ്ണീരിന്റെ കവാടം” എന്നും വിളിക്കുന്നു.

■ ഡേവിസ് കടലിടുക്ക് കാനഡയെയും ഗ്രീൻ‌ലാൻഡിനെയും വിഭജിക്കുന്നു.

■ തെക്കേ അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളെ ഡ്രേക്ക് പാസേജ് വിഭജിക്കുന്നു.

■ സ്കാഗെറാക്ക് കടലിടുക്ക് ബാൾട്ടിക് കടലിനെയും നോർത്ത് സീയെയും ബന്ധിപ്പിക്കുന്നു. നോർവേ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിലാണ് സ്കാഗെറാക്ക് കടലിടുക്ക്.

■ അന്റാർട്ടിക്ക ഭൂഖണ്ഡത്തിലാണ് ബ്രാൻസ്‌ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്.

■ പ്രിൻസ് ചാൾസ് കടലിടുക്ക്, വാഷിങ്ടൺ  കടലിടുക്ക് എന്നിവയും അന്റാർട്ടിക്കയിലാണ്.

■ ലോകത്തിലെ ഏറ്റവും നീളമേറിയ കടലിടുക്കാണ് മലാക്കാ കടലിടുക്ക്.

■ ബെറിങ് കടലിടുക്ക് ഏഷ്യൻ, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നു. ഇത് റഷ്യയുടെയും അമേരിക്കയുടെയും ഇടയിൽ സ്ഥിതിചെയ്യുന്നു.

■ ബെറിങ് കടലിടുക്ക് പസഫിക് സമുദ്രത്തെയും ആർട്ടിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.

0 Comments